ഇഇന്നാണ് ജോണിന്റെ വീട് കാണാൻ പോവുന്നത്.
കുറെ കാലമായുള്ള എന്റെ ആഗ്രഹങ്ങളിൽ ഒന്നാണ് സഫലമാവാൻ പോവുന്നത്.
ഹോസ്റ്റൽ വരാന്തകളില്‍ വച്ച് പരസ്പരം കണ്ടുമുട്ടുമ്പോളൊക്കെ പലപ്പോഴും അവനോടു തുറന്നുപറഞ്ഞിട്ടുള്ള ആഗ്രഹമായിരുന്നു അവന്റെ വീട് കാണുക എന്നത്.
ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലുമൊന്ന് അവൻ സാധിപ്പിച്ചുതരാതിരുന്നിട്ടുള്ളതും ഇത് മാത്രമായിരുന്നു. കുളിച്ചു .. ഫ്രെഷായി.. അവനിഷ്ടമുള്ള ഇളം പച്ച നിറത്തിലുള്ള ചുരിദാര്‍ ധരിച്ചു വേഗം ബസ്റ്റോപ്പിലേക്ക് പോയി..
.
ബസ് ഇറങ്ങി.. അവനെ തേടി അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല..
ഒരു ചെറു പുഞ്ചിരിയുമായി അവന്‍ എന്റെ അടുത്തേക്ക് ഓടിവന്നു.. .
"സ്ഥലം കണ്ടുപിടിക്കാന്‍ കുറെ ബുദ്ധിമുട്ടിയോ മീനു? .". അവന്റെ ചോദ്യത്തിന് ഉത്തരം ഞാന്‍ ഒരു മന്ദസ്മിതത്തില്‍ ഒതുക്കി.. ഞങ്ങള്‍ അവന്റെ വീട്ടിലേക്കു നടന്നു..
കടപ്പുറത്ത് തികച്ചും ഒറ്റപ്പെട്ടായിരുന്നു അവന്റെ വീട് സ്ഥിതിചെയ്തിരുന്നത്.
"എന്റെ വീട് കണ്ടില്ലേ മീനു? " അവന്റെ കൊച്ചു വീട് എനിക്ക് കാണിച്ചുതരുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത വിധം സന്തുഷ്ടനായിരുന്നു അവന്‍..
എല്ലായിപ്പോഴും അവന്‍ അങ്ങിനെയാണ് . .. ഞാന്‍ അവന്റെ കൂടെ ഉണ്ടാവുന്നത് അവന് അഹങ്കാരമാണ്.. അപ്പോഴെക്കെ ഞാന്‍ പറയും. .'.കൂടുതല്‍ അഹങ്കരികണ്ട .. ഒരു ദിവസം ഞാന്‍ പെട്ടെന്ന് മരിച്ചു പോയാല്‍ .. ' അത് പറഞ്ഞു മുഴിവിപ്പിക്കാന്‍ എന്നെ അവൻ സമതിപ്പിക്കില്ല.. അതിനു മുമ്പ് എന്റെ വായ അവന്‍ കൈവച്ച് അടക്കും.. എന്നിട്ട് എന്നെ തുറിച്ചു നോക്കികൊണ്ട് മിണ്ടാതെയിരിക്കും.. അപ്പോഴത്തെ അവന്റെ മുഖം കണ്ടു ദുഃഖം തോന്നുമെങ്കിലും മനസ്സിന്റെ ഉള്ളിന്റെയുള്ളിൽ അജ്ഞാതമായൊരു ആത്മനിർവൃതി ഊറിവരുന്നത് അറിയാൻ കഴിയുമായിരുന്നു....
.
