Saturday, June 18, 2011

ഞാനും എന്റെ കുഞ്ഞു അബൂബക്കറും

ഞാനും എന്റെ കുഞ്ഞു അബൂബക്കറും

എവിടുന്നാണ് ആരവങ്ങള്‍? ഞാന്‍ ചെവി വട്ടംപിടിച്ചു.. വീടിന്റെ പുറത്തുനിന്നാണ് എന്ന് തോന്നുന്നു.. ശബ്ദം പുറത്തു കേള്‍ക്കാതെ  ജനല്‍പാളികള്‍ പതുക്കെ തുറന്നു പുറത്തേക്കുനോക്കി.. . അന്തരീക്ഷം നിറയെ  പൊടിപടലങ്ങള്‍, അഴികള്‍ ഇല്ലാത്ത ജനല്‍പാളികളിലൂടെ ദൂമം വീടിനുള്ളിലേക്ക് കടക്കുമെന്ന് തോന്നിപ്പിച്ചു... .. ..പൊടിപടലങ്ങള്‍ എല്ലായിടത്തും വ്യാപിച്ചു കിടക്കുന്നത് കൊണ്ടാവണം, ഒന്നും കാണാന്‍ കഴിയുന്നില്ല....കതകിന്റെ സാക്ഷ നീക്കി ഞാന്‍ പുറത്തേക്കിറങ്ങി.. മുറ്റം നിറയെ കുട്ടികള്‍, ചിലര്‍ ഓടുന്നു.. ആര്‍പ്പു വിളിക്കുന്നു.. അവര്‍ക്കിടയിലേക്ക് ഇറങ്ങണോ? വല്ല്യുമ്മ കണ്ടാല്‍, വഴക്കിനു ഒരു കാരണം കൂടി ആവും.. വേണ്ട ഇറങ്ങണ്ട മനസ്സില്‍ പറഞ്ഞു...... എന്നിട്ട് കോലായിലെ ചാരുപടിയില്‍ കയറിനിന്നു. ..ഇപ്പോള്‍ കാണാം കുട്ടികളുടെ ബഹളം..അതിനിടയിൽ ആരോ പറയുന്നത് കേട്ടു ,, "അബൂബക്കര്‍ വന്നു.. അബൂബക്കര്‍ വന്നു" എന്റെ അബൂബക്കര്‍ ആയിരിക്കുമോ? .....മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു... ഞാന്‍ മുറ്റത്തേക്കിറങ്ങി.. കുട്ടികള്‍ക്കിടയില്‍ ഒരാള്‍ ഒരു വലിയ കമ്പ് ഉയര്‍ത്തി പിടിച്ചിരിക്കുന്നു.. തെങ്ങിന്നു വളം ഇടുന്ന കൂട്ടത്തില്‍ വെട്ടിയിട്ട ശീമക്കൊന്നയുടെ ഒരു കമ്പ്‌ ആയിരുന്നു അത്.. അവന്‍ അത് ആകാശത്തിലേക്ക് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നു അതിനൊത്ത് കുട്ടികള്‍ എല്ലാവരും നൃത്തം ചെയ്യുന്നു .. ഡാ നിന്റെ അബൂബക്കര്‍ വന്നു.. ഹുസൈന്‍ മാമന്റെ മോന്‍ സിയാദ് ആണ് അത് പറഞ്ഞത്. എവിടെ എവിടെ എന്റെ അബൂബക്കര്‍? അവനെ കുട്ടികള്‍ എല്ലാവരും കൂടി വളഞ്ഞു വച്ചിരിക്കുകയാ . .നീ പുറത്തേക്കു ഇറങ്ങണ്ട . നിന്റെ വല്യുമ്മ കണ്ടാല്‍ എന്നെ വഴക്ക് പറയും.. .. സിയാദ്ന്റെ മറുപടി എന്നെ നിരാശയില്‍ ആഴത്തി.. ... .ഞാന്‍ വീടിനകത്തേക്ക് ഓടി.. ...ഉമ്മാ ... ഉമ്മാ.. നമ്മുടെ അബൂബക്കര്‍ വന്നൂ.....

