"ആദ്യമായി ഞാൻ ആരതിയെ കാണുമ്പോള്‍ എന്റെകണ്ണുകള്‍ മയക്കത്തിലായിരുന്നു. അവള്‍ സ്വപ്നങ്ങള്‍ പങ്കുവക്കുന്നത് എന്നോടാണന്ന് അറിഞ്ഞത്‌മുതല്‍, എന്റെകണ്ണുകള്‍ പ്രകാശപൂരിതമായി. സ്വപ്നത്തിന്റെയോ, ഇഷ്ടത്തിന്റെയോ, ആരാധനയുടെയോ എന്താണ് അതെന്ന് വിവേചിച്ചറിയാൻ എനിക്ക് കഴിയുമായിരുന്നില്ല.. ഞാന്‍ അവളെ വിശ്വസിച്ചു. ഞങ്ങള്‍ തമ്മിലുള്ള പ്രായവ്യത്യാസം ഞാന്‍മറന്നു. എന്റെ കൗമാര സ്വപനങ്ങൾ ശരീരത്തെയും മനസ്സിനെയും മാറ്റാന്‍തുടങ്ങിയ കാലമായിരുന്നു അപ്പോൾ . അവളാണെങ്കിൽ , വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് ഒരു വിദേശമലയാളിയെ കല്യാണംകഴിച്ച് ഐവറികോസ്റ്റിലേക്ക് ജീവിതം പറിച്ചുനടപ്പെട്ടവള്‍. ഒരു ഡിസംബറിലാണ് അവള്‍ എന്നെ ആദ്യമായികാണാന്‍വന്നത്.. അന്ന് അവള്‍ എന്നോട് ഒരു കഥപറഞ്ഞു. , ജീവിതം മടുത്ത് പ്രതീക്ഷകള്‍ക്ക് ആഘാതമേറ്റ് മുറിവുകളുമായി ജീവിക്കുന്ന ഒരു ഹതഭാഗ്യയുടെ കഥയായിരുന്നത്. വിഷമങ്ങളും ദുഖങ്ങളും ഉണ്ടാവുമ്പോള്‍ ദൂരെയൊരിടത്ത് ഒരാള്‍ , അവളെയോർത്ത് അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥനയുമായി ജീവിക്കുന്നുണ്ടാവുമെന്ന് ഞാൻ അവളെ അറിയിച്ചു. അതുകേട്ടപ്പോൾ, അവള്‍ എന്റെ നെഞ്ചില്‍ തലചേര്‍ത്ത് കുറെകരഞ്ഞു. അവളെ ആശ്വസിപ്പിക്കാന്‍ ഞാന്‍ ആ നെറുകയില്‍ ഒരു ഉമ്മകൊടുത്തു. സ്നേഹത്തിന്റെ, സ്വാന്തനത്തിന്റെ , സഹതാപത്തിന്റെ ഒരു ചുംബനം. ദുബായ് മദീനത്ത് ജുമൈര ഹോട്ടലിലെ ഏറ്റവും വെളിച്ചംകുറഞ്ഞ ബാറുകളില്‍ ഒന്നിലെ, ആളൊഴിഞ്ഞകോണില്‍ എനിക്ക് അഭിമുഖമായിരിക്കുകയാണ് അവളിപ്പോള്‍. രണ്ടുവര്ഷംമുമ്പുള്ള കൂടികാഴ്ചയില്‍ അവള്‍ക്കുണ്ടയിട്ടുള്ളമാറ്റം, മുടിയിഴകളില്‍ ചെറുതായി വെള്ളിവരകള്‍ കാണാന്‍കഴിയുന്നു എന്നത് മാത്രമാണ്. പക്ഷേ അവളുടെ കണ്ണുകളില്‍കാണുന്നത് അവളുടെ മനസ്സിന്റെ നൈര്‍മല്ല്യതയാണോ, അതോ ലോകത്തോടുള്ള അമർഷമാണോ എന്ന് ഊഹിക്കാന്‍ കഴിയുന്നില്ല. പതിവില്‍നിന്ന് വിപരീതമായി ഞാന്‍, അവള്‍നുണയുന്ന ഫ്രഞ്ച് വൈന്‍ ആണ് തിരഞ്ഞെടുത്തത്. വൈന്‍ നുണയുമ്പോള്‍ അവളുടെഅധരം അനുഭവിക്കുന്ന അനുഭൂതിയെ കുറിച്ചറിയാനായിരുന്നു ഞാന്‍ അത് തിരഞ്ഞെടുത്തത്..ഇപ്പോള്‍ എനിക്ക് അവളുടെ ചുണ്ടുകളുടെ ചവര്‍പ്പിന്റെയും കൈപ്പിന്റെയും രുചികൾ അറിയാൻപറ്റുന്നുണ്ട് "
"ഇത്രയും എഴുതി. എന്റെ ഈ കഥയിലെ വിഷയം 'പ്രതീക്ഷ'യാണ്. ഇതൊരു പൈങ്കിളികഥയായി തോന്നുന്നില്ലേ ... മഞ്ജു ?"
