ഹലോ
മോന് സുഖമാണോ?
മോന് എന്താ മിണ്ടാത്തത്,
മോന് സ്കൂളില്‍ പോയോ?
മോനെ സ്കൂളിലെ മിസ്സ് എന്തെക്കെ പഠിപ്പിച്ചു?
കുട്ടി മിണ്ടുന്നില്ലന്നു കണ്ടു അയാള്‍ക്ക് വിഷമമായി,
അയാളോര്‍ത്തു ഇനി എന്ത് പറയും കുട്ടിയോട്
മോന് അച്ഛന്‍ കൊടുത്തയച്ച പുതിയ ഷൂ ഇഷ്ടായോ
മോന് അച്ഛന്‍ ഒരു സ്കൂള്‍ ബാഗ് വാങ്ങി വച്ചിട്ടുണ്ട്
മോന്‍ മുമ്പ് പറഞ്ഞിരുന്നില്ലേ ഒരു ട്രോളി ബാഗ്
പിന്നെ ഒരു ഷര്‍ട്ടും പാന്റ്സും മോന് വാങ്ങി വച്ചിട്ടുണ്ട്
അച്ഛന്‍ വരുമ്പോള്‍ കൊണ്ട് വന്നുതരാം കേട്ടോ
അപ്പോഴും കുട്ടി മിണ്ടിയില്ല,
മോന് അച്ഛന്‍ ഒരു കാര്‍ വാങ്ങി വച്ചിട്ടുണ്ട്,
ചുവന്ന നിറമുള്ള കാറാണ്,
കാറിനു കീ കൊടുത്താല്‍, കുറെ നേരം അത് തറയിലൂടെ ഓടും.
തറയില്‍ നിന്ന് എടുത്തു വെള്ളത്തില്‍ ഇട്ടാല്‍,
വെള്ളത്തിലും ഓടും..
കുട്ടി മിണ്ടുന്നില്ലന്നു കണ്ടു
അയാള്‍ക്ക് ദേഷ്യവും സങ്കടവും വന്നു.
കുട്ടിയോട് എന്ത് പറയും
അവസാനം അയാള്‍ പറഞ്ഞു
മോനെ. .. ടി വി ....
കണ്ടു അച്ഛാ.. വെറുതെ അല്ല ഭാര്യ
എനിക്ക് കാറും, ഷര്‍ട്ടും ഷൂസും ഒന്നും വേണ്ട
എനിക്കും ഒരു ഭാര്യയെ വേണം
അച്ഛന്‍ വരുമ്പോള്‍ ഒരു ഭാര്യയെ കൊണ്ട് വരണേ.
കുട്ടി നിഷ്കളങ്കമായി പറഞ്ഞതാണെങ്കിലും ഭൌതിക
ReplyDeleteസൌകര്യങ്ങള്‍ എല്ലാം സാധിച്ചു കൊടുക്കുന്ന
മാതാപിതാക്കള്‍ ശ്രദ്ധക്കേണ്ട കാര്യമാണ്,
സ്വഭാവ രൂപീകരണത്തിനുള്ള നിഷ്കര്‍ഷയും,ശ്രദ്ധയും.
ആശംസകള്‍
കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ടി വി പരിപാടികള്‍ എത്രമാത്രം സ്വാധീനിക്കുന്നുവെന്നുള്ളതിന് ഉദാഹരണമാണ് ഈ നുറുങ്ങ് കഥ....
ReplyDeleteആശംസകള്‍...
കുഞ്ഞുങ്ങള്‍ക്കിപ്പോ കളിപ്പാട്ടമൊന്നും അല്ല വേണ്ടത് ടി.വി.പ്രോഗ്രാമുകളും കമ്പ്യൂട്ടര്‍ ഗെയിമുകളും
ReplyDeleteഏകദേശം ഇത് പോലെ ഒരു ഡയലോഗ് വീട്ടില്‍ വിളിച്ചപ്പോള്‍ കിട്ടി
Deleteസ്കൂളില്‍ ഡാന്‍സ് കോമ്പട്ടീഷന് ജോയിന്‍ ചെയ്യാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍
എല്‍ കെ ജി ക്ലാസ്സില്‍ പഠിക്കുന്ന അവന്‍ പറഞ്ഞു
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചാണ് ഡാന്‍സ് ചെയ്യുന്നതെന്ന്.
അതിനു എന്താ മോനെ, മോന്‍ ചെറിയ കുട്ടിയല്ലേ? .. എന്റെ ചോദ്യത്തിന് കിട്ടിയ മറുപടി
ഡാന്‍സ് ചെയ്താല്‍, പിന്നെ ആളുകള്‍ പറയും, ഞങ്ങള്‍ പ്രേമം ആണന്നു..
ha ha..nammalu kodukkunnatha..kuttikal namukku tharunnathu...ennittu pillare kuttam paranjittu karyam illa..
Delete