Sunday, March 11, 2012

തീവ്രവാദി




തീവ്രവാദി




പാസ്പോര്‍ട്ട്‌ കിട്ടിയോ?
ചോദ്യം കേട്ട് മംഗലാപുരം സ്വദേശിയായ മുഹമ്മദ്‌ അന്‍വര്‍  തിരിഞ്ഞുനിന്നുകൊണ്ട് ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയിളക്കി.
എന്റെ ചോദ്യത്തില്‍ ഒളിച്ചുവച്ച സംശയം തിരിച്ചറിഞ്ഞുവെന്ന്  അയാളുടെ  പകുതിനിറഞ്ഞ കണ്ണുകളില്‍ നിന്നെനിക്ക് മനസിലായി.
ഫാമിലി വിസക്ക് വേണ്ടി മാര്യേജ് സര്‍ട്ടിഫിക്കറ്റ്  ഇമ്മിഗ്രേഷന്‍ കൌണ്ടറില്‍ സമര്‍പ്പിക്കാന്‍ പോയപ്പോളാണ്  പാസ്പോര്‍ട്ട്‌ അവര്‍ തടഞ്ഞുവച്ചത്.
മാര്യേജ് സര്‍ട്ടിഫികറ്റ് അറ്റസ്റ്റ് ചെയ്തത് ഒറിജിനലല്ല എന്നായിരുന്നു അതിനു അവര്‍ പറഞ്ഞ കാരണം.

"ഇക്കാ.... നിങ്ങളുടെ മലയാളി തന്നെയാണ് ആള്..
അവന്‍  ഇത്പോലെ കുറേയാളുകളെ വഞ്ചിച്ചിട്ടുണ്ട്.
അവനെ പിടിച്ചുകൊടുത്താല്‍ എന്റെ പാസ്പോര്‍ട്ട്‌ അവര്‍ റിലീസ് ചെയ്യാം എന്നാണ് പറയുന്നത്..
എങ്ങിനെയെങ്കിലും  അവനെ പിടിക്കണം."

എനിക്ക് മനസിനുള്ളിൽ ചിരിപൊട്ടി.
ഒരു കുറ്റവാളിയെ പിടികൂടാന്‍ ഇരയോട്‌ പറയുക.. ഇരയുടെ രേഖകള്‍ തടഞ്ഞുവക്കുക.
പണ്ട് കാലത്ത് കുറ്റം തെളിയിക്കാന്‍ സംശയമുള്ളവരെ  പിടികൂടി  തീയില്‍കൂടി നടത്തുന്നതും,
തിളച്ചവെള്ളത്തില്‍ കാല്‍ താഴ്ത്തി വക്കുന്നതുമെല്ലാം എവിടെയോ വായിച്ചത് ഓര്മവന്നു.


"നിനക്കെങ്ങിനെ അവനെ പിടികൂടാന്‍ കഴിയും മുഹമദ് അന്‍വര്‍?
പോലീസിനു പോലും അവനെ കിട്ടാനില്ല,
അവന്‍ കുറേയാളുകളെ ചതിച്ചു എന്ന് പോലീസ് പറഞ്ഞ സ്ഥിതിക്ക്,
ഇത് പോലെ അനവധി നിരപരാധികളുടെ രേഖകള്‍ പോലീസ് തടഞ്ഞുവച്ചിരിക്കും..
അവരും ഇത്പോലെ അവനെ പിടിക്കാന്‍ നടക്കുകയായിരിക്കും"


മുഹമദ് അന്‍വറിന്റെ  പാസ്പോര്‍ട്ട് നഷ്ടമായത് ഓഫീസില്‍ ഒരു ചര്‍ച്ചവിഷയമായി.
അധികൃതര്‍ പിടിച്ചുവച്ച പാസ്പോര്‍ട്ട്‌  മുഹമദ് അന്‍വറിന്റെ ജീവിതത്തെ ദുഃഖത്തിലാഴ്ത്തി
പിന്നീടുള്ള ഞങ്ങളുടെ ദിനം അയാളുടെ പിന്നാലെയായിരുന്നു.
ഞങ്ങള്‍ ഓഫീസിലുള്ളവര്‍ അയാളറിയാതെ  അടക്കംപറയുവാന്‍ തുടങ്ങി



