Sunday, June 26, 2011
ഞാനും അവളും
ഞാനും അവളും
ആദ്യമായി കണ്ടുമുട്ടുമ്പോള്‍
അവള് ഒരു പൂവും
ഞാന്‍ പൂ തേടുന്ന ഒരു വണ്ടുമായിരുന്നു
ഞങ്ങള്‍ എപ്പോഴോ ഒരു ചെടിയായി,
അതില്‍ പൂമൊട്ടുകള്‍ വിരിഞ്ഞു,
പുഷ്പങ്ങളായി,
പിന്നെ അത് വസന്തമായി
ഋതുക്കള്‍ മാറി
അവള് ഇന്ന് പൂവ് തേടുന്ന ഒരു വണ്ട്
ഞാനോ
പരാഗ രേണു കൊഴിഞ്ഞ ഒരു പൂവും
പുസ്തകം
അക്കങ്ങള്‍ ഇല്ലാത്ത,
ഒരു പൂസ്തകം വാങ്ങി ,
വരകള്‍ ഇല്ലാത്ത,
വര്‍ണങ്ങള്‍ ഇല്ലാത്ത..
ഒരു പൂസ്തകം
അതില്‍ കുറെ അക്കങ്ങള്‍ എഴുതി
കുറെ വരകള്‍ കോറി ,
വര്‍ണങ്ങള്‍ കോരി ഒഴിച്ചു
അടച്ചു വച്ചു
പിന്നെപ്പോഴോ തുറന്നു
അക്കങ്ങളും വരകളും വര്‍ണങ്ങളും
മാഞ്ഞു പോയിരിക്കുന്നു
Subscribe to:
Post Comments (Atom)
ധന്യമീ ജീവിതം
അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള് ഉറങ്ങിയെന്നുറപ...
-
അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള് ഉറങ്ങിയെന്നുറപ...
-
ഖാദിം ഹുസൈൻ തിരിച്ചുവന്നിരിക്കുന്നു. എനിക്ക് അതൊരു വലിയ ഷോക്ക് ആയിരുന്നു. അയാളുടെ നെഞ്ചിൽ നിന്ന് ഇറ്റിറ്റു വീഴുന്ന രക്തത്തു...
-
മരം പെയ്യുന്നു ---------------------- "മനു, നിനക്ക് എന്താണ് അറിയേണ്ടത്? നീ ചോദിക്കുന്നത് പറയാന്‍ എനിക്ക് ബുദ്ധിമുട്ടാ...
"najnum avalum" nalla kavitha.rithukkalkku ithryum mattangal undakkan kazhiyumalle....nalla bhavana!
ReplyDelete