Thursday, July 14, 2011

വീട് ഒരു സ്വപനം


എനിക്ക് എന്തെക്കെയോ സംഭവിക്കാന്‍ പോകുന്നുണ്ട്.. അത് കൊണ്ടാണ് നിങ്ങളില്‍ നിന്നും ഞാന്‍ വഴി മാറി നടക്കുന്നത്.  നിങ്ങളെ കാണുമ്പോള്‍ ഞാന്‍  പരമാവധി മുഖം നിങ്ങളില്‍ നിന്ന് ഒളിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ട്, എന്നിട്ടും ആള്‍കൂട്ടത്തില്‍ നിങ്ങള്‍ എന്നെ തേടുന്നു.. . ഞാന്‍ ഒരു അന്യന്‍ അല്ലന്ന തിരിച്ചറിവ് ആകാം ഒരു പക്ഷെ നിങ്ങള്‍ എന്നെ അറിയാന്‍ ശ്രമിക്കുന്നതിന്റെ ഭാഷ്യം. 

ഞാന്‍ ഒരു വീട് വക്കാന്‍ തീരുമാനിച്ചു, അവിടുന്നാണ് കഥയുടെ തുടക്കം.  വീടിന് മനുഷ്യന്റെ സാമൂഹ്യചരിത്രത്തില്‍ വളരെ വലിയ സ്ഥാനമുണ്ട്. പല ആളുകള്‍ക്കും വീട് നിര്‍മിക്കുക എന്നത് ഒരു സ്വപ്നമാണ്.. ഞാനും കുറെ സ്വപങ്ങള്‍ കാണുന്ന ഒരാളാണ്.. പക്ഷെ  എന്റെ സ്വപങ്ങളും ആഗ്രഹങ്ങളും എന്റെ മനസ്സില്‍ നിന്ന് ഉത്ഭവിച്ചു എന്റെ മനസില്‍ തന്നെ അവസാനിക്കുന്ന പ്രതിഭാസമാണ്..  ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച്  ജീവിതത്തെ മാറ്റുവാനോ, അല്ലെങ്കില്‍ അതിനു പര്യാപ്തമായി പ്രവര്‍ത്തിക്കാനോ ഞാന്‍ ശ്രമിക്കാറില്ല..  എന്റെ ആഗ്രഹങ്ങള്‍ കടലിലെ ശാന്തമായ തിരമാലകള്‍ പോലെ അലയടിച്ചു കൊണ്ടിരിക്കും.എന്നെ അറിയുന്നവര്‍ക്കറിയാം ഞാന്‍ പറയുന്നതൊന്നും  എന്റെ ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്നില്ലന്ന്. പക്ഷെ,  ഇപ്പോള്‍ ആദ്യമായി എന്റെ ഒരു ആഗ്രഹം മനസ്സിന്റെ ഭിത്തികളില്‍ നിന്ന് പുറത്തേക്കു ഉത്ഭവിക്കുന്നത് ഞാന്‍ അറിഞ്ഞു തുടങ്ങിയിരിക്കുന്നു.