രമണി പറഞ്ഞു  "അയാളെ അത്രയ്ക്ക് അങ്ങോട്ട്‌ വിശ്വസിക്കണ്ട, അയാളുടെ  നാട്ടുകാര്‍  തന്നെയായിരിക്കും കള്ള അറ്റസ്റ്റേഷന്‍ നടത്തിയിരിക്കുക,
അവരെ പിടികൂടിയപ്പോള്‍, ഇയാളെയും പിടിച്ചിട്ടുണ്ടാവും, പാസ്പോര്‍ട്ട്‌ ജാമ്യംവച്ച് പുറത്തിറങ്ങിയതായിരിക്കും"

രാജന്‍ പറഞ്ഞു  "ഓഫീസില്‍ എത്തിയാല്‍ ആളിന് എപ്പോഴും  ഫോണ്‍ചെയ്യലാണ്  പണി , അയാളുടെ  സിം ചെക്ക് ചെയ്താല്‍ അറിയാന്‍പറ്റും, എന്താണ് ശരിക്കും ആളുടെ പണിയെന്ന്"

അതിനിടയിലാണ് ഗോപു ഒരുകാര്യം എന്നോട് സ്വകാര്യമായി വന്നു പറഞ്ഞത്
"മംഗലാപുരത്ത് രണ്ടു സമുദായക്കാര്‍ നടന്ന ലഹളയില്‍ മുഹമ്മദ്‌ അന്‍വറിന്റെ  ബന്ധുകള്‍ പോലീസ് വലയിലായിട്ടുണ്ട്.  കര്‍ണാടക പോലീസ് ഇന്റെര്പോളിനു കൊടുത്ത പിടികിട്ടാപുള്ളികളില്‍ മുഹമ്മദ്‌ അന്‍വറിന്റെ പേരും ഉണ്ടായിരിക്കാം.
അത്കൊണ്ടായിരിക്കാം, രാജ്യം വിട്ടുപോവാതിരിക്കാന്‍ അയാളുടെ പാസ്പോര്‍ട്ട്‌  തടഞ്ഞുവച്ചത്"


മുഹമ്മദ്‌ അന്‍വറിന്റെ അസാന്നിദ്ധ്യം പലപ്പോഴും ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഓരോ കഥകള്‍ രൂപപെടത്തുവനുള്ള അവസരങ്ങള്‍ ഉണ്ടാക്കി.
അയാള്‍  ഞങ്ങളുടെ അടുക്കലേക്ക്  വന്നു മനജേര്‍ ദേഷ്യപ്പെട്ടതിനെ കുറിച്ചും,
വൃദ്ധയായ ഉമ്മാക്ക് അസുഖം കൂടിയതിനെ കുറിച്ചുമെല്ലാം പറയുമ്പോള്‍,
ഞങ്ങള്‍ പരസ്പരം കണ്ണിറുക്കി കാണിക്കുകയും, അയാളുടെ  സഹതാപത്തില്‍ പങ്കുചേര്‍ന്നതായി അഭിനയിക്കുകയും ചെയ്യും.
അയാള്‍ കണ്ണില്‍നിന്ന് മാറിയാല്‍ ഞങ്ങളെല്ലാവരും  ഒത്തുചേർന്ന് അയാളെ  കുറിച്ചുള്ള കഥകളില്‍  സംശയങ്ങളുടെ ചായകൂട്ടുകള്‍ നിറയ്ക്കും.