'അതെ, ചെറുതായി പൈങ്കിളി ഫീല്‍ചെയ്യുന്നുണ്ട്. ഇത് എവിടെയാ നീ അയക്കാന്‍പോവുന്നത്, മനോരമ ആഴ്ചപതിപ്പ്?'
"എവിടെയും അയക്കുന്നില്ല, പക്ഷെ ഇതെക്കെ സത്യമാണ്. സത്യങ്ങളില്‍ വിശ്വാസിക്കാനാവാത്തതും, വിശ്വാസയോഗ്യമായതും ഉണ്ടാവില്ലേ? ഒരു പെണ്ണിനെ കാണുക, അവള്‍ ഒരാളെ മുട്ടിയുരുമ്മിയിരിക്കുക, ഇതെക്കെ വരുമ്പോള്‍ പൈങ്കിളിയാവുമോ? അതോ സാധാരണയാളുകള്‍ വായിക്കുന്ന കാര്യങ്ങളെയാണോ പൈങ്കിളി എന്ന പേരില്‍ വിളിക്കുന്നത് ?"
'ഒരിക്കൽമാത്രം വായിച്ചു മാറ്റിവയ്ക്കപ്പെടുന്നവയാണു പൈങ്കിളി കൃതികൾ. വായനയുടെ നിമിഷങ്ങളിൽ ആസ്വാദ്യകരമെങ്കിലും അഗാധമായ ഭാവനയോ കാലത്തെ അതിജീവിക്കുന്ന സാഹിത്യഭംഗിയോ ഇല്ലാത്തതിനാൽ ആയുസ്സു കുറവായവ'
"അതിനു വഴിയുണ്ട് ...മഞ്ജു , അവര്‍ തമ്മിലുള്ള സംഭാഷണം തത്ത്വചിന്താപരമായ കാര്യങ്ങളെ കുറിച്ചുള്ളതായാല്‍ പോരെ?"
'അങ്ങിനെയായാലുംമതി, എന്നെയൊരു കഥാപാത്രം ആക്കുമോ മനു? എങ്കില്‍ ഞാന്‍പറയാം കുറച്ചുകാര്യങ്ങള്‍'
"എന്താണ്, നിന്റെ ബോയ് ഫ്രണ്ട്ന്റെ കാര്യമാണോ? അതോ നിൻറെ പ്രേമപരാജയത്തെ കുറിച്ചാണോ?അതെല്ലാം പൈങ്കിളിയുടെ പരിധിയിൽപെടും എന്നറിയാമോ?"
