യാത്രാമധ്യേ
----------------------
അയാള്‍ കാത്തിരുന്ന ആ ദിനം വന്നെത്തിയിരിക്കുകയാണ്. പതിവില്‍ നിന്ന് വിപരീതമായി അന്ന് അയാള്‍ ചൂട് വെള്ളത്തിലാണ് കുളിച്ചത്. വേഷത്തില്‍ വ്യത്യസ്തത വരുത്തേണ്ട ആവശ്യം വന്നില്ല, പതിവുപ്പോലെ തന്നെ, വെളുത്ത മുണ്ടും, ജൂബയും. അവസാനമായി ചുമരില്‍ പ്രതിഷ്ടിച്ച കണ്ണാടിയില്‍ തന്റെ രൂപം ഒന്നുകൂടെ നോക്കി. കണ്ണാടിക്കുള്ളിലൂടെ മനസ്സ് സഞ്ചരിച്ചു അത് ചെന്നെത്തിയത് , തളര്‍ന്നവശയായ അയാളുടെ പ്രിയതമയുടെയും, മക്കളുടെയും അടുത്തായിരുന്നു. അയാളുടെ വിടര്‍ന്ന നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു, പെട്ടെന്ന് അയാളുടെ ചുണ്ടുകള്‍ വിറച്ചു, കുറച്ചു നേരം പ്രാര്‍ത്ഥനയില്‍ മുഴുകി. അയാളുടെ വരവും പ്രതീക്ഷിച്ചു പുറത്തു പ്രകൃതി ഒരുങ്ങി നില്‍പ്പുണ്ടായിരുന്നു . ചെങ്കൊടികള്‍ കാറ്റില്‍ പാറി പറക്കുന്നു. ആയിരമായിരം തൊഴിലാളികളുടെ പ്രാര്‍ത്ഥനകള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു കൊണ്ടിരിക്കുന്നു. അനേകം വിപ്ലങ്ങള്‍ക്ക് സാക്ഷിയായ ആ ഗ്രാമ മൈതാനത്ത് താല്‍കാലികമായി പണിത ആ കഴുമരത്തിലേക്ക് അയാള്‍ ആനയിക്കപ്പെടുകയാണ്.. ജീവിതവും മരണവും തമ്മിലുള്ള ആലിംഗനത്തിന്റെ അവസാന യാമത്തിലാണ് താനെന്നു അയാള്‍ക്ക് തിരിച്ചറിവുണ്ടായപ്പോള്‍ മോഹാലസ്യപ്പെട്ടു വീണുപോവുമോ എന്നയാള്‍ ഭയന്നു. ധീരനായി അജയ്യനായി മരണം വരിക്കാനാണ് അയാള്‍ ആഗ്രഹിക്കുന്നത്. തൂക്കുകയര്‍ അയാളുടെ കഴുത്തിലേക്കു നീളുന്നു. കയര്‍ മുറുകുന്നു.... അയാള്‍ പിടയുന്നു .. കണ്ണുകള്‍ തുറിച്ചു പുറത്തേക്കു വരുന്നു.
നാടകാന്ത്യം.
.
'ഫ്ലേവര്‍ ഓഫ് വേള്‍ഡ്' എന്ന ട്രൂപ്പിന്റെ നാടകമാണ് അവിടെ നടക്കാന്‍ പോവുന്നത്, അവര്‍ ലോകമൊട്ടാകെ സഞ്ചരിച്ചു വിജയകരമായി പ്രദര്‍ശനം നടത്തിയ നാടകത്തിന്റെ ആധുനിക പതിപ്പാണ് ഇങ്ങു കേരളത്തില്‍ അവതരിപ്പിക്കാന്‍ പോവുന്നത്. സ്റ്റേജ് കമനീയമായി അലങ്കരിച്ചിരിക്കുന്നു. സ്റ്റേജ്നു മുന്നിലായി കുറെ ചിത്രങ്ങള്‍ പതിച്ചിരിക്കുന്നു, താടിയും മീശയും ഉള്ളവരും , മീശ ഇല്ലാത്തവരും, മുടി വെട്ടാത്തവരും ആയി കുറെ ചിത്രങ്ങള്‍. നമ്മളിപ്പോള്‍ ആദ്യം കണ്ട തൂക്കിലേറ്റുന്ന കാഴ്ച, റിഹേര്‍സല്‍ കാമ്പില്‍ വച്ച്, ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഒളികാമറയില്‍ പകര്‍ത്തിയ ദ്രിശ്യങ്ങളില്‍ നിന്നുള്ളതാണ്. നാടകത്തിന്റെ ക്ലൈമാക്സ് പുറത്തായതോടെ നാടക പ്രവര്‍ത്തകര്‍ ആകെ അങ്കലാപ്പിലാണ്. ഒരു പക്ഷെ ക്ലൈമാക്സ് ലോകമറിഞ്ഞിട്ടും നാടകം പ്രദര്‍ശിപ്പിക്കാന്‍ ചങ്കൂറ്റം കാണിക്കുന്ന ലോകത്തിലെ ആദ്യത്തെ നാടക ട്രൂപ്പാവാം ഇത് . ഇനി ക്ലൈമാക്സ് മാറുമോ, അതോ ക്ലൈമാക്സില്‍ എത്തുന്നതിനു മുമ്പ് നാടകം അവസാനിക്കുമോ, ഇതെക്കെ അറിയണമെങ്കില്‍ നാടകം അവസാനം വരെ കാണണം.
