Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, April 1, 2012

ഓര്‍മ്മകളന്ന്യമായ ലോകം




നടന്നകലാന്‍ നിനച്ച കാലുകള്‍
തളര്‍ന്നു പുറകോട്ടാഞ്ഞപ്പോള്‍
ചുരുട്ടിപ്പിടിച്ച കൈമുഷ്ടികള്‍
അയഞ്ഞു നിവരാന്‍ മടിച്ചപ്പോള്‍
ഞാന്‍ എന്നിലെയെന്നെ അറിയാന്‍ ശ്രമിച്ചു


കാലം പൊടി മൂടിയ പടവുകളോരോന്നും
ഇറങ്ങിയടിപതറാതെ ഊന്നുവടിയിലൂന്നി
പായല്‍ നിറഞ്ഞ ജീര്‍ണമാം കുളത്തിലെന്‍
തിരികെ കിട്ടാത്ത നാളുകള്‍ തിരഞ്ഞപ്പോള്‍
ഉയര്‍ന്ന നെടുവീര്‍പ്പിലലിയും  വേളയില്‍ 
ഞാന്‍ എന്നിലെയെന്നെ ഓര്‍ക്കാന്‍ ശ്രമിച്ചു


തെളിനീരിനായി ദാഹിച്ചു വലഞ്ഞപ്പോള്‍
മഴമേഘം പോലും ഒഴുകാന്‍ മടിക്കുന്ന
കത്തിജ്വലിക്കും ആകാശത്തേക്ക് നോക്കാന്‍
ത്രാണിയില്ലാതെ കണ്ണുകള്‍ താഴേക്കു തെന്നിയപ്പോള്‍
നിണ മലിഞ്ഞു നീറിയ മണ്ണിന്‍ മാറത്ത്
ഞാന്‍ എന്നിലെയെന്നെ തിരയാന്‍ ശ്രമിച്ചു


വിശന്നു വലഞ്ഞാമാശയം പിടച്ചപ്പോള്‍
ബധിരത തളം കെട്ടും കാതില്‍ ഉര്‍വീദേവി തന്‍
തപ്തനിശ്വാസങ്ങളൊരു ക്ഷണമായലയടിച്ചപ്പോള്‍
ഉണങ്ങി വിറങ്ങലിച്ചോരാലിലയായി ഉതിര്‍ന്നു വീണ്
ചുട്ടുപഴുത്ത കരിങ്കല്‍ തലയിണയില്‍
അവസാനത്തെയൊരു തുള്ളി കണ്ണീരും രക്തവും വാര്‍ത്ത്
ഓര്‍മ്മകളന്ന്യമായ ലോകത്തിലേക്കൂഴ്ന്നിറങ്ങി


വെള്ളയടിച്ച കുഴിമാടങ്ങളിലൊന്നില്‍ നാട്ടിയ
വെണ്ണക്കല്‍ ഫലകത്തിന്‍ മയത്തില്‍ കൊത്തിയ
മനോഹര വാക്യങ്ങള്‍ ഇങ്ങനെ കാണായി-
"നീ ജീവിച്ചിരിക്കുന്നൂ അമ്മേ ഞങ്ങള്‍ തന്‍
മനസ്സും ഹൃദയവും ചേര്‍ന്നൊരു മഞ്ചലില്‍

Thursday, February 23, 2012

നോട്ടം




അവളും അവനും അകത്തേക്ക് കയറി..
എന്റെ മുന്നില്‍ വാതില്‍ അടക്കപ്പെട്ടു
എന്റെ 'നോട്ടത്തെ' കുറിച്ചു അവളെ അറിയിചിരുന്നുവെങ്കില്‍ ...
ആ കൊച്ചു മുറിക്കു അകത്തേക്ക് എന്നെയും കയറ്റുമായിരുന്നു..

വാതിലിനു മുന്നില്‍ നിമിഷങ്ങള്‍ എണ്ണി ഞാന്‍....
അവന്‍ ഇനിയും പുറത്തു വന്നില്ല
അവനു അവളെ അറിയിക്കാനുമുള്ളത് എന്തായിരിക്കും
അവള്‍ക്കേറെ കാര്യങ്ങള്‍ അവനെ അറിയിക്കാന്‍ കാണുമായിരിക്കും..