'അതൊന്നുമല്ല ഡിയർ മനു, എന്റെ ഡയറി ഇന്നലെ ഞാന്‍ വീണ്ടും വായിക്കാനിടയായി, അതുവായിച്ചപ്പോള്‍, ടോട്ടലി ഒരു കണ്‍ഫ്യൂഷന്‍, 'ഐ ഫെല്‍റ്റ് ഐയാം ലോസ്റ്റ് '
"ജീവിതത്തിലെ ലാഭനഷ്‌ടങ്ങളെക്കുറിച്ചോര്‍ത്ത് ദുഃഖിക്കരുത്. നഷ്‌ടങ്ങള്‍ സ്വാഭാവികമാണ്. അവയൊന്നും തിരികെകിട്ടില്ല. അഥവാ തിരികെകിട്ടിയാലും, അത് അപൂര്‍ണമായിരിക്കും, ഇങ്ങിനെയൊരു അവസ്ഥയെകുറിച്ച് നമ്മുടെ ഉപബോധമനസ്സിനെ ബോധ്യപ്പെടുത്തുക, അത് നിരന്തരമായ ബോധ്യപ്പെടുത്തലുകൾവഴിയാണ് സാധ്യമാവുക . നഷ്ടങ്ങളെക്കുറിച്ച് ചിന്തിച്ചാൽ, ഒരു നെഗറ്റിവ് എനർജി നമ്മുടെ ജീവിതത്തിലുണ്ടാവും. നിൻറെ മനസ്സിന് പൂർണ്ണമായും സമാധാനം ഉണ്ടാവണമെങ്കില്‍ മനസ്സിലുള്ളത് എന്നോട് പറയണം. അതൊക്കെ നീ പറയുകയാണെങ്കില്‍ അവയൊക്കെ എനിക്കെൻറെ കഥയില്‍ ചേര്‍ക്കാം. എന്ത് പറയുന്നു?"
'ഹ ഹ ഹ കൊച്ചുകള്ളാ, വേല മനസ്സിലിരിക്കട്ടെ, അങ്ങിനെ ഞാനിപ്പോൾ പറയാന്‍പോവുന്നില്ല. നീ കഥ എഴുതുകയും വേണ്ട..'
"എന്നാല്‍, പറയണ്ട, അസ്സമാധാനം നിറഞ്ഞ മനസ്സുമായി നീ നീറിനീറി ജീവിക്ക്, ഇടയ്ക്കിടയ്ക്ക് എനിക്ക് എല്ലാംനഷ്ടമായി എന്ന് ഉരുവിട്ട് കൊണ്ടിരിക്കണം. ഏതു കാലിലാണ് ചങ്ങല ഇടേണ്ടത് എന്ന് തീരുമാനമാവുമ്പോള്‍ എന്നെ അറിയിക്കണേ?"
'ഓക്കേ ഐ വില്‍ ഗിവ് യു സംത്തിംഗ്. ഐ ഫീല്‍ ദാറ്റ് ഐയാം എ വെരി സെല്‍ഫിഷ് ബിച്'
"ബിച് !! അങ്ങിനെയൊക്കെ തോന്നാന്‍മാത്രം എന്താണുള്ളത് ?"
'ഒരു യാത്രയിലാണ് ഞാന്‍ അവനെ കണ്ടുമുട്ടിയത്. അവന്‍ എന്നെ സിസ്റ്റര്‍ എന്ന് വിളിച്ചു. പിന്നീട അവന്‍ എന്നോട് പെരുമാറിയത് ഒരു സഹോദരനെ പോലെയായിരുന്നു. ഞാന്‍ അവനോടു പേര് ചോദിച്ച്‌വെങ്കിലും, അവന്‍ സ്നേഹപൂര്‍വ്വം ഒഴിഞ്ഞുമാറി. അവനൊരു സ്വപ്നം ഉണ്ടെന്നും ആ സ്വപനം സാക്ഷാല്‍കരിക്കപ്പെടുമ്പോള്‍ അവനെ കുറിച്ചുള്ളത് എല്ലാം എന്നെ അറിയിക്കാമെന്നും പറഞ്ഞു. എനിക്ക് ചെറുതായി മുഷിപ്പ് തോന്നി പക്ഷേ , ഞാന്‍ അത് പുറത്തുകാണിച്ചില്ല. അറിയാത്ത ഒരാളിന്റെ പേരും നാടും അറിഞ്ഞിട്ടെന്ത് കാര്യം. പക്ഷെ എനിക്കവനെ ഇഷ്ടമായി. പിന്നെ ഞങ്ങള്‍ സംസാരിക്കാന്‍തുടങ്ങി. പതുക്കെ പതുക്കെ അവന് എന്നെ വിശ്വാസമാവന്‍ തുടങ്ങി. അങ്ങിനെ അവന്‍ തന്നെ കുറിച്ചുള്ളതെല്ലാം എന്നോട് പറയാന്‍ തുടങ്ങി. അവന്‍ ഡല്‍ഹിയിലാണ് ജോലിചെയ്യുന്നത് . അവനു ഒരു സിസ്റ്റര്‍ ഉണ്ട്, അങ്ങിനെയോരോകാര്യങ്ങൾ . പക്ഷെ ഞാന്‍ അവനെ ശ്രദ്ധിച്ചില്ല, എനിക്ക് അവന്‍ ഒരു ടൈംപാസ്‌മാത്രമായിരുന്നു."