എന്റെ സ്വപ്നങ്ങളില്‍ ഒരിക്കലും വീട് കടന്നു വരാറില്ലായിരുന്നു.  അപിചാരിതമായാണ് ഒരു വീടിന്റെ പ്ലാന്‍ എന്റെ മുന്നില്‍  എത്തിയത്.  ഇന്‍റര്‍നെറ്റില്‍ എന്തോ പരതുന്നതിനിടയില്‍ ഒരു പോപ്‌ അപ്പ്‌ മെസ്സേജ് ആയിട്ടാണ് അത് എന്റെ മുന്നിലേക്ക്‌  വന്നത്.. ആ വീടിന്റെ മനോഹാരിത എന്നെ വളരെ അധികം ആകര്‍ഷിച്ചു.. ഞാന്‍  കമ്പൂട്ടറിലെ  ഹാര്‍ഡ് ഡിസ്ക്കില്‍ അത്  കോപ്പി ചെയ്തു..  പിന്നെ പിന്നെ.. ആ വീടിന്റെ പ്ലാന്‍ കാണുന്നത് എന്റെ ഒരു പതിവായി.  സന്തോഷം വന്നാലും ദുഃഖം വന്നാലും..വീടിന്റെ ചിത്രം കാണുന്നതോടുക്കൂടി  എന്റെ  മനസ്സ് ശാന്തമാവും.. അപ്പോഴാണ്  വീട് ഒരു മനുഷ്യന് എത്ര മാത്രം അഭിവാജഘടകമാണ് എന്ന സത്യം എനിക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞത്. ഞാന്‍ ആ പ്ലാന്‍ എന്റെ കമ്പ്യൂട്ടറിന്റെ ഡസ്ക് ടോപ്പില്‍ ഇട്ടു .. കമ്പ്യൂട്ടര്‍ ഓപ്പണ്‍ ആവുന്നതോട് കൂടി ആ വീട് എന്റെ കണ്ണുകളിലൂടെ മനസിലേക്ക് പ്രവേശിക്കും ...അത് നോക്കി ഇരിക്കുമ്പോള്‍ സ്വപനങ്ങള്‍  മുത്തുചിപ്പി കൊണ്ട് അലങ്കരിച്ച ഒരു തേരിലേറി പറന്നു നടക്കും. എന്റെ വീടിനു ഞാന്‍ സ്നേഹം എന്ന് പേരിടാന്‍ തീരുമാനിച്ചു.. ദിവസങ്ങള്‍ കടന്നു പോകവേ എന്റെ 'സ്നേഹത്തിനു' നല്‍കേണ്ട  നിറങ്ങളെ കുറിച്ചായി എന്റെ സ്വപ്ങ്ങള്‍. എന്ത് നിറമായിരിക്കണം 'സ്നേഹത്തിനു' നല്‍കേണ്ടത്?  എത്ര ആലോചിച്ചിട്ടും എനിക്കതിനു  ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല. അവസാനം ഞാന്‍ ഒരു തീരുമാനത്തിലെത്തി, എന്റെ സ്നേഹത്തിനു ഞാന്‍  വെളുത്ത നിറം കൊടുക്കാന്‍ തീരുമാനിച്ചു.. വെളുത്ത നിറം മറ്റെല്ലാ  നിറങ്ങളെയും ഉള്‍ക്കൊള്ളും എന്നതായിരുന്നു അതിനു കാരണം., എന്റെ സ്നേഹം എല്ലാത്തിനെയും ഉള്‍കൊള്ളാന്‍ കഴിയുന്നതായിരിക്കണം. എന്റെ മനസ്സ് നിറയെ 'സ്നേഹമായി'.. അത് എന്നില്‍ പറഞ്ഞു അറിയക്കനാവാത്ത സംതൃപ്തിയും സന്തോഷവും ഉണ്ടാക്കി..