.
മുടി പറ്റെ വെട്ടിയ തല .. ചൈനക്കാരുടെ ..പോലെ ..ഒട്ടിയ മൂക്ക് .. വട്ടത്തിലുള്ള മുഖം.. പിന്നെ ഞങ്ങള്‍ കുട്ടികളെ പോലെ അത്രയും പൊക്കം. ഇതായിരുന്നു എന്റെ അബൂബക്കര്‍ .. ബര്‍മയില്‍ കലാപം ഉണ്ടായപ്പോള്‍ എന്റെ വല്ല്യുപ്പയുടെ കൂടെ എന്റെ ഉപ്പയുടെ തറവാട്ടിലേക്ക് വന്നതായിരുന്നു അബൂബക്കര്‍ ..എന്റെ ഉമ്മയെ ഉപ്പയുടെ തറവാട് വീട്ടിലേക്കു കല്യാണം കഴിച്ചു കൂട്ടികൊണ്ടുവരുമ്പോൾ അബൂബക്കറിനു എട്ട് വയസായിരുന്നു പ്രായം.. പിന്നെ എന്റെ ഉമ്മ ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക് താമസം മാറിയപ്പോള്‍ എന്റെ വീട്ടിലേക്ക്  അബൂബക്കറും വന്നു. ...അബൂബക്കര്‍ എന്റെ തറവാട് വീട്ടിലേക്കു വരുമ്പോള്‍ ഞങ്ങളുടെ തറവാട്ടില്‍ എണ്ണ ആട്ടുന്ന ചക്ക് ഉണ്ടായിരുന്നു .. ചക്കിന്റെ കഴ പോത്തുകളുടെ കഴുത്തില്‍ കെട്ടിവച്ചു പോത്തുകള്‍ ചക്കിനു ചുറ്റും വലയം വക്കുമ്പോള്‍ ചക്കില്‍ നിന്നും എണ്ണ പുറത്തേക്കു വരും .. പോത്തുകള്‍ക്ക് പിന്നില്‍ ഒരു ചാട്ടയും പിടിച്ചു അബൂബക്കറും ഉണ്ടാവും..... അബൂബക്കറിനെ കണ്ടാല്‍ പോത്തുകള്‍ ആവേശത്തോടെ ചക്ക് വലിക്കും.. ചിലപ്പോള്‍ എന്റെ വല്യുമ്മക്ക് ദേഷ്യം വന്നാല്‍ അബൂബക്കറിനോട് പറയും. പോത്തുകളുടെ പിന്നാലെ നടന്നു നീയും അവരെ പോലെ പോത്തായി മാറിയിട്ടുന്ടന്നു.. അത് കേട്ടാല്‍ അബൂബക്കര്‍ ചിരിക്കും.. അബൂബക്കറിനു വല്യുമ്മയെ ശെരിക്കും ഇഷ്ടായിരുന്നു.. ആ കാലത്ത് ഞാന്‍ ജനിച്ചിട്ടില്ല.. എന്റെ വല്യുമ്മ എന്നെ ഉറക്കാന്‍ പറഞ്ഞു തരുന്ന കഥകളില്‍ അബൂബക്കര്‍ പലപ്പോഴും ഒരു അതിഥിയെ പോലെ കടന്നു വരാറുണ്ട്.. അങ്ങിനെ ആണ് അബൂബക്കര്‍ എന്റെ ഹീറോ ആയി മാറിയത്..അബൂബക്കര്‍ എന്റെ മാത്രം ഹീറോ അല്ല.. ഞങ്ങള്‍ കുട്ടികളുടെ എല്ലാം ഹീറോ ആയിരുന്നു...... ഞങ്ങള്‍ക്കിടയിലെ വലിയ കുട്ടി . അങ്ങിനെ ആയിരുന്നു ഞങ്ങള്‍ അബൂബക്കറിനെ കണ്ടിരുന്നത് .. ഞാന്‍ അബൂബക്കറിനെ കാണുമ്പോള്‍ അബൂബക്കറിനു മുപ്പതു വയസ്സെങ്കിലും ആയിട്ടുണ്ടാവും.. പിന്നെ ഞാന്‍ വളര്‍ന്നു, പക്ഷെ അപ്പോഴും അബൂബക്കറിനു മുപ്പതു വയസ്സായിരുന്നു. അബൂബക്കറിനു വയസ്സ് കൂടില്ല്യത്രെ.... ഒരിക്കല്‍ ഞാനും, അനിയും, മുനീറും കൂടി ചോദിച്ചു, .അബൂബക്കറിന്റെ വയസ്സ് കൂടാത്തതിന്റെ രഹസ്യം........ അപ്പോഴാ അബൂബക്കര്‍ പറഞ്ഞത് .. ബര്‍മയില്‍ ആര്‍ക്കും വയസ്സ് കൂടില്ലത്രേ ....... അവിടെ ഉള്ള അബൂബക്കറിന്റെ ബാപ്പയും അബൂബക്കറിന്റെ അത്ര തന്നെ വലിപ്പം ഒള്ളു. .. വയസ്സാവുമ്പോള്‍ വലിയ ആളുകള്‍ ആവില്ലേ? താടിയും മീശയും എല്ലാം നര കയറില്ലേ? .. അബൂബക്കറിനു താടിയും മീശയും ഒന്നുമില്ല ..അത്കൊണ്ട് അബൂബക്കറിനു വയസ്സാവില്ല ... ..വീട്ടില്‍ ഉമ്മാക്കും വല്ല്യുമാക്കും അബൂബക്കറിന ഇഷ്ടല്ലായിരുന്നു, അതിനു കാരണം .. അബൂബക്കര്‍ വേണ്ടാത്തത് പറഞ്ഞു തന്നു ഞങ്ങള്‍ കുട്ടികളെ ചീത്തയാകുന്നു..എന്നാണ് ഉമ്മ പറയുന്നത്!! അത് കൊണ്ട് അബൂബക്കറിനെ അടുത്ത് പോവരുതന്നാ വീട്ടിലെ അലിഖിത നിയമം.. .. ഞാന്‍ വല്യമ്മയും ഉമ്മയും കാണാതെ ഇടയ്ക്കു അബൂബക്കറിന്റെ അടുത്ത് . പോവും അപ്പോള്‍ അബൂബക്കര്‍ ബര്‍മയിലെ കഥകള്‍ പറഞ്ഞു തരും . ഇടയ്ക്കു ചിലപ്പോള്‍ അബൂബക്കറിനെ കാണാതെ ആവും.. എന്നിട്ട് കുറെ ദിവസങ്ങള്‍ക്കു ശേഷം അബൂബക്കര്‍ വീണ്ടും പ്രതിക്ഷപെടും .. അബൂബക്കര്‍ പൂച്ചയെ ചക്കില്‍ കെട്ടി ദൂരെ സ്ഥലങ്ങളില്‍ കൊണ്ട് വിട്ടത് പോലെ ആണന്നു വല്ല്യുമ്മ പറയും.. അബൂബക്കര്‍ വീട്ടില്‍ ഉള്ള സമയത്ത് .. അബൂബക്കറിനെ അറിയിക്കാതെ ഞങ്ങള്‍ എവിടെ എങ്കിലും പോയാല്‍ ഞങ്ങള്‍ എത്തുന്നതിനു മുമ്പ് അബൂബക്കര്‍ അവിടെ എത്തിയിട്ടുണ്ടാവും.... അബൂബക്കറിനെ അറിയിക്കാതെ ഒരു കാര്യവും വീട്ടില്‍ ചെയ്യാന്‍ പറ്റില്ല.... ഒരു നെയ്‌ചോറോ, ബിരിയാണിയോ വക്കാന്‍ പറ്റില്ല .. എല്ലാത്തിനും അബൂബക്കറിന്റെ സാനിധ്യം ഉണ്ടാവും..