ഞാന്‍ ആ വീട്ടില്‍ കയറിനോക്കി.. ഒരു കൊച്ചു വരാന്ത, അതിന്റെ ഇരുവശങ്ങളിലായി ഇഷ്ടികകളില്‍ തീര്‍ത്ത രണ്ട് അരമതിലുകള്‍ .. അവയില്‍ മരപാളികള്‍ ഇതുകൊണ്ട് അതിലാണ് അവന്‍ കിടക്കാറുള്ളതന്ന് അവന്‍ പറഞ്ഞുതന്നു. വരാന്തയില്‍നിന്ന് നേരെ കാണുന്നത് ഒരു കൊച്ചു മുറിയാണ്.. അതിനോട് ചേർന്ന് ചെറിയൊരു അടുക്കള, 'കൊള്ളാം..' ഞാന്‍ മനസ്സില്‍ പറഞ്ഞു, അവനെ അച്ചില്‍ വാർത്തെടുത്തത് പോലെ ഒരു അനിയന്‍, സ്നേഹനിധിയായ അമ്മ, മകൻ പഠിച്ചു ഉയരങ്ങളില്‍ എത്തിച്ചേരുന്നത് സ്വപ്നങ്ങളില്‍ ദര്‍ശിക്കുന്ന, സ്നേഹത്തിന്റെ നിറകുംഭം നെഞ്ചിൽ പേറുന്ന ഒരച്ഛൻ .. ഇത്രയും ചേര്‍ന്നാല്‍ എന്റെ ജോണിന്റെ കുടുംബത്തിന്റെ പൂര്‍ണ്ണതയായി.
.
ജോണ്‍ എന്ന വിളി കേൾക്കുന്നത് അവന് ഇഷ്ടമായിരുന്നില്ല.. ഇച്ചായന്‍ എന്ന് വിളിക്കാനയിരുന്നു അവന്റെ കല്പന. അതൊരുതരം വാശി പോലെയായിരുന്നു അവന്. ചിലപ്പോളെക്കെ അവന്റെ ദേഷ്യം കാണുവാന്‍ ആ പേരുചൊല്ലി ഞാൻ വിളിക്കുമായിരുന്നു.. അപ്പോഴെക്കെ ഒരു തുറിച്ചുനോട്ടത്തില്‍ അവന്റെ ദേഷ്യത്തിന്റെ രൌദ്രത അവന്‍ പുറത്തെടുക്കും, എന്നിട്ട് എന്നെ തിരുത്തും.. "ജോണ്‍ അല്ല.. ഇച്ചായന്‍ എന്ന് മാത്രമേ വിളിക്കാവു കേട്ടോ മീനു.". എന്റെ പേര് വിളിക്കുമ്പോള്‍ എല്ലാം അവന്റെ സ്നേഹസാന്ദ്രമാം ഹൃദയത്തിന്റെ ആര്‍ദ്രത വിറയാര്‍ന്ന ചുണ്ടുകളില്‍ നിന്നും അറിയാന്‍ പറ്റാറുണ്ട്.. അപ്പോഴെക്കെ ആ സ്നേഹത്തിന്റെ മാസ്മരികതയില്‍ അറിയാതെ ലയിച്ചുചേര്‍ന്ന് നിന്നുപോവാറുണ്ട്.
.
ഞങ്ങൾ കടൽക്കരയിലൂടെ നടക്കാൻ തുടങ്ങി. . "നോക്ക് മീനു.. കടൽ ഇന്ന് സംഹാര രൂപിണിയല്ല ... കണ്ടില്ലേ എത്ര അരുമയോടെയാണ് കടൽ തന്റെ തിരമാലകളാൽ പ്രാണേശ്വരനായ തന്റെ കരയെ പുണരുന്നത്? അടരാൻ വയ്യാത്തവിധം വീണ്ടും വീണ്ടും പുൽകുന്നത്. ഒരുപക്ഷെ മീനുനെ കണ്ടു കടലിനു അസൂയ തോന്നിയതാവും " ഞാന്‍ പതുക്കെ തലതിരിച്ചു അവനെ നോക്കി.. അപ്പോള്‍ അവന്റെ മുഖത്ത് ഒരു കള്ളച്ചിരി ഒളിഞ്ഞു ഇരിപ്പുണ്ടായിരുന്നു..' കാണിച്ചു തരാമാടാ ഇച്ചായാ എന്ന് മനസ്സില്‍ പറഞ്ഞു.'..എന്റെ മുഖത്തെ കോപം കണ്ടിട്ടാവണം അവന്‍ പൊട്ടിച്ചിരിച്ചു. .. നടന്നു നടന്നു ഞങ്ങള്‍ കരയെ സംരക്ഷിക്കാന്‍ ഉയര്‍ത്തിക്കെട്ടിയ കടല്ഭിത്തിക്ക് അരികിലായി ചേർന്നുകിടക്കുന്ന പാറ കൂട്ടങ്ങള്‍ക്കു അരികിലെത്തി. ഇരുവശങ്ങളിലും തലയടുപ്പോടെ നില്‍ക്കുന്ന മരങ്ങളുടെ തണല്‍പറ്റി ഞങ്ങള്‍ കുറച്ചുനേരമിരുന്നു..