ആദ്യമായി എന്റെ 'സ്നേഹത്തെ' കുറിച്ച് സംസാരിച്ചത് വീട്ടുകരിയോടാണ്... അവള്‍ എത്രയോ പ്രാവശ്യം ഇങ്ങിനെ ഒരു കാര്യത്തെ കുറിച്ച് എന്നോട്  ചര്‍ച്ച ചെയ്തതാണ്.  . അപ്പോഴെക്കെ ഞാന്‍ നിസ്സാരമായ വാദമുഖങ്ങള്‍ നിരത്തി അവളുടെ ആഗ്രഹങ്ങളെ അവഗണിച്ചതാണ് . അത് കൊണ്ടാവണം എന്റെ തീരുമാനം അവള്‍ നിര്‍വികാരതയോടെയാണ് കേട്ടത്.  അവളെ വിശ്വസിപ്പിക്കുവാന്‍ നടത്തിയ ശ്രമം വെറുതെ ആയി .. പിന്നീട് എന്റെ 'സ്നേഹത്തെ'  കുറിച്ച് പറഞ്ഞത് അച്ഛനോടായിരുന്നു.  അദ്ദേഹത്തിന് എന്റെ പദ്ധതി ഇഷ്ടപ്പെട്ടു,  പക്ഷെ എന്റെ 'സ്നേഹമെന്ന' സങ്കല്പത്തെ ഇഷ്ടപെട്ടില്ല.. അദ്ദേഹം പറഞ്ഞു  'വീട് ഉണ്ടാകുന്നതിലും നല്ലത് നമുക്ക് ഒരു ലോഡ്ജ് ഉണ്ടാക്കാം.. എന്നിട്ട് അതില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് നമുക്ക് കുറെ കാര്യങ്ങള്‍ ചെയ്യാം..വേണമെങ്കില് വീടും എടുക്കാം. പക്ഷെ.. മുന്ഗണന വേണ്ടത് ലോഡ്ജ്നു ആയിരിക്കണം"   വല്ലാത്ത നിരാശ തോന്നി.. ഭാര്യയും അച്ഛനും അമ്മയും കഴിഞ്ഞാല്‍ പിന്നെ എനിക്ക് വേറെ ലോകമില്ല. അമ്മയെ കാണിച്ചിട്ട് കാര്യമില്ല.. അച്ഛന്‍ പറയുന്നതിനപ്പുറം അമ്മക്ക് ഒരു ലോകമില്ല.. എന്റെ പദ്ധതി നടക്കാന്‍ പോവുന്നില്ല .. എനിക്ക് ഉറപ്പായി..  തനിച്ചു ചെയ്യാനുള്ള ആത്മവിശ്വാസം എനിക്കില്ല താനും. ഓര്മവച്ച  നാള്‍ മുതല്‍  തന്നെ ഞാന്‍ ആഗ്രഹിച്ചതക്കെ  എന്റെ ജീവിതത്തില്‍ വന്നു ചേരാറുണ്ട്.. അത് കൊണ്ട് തന്നെ ഒന്നിനും മറ്റുള്ളവരെ ആശ്രയിക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ലായിരുന്നു.. ഒരു പരിധി വരെ ഇത് എന്റെ സ്വഭാവത്തില്‍ കുറെ അധികം മാറ്റങ്ങള്‍ ഉണ്ടാക്കിട്ടുണ്ട്.. എനിക്ക് സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിവില്ലന്നു എനിക്ക് നല്ല പോലെ അറിയാം എന്നാലും ഞാന്‍ പോലും അറിയാതെ അതെല്ലാം  എന്നെ സ്നേഹിക്കുന്നവര്‍ കണ്ടറിഞ്ഞു ചെയ്യുന്നു.


അങ്ങിനെ ഇരിക്കെയാണ് എന്റെ ഒരു പഴയ സഹപാഠിയെ കണ്ടു മുട്ടുന്നതും.. അത് വഴി ഒരു എന്ജീനിയറെ  പരിചയപെടുന്നതും.  അയാള്‍ക്ക് എന്റെ 'സേഹത്തെ'  ഇഷ്ടപ്പെട്ടു,  സ്നേഹത്തിന്റെ  പണി  പൂര്‍ത്തിയാവുമ്പോള്‍ അത് ഒരു മനോഹരമായ കാഴ്ച ആയി മാറുമെന്നു അയാള്‍ എനിക്ക് ഉറപ്പു തന്നു.  ആ കാഴ്ച ഞാന്‍ സങ്കല്പിച്ചു നോക്കി.. അതില്‍ പിന്നീട എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.. രാത്രിയുടെ നിശബ്ദത ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി, എന്റെ ഏകാന്തതകളില്‍ 'സ്നേഹം'  ഒരു സ്വപ്നമായി പറന്നു നടന്നു.. പതുക്കെ പതുക്കെ ഞാന്‍ എല്ലാവരില്‍ നിന്നും അകന്നു... എന്റെ ലോകം  ഞാനും എന്റെ 'സ്നേഹവും'  മാത്രമായി ചുരുങ്ങി.    ഈ ഒരു  അവസ്ഥയില്‍ ആണ് ഞാന്‍ നിങ്ങളില്‍ നിന്നും വഴി മാറി  നടക്കാന്‍ തുടങ്ങിയത്.