"എനിക്ക് ബ്രൈക്ക് വേണം... മഞ്ജു . ഒരു പത്രാധിപര്‍ വിളിക്കുന്നു. അയാള്‍ക്ക് ഞാന്‍ എഴുതുന്ന കഥയുടെ ഒരു കോപ്പി വേണമെന്ന്. അയാളൊരു പത്രാധിപര്‍ മാത്രമല്ല , അതിലുപരി നല്ലൊരുവായനക്കാരന്‍ കൂടിയാണ്. ഞാന്‍ അയാള്‍ക്ക് ഒരു കോപ്പി അയക്കട്ടെ, അതിനുശേഷം നിന്റെ കഥയുടെബാക്കി ഞാന്‍ കേള്‍ക്കാം. വിഷമമം ഇല്ലല്ലോ അല്ലെ?
'ഇല്ല ..മനു അയച്ചുകഴിഞ്ഞു വാ, നിന്റെ പൊട്ടകഥയുടെ ആരാധകന്‍ അല്ലെ, കളയണ്ട'
"അയാള്‍ ചോദിക്കുന്നു, ഷാര്‍ജ ബുക്ക്‌ഫെയറിനു ഞാൻ പോയോയെന്ന്. അവിടെ 'എം ടി' വന്നിരുന്നു കണ്ടിരുന്നോ എന്നൊക്കെ. ഞാന്‍ പോയെന്നു കള്ളം പറഞ്ഞു. വായനക്കാര്‍ മാത്രം ഉല്‍ബുദ്ധരായാല്‍മതി. എഴുത്തുകാരന് എങ്ങിനെയും ആവാം, എഴുത്തുകാരന് കള്ളു കുടിക്കാം, പെണ്ണ് പിടിക്കാം, പക്ഷെ വായനക്കാരന്‍ അത് തൊടരുത്. മദ്യം വിഷമാണ്. സ്ത്രീ അമ്മയാണ്, ദേവിയാണ്"
'അയച്ചു കഴിഞ്ഞോ... മനു ? ഇന്ന് ഈ പൊട്ടകഥാകൃത്തിനെ ബോറടിപ്പിച്ചിട്ടെ ഞാന്‍ ഉറങ്ങു ഹ ഹ ഹ"
"അയച്ചു... മഞ്ജു ...അയാള്‍ പ്ലീസ് പ്ലീസ് എന്ന് പറഞ്ഞത് കൊണ്ടാണ് ഞാന്‍ അയച്ചത്. ഇനി നിന്റെ കഥയുടെ ബാക്കി പറ. പൂച്ച, പാല്‍പാത്രത്തിനു അടുത്തിരിക്കുന്നത് പോലെയാണ് എന്റെ അവസ്ഥ, നിന്റെ കഥ കിട്ടിയിട്ട് വേണം, എനിക്കൊരു കഥ എഴുതാന്‍. പിന്നെ നിന്റെ കഥയില്‍ ഇടയ്ക്കിടയ്ക്ക് 'പ്രതീക്ഷ' എന്ന പദം ചേര്‍ക്കണം. എന്റെ കഥയുടെ വിഷയം 'പ്രതീക്ഷ'യാണ് എന്ന് ഞാൻ നേരത്തെ പറഞ്ഞത് ഓർമയുണ്ടല്ലോ അല്ലെ..