.
കണ്ണെത്താത്ത ദൂരെ ആകാശ നീലിമയില്‍ അലിഞ്ഞുചേര്‍ന്ന് കിടക്കുന്ന കടലിനെ നോക്കി അവന്‍ പറഞ്ഞു.. "ഈ കടലാണ് എന്റെ സ്നേഹം.. എത്ര കോരിയാലും ഉറവ വറ്റാത്ത എന്റെ സ്നേഹത്തില്‍ നീയും ഉണ്ട്.. നീയും ഞാനും മാത്രമായി എന്റെ സ്നേഹത്തിന്റെ നീലിമയില്‍ നമ്മള്‍ ഒഴുകി നടക്കും.. പിന്നെ കൊച്ചു കൊച്ചു അരുവികള്‍ തീര്‍ത്തു നമ്മുടെ സ്നേഹത്തെ ഞാൻ അലങ്കരിക്കും.. പിന്നെ എല്ലാ അരുവികളും നമ്മളിലേക്ക് ഒഴുകും.."..പിന്നെയും പിന്നെയും അവന്‍ സംസാരിച്ചു കൊണ്ടിരുന്നു. .ഞാന്‍ അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് ഇരുന്നു.. എത്ര സംവത്സരങ്ങള്‍ നോക്കിയിരുന്നാലും മതിവരാത്ത അത്രയും സൌന്ദര്യമായിരുന്നു അവന്റെ വാ.ക്കുകള്‍ക്കും വര്‍ണനകള്‍ക്കും..
.
'എങ്ങിനെയാ ഈ കടലിന്നു ഇത്ര നീല നിറം... ഇച്ചായാ...'
പോടീ.. പൊട്ടി പെണ്ണ്.. നിനക്ക് കാണിച്ചു തരണോ നീലയാണോ.. അതോ??..."
അതും പറഞ്ഞു അവന്‍ പാറകൂട്ടങ്ങള്‍ക്കു ഇടയിലേക്ക് ഇറങ്ങി. ...
'ഇച്ചായാ സൂക്ഷിച്ചു പോണെ .. '
കൂര്‍ത്ത മുനയുള്ള രണ്ടു കല്ലുകളില്‍ ചവിട്ടി കടലിലേക്ക് അവന്‍ കൈ താഴ്ത്തി വെള്ളം കോരിയെടുക്കാൻ ഒരു ശ്രമം നടത്തിനോക്കിയെങ്കിലും.. അവനു അത് കൈകുമ്പിളില്‍ കോരിയെടുക്കാന്‍ കഴിഞ്ഞില്ല. .. 'ഇച്ചായാ .. മതി.. ഇനി ഇറങ്ങണ്ട. ..എനിക്ക് അറിയണ്ട.. ഞാന്‍ ഇച്ചായനെ പറ്റിക്കാന്‍ പറഞ്ഞതാ.. ഇങ്ങോട്ട് കയറിപോര്.'... .ഞാന്‍ പറയുന്നത് അവന്‍ കേട്ടില്ല......
'മതി ഇച്ചായാ പ്ലീസ് കയറി വാ.......'
വീണ്ടും അവന്‍ വെള്ളം കോരിയെടുക്കാനുള്ള ശ്രമം നടത്തി നോക്കി, പക്ഷേ കഴിഞ്ഞില്ല..
"മീനു..നീ പേടിക്കണ്ട . ഞങ്ങള്‍ ഇവിടെ കുളിക്കാൻ ഇറങ്ങാറുള്ളത് പതിവാണ് .. ഇത് എനിക്ക് സുപരിചിതമായ സ്ഥലമാണ്.. .. "..