അവന്‍ പുറത്തിറങ്ങി കൂടെ അവളും
എന്നോടവന്‍ പോവാമെന്നു ചുണ്ടനക്കി
കാശ് എടുത്തു നീട്ടിയതും അവള്‍ നിഷേധാര്‍ത്ഥത്തില്‍ തലയിളക്കി
വിവരിക്കാന്‍ പോവുന്ന കാര്യങ്ങളോര്‍ത്തു എന്നില്‍ ജിജ്ഞാസ നിറഞ്ഞു

അവന്റെ നോട്ടത്തിനു കുഴപമില്ലന്നവന്‍ പറഞ്ഞപ്പോള്‍
എന്റെ നോട്ടത്തെ കുറിച്ച് അറിയിക്കാന്‍ ആഗ്രഹിച്ചു
തിരിഞ്ഞു നോക്കാന്‍ തുടങ്ങവേ
എന്നെയും കടന്നു പോയ കാലത്തില്‍ ആയി എന്റെ  നോട്ടം



(സുഹൃത്തിന്റെ കൂടെ കണ്ണാശുപത്രിയിൽ പോയപ്പോൾ ..)

Sunday, June 26, 2011

ഞാനും അവളും


ഞാനും അവളും




ആദ്യമായി കണ്ടുമുട്ടുമ്പോള്‍
അവള്‍ ഒരു പൂവും
ഞാന്‍ പൂ തേടുന്ന ഒരു വണ്ടുമായിരുന്നു

 ഞങ്ങള്‍ എപ്പോഴോ ഒരു ചെടിയായി,
അതില്‍ പൂമൊട്ടുകള്‍ വിരിഞ്ഞു,
പുഷ്പങ്ങളായി,
പിന്നെ അത് വസന്തമായി


ഋതുക്കള്‍ മാറി


അവള്‍ ഇന്ന് പൂവ് തേടുന്ന ഒരു വണ്ട്‌
ഞാനോ
പരാഗ രേണു കൊഴിഞ്ഞ ഒരു പൂവും




പുസ്തകം

അക്കങ്ങള്‍ ഇല്ലാത്ത,
ഒരു പൂസ്തകം വാങ്ങി ,
വരകള്‍ ഇല്ലാത്ത,
വര്‍ണങ്ങള്‍ ഇല്ലാത്ത..
ഒരു പൂസ്തകം





അതില്‍ കുറെ അക്കങ്ങള്‍ എഴുതി
കുറെ വരകള്‍ കോറി ,
വര്‍ണങ്ങള്‍ കോരി ഒഴിച്ചു
അടച്ചു വച്ചു



പിന്നെപ്പോഴോ തുറന്നു
അക്കങ്ങളും വരകളും വര്‍ണങ്ങളും
മാഞ്ഞു പോയിരിക്കുന്നു

Tuesday, May 31, 2011

പുഴയും കടലും



  പുഴ

ഒരു പുഴക്ക്  പറയാനുണ്ട്‌  ഒരു കഥ
ഒരുപാട് കാലങ്ങള്‍ പേറിനടന്ന കദനങ്ങളുടെ കഥ
ഒരായസ്സിലധികം സൂക്ഷിച്ചുവച്ച നേരിപോടുകളുടെ കഥ
ഒരു തുഴച്ചലില്‍ താളം പിഴച്ചുപോയ കടത്തുകാരന്റെ കഥ
ഒരു പെരുമഴയില്‍ കുത്തി ഒലിച്ചുപോയ പുഴയുടെ കഥ

    കടല്‍

കടലിനു പറയാനുണ്ട് ഒരു കഥ
കരഞ്ഞു തളര്‍ന്ന ഒരു കണ്ണീരിന്റെ കഥ
കാറ്റും കോളും നിറഞ്ഞ ഒരു മനസ്സിന്റെ കഥ
കടലിലേക്ക്  ഒഴുകിവന്ന ഒരു കദനത്തിന്റെ കഥ
കരയും കടലും ഒന്നായ ഒരു പ്രയാണത്തിന്റെ കഥ

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...