'ഓ ക്കെ ..മനു. എന്റെ കഥയുടെ ബാക്കി കേട്ടോളു .. അങ്ങിനെ കുറെനാള്‍ കഴിഞ്ഞു. ഞങ്ങള്‍ വളരെ അടുത്തു. ഞാന്‍ എല്ലായിപ്പോഴും അവനില്‍ നിന്നൊരു അകലമുണ്ടാക്കി. അതിനിടക്ക് അവന്‍ ഒരു പ്രണയത്തില്‍ അകപ്പെട്ടു. ആ പ്രണയത്തെകുറിച്ച് അവന്‍ ആദ്യമായി ഒരാളോട് പറയുന്നത് എന്നോടാണ്, അത് ഏകദേശം ഇങ്ങിനെയാണ്. "അവന്റെ ഫാമിലി സുഹ്രത്തായ ഒരു പെണ്ണിനെ അവനു ഇഷ്ടമായി. പിന്നെ പ്രണയമായി, അവള്‍ അമേരിക്കയില്‍ താമസിക്കുന്നു. പക്ഷെ അവളുടെ കല്യാണം കഴിഞ്ഞിട്ടുണ്ട്. ഇവനുമായുള്ള ബന്ധം നിലനിര്‍ത്താന്‍ അവളുടെ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ അവള്‍ തയ്യാറാണ്. കാരണം അയാള്‍ക്ക് വേരെയൊരു പെണ്ണുമായി പ്രേമം ഉണ്ട്. ചുരുക്കി പറഞ്ഞാല്‍ ഷി ഈസ് ക്രൈസി ഫോര്‍ ഹിം. അവന്നു കൺഫ്യൂഷനായി. ഒരിക്കല്‍ എന്നോട് അഭിപ്രായം ചോദിച്ചു. അവന്റെ പെങ്ങളുടെ സ്ഥാനത്ത് നിന്ന് പറയാന്‍ പറഞ്ഞു. ഞാനെന്ത് പറയാനാണ്? വളരെ തന്ത്രപരമായി എന്തോപറഞ്ഞു. പിന്നെയും കുറെ ദിവസങ്ങള്‍കഴിഞ്ഞു. അവള്‍ക്കു അവനില്‍ ഭ്രാന്ത് പിടിച്ചു. എനിക്ക് എവിടെയോ ഒരു അക്ഷരപിശക് തോന്നി. പക്ഷെ ഞാന്‍ പറയാന്‍ പോയില്ല. കാരണം അവനു അവന്റെ ജീവിതം, അത് തിരഞ്ഞെടുക്കാനുള്ള അവകാശം അവനുണ്ട്. അവനു പകരം ഞാനത് തീരുമാനിക്കുന്നത് ശരിയല്ല. പക്ഷെ, പിന്നീട് എപ്പോഴോ, അവനു കാര്യം മനസിലായി. അവന്‍ അവളുമായുള്ള അടുപ്പം നിര്‍ത്തി. അതിനു കുറെ കാരണങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനമായത്, അവളുടെ ഭര്‍ത്താവു ഇവര്‍ തമ്മിലുള്ള ബന്ധം അറിഞ്ഞു.'