ഞങ്ങളുടെ നാട്ടില്‍ വര്‍ഷത്തില്‍ ഒരു ഉത്സവം ഉണ്ടാവറുണ്ടായിരുന്നു. .. കലംകരി എന്നാണ് ഞങ്ങള്‍ ആ ഉത്സവത്തിനെ പറയാറുള്ളത്. ഓരോ വര്‍ഷത്തിലും കലംകരി വരാന്‍ ഞങ്ങള്‍ കാത്തിരിക്കും .. കലംകരിക്ക് എന്റെ ഉമ്മയുടെ തറവാട്ടില്‍ നിന്നും മാമ്മന്‍മാര്‍ വരും.. അവര്‍ വരുമ്പോള്‍ കുറെ മിട്ടായി കൊണ്ട് വന്നു തരും, പിന്നെ കുറെ പൈസയും തരും ..പൈസ കൊണ്ട് ഞങ്ങള്‍ പിന്നെയും കുറെ മിട്ടായി വാങ്ങും. കലംകരി ഉത്സവത്തിന്‌ ഞങ്ങള്‍ പോകുമ്പോള്‍ അബൂബക്കറും കൂടെ ഉണ്ടാവും.. അബൂബക്കര്‍ പതുക്കെ പതുക്കെയാ നടക്കുന്നത്.. ഞങ്ങളെ പോലെ അബൂബക്കറിന്റെ കാലുകളും ചെറുതായിരുന്നു.. എന്റെ ഉപ്പ നടക്കുനത് പോലെ ധ്രിതിപിടിച്ചു നടക്കാന്‍ അബൂബക്കറിന്റെ കുഞ്ഞിക്കാലുകള്‍ക്ക് പറ്റില്ലായിരുന്നു . അബൂബക്കറിന്റെ കയ്യില്‍ പിടിച്ചോണ്ട് ഞാനും നടക്കും. ഉത്സവത്തിന്‌ ആളുകള്‍കിടയില്‍ കൂട്ടം തെറ്റിപോവാതെ നോക്കാനായിരുന്നു  അബൂബക്കര്‍ എന്റെ കൈ പിടിച്ചിരുന്നത് ..എനിക്കും ഉപ്പയെ പോലെ ധ്രിതിയില്‍ നടക്കാന്‍ ഇഷ്ടാണ് പക്ഷെ അബൂബക്കര്‍ സമ്മതിക്കില്ല .. എന്റെ കൈ പിടിച്ചു നടക്കുന്നത് അബൂബക്കറിന്റെ ഒരു അവകാശമാണ് എന്നാണ് മൂപരുടെ തോന്നല്‍.. ഞാന്‍ എത്ര ശ്രമിച്ചാലും  അബൂബക്കറിന്റെ കയ്യില്‍ നിന്ന് എന്റെ കൈക്ക് മോചനം കിട്ടാറില്ല..