.
ഉച്ചഭാഷിണി ശബ്ദിച്ചു തുടങ്ങി, ഈ നാടകം ഇവിടെ അവതരിപ്പിക്കുന്നത്, കപട വേഷക്കാരനായ ഒരു ഒറ്റുകാരന്റെ കഥയാണ്. ആയിരമായിരം തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചോര കൊണ്ട് പണിതുയര്‍ത്തിയ പ്രത്യയശാസ്ത്രത്തെ മതമൌലിക വാദികളുടെ ആലയത്തില്‍ കൊണ്ട് പോയി കശാപ്പു ചെയ്യാന്‍ നിര്‍ദയം നിന്ന് കൊടുത്ത് അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഒറ്റുകാരനായ ഒരു രാഷ്ട്രീയ കോമരത്തിന്റെ കഥ. നമ്മുടെ ലോകം വര്‍ഗീയതിലും മുതാളിത്ത കിരാതന്മാരുടെ ചൂഷണങ്ങളിലും നിരന്തരം വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയാണ്. റഷ്യയുടെ പതനത്തോടെ അമേരിക്കന്‍ സാമ്രാജ്യത്വം കൂടുതല്‍ ശക്തമായി ലോകത്തെ കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്നു. മനുഷ്യന്‍ തിനമകളില്‍ നിന്ന് പൈശാചികതയിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു.. നീതിയും ധര്‍മവും അസ്തമിച്ചിരിക്കുന്നു.. മനുഷ്യനെ ബോധവല്‍കരിക്കേണ്ട മതങ്ങള്‍ തമ്മിലടിച്ചും, പുരോഹിത വര്‍ഗ്ഗത്തിന്റെ കീശ വീര്‍പ്പിക്കുവാനുള്ള ചട്ടുകമായും മാറിയിരിക്കുന്നു. തടിയും തലപ്പാവും ധരിച്ച പുരോഹിത വര്‍ഗം സ്വന്തം ലാഭത്തിനു വേണ്ടി മതത്തിന്റെ പേര് പറഞ്ഞു, ദൈവ വചനങ്ങള്‍ മനുഷ്യരിലേക്ക് അറിയിച്ചു കൊടുക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകരുടെ മുടിയുടെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന അവസ്ഥയിലേക്ക് ലോകം എത്തപ്പെട്ടിരിക്കുന്നു. ഇവിടെ ഒരു പുതിയ വിപ്ലവം ഉയര്‍ന്നുവരേണ്ടതുണ്ട് . വിപ്ലവം ജയിക്കട്ടെ.. വിപ്ലവം ജയിക്കട്ടെ..
.
രംഗം ഒന്ന്
.
സ്റ്റേജ് ഒരു തെരുവ് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ രൂപകല്‌പന ചെയ്തിരിക്കുന്നു. രണ്ടാളുകള്‍ ഒരു അടഞ്ഞു കിടക്കുന്ന പീടിക തിണ്ണയുടെ അരികില്‍ ഇരിക്കുന്നു.. ഒരാള്‍ ചെറുപ്പക്കാരനും, മറ്റേ ആള് ഒരു വൃദ്ധനുമാണ്. ചെറുപ്പക്കാരന്റെ ചുണ്ടില്‍ ഒരു ബീഡിയുണ്ട്. അയാളത് ആഞ്ഞു വലിക്കുന്നു, പുകചുരുളുകള്‍ അന്തരീക്ഷത്തില്‍ അര്‍ദ്ധ ഗോളങ്ങള്‍ തീര്‍ത്തു ലയിച്ചു ചേരുന്നു. അവരിപ്പോള്‍ സംസാരിക്കുകയാണ്.
.
ചെറുപ്പക്കാരന്‍: കേശവേട്ടാ പാര്‍ട്ടിക്ക് എന്താ ഇപ്പോള്‍ ഇങ്ങിനെ തോന്നാന്‍? കമ്മ്യൂണിസം പിറവി കൊണ്ടത് തന്നെ, ജര്‍മനിയിലെ മത പൌരോഹിത്യ വര്‍ഗം പാവപ്പെട്ട തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് കണ്ടത് കൊണ്ടാണ്.
.
വൃദ്ധന്‍: പാര്‍ട്ടി പറഞ്ഞതില്‍ എന്താ തെറ്റ് ജോസഫ്? യേശു വിശ്വസിച്ചതും പാര്‍ട്ടി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതും അടിസ്ഥാനപരമായി ഒന്നല്ലേ?
.