"അയ്യോ ഇത് എന്ത് കഥ. . ഇത് എഴുതിയാല്‍ എന്റെ വായനക്കാര് ബോറടിച്ചു ചാവും, മാത്രമല്ല അമ്മൂമ്മ കൊച്ചു കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നത് പോലെയാ കഥ പറയുന്നത്. ഓരോ വാക്കും നിര്‍ത്തി, നിര്‍ത്തി, കോമയും, കുത്തും ഇട്ടു എന്റെ നടുവൊടിയും തീര്‍ച്ച. .. നിന്റെ കഥ അവസാനിക്കാറായോ ... മഞ്ജു? "
'അവന്‍ അവളോട് പറഞ്ഞു, ഈ ബന്ധം തുടര്‍ന്ന് കൊണ്ട് പോവാന്‍ കഴിയില്ലന്നു. അവള്‍ക്കു അവന്‍ ഒരു ഭ്രാന്തമായ ആവേശമായിരുന്നു. അവനില്ലാത്ത ലോകം, അവളുടെ സങ്കല്‍പ്പങ്ങള്‍ക്കും അകലെയായിരുന്നു. അവളുടെ പ്രതീക്ഷകള്‍ പെട്ടെന്ന് നിലംപൊത്തി. നടുകടലില്‍ കാറ്റിന്റെ സംഹാരതാണ്ഡവത്തില്‍ അകപ്പെട്ടുപോയ ഒരു കൊച്ചു നൌകയെ പോലെയായി അവളുടെ മനസ്സ്. ജീവിതം വഴിമുട്ടി എന്ന് തോന്നുന്നിടത്ത് പിന്നെ മനുഷ്യന്‍ തേടുക മരണത്തെ ആയിരിക്കും. അവളും അത് തന്നെ ചെയ്തു. അവള്‍ ആത്മഹത്യാ ശ്രമം നടത്തി. അവളില്‍ അത് ബോധക്ഷയം ഉണ്ടാക്കി. മസ്‌തിഷ്‌കാഘാതം മൂലം ഉണരാത്ത ദീര്‍ഘാബോധാവസ്ഥയിലാണ്ടു പോകുന്ന അവസ്ഥയിലെത്തി അവള്‍. അതറിഞ്ഞത് മുതല്‍ അവന്റെ മനസ്സ് പ്രക്ഷുബ്‌ധമായി. അവന് എന്ത് ചെയ്യണമെന്നറിയാതെയായി.'
"മോളെ നിന്റെ കഥകൊണ്ട് എന്റെ 'പ്രതീക്ഷ' അസ്തമിക്കും. ഏകദേശം മല്ലനും മാതേവനും കഥ പോലെ ഉണ്ട്."
'എന്നാല്‍ ശരി ...മനു , ഞാന്‍ ഒന്ന് കുളിച്ചിട്ടു വരാം
"കുളിച്ചു.. ഈറന്‍ ഉടുത്തു വാ, ഇപ്പോള്‍ 'പാലേരി മാണിക്ക്യം എന്ന സിനിമയിലെ ഒരു ഡയലോഗ് ഓർമവരുന്നു. നനഞ്ഞ പെണ്ണും വാസന സോപിന്റെ മണവും!! എന്തായാലും എന്റെ ചിന്തകളെ കൂടുതല്‍ മേയാന്‍ വിടല്ലേ, ഇത് കഴിഞ്ഞുകുളിച്ചാല്‍ മതി, ഈ പാപം എല്ലാം കൂടി കഴുകി കളയാമല്ലോ, ഹ ഹ ഹ"
'പിന്നീട് ഞാവനെ ഇതുവരെ കണ്ടിട്ടില്ല..മനു... അവളുടെ അവസ്ഥയെകുറിച്ചും അറിയാന്‍ പറ്റിയിട്ടില്ല. അതറിഞ്ഞത് മുതല്‍ അവന്റെ മനോനിലയും തെറ്റിയ അവസ്ഥയായിരുന്നു'
" എന്റെ മഞ്ജു ...ഈ ഡയറി കുറിപ്പുകള്‍ വയിച്ചാണോ നിനക്ക് മനക്ലേശം ഉണ്ടായത്? കഷ്ടം!!!"
'പക്ഷേ ... മനു... അവനെ കുറിച്ചാലോചിക്കുമ്പോൾ എനിക്ക് വല്ലാത്ത നഷ്ടബോധം ഫീല്‍ ചെയ്യുന്നു. ഇനി അവനും എന്തെങ്കിലും മണ്ടത്തരം കാണിച്ചിട്ടുണ്ടാകുമോ?'
