ട്രാഫിക് പോലീസ് ജീപ്പുകള്‍ സൈറന്‍ മുഴക്കി കൊണ്ട് ബസിനു അരികില്‍ കൂടി ചീറി പാഞ്ഞു പോവുന്നു. എന്തോ അപകടം സംഭവിച്ചിട്ടുണ്ട്.. അല്ലങ്കില്‍ ഇങ്ങിനെ ഒരു ശബ്ദമുകരിതമായ അന്തരീക്ഷം സംജാതമാകില്ല. ശബ്ദങ്ങള്‍ നമ്മളെ വല്ലാതെ അലോസരപ്പെടുത്തുന്ന അവസരങ്ങള്‍ ജീവിതത്തില്‍ വന്നു ചേരാറുണ്ട്.. ചില സമയങ്ങളില്‍ ചില ശബ്ദങ്ങള്‍ തേടി നമ്മള്‍ നടക്കാറുണ്ട് അത് പോലെ ചില താളക്രമത്തിലുള്ള ശബ്ദങ്ങള്‍ കേട്ട് ജീവിതം മറന്നു ജീവിക്കാറുണ്ട് നമ്മള്‍.
ഈ 'സൈറന്‍' ബസിനുള്ളിലെ ഓരോ ആളിന്റെ മുഖങ്ങളിലും വല്ലാത്ത ഒരു
ഉല്‍കണ്‌ഠ ഉണ്ടാക്കിയിട്ടുണ്ട്. ബസ് ഇനി എപ്പോള്‍ ഇവിടുന്നു ചലിക്കും എന്നറിയില്ല.. വിരസമായ യാത്രകളില്‍ ഉല്ലാസം നിറക്കാന്‍ മനസ്സിന് ഒരു നിമിഷം മതി.. ചിലപ്പോള്‍ മുന്നിലുള്ള ഒരു കാഴ്ച്ചയില്‍ കൂടി അത് സാധ്യമാവാം. അല്ലങ്കില്‍ സുന്ദരി ആയ ഒരു യുവതിയുടെ കൌതകം തോന്നിപ്പിക്കുന്ന കണ്ണുകളില്‍ നിന്ന് അത് നമുക്ക് ഉണ്ടാക്കി എടുക്കാം.. അതുമല്ലങ്കില്‍, കൌമാര സ്മരണകള്‍ ഉണര്‍ത്തുന്ന ഒരു ഒരു ഗാനത്തിന്റെ ഈരടികള്‍ മൂളുബോള്‍ കിട്ടുന്ന അനുഭൂതി നിറഞ്ഞ സുഖത്തില്‍ ലയിച്ചു ചേര്‍ന്ന് കിടക്കാം . നിശ്ചലമായ ഈ ബസ്സിന്റെ ചക്രങ്ങള്‍ ഉരുണ്ടു തുടങ്ങുന്നത് മുമ്പ് ഒരിക്കല്‍ തന്റെ ജീവിത സാഹചര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ എന്റെ അടുത്തേക്ക് വന്ന ഒരു പാവം മനുഷ്യനെ കുറിച്ചുള്ള ഓര്‍മകളില്‍ കുറച്ചു നേരം മുഴുകട്ടെ..
.
അയാളെ ഒരു കൊച്ചു വലിയ മനുഷ്യന്‍ എന്ന് പറയാം. അയാളുടെ ശരീരം അയാളുടെ പ്രായത്തിനു അനുസരിച്ച് വളര്‍ന്നിട്ടുണ്ടായിരുന്നില്ല. പക്ഷെ അയാള്‍ അതിനെ കുറിച്ച് ബോധവാനാണ് എന്ന് തോന്നിക്കും മട്ടിലുള്ള വലിയ അയഞ്ഞു തൂങ്ങുന്ന നീളന്‍ കൈയുള്ള ഷര്‍ട്ട് ആയിരുന്നു ധരിച്ചിരുന്നത്.. നരകയറിയ മുടി ഇഴകള്‍ നോക്കി, മരണത്തോട് അടുക്കുന്നു എന്ന് വിലപിച്ചു കൊണ്ടിരിക്കുന്ന ആധുനിക മനുഷ്യര്‍ക്കിടയില്‍, പ്രായമായിട്ടും തന്റെ ശരീരം അതിനു അനുസരിച്ച് വളരാത്തത് കൊണ്ട് മറ്റുള്ളവരുടെ കണ്ണില്‍ പ്രായം തോന്നിപ്പിക്കാന്‍ വേണ്ടി വേഷവിധാനത്തില്‍ മാറ്റം വരുത്തിയ ഈ മനുഷ്യന്റെ 'മനസ്സിന്റെ ചെയ്തികള്‍' എന്നെ തെല്ലൊന്നു അല്ബുതപ്പെടുത്താതെ ഇരുന്നില്ല. ഞാന്‍ വെറുതെ അയാളുടെ മുഖത്തേക്ക് നോക്കി. .. ആ മുഖം വിളറി വെളുത്തു നെറ്റിയില്‍ നിന്ന് വിയര്‍പ്പു ചാലുകള്‍ ഒലിച്ച് ഇറങ്ങുന്ന അവസ്ഥയില്‍ ആയിരുന്നു. ഞാന്‍ അയാള്‍ പറയുന്നത് കേള്‍ക്കുന്നതിനു മുന്നേ ആയി.. എന്റെ മനസിലുള്ള അയാളുടെ രൂപത്തോട് സംസാരിച്ചു തുടങ്ങി.