ചെറുപ്പക്കാരന്‍ : പാര്‍ട്ടി ദൈവത്തില്‍ വിശ്വസിക്കുന്നില്ലല്ലോ, പിന്നെ എങ്ങിനെ പുത്രനില്‍ വിശ്വസിക്കും? യേശു ഒരു മതത്തിന്റെ സ്ഥാപകന്‍ ആണ് . യേശുവിനെ വിശ്വസിക്കുന്നു എങ്കില്‍ ആ മതത്തിനെയും വിശ്വസിക്കണ്ടേ? അല്ലെങ്കില്‍ മുമ്പ് മതത്തിനെ തള്ളിപറഞ്ഞതൊക്കെ തെറ്റാണു എന്ന് പറയേണ്ടി വരും.
.
വൃദ്ധന്‍: യേശു ദൈവപുത്രനാണ് എന്ന് പാര്‍ട്ടി പറയുന്നില്ല . യേശു ഒരു മനുഷ്യന്‍ ആയിരുന്നു..
ചെറുപ്പക്കാരന്‍: യേശുവിനെ കുറിച്ച് നമ്മള്‍ ചരിത്രത്തില്‍ നിന്ന് അറിയുന്നതില്‍ കൂടുതല്‍ ബൈബിളില്‍ നിന്നല്ലേ അറിയുന്നത്?
.
വൃദ്ധന്‍ : യേശു മരിച്ചു എത്രയോ കഴിഞ്ഞതിനു ശേഷമാണു, മനുഷ്യകരങ്ങള്‍ കൊണ്ട് എഴുതപ്പെട്ട ബൈബിള്‍ ഉണ്ടാവുന്നത്. മനുഷ്യന്റെ കൈകടത്തലുകള്‍ അതില്‍ ഉണ്ട്.
.
ചെറുപ്പക്കാരന്‍ : യേശു മനുഷ്യനായിരുന്നു എന്ന് സമ്മതിക്കാം, എന്നാല്‍ സാധാരണ മനുഷ്യനായിരുന്നുവോ? കന്യകയായ മറിയമാണ് യേശുവിന്റെ മാതാവ്. അത് പാര്‍ട്ടി വിശ്വസിക്കുമോ?
.
വൃദ്ധന്‍ : യേശു ദൈവപുത്രനാണോ മനുഷ്യനാണോ എന്നതല്ല പാര്‍ട്ടിക്ക് പ്രധാനം. യേശു എന്താണ് ചെയ്തത് എന്നറിയാമോ, അന്ന് നിലവില്‍ ഉണ്ടായിരുന്ന എല്ലാ വ്യവസ്ഥകളോടും സമാധാനപരമായി കലഹിച്ചു, അതിനു എതിരായി സാധാരണ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചു. യേശു ജനങ്ങളെ ഒന്നായി കാണാന്‍ ശ്രമിച്ചു. വേഷമോ വര്‍ഗമോ ഒന്നും പരിഗണിച്ചില്ല. ജനം മഗ്ദനമറിയത്തെ കല്ലെറിഞ്ഞപ്പോള്‍ യേശു എന്താണ് ചെയ്തത്, പാപം ചെയ്യാത്തവര്‍ കല്ലെറിയു എന്നല്ലേ പറഞ്ഞത്.
.
ചെറുപ്പക്കാരന്‍: അതിനു യേശു മാത്രമാണോ മഹാന്‍, വേറെയും മഹാന്മാര്‍ ഇത്പോലോയെക്കെ പറഞ്ഞിട്ടില്ലേ?
.
വൃദ്ധന്‍: ഇടയ്ക്കു കയറി സംസാരിക്കരുത്. ഞാന്‍ പറഞ്ഞത് മുഴുവനാക്കട്ടെ .. ഇരുളിന്റെ മറവില്‍ അവളെ പ്രാപിച്ചവര്‍ വെളിച്ചത്തില്‍ അവള്‍ക്കു നേരെ കല്ലെറിഞ്ഞു. ഈ ഇരട്ടത്താപ്പു യേശുവിനു ഇഷ്ടമായില്ല.. കാരണം യേശു ഒരു മനുഷ്യന്‍ ആയിരുന്നു. അന്നാന്നത്തെ അപ്പത്തിനു വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്ന വെറും സാധാരണക്കാരനായ ജനങ്ങളുടെ നന്മ മാത്രം ആഗ്രഹിച്ച ഒരാള്‍. യേശു അവരില്‍ ഒരാളായിരുന്നു, മരപ്പണിക്കാരന്‍, ആ പാവപ്പെട്ട ജനത്തിനെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചപ്പോളെല്ലാം യേശു അതിനെ എതിര്‍ത്തു. രാജാവിനോടും പ്രജകളോടും ഒരു പോലെ കലഹിച്ചു, ഒടുവില്‍ എല്ലാവരും കൂടി യേശുവിനെ കുരിശിലേറ്റി.. ഉയിര്‍ത്തു എഴുന്നെല്പ്പും അത്ഭുതങ്ങളും എല്ലാം യേശുവിന്റെ ശിഷ്യന്മാര്‍ എഴുതി ചേര്‍ത്തത് ആവാം, അല്ലായിരിക്കാം. യേശു പണക്കാരന്റെ പട്ടുമെത്ത ആഗ്രഹിച്ചില്ല, പകരം മരകുരിശു വരിച്ചു. പിന്നീട് എണ്ണമറ്റ വിപ്ലവകാരികള്‍, രക്തസാക്ഷികള്‍, അവരും അതല്ലേ ചെയ്തത്, ചൂഷണങ്ങള്‍ക്കും പ്രോലഭാനങ്ങള്‍ക്കും അടിമപ്പെട്ടില്ല, പകരം മരണം ചോദിച്ചു വാങ്ങി, ആര്‍ക്കു വേണ്ടി? ചോദിക്കാനും പറയാനും ഇല്ലാതിരുന്ന ഒരു വര്‍ഗത്തിന് വേണ്ടി.