"നിന്റെയൊരു കുഴപ്പമാണിത്. നിന്നെ സ്നേഹിക്കുന്നവരെ നീ വിശ്വസിക്കില്ല. പിന്നെ വിശ്വസിച്ചു, സ്നേഹിച്ചു വരുമ്പോഴേക്കും അത് നഷ്ടമയിട്ടുണ്ടാവും"
'അവന്‍ അവസാനമായി ചോദിച്ചത്, ആ കുട്ടിക്ക് എന്തെങ്കിലും പറ്റിയാല്‍, പിന്നെ സമാധാനമായി എങ്ങിനെ ജീവിക്കും എന്നാണ്'
"ഇപ്പോള്‍ എനിക്ക് തോന്നുന്നത്, പെട്ടെന്ന് അസ്വസ്ഥമാകുന്ന, അതിവികാരമുള്ള, മൃദുലമായ, ലോലമായ മനസ്സുകള്‍ക്ക് പറ്റിയതല്ല ഈ ലോകം എന്നാണ്. എന്റെ ഒരു കഥയിലെ പഴയ ഡയലോഗ് വേണമെങ്കില്‍ നിന്റെ ഡയറിയില്‍ എഴുതി വച്ചേക്കു. ജീവിതം എന്നത് ഒരു വാഹനമാണ്. അതിന്റെ ചക്രങ്ങളാണ് ആഗ്രഹങ്ങളും പ്രതീക്ഷകളും. ചക്രങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുമ്പോള്‍ വാഹനം നില്‍ക്കാം, പക്ഷെ, അത് താത്‌കാലികമാണു. ചെറിയ അറ്റകുറ്റ പണികള്‍ ചെയ്താല്‍ വീണ്ടും വാഹനം മുന്നോട്ടു കൊണ്ട് പോവാം. ഇനി ഒരു വാദത്തിനു വേണ്ടി പറയാം, വാഹങ്ങള്‍ക്ക് വികാരം ഇല്ലാന്ന്, പക്ഷെ മനുഷ്യന് വിവേചിച്ചു അറിയാനുള്ള ബുദ്ധിയുണ്ട്, സാമാന്യ ബോധമുണ്ട്. ബന്ധങ്ങളും ആവശ്യമില്ലാത്ത ഓര്‍മകളും പൊടിച്ചു വളമാക്കി ജീവിതത്തിന്റെ ചുവട്ടില്‍ നിക്ഷേപിച്ചു ജീവിതത്തെ മുന്നോട്ടു നയിക്കണം'"
'അല്ല മോനെ മനു.. നിന്റെ പൊട്ടകഥ എഴുത്ത് എവിടെ വരെ ആയി..'
"അത് ഇനി അവസാനിക്കില്ല മഞ്ജു .. നിന്റെ കഥയില്‍ എന്റെ പൈങ്കിളി മുങ്ങിചത്തു.'
'എന്നാല്‍ പിന്നെ മനു... നിന്റെ മനസ്സിലുള്ള കഥയുടെ അവസാന ഭാഗങ്ങള്‍ എങ്കിലും പറയു'
"പൈങ്കിളികള്‍ തുടർകഥകളാണ് അതവസാനിക്കാറില്ല . അവസാനിപ്പിക്കാറാണ് പതിവ് ..അതറിയില്ലേ മോളെ ?
'എന്നാല്‍ വേഗം അവസാനിപ്പിക്ക്.. മോനെ ..ഹ ഹ ഹ ..'
"ശരി .. ബാറില്‍ വച്ചല്ലേ, കഥ നിര്‍ത്തിയത്, .അപ്പോള്‍ ബാറില്‍ വച്ച് തന്നെയാവട്ടെ കഥയുടെ അവസാനഭാഗവും : " ഞങ്ങള്‍ കുറെ നേരം സംസാരിച്ചു.. അവസാനം ആരതി പറഞ്ഞു . എസ്റ്റര്‍ഡേ ഐ ഹാഡ് എ ബാഡ് ഡ്രീം. ഐ ഫെല്‍റ്റ് ദാറ്റ് എ ബിഗ് സ്നൈക്ക് കെയിം നിയര്‍ മി. പിന്നെ കുറെ ചെറിയ ചെറിയ പാമ്പുകള്‍ എന്റെ അടുത്തേക്ക് വന്നു.. അവ എല്ലാം കൂടി എനിക്ക് ചുറ്റും ഇഴയാന്‍തുടങ്ങി. അവ എന്നെ ഒന്നുംചെയ്തില്ല.. . കുറച്ചു നേരത്തിനുശേഷം, അവയിലൊന്ന് എന്നോട് എന്തോ സംസാരിക്കുന്നതായിതോന്നി, ദെന്‍ ഐ വോക്ക് അപ്പ് .. ഞാന്‍ പേടിച്ചുനിലവിളിച്ചു".