നിങ്ങള്‍ ജീവിതത്തില്‍ വളരെ ഒറ്റപ്പെട്ടവനാണ്. ഈ നിര്‍ജീവമായ കണ്ണുകളില്‍ കാണുന്നത്, ജീവിതം നിങ്ങളെ ഒറ്റപ്പെടുത്തിഎന്നത് പോലെ ആണ്. . വിധി എന്ന് ചിലര്‍ അതിനെ പറയും.. പക്ഷെ അത് എന്തുമാവട്ടെ, നിങ്ങള്‍ വെറുതെ ഒന്ന് ചിരിക്കു... നിങ്ങളുടെ തൊട്ടുഅടുത്ത് കൂടി നില്‍ക്കുന്ന ആ ചെറുപ്പക്കാരുടെ കൂട്ടത്തെ നോക്കു.. . വെറുതെ അവര്‍ പറയുന്നത് ഒന്ന് ശ്രദ്ധിക്കു.. അവര്‍ പറയുന്നത് അവരുടെ ഓഫീസിലെ മാഡത്തിന്റെ ഹൈ ഹീല്‍ ചെരിപ്പിനെ കുറിച്ചും, മാറിടം ഇറക്കി വെട്ടിയ ബ്ലൌസിനെ കുറിച്ചുമെല്ലാം ആണ്.. ദയവു ചെയ്തു മുഖം തിരിക്കാതെരിക്കു... അവരെ അവന്ജയോടെ നോക്കാതിരിക്കാന്‍ ശ്രമിക്കു.. വെറുതെ അവരുടെ പ്രായത്തിലേക്ക് ഒന്ന് മനസ്സിനെ കൊണ്ട് പോവു.. കണ്ടില്ലേ.. ആ ഷോര്‍ട്ട് പാന്റ്സ് ധരിച്ചവന്‍, അവന്റെ അടുത്ത് നില്‍ക്കുന്ന ചുരുണ്ട മുടികാരനെ നുള്ളുന്നത്, ചുരുണ്ട മുടികാരന്‍ എന്തോ പറഞ്ഞു പൊട്ടിച്ചിരിക്കുന്നത് കണ്ടില്ലേ? ഒറ്റപ്പെടുന്നത് കൊണ്ട് നിങ്ങള്ക്ക് ഒരു നേട്ടവുമില്ല.. സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കു.... കൂട്ടത്തില്‍ ചേരു.. നിങ്ങളിലെ മനസ്സിനെ നിങ്ങള്‍ ചങ്ങലകളില്‍ ബന്ധിപ്പിക്കാതെ ഇരിക്കു..
"ഞാന്‍ വന്നത്.. ഒരു കാര്യം സംസാരിക്കാനാണ്........."
എന്താണ് .. പറയു.. സംസാരിച്ചാല്‍ തീരുന്ന പ്രശനം ആണെങ്കില്‍ ഞാന്‍ സഹായിക്കാം
"അവള്‍ക്കു ആവശ്യമുള്ളത് എല്ലാം ഞാന്‍ നല്‍കുന്നുണ്ട്.. കല്യാണം കഴിഞ്ഞിട്ടിപ്പോള്‍ ആറു വര്‍ഷങ്ങളായി .. മൂന്ന് കുട്ടികളും ആയി.. ഞാന്‍ അവള്‍ക്കു എല്ലാം കൊടുക്കുന്നു.. അവളിഷ്ടപ്പെടുന്ന ഭക്ഷണശാലകളില്‍ കൊണ്ട് പോയി ഇഷ്ടമുള്ള ഭക്ഷണം വാങ്ങി കൊടുക്കുന്നു..
അവള്‍ക്കു ആവശ്യമുള്ളപ്പോള്‍ പാര്‍ക്കില്‍ കൊണ്ട് പോവുന്നു,
ആവശ്യമുള്ളപ്പോള്‍ വസ്ത്രങ്ങള്‍ വാങ്ങി കൊടുക്കുന്നു
എന്നിട്ടും അവള്‍ക്കു എന്നോട് സ്നേഹമില്ല..