.
ചെറുപ്പക്കാരന്‍ : ഇത് പോലെ ആരെങ്കിലും ഇപ്പോള്‍ ഉണ്ടോ പാര്‍ട്ടിയില്‍? !!
.
വൃദ്ധന്‍ : ഉണ്ടായിരുന്നു ജോസഫ്, സഖാവ് കൃഷ്ണപിള്ള, ചടയന്‍ ഗോവിന്ദന്‍, പിന്നെയും എണ്ണമറ്റ പാവങ്ങള്‍, പേരും പെരുമയും ഇല്ലാത്തവര്‍. അവരെ ആരും ഓര്‍ത്തില്ല.. ഒരു രക്തസാക്ഷി മണ്ഡപവും ഉയര്‍ന്നില്ല..
.
ചെറുപ്പക്കാരന്‍ : നിങ്ങള്‍ ചിന്തിച്ചു ചിന്തിച്ചു പാര്‍ട്ടിക്ക് എതിരായി പറയുന്നു. ഓരോ കമ്മ്യൂണിസ്റ്റ്‌കാരനും ഇപ്പോള്‍ ഇങ്ങിനെ തന്നെ ആയിരിക്കും അല്ലേ ചിന്തിക്കുന്നുണ്ടാവുക? . നിങ്ങള്‍ രക്തസാക്ഷി മണ്ഡപം തീര്‍ത്തത് അധികാരത്തിനു വേണ്ടി മാത്രമായിരുന്നില്ലേ? വെറും വോട്ടിനു വേണ്ടി മാത്രമായിരുന്നില്ലേ?
വൃദ്ധന്‍ : വോട്ടു ഇല്ലാതെ എങ്ങിനെ ഭരിക്കും ജോസഫ്?
.
ചെറുപ്പക്കാരന്‍: ഭരിച്ചിട്ടു എന്താ നേടിയത്, എവിടെയെങ്കിലും സോഷിലിസം ഉണ്ടാക്കാന്‍ പറ്റിയോ? കാറല്‍ മാക്സിന്റെ സ്വപനം പൂവണിഞ്ഞുവോ? ജര്‍മനിയും, റഷ്യയും, റുമേനിയയും, യുഗ്ലോസ്ലാവിയും നിങ്ങള്ക്ക് നഷ്ടമായില്ലേ? കാലഹരണപെട്ട പാര്‍ട്ടിയുടെ സംഹിതകള്‍ അല്ലേ ചൈനയില്‍, പേരിനു ഒരു ക്യുബ ഉണ്ട്. അവിടെ പോലും യഥാര്‍ത്ഥ കമ്മ്യൂണിസം ഉണ്ടോ?
.
വൃദ്ധന്‍ : ഭരിച്ചിട്ടു പലതും നേടി ജോസഫ്, ഭൂപരിഷ്കരണം വന്നില്ലായിരുന്നുവെങ്കില്‍, എന്റെ അച്ഛന്‍ അധ്യാപകന്‍ ആവുന്നത് പോയിട്ട് സ്കൂളിന്റെ പടി പോലും കാണില്ലായിരുന്നു. എന്റെ അമ്മയുടെ മാറില്‍ ഒരു തുണി പോലും ഇടാന്‍ 'തമ്പുരാന്‍' സമ്മതിക്കില്ലായിരുന്നു. അങ്ങിനെ പലതും ഒഴിവാക്കിയത് ഈ പറയുന്ന 'ദൈവനിന്ദകാരായ കമ്മ്യൂണിസ്റ്റ്‌കാര്‍ ഭരിച്ചത് കൊണ്ടാണ്.
.
ചെറുപ്പക്കാരന്‍: പാര്‍ട്ടി ഭരണ നേട്ടത്തെ കുറിച്ച് പറയുന്നതിലും കൂടുതല്‍ പരിഷ്കാരങ്ങള്‍ ബ്രിടിഷ്കാര്‍ ഇന്ത്യയില്‍ ചെയ്തിട്ടുണ്ട്. അപ്പോള്‍ ബ്രിട്ടീഷ്‌കാരാണ് സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ എന്ന് പറയേണ്ടി വരും. കഷണം കഷണമായി കിടന്ന കുറെ നാട്ടു രാജ്യങ്ങളെ ഒന്നിപ്പിച്ചു ഒരു ഒറ്റ രാജ്യമാക്കാന്‍ അവര്‍ ശ്രമിച്ചു, ഇന്നും നമ്മള്‍ ഉപയോഗിക്കുന്ന റോഡുകളും അണക്കെട്ടുകളും, റെയില്‍വേയും ഉണ്ടാക്കിയത് അവരാണ്.. ബ്രിടിഷ്കാര്‍ ഇവിടെ ഇല്ലായിരുന്നു എങ്കില്‍ ഇന്ത്യ ഒരു ആഫ്രിക്ക ആയേനെ
.