.

ഒരിക്കല്‍ ഞാനും അബൂബക്കറും, ഉപ്പയും പിന്നെ എന്റെ മാമനും കൂടി ഉത്സവം കാണാന്‍ പോയി. തിരികെ വീട്ടില്‍ എത്തിയപ്പോള്‍ നേരം പാതിര ആയിരുന്നു.  അയല്‍പക്കത്തുള്ള വീടുകളില്‍ ആളുകള്‍ കുറവായിരുന്നു.. അവരില്‍ ചിലര്‍ ഉത്സവം കാണാന്‍ പോയി അപ്പോഴും തിരികെ വീട്ടില്‍ എത്തിയിട്ടില്ലായിരുന്നു.. ഉപ്പയും മാമനും കോലായില്‍ പായ വിരിച്ചു കിടന്നു.... അബൂബക്കര്‍ കോലായിലെ തിണ്ണയിലും കിടന്നു.. അന്ന് എന്റെ മാമന്റെ കയ്യില്‍ കുറെ കാശ് ഉണ്ടായിരുന്നു.. മാമന് പേര്‍ഷ്യയില്‍ പോവാന്‍ എന്റെ അമ്മായി കൊടുത്തതായിരുന്നു ആ കാശ്.    മാമന്‍ കിടക്കുന്നതിനു മുമ്പ് അമ്മായി ആ കാര്യം ഓര്‍മിപ്പിച്ചു ..'കാശ് കള്ളന്മാര് കൊണ്ട് പോവണ്ട .. കൊണ്ട് പോയാല്‍ പിന്നെ നിന്റെ പേര്‍ഷ്യയില്‍ പോക്ക് നടക്കില്ല'....അത് കേട്ട് മാമന്‍ ചിരിച്ചു.. എന്നിട്ട് പറഞ്ഞു ..അങ്ങിനെ ഒരു കള്ളന്‍ ഉണ്ടെങ്കില്‍ അത് ഒന്ന് കണ്ടിട്ട് തന്നെ കാര്യം.. എന്നിട്ട് കാശ് എടുത്തു പായയുടെ അടിയില്‍ വച്ചു.... ഞങ്ങള്‍ എല്ലാരും കൂടി കിടന്നു ഉറക്കമായി.....ഞാന്‍ നടുമുറ്റത്തെ മുറിയില്‍ ആയിരുന്നു കിടന്നിരുന്നത് .. ഉറക്കത്തിനിടയില്‍ എന്തോ ഒരു ശബ്ദം കേട്ട് ഞാന്‍ ഉണര്‍ന്നു. .... വീടിനു പുറത്തു ആരുടെയോ കാല്‍ പെരുമാറ്റം കേട്ടത് പോലെ തോന്നിപ്പിച്ചു ..... ഞാന്‍ ശ്വാസമടക്കി .. കണ്ണുകള്‍ ഇറുകെ അടച്ചു..... എന്തോ തട്ടി മറിയുന്നത് പോലെ ശബ്ദം.. എന്റെ മനസിനുള്ളില്‍ ഭയം ഇരച്ചു കയറി.. ...ഞാന്‍ കുറെ കൂടി കണ്ണുകള്‍ മുറുക്കെ അടച്ചു.. ശരീരം വിറക്കാന്‍ തുടങ്ങി .. പുതപ്പെടുത്ത്  കാല്‍ മുതല്‍ തല വരെ മൂടി.. പെട്ടെന്ന്  വീടിനുള്ളിലെ വിളക്കുകള്‍ തെളിഞ്ഞു .. ഉമ്മയും, അമ്മായിയും.. വല്ല്യുമ്മയും കൂടി വാതില്‍ തുറക്കാനുള്ള ശ്രമത്തില്‍ ആയിരുന്നു.. ശബ്ദം കേട്ട് ഞാന്‍ തല ഉയര്‍ത്തി നോക്കി....എന്താ ഉമ്മാ എന്താ ഉണ്ടായത്............ ഡാ എഴുന്നേലക്ക് കള്ളന്‍ വന്നു.. ..