പുഴ
ഒരു പുഴക്ക് പറയാനുണ്ട് ഒരു കഥ
ഒരുപാട് കാലങ്ങള്‍ പേറിനടന്ന കദനങ്ങളുടെ കഥ
ഒരായസ്സിലധികം സൂക്ഷിച്ചുവച്ച നേരിപോടുകളുടെ കഥ
ഒരു തുഴച്ചലില്‍ താളം പിഴച്ചുപോയ കടത്തുകാരന്റെ കഥ
ഒരു പെരുമഴയില്‍ കുത്തി ഒലിച്ചുപോയ പുഴയുടെ കഥ
കടല്‍
കടലിനു പറയാനുണ്ട് ഒരു കഥ
കരഞ്ഞു തളര്‍ന്ന ഒരു കണ്ണീരിന്റെ കഥ
കാറ്റും കോളും നിറഞ്ഞ ഒരു മനസ്സിന്റെ കഥ
കടലിലേക്ക് ഒഴുകിവന്ന ഒരു കദനത്തിന്റെ കഥ
കരയും കടലും ഒന്നായ ഒരു പ്രയാണത്തിന്റെ കഥ
No comments:
Post a Comment