വൃദ്ധന്‍ : ബ്രിട്ടീഷ്‌കാര്‍ പാലം ഉണ്ടാക്കിയത് അവര്‍ക്ക് വേണ്ടി ആയിരുന്നു. അല്ലാതെ ഇന്ത്യക്കാരെ നന്നാക്കാന്‍ വേണ്ടി ആയിരുന്നില്ല.
.
ചെറുപ്പക്കാരന്‍: എന്നിട്ട് ആ പാലങ്ങളില്‍ കൂടെ കമ്മ്യൂണിസ്റ്റുകാര്‍ എന്തിനു നടന്നു, അത് ഇടിച്ചു നിരപ്പാക്കി കമ്മ്യൂണിസ്റ്റ് പാലങ്ങള്‍ ഉണ്ടാക്കി കൂടായിരുന്നോ? നിങ്ങള്‍ എത്ര സ്ഥലത്ത് ഭരിച്ചു, കേരളം, ബംഗാള്‍, ത്രിപുര, കഴിഞ്ഞു.. എന്നിട്ട് അവിടെയൊക്കെ സോഷ്യലിസം ഉണ്ടാക്കിയോ, അവിടെ പാവങ്ങള്‍ ഇപ്പോഴും പവങ്ങളായി തന്നെ ഉണ്ട്. തൊട്ടു കൂടായ്മയും തീണ്ടി കൂടായ്മയും ഇപ്പോഴും ഉണ്ട് അവിടെ.
.
വൃദ്ധന്‍: കേരളത്തില്‍ ഉണ്ടോ പറയു, ആരെങ്കിലും കാണിച്ചാല്‍ അടി വങ്ങും
.
ചെറുപ്പക്കാരന്‍: കേരളം കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല ഭരിച്ചത്, അപ്പോള്‍ അത് എങ്ങിനെ കമ്മ്യൂണിസ്റ്റ് നേട്ടമാവും?
.
വൃദ്ധന്‍ : നിങ്ങള്‍ കുറ്റം കണ്ടുപിടിക്കാന്‍ നടന്നാല്‍ അതിനു മാത്രമേ നേരം കാണു. എല്ലാം നയിക്കുന്നത് മനുഷ്യര്‍ ആണ്. അത് കൊണ്ട് കുറ്റങ്ങളും കുറവുകളും എല്ലാത്തിലും ഉണ്ടാവും.
.
ചെറുപ്പക്കാരന്‍: കമ്മ്യൂണിസം എന്നാല്‍ ഒരു സ്വപ്നമാണ്. ആ സ്വപനം ഇത്ര കാലമായിട്ടും നിങ്ങള്ക്ക് നടപ്പിലാക്കാന്‍ പറ്റിയില്ല. അതിനര്‍ത്ഥം ഒരിക്കലും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്ത ഒരു പ്രത്യയശാസ്ത്രമാണ് അതെന്നാണ്. ദൈവത്തെയും മതത്തെയും എതിര്‍ത്ത് അവസാനം ദൈവത്തിന്റെ ഫോട്ടോ വച്ച് നിങ്ങള്‍ ആരാധിക്കുന്നു. അപ്പോള്‍ മതത്തെ നിങ്ങള്‍ അംഗീകരിക്കുന്നു . മത നായകര്‍ പറഞ്ഞത് തന്നെയാണ് കമ്മ്യൂണിസം പറയുന്നതും എന്ന് നിങ്ങള്‍ പറയുന്നു.. പിന്നെ മതം എങ്ങിനെ മനുഷ്യനെ മയക്കുന്ന കറുപ്പായി?
.
വൃദ്ധന്‍ : അതിനു ചരിത്രം അറിയണം, മതങ്ങളുടെ പേരില്‍ മനുഷ്യന്‍ മനുഷ്യനോടു ചെയ്തു കൂട്ടിയ ക്രൂരതകള്‍ അറിയണം. അപ്പോള്‍ ഈ ചോദ്യം ചോദിക്കില്ല.
.
ചെറുപ്പക്കാരന്‍ : അപ്പോള്‍ സ്റ്റാലിന്‍ ചെയ്തതോ? ഈ കൊച്ചു കേരളത്തില്‍ തന്നെ, പാര്‍ട്ടി എത്രയോ കൊലപാതകങ്ങളും, ക്രൂരകൃത്യങ്ങളും ചെയ്തിട്ടില്ലേ?
.
വൃദ്ധന്‍ : സ്റ്റാലിന്‍ ഒരു വ്യക്തി ആയിരുന്നു, ഒരു വ്യക്തി ചെയ്ത തെറ്റിന്റെ പേരില്‍ ഒരു പ്രസ്ഥാനത്തെ ക്രൂശിക്കണോ? അയാള്‍ ചെയ്തത് അധികാരം നിലനിര്‍ത്താന്‍ വേണ്ടി ആയിരുന്നു. അത് പ്രത്യയശാസ്ത്രത്തിന്റെ കുഴപ്പമല്ല.