അയാളെ  കാണുമ്പോള്‍ ഞാന്‍ മനസ്സില്‍ പറയും  'മുഹമ്മദ്‌ അന്‍വര്‍ നീ സൂക്ഷിക്കണം,
നിനക്ക് എന്തൊക്കെയോ ആപത്തുകൾ വരാന്‍പോവുന്നുണ്ട്..
ഓഫീസിലുള്ളവര്‍ എല്ലാവരും നിനക്ക് ചുറ്റുമാണിപ്പോൾ.
നിന്നെ കുറിച്ചുള്ള കഥകള്‍ക് തീവ്രവാദിബന്ധം
ഉണ്ടായി വരുന്നത്പോലെ തോന്നിപോവുന്നു.
എല്ലാവരും നിന്നെ സംശയ ദ്രിഷ്ടിയോടെയാണ് നോക്കുന്നത്,
നിന്റെ പേരിലും എന്റെ പേരിലും മുഹമ്മദ്‌ ഉണ്ട്..
നിന്റെ ഈമൈലുകളും ഫോണ്‍ കാളുകളും നിരീക്ഷണത്തില്‍ ആവാന്‍ പോവുകയാണ്"

ഒരിക്കല്‍ അയാള്‍ എന്നോട് വന്നുപറഞ്ഞു
" ഇക്കാ നിങ്ങളും എന്നെ സംശയിക്കുന്നുണ്ടോ?
നിങ്ങള്‍ മാനേജരോട് പറയുന്നത് ഞാന്‍ കേട്ടു എന്നെ വിശ്വസിക്കാന്‍ കൊള്ളില്ലന്ന്.
ഇക്കയോട് ഞാന്‍ എല്ലാ കഥകളും പറയാറുള്ളതല്ലേ?
ഞാന്‍ ഫോണ്‍ ചെയ്ത്  കുറെനേരം സംസാരിക്കുന്നത് എന്റെ ഭാര്യയോടാണ്,
അവൾക്ക്  എന്നെ കാണാതെ ഒരുനിമിഷം പോലും തനിച്ചിരിക്കാന്‍വയ്യ.
അവളെ വിസയെടുത്ത് കൊണ്ടുവരുവാൻ  വേണ്ടിയാണ് ഞാന്‍  മാര്യേജ്സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍കൊടുത്തത്,
പക്ഷെ അത് ഇങ്ങിനെ ആവുമെന്ന് എനിക്കറിയില്ലായിരുന്നു.
എന്റെ പാസ്പോര്‍ട്ട്‌ പോയത് മാത്രമല്ല ഇപ്പോള്‍ ഞാനനുഭവിക്കുന്ന പ്രശനം,
അവനെ തിരഞ്ഞു കണ്ടുപിടിച്ചു പോലീസിൽ ഏൽപിച്ചുകൊടുക്കുന്ന പണികൂടി എന്റെ ചുമലില്‍ വന്നുചേര്‍ന്നിട്ടുണ്ട്
എന്നോട് പറഞ്ഞിട്ടുണ്ട്, അവനെ കിട്ടിയാല്‍ അവന്റെ ദേഹത്ത്  ഒരുപദ്രവും ഏൽപ്പിക്കരുതെന്ന്.
ഞാനവനെ  പിടിച്ചാല്‍, അവനെന്നെ ഉപദ്രവിച്ചാല്‍, എനിക്ക് തിരിച്ചുതല്ലാന്‍ കൂടി അർഹതയില്ല   എന്റെ ഉമ്മാക്ക് എന്തെങ്കിലും പറ്റിയാല്‍ എനിക്ക് തിരിച്ചുനാട്ടിലേക്കുപോവാന്‍ എങ്ങിനെകഴിയും ഇക്കാ?'


എന്റെ മനസ്സ് കരഞ്ഞു
മുഹമ്മദ്‌ അന്‍വര്‍ എനിക്ക് നിന്നോട് സഹതാപമുണ്ട്, പക്ഷെ എനിക്കത് നിന്നെ അറിയിക്കാന്‍ കഴിയാതെവന്നിരിക്കുന്നു
എല്ലാവരും നിന്നെ സംശയത്തോടെ നോക്കുന്നു. എനിക്കും അവരില്‍ ഒരാളാവനെ കഴിയു .
ഒരു പക്ഷെ നാളെ ഞാനും നിന്നെപോലെ ആവാം, എന്റെ മെയിലുകളും, ഫോണ്‍ കാളുകളും ചോര്‍ത്താം
പക്ഷെ, ഇന്നെനിക്കു  നിന്നോട് സ്നേഹം പ്രകടിപ്പിക്കാന്‍ കഴിയില്ല,
അഥവാ ഞാന്‍ നിന്നോട് സഹതപിച്ചാല്‍, നിന്നെ സ്നേഹിച്ചുപോയാല്‍,
നാളെ എന്നിലേക്ക്‌ വരുന്ന വിധി ഇന്ന്തന്നെ എനിക്ക് ഏറ്റു വങ്ങേണ്ടി വരും