ഞാന്‍ നോക്കി നില്‍ക്കവേ പിന്നെയും അവന്‍ താഴേക്ക് ഇറങ്ങി.... ഇപ്പോള്‍ അവനു വെള്ളത്തില്‍ തൊടാം.... അവന്‍ വെള്ളം തന്റെ കൈ കുമ്പിളില്‍ കോരിയെടുത്തു.. "കണ്ടില്ലേ.. ഇപ്പോള്‍ വെള്ളത്തിന് നീല നിറമുണ്ടോ മീനു....... നോക്ക് മീനു എന്റെ കൈകുമ്പിളില്‍ നമ്മുടെ സ്നേഹത്തിന്റെ ഒരു നുള്ള് .. ഞാനും നീയുമായുള്ള സ്നേഹം എന്റെ കൈകളില്‍, നമ്മുടെ സ്വപ്ങ്ങള്‍, മോഹങ്ങള്‍, ഇത് ഞാന്‍ നെഞ്ചോടു ചേര്‍ക്കുന്നു.. എന്റെ ഹൃദയ തുടിപ്പുകളിളുടെ മന്ത്രങ്ങളില്‍ അത് ലയിച്ചുചേരട്ടെ..." അവന്‍ കൊച്ചുകുട്ടികളെ പോലെ ആഹ്ലാദം പ്രകടിപിച്ചു..വീണ്ടും കൈ എത്തിച്ചു.. പിന്നെയും പിന്നെയും അവന്‍ വെള്ളം കോരി എടുത്തു........
'മതി.. ഇച്ഛായാ ......ഇങ്ങോട്ട് പോര്....അല്ലെങ്കിൽ ഞാന്‍ മിണ്ടില്ല..'
"മീനു........ ഞാനും നീയുമുള്ള ഈ സ്നേഹത്തില്‍ ഞാന്‍ നീന്തി തുടിക്കട്ടെ..ആ അനുരാഗ പനിനീര്‍ മഴയില്‍ ഞാൻ ഒഴുകിനടക്കട്ടെ.....അവന്‍ ഞങ്ങളുടെ സ്നേഹത്തിലേക്കു ഇറങ്ങി.. പിന്നെ ...താഴേക്ക് താഴേക്ക്.. സ്നേഹത്തിന്റെ അഗാതതയിലേക്ക് .. ഒരു പൊട്ടുപോലെ.. ഞങ്ങളുടെ സ്നേഹം...എന്റെ ഇച്ചയനെ വിഴുങ്ങി ... എന്റെ അലര്‍ച്ച ആകാശത്തിന്റെ അനന്തയില്‍ ലയിച്ചു.. ഓർമ്മവരുമ്പോൾ . ഒരു വെളുത്ത തുണിയില്‍ പൊതിഞ്ഞു എന്റെ ഇച്ചായന്‍ എന്റെ മുന്നില്‍ കിടക്കുന്നുണ്ടായിരുന്നു.. അപ്പോഴും ഞങ്ങളുടെ സ്നേഹത്തിന്റെ ഒരു നുള്ള് എത്തിപിടിച്ച കൈ നിവര്‍ത്താതെ എന്നിലേക്ക് നീട്ടി പിടിച്ചിട്ടുണ്ടായിരുന്നു.
.
മനുഷ്യന്റെ ജീവിതം പുല്കൊടിക്ക് സമം ആവുന്നു..
വയലിലെ പുഷ്പം പോലെ അത് വിരിയുന്നു
ചുടു കാറ്റടിക്കുമ്പോള്‍ അത് വാടി കരിയുന്നു (ബൈബിൾ വചനം)
(ഈ കഥ എഴുതാൻ കാരണമായത് മായ എന്ന പെൺകുട്ടി തന്റെ കൂടെ പഠിച്ചിരുന്ന ജോൺ കൊല്ലത്ത് കടലിൽ മുങ്ങിമരിച്ച ഓർമ്മകൾ എന്നോട് പങ്കുവച്ചപ്പോൾ ആയിരുന്നു. ..കഥയുടെ ക്ലൈമാക്സിൽ എന്റെ മനസ്സ് ദുഖത്തിന്റെ അഗാധ ഗർത്തങ്ങളിലേക്ക് എന്നെ കൊണ്ടുപോയി..പിന്നെ മനസ്സിലുള്ളത് എവിടെയൊക്കെയായി പൊട്ടിച്ചിതറി...)
No comments:
Post a Comment