ഇപ്പോള്‍ എനിക്കും അവളെ സ്നേഹിക്കാന്‍ കഴിയുന്നില്ല.. കുട്ടികളായി.. അല്ലായിരുന്നു എങ്കില്‍... ഞാന്‍......
നിങ്ങള്‍ എങ്ങിനെ സ്നേഹിക്കുന്നു എന്നാണ് പറയുന്നത്.. ?
അവളെ നിങ്ങള്‍ കല്യാണം കഴിച്ചു . അതിനു ശേഷം ദുബായിലേക്ക് കൊണ്ട് വന്നു.. പിന്നെ നാല് ചുവരുകള്‍ക്കുള്ളില്‍ അവളുടെ ജീവിതത്തെ നിങ്ങള്‍ തളച്ചിട്ടു.. സ്നേഹം എന്നാല്‍ തടവിലാക്കി വിശക്കുമ്പോള്‍ ഭക്ഷണം നല്‍ക്കുന്ന പ്രക്രിയ ആണോ.?
നിങ്ങള്‍ പലപ്പോഴും അവളെ ഒരു വേലക്കാരി എന്ന തലത്തിലേക്ക് കൊണ്ട് പോവുന്നു.
നിങ്ങള്ക്ക് ഭക്ഷണം പാകം ചെയ്തു തരുന്ന ഒരു അടുക്കളക്കാരി.. നിങ്ങളുടെ കുട്ടികളെ പ്രസവിക്കാനുള്ള ഒരു ഉപകരണം.. അതിലപ്പുറം നിങ്ങള്‍ അവളെ അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ?
അവളോട് നിങ്ങള്‍ ഒന്ന് ചിരിച്ചു സംസാരിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?
ഒരു കാമുകനെ പോലെ, അവളുടെ തോളില്‍ കൈകളിട്ടു തന്റെ ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തി.. എന്റെ പ്രിയേ..ഓരോ നാളും നിന്റെ സൌന്ദര്യം കൂടി വരുന്നുണ്ട് എന്ന് പകുതി തമാശയായി അവളോട് പറയാറുണ്ടോ ?
അവളുടെ മുടി ഇഴകളില്‍ വിരലോടിച്ചു, നുണകുഴിവിരിയുന്ന അവളുടെ കവിളുകളിലെ തുടിപ്പുകള്‍ കാണാന്‍ ശ്രമിച്ചിട്ടുണ്ടോ?
അവളുടെ മടിയില്‍ തല വച്ച്.. ആ കണ്ണുകളിലേക്കു നോക്കി. എത്ര സംവത്സരങ്ങള്‍ നിന്റെ കൂടെ ജീവിച്ചാലും.. നീ എനിക്ക് എന്നുമെന്നും എന്റെ പ്രാണന്റെ പ്രാണന്‍ ആയിരിക്കും എന്ന് പറയാറുണ്ടോ?..
രാത്രികളില്‍ കുട്ടികള്‍ ഉറങ്ങുന്നത്
കാത്തിരുന്നു ... ഒരു കള്ള കാമുകനെ പോലെ
അവളുടെ ശരീരത്തോട് ഒട്ടി ചേര്‍ന്ന് കിടക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?
കപടന്‍. കപടന്‍.. നിങ്ങള്‍ ഒരു കപടന്‍ ആണ്..
ഒരു ആയിരം പ്രാവശ്യം ഞാന്‍ ഇത് വിളിക്കും.. പോകു എന്റെ മുന്നില്‍ നിന്ന്.
എന്നിട്ട് നിങ്ങളുടെ ഭാര്യയെ സ്നേഹിക്കു..
ഡ്രൈവര്‍ വണ്ടി മുന്നോട്ടു എടുത്തു കഴിഞ്ഞു.. ഞാന്‍ ബസ്സിന്റെ ഗ്ലാസ് താഴ്ത്തി പുറത്തേക്കു ഒന്ന് കണ്ണോടിക്കട്ടെ ..
ഈ കാണുന്ന ഓരോ മരങ്ങള്‍ക്കും, പൂകള്‍ക്കും, അവയില്‍ തേന്‍ കുടിക്കാന്‍ എത്തുന്ന പൂമ്പാറ്റകള്‍ക്കും,
പരാഗ രേണു കൊഴിഞ്ഞ ഈ ഈന്തപനകള്‍ക്കും എത്ര എത്ര കഥകള്‍
നമ്മോടു പറയാന്‍ ഉണ്ടാവും..
ഞാന്‍ തെല്ലു കണ്ണടക്കട്ടെ..
ഈ സുഖമുള്ള മധുരമുള്ള സഹായാനത്തിന്റെ ഹിമ കണങ്ങളില്‍ അലിഞ്ഞു ചേര്‍ന്ന് കൊള്ളട്ടെ..
യാത്രക്കിടയിലെ ചിന്തകള്‍:<:അവലോകനം.
ReplyDeleteനന്നായി
ആശംസകള്‍