ഉപ്പ കള്ളനെ പിടിക്കാന്‍ പോയി.. ,,,,ഇത് കേട്ടതും ഞാന്‍ ചാടിയെഴുന്നേറ്റുകൊണ്ട്  കോലായിലേക്ക് ഓടി .. അവിടെ എന്റെ മാമന്‍ ഭയന്നു വിറച്ചു നിൽപ്പുണ്ടായിരുന്നു. .... അയല്‍പക്കത്തുള്ള വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തേക്കു ഇറങ്ങിയിട്ടുണ്ടായിരുന്നു .. ഉപ്പ എവിടെ? ഞാന്‍ ഉമ്മയോട് ചോദിച്ചു.. ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു.. എന്റെ ഉപ്പ എവിടെ മാമാ?.....മാമനും ഒന്നും പറയുന്നില്ല.. .....മുറ്റത്ത്‌ നിന്ന് ആരോ പറയുന്നത് കേട്ടു അബ്ദുറഹിമാന്‍ കള്ളനെ കൊണ്ടേ വരൂ...എന്റെ ഉപ്പയുടെ പേരാണ് അബ്ദുറഹിമാന്‍, ഉപ്പാക്ക് ഭയങ്കര ധൈര്യമാണ് .. പക്ഷെ ഉപ്പ വന്നില്ല.. ....അപ്പോള്‍ ഞാന്‍ അബൂബക്കറിനെ നോക്കി.. അബൂബക്കര്‍ എവിടെ പോയി? ... അബൂബക്കറിനെ കാണാനില്ലല്ലോ? അബൂബക്കര്‍ എവിടെ ഉമ്മ? അബൂബക്കറും ഉപ്പാന്റെ കൂടെ ഓടിയിട്ടുണ്ടാവുമോ കള്ളനെ പിടിക്കാന്‍? . അബൂബക്കറിനെ കാണാതായതില്‍ ആര്‍ക്കും വിഷമമില്ലേ? എല്ലാരും എന്റെ ഉപ്പയെ മാത്രമാണ് അന്വേഷിക്കുന്നത് .. അബൂബക്കര്‍ പോയാല്‍ എനിക്ക് ബര്‍മയിലെ കഥകള്‍ ആര് പറഞ്ഞു തരും ഉമ്മാ....ഞാന്‍ ഉത്സവത്തിന്‌ പോവുമ്പോള്‍ എന്റെ കുഞ്ഞി കൈ ആര് പിടിക്കും ഉമ്മാ? ....അബൂബക്കറിനെ ഓര്‍ത്തു ഞാന്‍ കരയാന്‍ ത്ടങ്ങി...... മുറ്റത്ത്‌ നിന്ന് ചിലര്‍ പറയുന്നത്  കേൾക്കാമായിരുന്നു.'.എല്ലാവരും ഇങ്ങിനെ നിന്നാല്‍ എങ്ങിനെയാ? ആരെങ്കിലും ഒന്ന് പോയി നോക്ക്.. ... ' ആകാശത്തില്‍ അമ്പിളി കല പതുക്കെ പതുക്കെ ചെറുതായി വരാന്‍ തുടങ്ങി....പള്ളിയില്‍ നിന്ന് ബാങ്ക് വിളി മുഴങ്ങി .. വിശ്വാസികളെയും അവിശ്വാസികളേയും വേര്‍ത്തിരിക്കുന്നത് ദൈവത്തിലേക്കുള്ള വിളിക്ക് ഉത്തരം നല്‍കുമ്പോള്‍ ആണ് എന്ന് ഓര്‍മപ്പെടുത്തുന്നത് പോലെ, ..ബാങ്ക് വിളി അന്തരീക്ഷത്തില്‍ മുഴങ്ങി..... എന്റെ ഉപ്പയും അബൂബക്കറും ഇല്ലാത്ത ആ പ്രഭാതത്തെ വരവേല്‍ക്കാന്‍ ദൈവത്തിന്റെ മാലാഖമാര്‍ ഒരുങ്ങി 