അയാളെ പരിച്ചയപെടുക വഴി എന്റെ സ്വപങ്ങള്‍ക്ക് ജീവന്‍ വച്ചു.  എല്ലാ ദിവസവും കാലത്ത് ഞാന്‍ എഞ്ചിനീയര്‍ ഓഫീസില്‍ പോയിരിക്കും, പണി പൂര്‍ത്തി ആയിവരുന്ന അവസ്ഥയില്‍  എന്റെ 'സ്നേഹം'‍ എങ്ങിനെ ആയിരിക്കുമെന്ന് അയാള്‍ എനിക്ക് കാണിച്ചു തരും.. അത് ഒരു മനോഹരമായ കാഴ്ച്ചയായി  അയാളുടെ കമ്പ്യൂട്ടറില്‍ തെളിഞ്ഞു വരുന്നത് കാണുമ്പോള്‍, മനസ്സില്‍ സന്തോഷം നിറയും. . അത് കഴിഞ്ഞു വീട് എടുക്കുന്നതിനെ കുറിച്ചും.. അതിനു വേണ്ടി ഉപയോഗിക്കേണ്ട മണ്ണിനെ കുറിച്ചും സിമന്റ്‌നെ കുറിച്ചുമെക്കെ അയാള്‍ പറയുന്നത് കേള്‍ക്കും..  അയാള്‍ക്ക് വളരെ നന്നായി വീടിനെ കുറിച്ച് അറിയാമായിരുന്നു.. മണ്ണിനെ കുറിച്ചും.. മനുഷ്യരെ കുറിച്ചും അയാള്‍ പറയുന്നത് ഞാന്‍ ഒരു കൊച്ചു കുട്ടിയുടെ കൌതകത്തോടെ കേട്ടിരിക്കും. എന്റെ 'സ്നേഹത്തെ' അയാളുടെ സങ്കല്പങ്ങള്‍ക്ക് അനുസരിച്ച് മാറ്റാന്‍ അയാള്‍ ഒരു ശ്രമം നടത്തി നോക്കി.. പക്ഷെ അത് മാത്രം ഞാന്‍ സമ്മതിച്ചില്ല .  എന്റെ മനസ്സാണ് എന്റെ 'സ്നേഹം' .. അത് മാറ്റാന്‍ എനിക്ക് മാത്രമാണ് അവകാശമുള്ളത് എന്നെ മനസിലായത്  കൊണ്ടാവാം. അയാള്‍ കൂടുതല്‍ തര്‍ക്കത്തിന് നിന്നില്ല..


പക്ഷെ പണി തുടങ്ങുന്നതിനു മുമ്പായി  വാസ്തുശാസ്ത്രം അറിയാവുന്ന ഒരാളെ കൂടി കാണിക്കുന്നത് നല്ലതായിരിക്കുമെന്ന് അയാള്‍ അഭിപ്രായപെട്ടു. എനിക്ക് ആണെങ്കില്‍ അതില്‍ ഒട്ടും വിശ്വാസമില്ലതാനും. പക്ഷെ വീട്ടുകാരിക്ക്‌ അതില്‍ വിശ്വാസം ഉണ്ട്, അവള്‍ ആണല്ലോ അതില്‍ താമസിക്കേണ്ടത് , ഒരു പക്ഷെ നാളെ എന്തെങ്കിലും  ഭവിഷത്തുകള്‍ വരുമ്പോള്‍.. അത് വാസ്തു നോക്കാത്തത് കൊണ്ടന്നു അഭിപ്രയപെട്ടാല്‍ ഉണ്ടായേക്കാവുന്ന അവസ്ഥ ആലോചിച്ചപ്പോള്‍ ശരിയാണന്നു എനിക്കും തോന്നി. ഞാന്‍ ഒരു വാസ്തു വിദഗ്ദനെ കാണാന്‍ പോയി.. അയാളില്‍ നിന്നാണ് വാസ്തു എന്താണ് എന്ന് എനിക്ക് മനസിലായത്. അന്ധകനെന്ന അസുരനുമായി പൊരുതിയ ഭഗവാന്‍ ശിവന്റെ വിയര്‍പ്പുതുള്ളി നിലത്തുവീണ് അതില്‍ നിന്നാണ്‌ വാസ്‌തുപുരുഷന്‍ ജനിച്ചത്‌,വിശപ്പു സഹിക്കാനാവാതെ വാസ്‌തുപുരുഷന്‍ കണ്ണില്‍ കണ്ടതിനെയെല്ലാം വിഴുങ്ങാന്‍ തുടങ്ങി. ദേവന്മാര്‍ ബ്രഹ്‌മാവിനോടു പരാതി പറ‍ഞ്ഞു. അവനെ നിലത്തോടു ചേര്‍ത്ത്‌ അമര്‍ത്തിപ്പിടിക്കാന്‍ ബ്രഹ്‌മാവ്‌ ഉപദേശിച്ചു. നാല്പത്തി അഞ്ചു ദേവന്മാര്‍ ചേര്‍ന്ന് വാസ്‌തു പുരുഷനെ അമര്‍ത്തിപ്പിടിച്ചു. എല്ലാ പുരയിടങ്ങളുടെയും അധിപതിയും അവിടെ നടക്കുന്ന എല്ലാ പൂജകളുടെയും അവകാശിയും വാസ്‌തുപുരുഷനാണെന്ന് ബ്രഹ്മാവ്‌ അനുഗ്രഹിച്ചു. അതിനുപകരം വീട്ടില്‍ പാര്‍ക്കുന്നവരുടെ ക്ഷേമം വാസ്‌തുപുരുഷന്റെ ചുമതലയായി.