.
ചെറുപ്പക്കാരന്‍ : സ്റ്റാലിന്റെ ഫോട്ടോകള്‍ ഇപ്പോഴും പാര്‍ട്ടി ഓഫീസുകളില്‍ ഉണ്ട്. അപ്പോള്‍ മനുഷ്യന്റെ നന്മയല്ല പ്രധാനം, അധികാരമാണ് പ്രധാനം, അധികാരത്തിന്റെ മര്‍മ്മം പണമല്ലേ? കമ്മ്യൂണിസ്റ്റുകാരും മനുഷ്യരാണ്. അവര്‍ക്ക് എല്ലാവര്ക്കും അധികാരവും പണവും തന്നെയാണ് മുഖ്യം. അധികാരം നിലനിര്‍ത്താന്‍ മതങ്ങളെ കൂട്ട്പിടിക്കുന്നു.. മത നേതാക്കളെ പുകഴ്ത്തുന്നു.
.
വൃദ്ധന്‍ : ചില സമയങ്ങളില്‍ വ്യക്തികള്‍ അധികാരത്തിനു അടിപെട്ടു പോവുന്നു. മനുഷ്യന്‍ ഇന്ന് കുറെ മാറി.. പ്രത്യയശാസ്ത്രങ്ങള്‍ പഴകിയതും മനുഷ്യന്റെ ആവശ്യങ്ങള്‍ പുതിയതുമാണ്.
ചെറുപ്പക്കാരന്‍: അപ്പോള്‍ നിങ്ങള്‍ സമ്മതിച്ചു പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടുവെന്നു അല്ലേ?
പെട്ടെന്ന് . കുറെ ആളുകള്‍ ഒരു പ്രകടനമായി അവര്‍ക്കിടയിലേക്ക് വന്നു, ആകെ ബഹളം, വിടരുത് , അവനെ വിടരുത്, പിടിക്ക്, പാര്‍ട്ടി വഞ്ചകന്‍, ജൂദാസ് , ഇങ്ങിനെ ഓരോ പദങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി കൊണ്ടിരിക്കെ, പെട്ടെന്ന് ഒരു നിലവിളി കേട്ട്.. എന്നെ കൊല്ലരുതേ...എന്നെ കൊല്ലരുതേ.. അതിനിടയില്‍ കര്‍ട്ടന്‍ താഴുന്നു.
.
രംഗം രണ്ട്
.
ഇപ്പോള്‍ സ്റ്റേജ് ഒരു കോടതി പോലെ തോന്നിപ്പിക്കുന്ന രീതിയില്‍ രൂപകല്പന ചെയ്തിട്ടുണ്ട്. സ്റ്റേജില്‍ ഒരു ഒരു കവാടം പോലെ കൊടുത്ത ഭാഗത്ത്, ചുവന്ന നിറത്തില്‍ പി ബി കോടതി എന്ന് എഴുതി വച്ചിട്ടുണ്ട്. അവിടെ വെളുത്ത മുണ്ടും ജൂബയും ധരിച്ച ഒരാള്‍ നില്‍ക്കുന്നു. നേരത്തെ നാം കണ്ട കേശവേട്ടന്‍ ആണതെന്ന് കണ്ടാല്‍ അറിയാം.. ഇപ്പോള്‍ ജഡ്ജ് എന്ന് തോന്നിപ്പിക്കുന്ന ഒരാള്‍ അങ്ങോട്ട് വന്നു. അവിടെ പ്രത്യാകമായി സ്ഥാപിച്ചിട്ടുള്ള സീറ്റില്‍ ഇരുന്നു.
.
കേശേവേട്ടന്‍ : എന്താണ് ഞാന്‍ ചെയ്ത തെറ്റ് ഏമാനെ? യഥാര്‍ത്ഥ കമ്മ്യൂണിസം എന്താണ് എന്ന് പറയാന്‍ ശ്രമിച്ചു.. എന്തിനാണ് കമ്മ്യൂണിസം തുടങ്ങിയത് എന്ന് പറയാന്‍ ശ്രമിച്ചു. അവസാനം, ആ ചെറുപ്പക്കാരന്റെ ചോദ്യത്തിന് മുന്നില്‍ മനുഷ്യന്റെ ആവശ്യങ്ങള്‍ പുതിയതും പ്രത്യയശാസ്ത്രങ്ങള്‍ പഴകിയതുമാണന്ന് സമ്മതിച്ചു കൊടുക്കേണ്ടി വന്നു.
.