7 comments:

  1. നിസഹായരുടെ നിസഹായാവസ്ഥ!
    സത്യം വെളിപ്പെടാന്‍ പ്രാര്‍ത്ഥിക്കാം.

    ReplyDelete
  2. ഞാന്‍ നിന്നോട് സഹതപിച്ചാല്‍, നിന്നെ സ്നേഹിച്ചു പോയാല്‍,
    നാളെ എന്നിലേക്ക്‌ വരുന്ന വിധി ഇന്ന് തന്നെ എനിക്ക് ഏറ്റു വങ്ങേണ്ടി വരും"

    ഇന്നത്തെ സാഹചര്യം ഇതു തന്നെ. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവനോടു പുറം തിരിഞ്ഞു നിന്നു ദേശക്കൂര് കാണിക്കാന്‍ നിരബന്ധിക്കപ്പെട്ടിരിക്കുന്നു. സമകാലിക സാഹചാര്യത്തില്‍ നിന്നും ഒരു നേര് കഥയുടെ രൂപത്തില്‍. നന്നായി.

    ReplyDelete
  3. ഊഹങ്ങളിൽ ചുറ്റുപാടുകൾ സൃഷ്ടിക്കുന്ന ഭീകരമായ നിസഹായാവസ്ഥ!

    ReplyDelete
  4. ഉള്ളിലുള്ളത് പറയാനാകാത്ത നിസഹായാവസ്ഥ അല്ലെങ്കില്‍ ഒരു തരം കൂടെക്കൂടിയാകാനുള്ള നിര്‍ബന്ധിതാവസ്ഥ. തല്‍ക്കാലത്തേക്കെങ്കിലും നട്ടെല്ല് ഉതിര്‍ന്നു പോയി ഒടിഞ്ഞ് വളഞ്ഞ് തൂങ്ങി നില്‍ക്കേണ്ട അവസ്ഥ ജീവിതത്തില്‍ എല്ലാവര്‍ക്കും ഒരിക്കലെങ്കിലും വന്നിട്ടുണ്ടാകില്ലോ. നല്ല എഴുത്ത്. ആദ്യമായിട്ടാണിവിടെ. അഭിനന്ദനങ്ങള്‍., ഇരിപ്പിടം വഴിയാനിവിടെ എത്തിയത്

    ReplyDelete
  5. എന്റെ മനസ്സ് കരഞ്ഞു
    മുഹമ്മദ്‌ അന്‍വര്‍ എനിക്ക് നിന്നോട് സഹതാപമുണ്ട്, പക്ഷെ എനിക്കത് നിന്നെ അറിയിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു
    എന്റെയും മനസ്സ് കരഞ്ഞു ... നല്ല കഥ .. ആശംസകള്‍

    ReplyDelete
  6. ഭീകരമായ അവസ്ഥ..

    ReplyDelete
  7. പക്ഷെ, ഇന്ന് എനിക്ക് നിന്നോട് സ്നേഹം പ്രകടിപ്പിക്കാന്‍ കഴിയില്ല,
    അഥവാ ഞാന്‍ നിന്നോട് സഹതപിച്ചാല്‍, നിന്നെ സ്നേഹിച്ചു പോയാല്‍,
    നാളെ എന്നിലേക്ക്‌ വരുന്ന വിധി ഇന്ന് തന്നെ എനിക്ക് ഏറ്റു വങ്ങേണ്ടി വരും....

    വല്ലാതോരവസ്ഥ ...

    ReplyDelete

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...