എന്റെ 'സ്നേഹത്തെ' ഞാന്‍   വാസ്തു വിദഗ്ദനെ എപിച്ചു.. സ്ഥലം സന്ദര്‍ശിക്കാന്‍ എത്തുന്ന ദിവസത്തിനായി പിന്നെ എന്റെ കാത്തിരിപ്പ്‌.. അങ്ങിനെ അവസാനം ആ ദിനം വന്നെത്തി . അയാള്‍ എന്റെ സ്ഥലം ചുറ്റി നടന്നു കണ്ടു. അപ്പോഴേക്കും കുറെ മധുര പലഹാരങ്ങളുമായി വീട്ടില്‍ നിന്ന് ആളെത്തി. വീടുകാരിക്ക് ഇഷ്ടപെട്ട അവളുടെ കലാവിരുതുകള്‍ പ്രകടമാക്കിയ പല നിറത്തിലും വലിപ്പത്തിലുമുള്ള പലഹാരങ്ങളയിരുന്നു അവയെല്ലാം.   ഞങ്ങള്‍ ഒന്നിച്ചു അതല്ലാം കഴിച്ചു.. പക്ഷെ അപ്പോഴക്കെ അയാളുടെ മുഖത്ത് എന്തോ നിഗൂഡമായ ഭാവം ഒളിഞ്ഞിരിക്കുന്നത്  പോലെ എനിക്ക് തോന്നി. അയാള്‍ എന്റെ 'സ്നേഹത്തെ' എടുത്തു ചുരുള്‍ നിവര്‍ത്തി... എന്നിട്ട് എന്നോട് പറഞ്ഞു, ഈ പ്രകൃതി പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ്, ഇതേ രീതിയില്‍ തന്നെയാണ് മനുഷ്യ ശരീരവും നിര്‍മ്മിച്ചിരിക്കുന്നത്. പക്ഷെ നിങ്ങളുടെ ഭൂമിക്ക് ആത്മാവും, ശരീരവും മനസ്സുമില്ല..  പിന്നെ കുറച്ചു മണ്ണ് എടുത്തു വായിലിട്ടു രുചിച്ചു നോക്കികൊണ്ട് അയാള്‍ എന്നോട്  ചോദിച്ചു  " പ്രാണന്‍ ഇല്ലാത്ത ഈ മണ്ണില്‍ ആണോ നിങ്ങള്‍ വീടുണ്ടാക്കാന്‍ പോവുന്നത്?" എന്നിട്ട്  എന്റെ 'സ്നേഹത്തെ'  അയാള്‍ കയ്യിലിട്ടു ചുരുട്ടി.. വികൃതമായ ആ കടലാസ് ചുരുള്‍ പ്രാണന് വേണ്ടി നിലവിളിച്ചു..  അയാളെ അവിടെ എത്തിച്ചു എന്റെ 'സ്നേഹം'  നോക്കാന്‍ കൊടുത്തത് ഒരു കുറ്റമായി പോയല്ലോ എന്ന് ഓര്‍ത്തു ഞാന്‍ തല താഴ്ത്തി നിന്നു. എന്റെ 'സ്നേഹത്തിനു'  വേണ്ടി നിര്‍മിച്ച കിണര്‍ നോക്കി അയാള്‍ പറഞ്ഞു.. ഇത് മണ്ണിട്ട്‌ മൂടണം, എന്നിട്ട് നിങ്ങള്‍ വേറെ ഒരു കിണര്‍ കുഴികണം.. ആ പ്രദേശത്തു വച്ച് ഏറ്റവും കൂടുതല്‍ വെള്ളം കിട്ടുന്ന കിണര്‍ ആണ് എന്റേത് എന്ന് അയാളെ ഞാന്‍ ഉണര്‍ത്താന്‍ ശ്രമിചെങ്കിലും  അയാള്‍ അത് മനപൂര്‍വം കേട്ടതായി ഭാവിച്ചില്ല..  ഒരു മരകമ്പ് എടുത്തു അയാള്‍   എന്റെ സ്ഥലത്തിന്റെ മധ്യത്തില്‍ കുത്തി ഇറക്കി.. എന്നിട്ട് പറഞ്ഞു ഇനി ഈ മരകൊമ്പ് നില്‍ക്കുന്നിടത്ത് നിന്നാണ്  വീട് പണി തുടങ്ങേണ്ടത് .. അല്ലങ്കില്‍  ഊര്‍ജ സ്രോതസ്സ്  വീട്ടിലേക്കു കിട്ടില്ല. വായു സഞ്ചാരം ഉണ്ടാവില്ല.. അടുക്കളയുടെ സ്ഥാനം മാറ്റണം . അടുക്കളയാണ്‌ ഒരു വീടിന്റെ ആത്മാവ്, കിടപ്പ് മുറികള്‍ വീടിന്റെ മനസ്സ്.. വരാന്ത വീടിനെ സമൂഹവുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണി... പിന്നെ അയാള്‍ എന്റെ 'സ്നേഹം' വലിച്ചു കീറി.. .പോവാന്‍ നേരം ഞാന്‍ അയാളുടെ കൈകളിലേക്ക് നൂറിന്റെ അഞ്ചു നോട്ടുകള്‍ വച്ചു കൊടുത്തു കൊണ്ട് ചോദിച്ചു  "വേറെ ഒരു പരിഹാരവുമില്ലേ?"  എന്റെ ചോദ്യം കേട്ട് അയാള്‍ പറഞ്ഞു .. കിണര്‍ മൂടിയിട്ട് എന്നെ കാണാന്‍ വരൂ. ഞാന്‍ എന്ജീനിയറുടെ  മുഖത്തേക്ക് നോക്കി.. മങ്ങിയ അയാളുടെ മുഖത്ത് നിന്നു കാരണങ്ങളുടെതായ കുറെ കാര്യങ്ങള്‍ കണ്ടു കിട്ടാനായി.. തകര്‍ന്നു പോയ എന്റെ സ്വപങ്ങള്‍ക്ക് സാക്ഷിയായി മൂകമായി നില്‍കുന്ന ആ മരകൊമ്പ് എടുത്തു ഞാന്‍ ദൂരേക്കെറിഞ്ഞു .