ജഡ്ജ് : ആ ചെറുപ്പകാരന്‍ നിങ്ങളോട് സംസാരിച്ചത് പാര്‍ട്ടിയുടെ തന്ത്രത്തിന്റെ ഭാഗമായിരുന്നു. പ്രത്യയശാസ്ത്രങ്ങളല്ല നേതാക്കളാണ് പഴകിയത്. അവരുടെ ചിന്തകളാണ് പഴകിയത്. നിങ്ങളെ പോലെ ഒരാള്‍ നയിക്കുമ്പോള്‍, പാര്‍ട്ടിക്ക് പലതും നഷ്ടപ്പെടും. നിങ്ങള്‍ വാദപ്രതിവാദത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലലല്ലോ. അത് കൊണ്ടാണ് പാര്‍ട്ടി ആ ചെറുപ്പക്കാരനെ അങ്ങിനെ ഒരു കാര്യത്തിനായി നിയോഗിച്ചത്. കാലാകാലങ്ങളായി പാര്‍ട്ടി ചെയ്തുവന്ന എല്ലാ അക്രമത്തിനും കാരണം നിങ്ങളായിരുന്നു. അനേകം ചെറുപ്പക്കാര്‍ തൊഴില്‍ രഹിതരായി, കുറെ രക്ത സാക്ഷി മണ്ഡപങ്ങള്‍ ഉയര്‍ന്നു. പാര്‍ട്ടി വിലക്കിയിട്ടും നിങ്ങള്‍ പാര്‍ട്ടിക്ക് എതിരായി സംസാരിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറംതള്ളപ്പെട്ട ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തി. അവസാനമായി നിങ്ങളുമായി സംസാരിച്ചു കൊണ്ടിരുന്ന ആ ചെറുപ്പക്കാരനെയും നിങ്ങള്‍ വകവരുത്തി.
.
കേശേവേട്ടന്‍ : അത് ഞാന്‍ അല്ല... അത് ഞാന്‍ അല്ല..
.
ജഡ്ജ് : പാര്‍ട്ടിക്ക് വീണ്ടും നിങ്ങള്‍ ഒരു രക്തസാക്ഷിയെ കൂടി നല്‍കിയിരിക്കുന്നു. പാര്‍ട്ടിക്ക് എതിരായി പാര്‍ട്ടിയില്‍ നിന്ന് തന്നെ ഒരാളുണ്ടായാല്‍, പാര്‍ട്ടി നിയമനുസരിച്ചു അവരെ കൊല്ലുക എന്നത് പാര്‍ട്ടിയുടെ പ്രമാണമാണന്നു അറിയാമല്ലോ? അത് കൊണ്ട് ഈ കോടതി നിങ്ങള്ക്ക് പരമാവധി ശിക്ഷയായ മരണം വിധിച്ചിരിക്കുന്നു. ഒരു വ്യത്യാസം മാത്രം, തെരുവിലിട്ട് വെട്ടിയും നുറുക്കിയും കൊല്ലുന്നതിനു പകരം, ശാന്തമായ മരണമാണ് ഈ കോടതി ആഗ്രഹിക്കുന്നത്.
.
പെട്ടെന്ന് സ്റ്റേജിലെ പ്രകാശം നിലച്ചു.. ശോകമൂകമായ അന്തരീക്ഷം.. കാണികളുടെ ചുണ്ടുകള്‍ വിറക്കുന്നത് പോലെ, അവര്‍ എല്ലാവരും എന്തോ മന്ത്രങ്ങള്‍ ഉരുവിട്ട് കൊണ്ടിരിക്കുന്നു.... അതാ.... പതുക്കെ ലൈറ്റ് തെളിഞ്ഞു വരുന്നു.. സ്റ്റേജില്‍ ഒരു കഴുമരം ഒരുക്കിയിരിക്കുന്നു . അതിനു മുകളിലായി ഒരു തൂക്കു കയര്‍.. കേശവേട്ടന്‍ അതില്‍ കയറി നില്‍ക്കുന്നു ... പെട്ടെന്ന് കാണികളില്‍ നിന്ന് കുറെ ആളുകള്‍ എഴുന്നേറ്റു. . അവര്‍ ഇപ്പോള്‍ ഒന്നിച്ചു മുദ്രവാക്ക്യം മുഴക്കുകയാണ്, .. കാണികളില്‍ പലരും ചെറു ചെറു സംഘങ്ങളായി തിരിയുന്നു.. പലരുടെയും കൈകളില്‍ ഓരോ കൊടികള്‍ രൂപപെടുന്നു.. എല്ലാ കൊടികളിലും ചുവന്ന നിറം ഉണ്ട്. ചിലത് ചുവപ്പും വെളുപ്പും, ചിലത് ചുവപ്പും കറുപ്പും, മറ്റു ചിലത് ചുവപ്പും നീലയും. .. ഓരോ ചെറു സംഘങ്ങളും ഒന്നൊന്നായി സ്റ്റെജിലേക്ക് കയറി.. ഉച്ചഭാഷിണി ശബ്ദിക്കുന്നു . വിപ്ലവം ജയിക്കട്ടെ, വിപ്ലവം ജയിക്കട്ടെ.. അന്തരീക്ഷത്തില്‍ ഒരു ഗാനത്തിന്റെ ഈരടികള്‍ മുഴങ്ങി കേള്‍ക്കാന്‍ തുടങ്ങി
.
ബലികുടീരങ്ങളെ.......
ബലികുടീരങ്ങളെ........
സ്മരണകളിരമ്പും രണസ്മാരകങ്ങളെ
ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍
സമരപുളകങ്ങള്‍ തന്‍ സിന്ദൂര മാലകള്‍
ബലികുടീരങ്ങളെ....