.
.എന്റെ ഉമ്മ തളര്‍ന്നു കോലായില്‍ ഇരുന്നു..വല്ല്യുമ്മയും അമ്മായിയും നെഞ്ചത്തടിച്ചു  നിലവിളിക്കാന്‍ തുടങ്ങി .. പെട്ടെന്ന് ..അകലെ ഒരു പൊട്ടുപോലെ .. ഒരാള്‍ രൂപം പ്രത്യക്ഷപ്പെട്ടു .....അത് ..എന്റെ വീടിന്റെ അടുത്തേക്ക് നടന്നടുത്തു.. എല്ലാ മുഖങ്ങളിലും ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും സുഗന്ധം പടര്‍ന്നു.. .. അത് എന്റെ ഉപ്പ ആയിരുന്നു.. എല്ലാവരും കൂടി ഉപ്പയെ പൊതിഞ്ഞു ..എന്താ എന്താ... ഉണ്ടായത്.?? "കറുത്ത് തടിച്ചു .. ശരീരം നിറയെ എണ്ണ തേച്ചു കൊഴുത്തുരുണ്ട മസിലുകൾ ഉള്ളവനായിരുന്നു  അവന്‍.. " കള്ളനെ കുറിച്ചാണ് എന്റെ ഉപ്പ പറയുന്നത് .."ഞാന്‍ അവനെ പിടിക്കാന്‍ നോക്കി.. അവന്‍ വഴുതി പോയി... .. ഞാന്‍ കുറെ ദൂരം അവനെ പിന്തുടരുന്നു.. കിട്ടിയില്ല..."  ഉപ്പയില്‍ നിരാശ......." പക്ഷെ ഞാന്‍ അവനെ ശരിക്കും  വേദനിപ്പിച്ചിട്ടുണ്ട്.. എന്റെ കയ്യില്‍ ഒരു പേനകത്തി ഉണ്ടായിരുന്നു .. അതുകൊണ്ട്‌  അവന്റെ പുറത്തു ഞാന്‍ ഒരു കുത്ത് കൊടുത്തിട്ടുണ്ട്‌.."