എനിക്ക് നിങ്ങളെ  പോലെ ആവണ്ട സ്നേഹിതാ.. ഞാന്‍ അന്യനാണ്.. നിങ്ങളില്‍ നിന്നു ഞാന്‍ വഴി മാറി നടന്നോട്ടെ.. നിങ്ങള്‍ എന്നെ അറിയാന്‍ ശ്രമിക്കരുത്. ആര്‍ക്കും ആരെയും മനസിലാക്കാന്‍ പറ്റില്ല.. എന്റെ ഭൂമിയെയും മണ്ണിനെയും..മനസ്സിനെയും
....

8 comments:

  1. എന്നിട്ട് അയാള്‍ കുറച്ചു മണ്ണ് എടുത്തു വായിലിട്ടു രുചിച്ചു നോക്കി.. പ്രാണന്‍ ഇല്ലാത്ത ഈ മണ്ണില്‍ ആണോ നിങ്ങള്‍ വീടുണ്ടാക്കാന്‍ പോവുനത്? എന്റെ പ്ലാന്‍ അയാള്‍ കയ്യിലിട്ടു ചുരുട്ടി.. വികൃതമായ ആ കടലാസ് ചുരുള്‍ പ്രാണന് വേണ്ടി നിലവിളിച്ചു.. ഞാന്‍ എന്തോ മഹാപാപം ചെയ്തതത് പോലെ ആയിരുന്നു അയാളുടെ നോട്ടം..

    ആത്മാര്‍ത്ഥമായ എഴുത്ത്, നന്നായിട്ടുണ്ട്.

    ReplyDelete
  2. yes its touching story because real life matter?