ബലികുടീരങ്ങളെ

ഇത് എല്‍കെജി ആണെങ്കില്‍ എനിക്കും അവിടെയൊന്ന് പഠിക്കണമല്ലോ. വളരെ ഭാവനാപൂര്‍ണ്ണമായ രചന. കേശവേട്ടന്‍ അവസാനം രക്തസാക്ഷിയാക്കപ്പെടുമെന്നാണോ പറഞ്ഞുവരുന്നത്. (ശരിക്കുള്ള വിപ്ലവം ജയിക്കട്ടെ. ഒരു വിപ്ലവം വന്നേ തീരു)
ReplyDeleteThis comment has been removed by the author.
ReplyDeleteഎത്ര നല്ല ആശയങ്ങള്‍ ആയിരുന്നാലും ഇന്നത്തെ മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് തുടരുകയും വളരുകയും ചെയ്യണം എന്നാഗ്രഹിക്കുമ്പോള്‍ ആ പ്രസ്ഥാനം തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരണം എന്നുണ്ടെങ്കില്‍ പല ആശയങ്ങള്‍ക്ക് നേരെയും അല്പം കണ്ണടക്കേണ്ടി വരും എന്നത് വസ്തുതയാണ്. അങ്ങിനെ അല്ലെങ്കില്‍ ഒരിക്കലും ഭരണത്തില്‍ എത്താന്‍ കഴിയില്ല. നല്ല ആശയങ്ങള്‍ വെള്ളം ചേര്‍ക്കാതെ തുടരണം എന്നാഗ്രഹിക്കുന്ന പ്രസ്ഥാനം ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ല. കാരണം വോട്ടു തന്നെയാണ് ജയം എന്നതിന് വേണ്ടത്. വോട്ടു വാങ്ങാന്‍ ഇന്നത്തെ സാഹചര്യത്തില്‍ നല്ല ആശയം പറഞ്ഞാല്‍ മാത്രം മതി എന്ന് കരുതുന്നത് മണ്ടത്തരമാണ്. മറ്റ് പലതുമാണ് എന്നത് പകല്‍ പോലെ എല്ലാവര്ക്കും അറിയാം. നമ്മള്‍ തന്നെ നമ്മുടെ കാര്യത്തിനല്ലാതെ മറ്റെന്തു കാര്യത്തിനാണ് താല്പര്യം കാണിക്കുന്നത് എന്ന് മാത്രം ചിന്തിച്ചാല്‍ മതി.
ReplyDeleteപിന്നെ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് പോലെ പാര്‍ട്ടിക്ക് എതിരായവനെ പാര്‍ട്ടി തന്നെ വകവരുത്താന്‍ തീരുമാനിക്കുന്നു എന്ന തരത്തിലുള്ള ഈ പ്രചരണം എന്ത് ഉദേശത്തോടെയാണ് എന്നതും കാണേണ്ടിയിരിക്കുന്നു. അങ്ങിനെയെങ്കില്‍ ഇന്ന് എത്രയോ പേര്‍ ചത്ത് വീഴണമായിരുന്നു?
ഇതിലെ ആശയത്തോട് എനിക്ക് യോജിപ്പില്ല.
മാക്സ് ദാസ് കാപ്പിറ്റല്‍ എഴുതുമ്പോള്‍ ഉണ്ടായിരുന്ന പുരോഹിത്യ സമൂഹത്തില്‍ അധികം അതപതിച്ച സമൂഹമാണ് ഇന്ന് നമ്മുടെ മുന്നില്‍ ഉള്ള മതപൌരോഹിത്യം. അത് കണ്ണടച്ച് വിശ്വസിക്കുമ്പോള്‍ തന്നെ, കണ്ണ് തുറന്നു കൊണ്ട് പുരോഹിത വര്‍ഗ്ഗത്തിന്റെ വോട്ട് നു വേണ്ടി മാത്രം, കമ്മുനിസ്റ്റ് തത്വ സംഹിതകളെ നിരാകരിച്ചു കൊണ്ട് പാര്‍ട്ടി മുന്നേറുന്നു. ഇതാണ് കഥ തന്തു.
ReplyDeleteപാര്‍ട്ടി എതിരായവര്‍ അല്ല, പാര്‍ട്ടിയില്‍ ഉള്ളവര്‍ പാര്‍ട്ടിക്ക് പുറത്താവുമ്പോള്‍, അവരെ അപായപ്പെടുത്താന്‍ പാര്‍ട്ടി നടത്തിയ എത്രയോ ക്രൂരതകള്‍, അത് ഒരു പക്ഷെ പാര്‍ട്ടി അറിഞ്ഞു കൊണ്ടാവണം എന്നില്ല. .. ഒരു പക്ഷെ അണികളില്‍ നിന്ന് സംഭാവിച്ചതാവം, എന്നാല്‍ പോലും അങ്ങിനെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്... പലപ്പോഴും നമ്മള്‍ കണ്ണ് തുറന്നു കൊണ്ട് തന്നെ, ഇരുട്ട് എന്ന് പറയുകയാണ്.