Sunday, April 1, 2012

ഓര്‍മ്മകളന്ന്യമായ ലോകം




നടന്നകലാന്‍ നിനച്ച കാലുകള്‍
തളര്‍ന്നു പുറകോട്ടാഞ്ഞപ്പോള്‍
ചുരുട്ടിപ്പിടിച്ച കൈമുഷ്ടികള്‍
അയഞ്ഞു നിവരാന്‍ മടിച്ചപ്പോള്‍
ഞാന്‍ എന്നിലെയെന്നെ അറിയാന്‍ ശ്രമിച്ചു


കാലം പൊടി മൂടിയ പടവുകളോരോന്നും
ഇറങ്ങിയടിപതറാതെ ഊന്നുവടിയിലൂന്നി
പായല്‍ നിറഞ്ഞ ജീര്‍ണമാം കുളത്തിലെന്‍
തിരികെ കിട്ടാത്ത നാളുകള്‍ തിരഞ്ഞപ്പോള്‍
ഉയര്‍ന്ന നെടുവീര്‍പ്പിലലിയും  വേളയില്‍ 
ഞാന്‍ എന്നിലെയെന്നെ ഓര്‍ക്കാന്‍ ശ്രമിച്ചു


തെളിനീരിനായി ദാഹിച്ചു വലഞ്ഞപ്പോള്‍
മഴമേഘം പോലും ഒഴുകാന്‍ മടിക്കുന്ന
കത്തിജ്വലിക്കും ആകാശത്തേക്ക് നോക്കാന്‍
ത്രാണിയില്ലാതെ കണ്ണുകള്‍ താഴേക്കു തെന്നിയപ്പോള്‍
നിണ മലിഞ്ഞു നീറിയ മണ്ണിന്‍ മാറത്ത്
ഞാന്‍ എന്നിലെയെന്നെ തിരയാന്‍ ശ്രമിച്ചു


വിശന്നു വലഞ്ഞാമാശയം പിടച്ചപ്പോള്‍
ബധിരത തളം കെട്ടും കാതില്‍ ഉര്‍വീദേവി തന്‍
തപ്തനിശ്വാസങ്ങളൊരു ക്ഷണമായലയടിച്ചപ്പോള്‍
ഉണങ്ങി വിറങ്ങലിച്ചോരാലിലയായി ഉതിര്‍ന്നു വീണ്
ചുട്ടുപഴുത്ത കരിങ്കല്‍ തലയിണയില്‍
അവസാനത്തെയൊരു തുള്ളി കണ്ണീരും രക്തവും വാര്‍ത്ത്
ഓര്‍മ്മകളന്ന്യമായ ലോകത്തിലേക്കൂഴ്ന്നിറങ്ങി


വെള്ളയടിച്ച കുഴിമാടങ്ങളിലൊന്നില്‍ നാട്ടിയ
വെണ്ണക്കല്‍ ഫലകത്തിന്‍ മയത്തില്‍ കൊത്തിയ
മനോഹര വാക്യങ്ങള്‍ ഇങ്ങനെ കാണായി-
"നീ ജീവിച്ചിരിക്കുന്നൂ അമ്മേ ഞങ്ങള്‍ തന്‍
മനസ്സും ഹൃദയവും ചേര്‍ന്നൊരു മഞ്ചലില്‍

4 comments:

  1. ഓര്‍മ്മകള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ കവിത മത്സരത്തിനു വേണ്ടി എഴുതിയത്.

    ReplyDelete
  2. ഓര്‍മ്മകള്‍ എത്ര പ്രധാനം അല്ലേ? ഓര്‍മ്മകളെപ്പറ്റി പാടിയ കവികളും അസംഖ്യം...എന്നാലും പാടാനിനിയും പാട്ടുകള്‍ അനേകം.


    (എന്നിട്ട് മത്സരഫലം അറിഞ്ഞില്ലേ?)

    ReplyDelete
  3. ഫലം അറിഞ്ഞു, എന്തായാലും ഒന്നാം സമ്മാനം ഇല്ല.. അത് എന്റെ 'രാവണന്‍ കോട്ട' എന്ന കഥക്ക് കിട്ടി.. (കഥ ഇവിടെ പബ്ലിഷ് ചെയ്തിട്ടില്ല) കവിത ഒരു പരീക്ഷണം എന്ന നിലയില്‍ എഴുതിയതാണ്. നന്ദി അജിത്‌..

    ReplyDelete
  4. ഞാന്‍ എന്നിലെയെന്നെ ഓര്‍ക്കാന്‍ ശ്രമിച്ചു
    ...

    ReplyDelete

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...