    ReplyDelete
  3. എന്നിട്ട് അയാള്‍ കുറച്ചു മണ്ണ് എടുത്തു വായിലിട്ടു രുചിച്ചു നോക്കി.. പ്രാണന്‍ ഇല്ലാത്ത ഈ മണ്ണില്‍ ആണോ നിങ്ങള്‍ വീടുണ്ടാക്കാന്‍ പോവുനത്? എന്റെ പ്ലാന്‍ അയാള്‍ കയ്യിലിട്ടു ചുരുട്ടി.. വികൃതമായ ആ കടലാസ് ചുരുള്‍ പ്രാണന് വേണ്ടി നിലവിളിച്ചു,,,,,,,,ohhhhhhh its realy nice words how u think like wonderful words? amazing!!!!!!!!!!!!!

    ReplyDelete
  4. “പിതാവും പുത്രനും ഒരു കഴുതയും” കഥ പോലെ....... (എല്‍കെജി ആയതുകൊണ്ട് അക്ഷരത്തെറ്റുകള്‍ ക്ഷമിക്കാം. പക്ഷെ മുതിര്‍ന്നുവരും തോറും കുറയണം കേട്ടോ)

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അജിത്‌, ഈ കഥ എന്റെ ആദ്യകാല കഥകളില്‍ ഒന്നാണിത്. വേണമെങ്കില്‍ ഞാന്‍ എഴുതിയ നാലാമത്തെ കഥ എന്ന് പറയാം. ഏകദേശം ഒരു വര്‍ഷമാവുന്നു ഇത് എഴുതിയിട്ട്.. ഇത് എഴുതി കഴിഞ്ഞത് മുതല്‍ വീട് ഒരു സ്വപന്മായി മനസ്സില്‍ അവശേഷിക്കുന്നു.. അത് കൊണ്ട് തന്നെയാണ്, ഈ കഥ ഞാന്‍ വീണ്ടും ഇവിടെ പോസ്റ്റ്‌ ചെയ്തത്. ഇത് പോലെ ഒരു കഥ വായനക്കാര്‍ക്കും ഉണ്ടാവാം..

      അക്ഷരതെറ്റുകള്‍ അറിവില്ലാഴ്മയില്‍ നിന്ന് ഉണ്ടായത് തന്നെയാണ്.. എന്നാലും പുതിയ കഥകളില്‍ അത് കുറവാണു എന്ന് തോന്നുന്നു.. ..നന്ദി അജിത്‌ വീണ്ടും വരിക..

      Delete
  5. കുഴിമടിയന്‍ പുരപണിയാന്‍ ശ്രമിച്ചപ്പോള്‍ കല്ലുമഴ പെയ്ത പ്രതീതി. വാസ്തുവിദഗ്ധരായ എഞ്ചിനീയര്‍മാരുടെ അഭാവം പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.നന്നായിട്ടുണ്ട്.എഴുത്ത് തുടരുക.

    ReplyDelete
    Replies
    1. വാസ്തു സത്യമാണോ അസത്യമാണോ എന്നത് ഇപ്പോഴും വേര്‍തിരിച്ചു അറിയാന്‍ പറ്റാത്ത കാര്യമാണ്. ഇത് ഒരു വിശ്വാസം മാത്രമല്ലെ? അതോ ഇത് ശാസ്ത്രമാണോ? ഇനി അഥവാ ശാസ്ത്രം ആണെങ്കില്‍ സ്ഥല പരിമിതികളില്‍ വീട് എടുക്കുന്ന ഒരാളിന് ഇത് സൃഷ്‌ടിക്കുന്ന ബുദ്ധിമുട്ട് കടുത്തതായിരിക്കും. അത് പോലെ തന്നെ, ഫ്ലാറ്റ് നിര്‍മിതിയില്‍ വാസ്തുവിന് വലിയ സ്ഥാനം കൊടുക്കുന്നില്ല എന്നതും വസ്തുതയാണ്. നന്ദി ഉദയ പ്രഭന്‍.. വീണ്ടും വരിക..

      Delete
  6. nalla niramanu vella, prathykichu veedinu. ente veedinte niravum vella anu.
    ithu thanne reason.
    vasthuvine pedichu pinneedu veedu panithe ille?
    enthayalum kadha kollam.

    ReplyDelete

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...