.
എനിക്ക് ആശ്വാസമായി അബൂബക്കര്‍ കറുത്തിട്ടല്ല... പക്ഷെ എണ്ണ തേച്ചു എന്ന് പറഞ്ഞില്ലേ ? അബൂബക്കര്‍ എണ്ണ തേക്കാറുണ്ട്  അബൂബക്കറിനെ പിടികൂടാനായിരിക്കുമോ ഉപ്പ ഓടിയത്? .. അബൂബക്കറിനെ ഓടാന്‍ കഴിയുമോ?  അബൂബക്കറിന്റെ കാലുകൾചെറുതല്ലേ? .. "ഇനി എന്തിനാ നീ ഇവിടെ നില്‍ക്കുന്നത്? .. പോയികിടന്നുറങ്ങാൻ നോക്ക് "  ഉമ്മ പറഞ്ഞത് കേട്ട് ... മനമില്ല മനസ്സോടെ ഞാന്‍  കിടക്കാന്‍ പോയി.. എന്റെ അബൂബക്കറിനെ കാണാത്ത ദുഖത്തോടെ ചുണ്ടുകൾക്കടിച്ചമർത്തി വിതുമ്പികൊണ്ട് ഞാൻ  കിടന്നു.. പുതപ്പെടുത്തുകൊണ്ട്  തല അതിനുള്ളില്‍ മൂടി....പെട്ടെന്നാണ് ഞാൻ കണ്ടത്   അബൂബക്കർ  എന്റെ  അടുത്തേക്ക് വരുന്നു. എന്റെ വല്ല്യുമ്മ ഒരു കത്തിയുമായി  അബൂബക്കറിന്റെ അടുത്തേക്ക് ഓടിയടുക്കുന്നു.   .. വേണ്ടാ  ഉമ്മാ  ..വേണ്ടാ...... എന്റെ അബൂബക്കറിനെ കൊല്ലണ്ട... എന്റെ അബൂബക്കറിനെ കൊല്ലണ്ട... ഞാന്‍ അലറി കരഞ്ഞു... .ഉമ്മാ അബൂബക്കറിനെ കൊല്ലണ്ട.. അബൂബക്കര്‍ കള്ളനല്ല ......
".എന്താ മോനെ ..എന്ത് പറ്റി...മോനെ നീ ഉറക്കത്തില്‍ സ്വപ്നം കണ്ടതാ.. ."  എന്റെ ഉമ്മ എന്നെകെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു " അബൂബക്കറും ഇല്ല കള്ളനും ഇല്ല.. അബൂബക്കര്‍ എന്നോ മരിച്ചില്ലേ മോനേ ,  അവന്‍ പോയിട്ട് ഇപ്പോള്‍ രണ്ടു വര്ഷം കഴിഞ്ഞു.. "  അപ്പോൾ ഉപ്പ.. കള്ളൻ...എല്ലാം സ്വപനമായിരുന്നോ? അല്ല ഉമ്മാ ..അബൂബക്കറിനെ ഞാന്‍ കണ്ടു.. .. നോക്ക് ഉമ്മാ  നിറയെ പൊടിപടലങ്ങള്‍.. വീടിന്റെ പുറത്തുനിന്ന്  ആരവങ്ങള്‍ കേള്‍കുന്നില്ലേ.. കുട്ടികളുടെ ആര്‍പ്പു വിളികള്‍ കേള്‍കുന്നില്ലേ? കണ്ടില്ലേ കുട്ടികള്‍ അബൂബക്കറിനു ചുറ്റും നൃത്തം ചവിട്ടുന്നത്.. .. " മോനേ . മോന്റെ  അബൂബക്കര്‍ എന്നേ മരിച്ചു ....മോന്‍ ഉറക്കത്തില്‍ സ്വപ്നം കണ്ടതാ ..... ഉമ്മാ എന്റെ അബൂബക്കര്‍ ഇനി വരില്ലേ? ഞാന്‍ ഉത്സവത്തിന്‌ പോവുമ്പോള്‍ എന്റെ കുഞ്ഞി കൈ പിടിക്കാന്‍? എനിക്ക് ബര്‍മയിലെ കഥകള്‍ പറഞ്ഞു തരാന്‍.?.

4 comments:

  1. വളരെ നന്നായിട്ടുണ്ട്... ഒരു കുഞ്ഞു മനസ്സിന്റെ വല്ല്യ നൊമ്പരം...

    പക്ഷെ അക്ഷരപ്പിശക് ജാസ്തി........ ശ്രദ്ധിക്കുക.....

    ReplyDelete
  2. നന്ദി ശബ്ന.. അക്ഷര പിശക് അറിവില്ലഴ്മ തന്നെയാണ്.. മുമ്പും പലരും പറഞ്ഞിട്ടുണ്ട് .. ഞാന്‍ ശ്രദ്ധിക്കാം..

    ReplyDelete
  3. നല്ല എഴുത്ത് രീതി
    കുറച്ചു കൂടി എഡിറ്റ്‌ ചെയ്തു ചെറുതാക്കിയാല്‍ വായന സുഖം വളരെ കൂടും.തനതായ ഒരു ശൈലി ഉണ്ട് ഇയാള്‍ക്ക്.തുടരുക

    ReplyDelete
  4. Nannaayittundu.....

    ReplyDelete

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...