'ആരതി, ഇത് നീ പണ്ട് പറഞ്ഞ ഒരു സ്വപ്നവുമായി സാദൃശ്യം ഉണ്ടല്ലോ.? അന്ന് ആ പാമ്പിന്റെ തലയ്ക്കു നിന്റെ ഭര്‍ത്താവിന്റെ മുഖമായിരുന്നു.. ഇപ്പോള്‍ എങ്ങിനെ? എല്ലാം പഴയത് പോലെയാണോ . "
'ജീവിതമെന്ന പാലത്തില്‍ നിന്ന് താഴെ വീഴുമ്പോള്‍, രക്ഷ യാവുന്നത് ദൈവമാണ്. . എല്ലാത്തില്‍ നിന്നും ഒളിച്ചോടി ഞാന്‍ ദൈവത്തിന്റെ മുമ്പിലിരിക്കും .. പിന്നെ ദൈവവും ഞാനും മാത്രമായി മാറുന്ന ലോകത്തിനിടക്കായിരിക്കും നിന്റെ ഓര്‍മ്മകള്‍ എന്നിലേക്ക് വരിക, നീ എനിക്ക് സമ്മാനിച്ച ചുംബനത്തിലൂടെ ഞാനും ദൈവവും തമിലുള്ള ബന്ധം മുറിയുന്നു., പക്ഷെ നിന്റെ ഓര്‍മകള്‍ എനിക്ക് ആശ്വാസം തരുന്നു. പിന്നെ ഒരു പഞ്ഞികെട്ട് പോലെ, എന്റെ മനസ്സ് ഭാരമില്ലാത്ത അവസ്ഥയിലായി മാറും. അത് കഴിഞ്ഞു ഞാന്‍ വീണ്ടും എന്റെ ജീവിത യഥാര്ത്യങ്ങളിലേക്ക് പോവും.. കുടിച്ചുമത്തനായി വേച്ചുനടക്കുന്ന അയാളുടെ കൂടെ വിധേയയായ ഒരു ഭാര്യയായി, പിന്നെ രക്ഷ തേടി ദൈവത്തിന്റെ മുന്നില്‍, അത് അവസാനിക്കുന്നത് നിന്റെ ഓര്‍മകളില്‍. ഒരു പക്ഷെ എന്നെ ഉപദ്രവിക്കാത്ത, ആ വലിയ പാമ്പ് നീ ആവാം, അതിനു ചുറ്റുമുള്ള ചെറിയ പാമ്പുകള്‍ എന്റെ സ്വപങ്ങള്‍ ആവാം. കാരണം എന്റെ സ്വപങ്ങള്‍ എനിക്ക് പറയാന്‍ സാധിച്ചത് നിന്നോട് മാത്രമാണ്'
'നിന്റെ പൊട്ട കഥ തീര്‍ന്നോ മോനെ..മനു..? ഇതില്‍ എവിടയാണ് പ്രതീക്ഷ?'
എന്റെ കഥാപാത്രം പ്രതീക്ഷകളില്‍ ആണ് ജീവിക്കുന്നത്. ഒരു നല്ല കുടുംബ ജീവിതം ആഗ്രഹിച്ച അവള്‍ക്കു അത് കിട്ടുന്നില്ല എന്ന് തോന്നിയപ്പോള്‍, അവള്‍ ഒരു നല്ല സുഹ്രത്തിനെ കണ്ടത്തി, അയാളുമായി സ്വപങ്ങള്‍ പങ്കുവക്കുന്നു. താന്‍ ചെയ്യുന്നത് തെറ്റാണോ ശെരിയാണോ എന്ന തോന്നലുകള്‍ അവളെ ദൈവത്തില്‍ അഭയം തേടാന്‍ പ്രേരിപ്പിക്കുന്നു. പക്ഷെ വീണ്ടും അവള്‍ സാധാരണ ജീവിതത്തിലേക്ക് വരുന്നു. സ്വപ്ങ്ങളിലേക്ക് വരുന്നു. അവിടെ ഞാനും അവളുടെ ഭര്‍ത്താവും ഉണ്ടാവുന്നു. ഇനി നീ പോയി കുളിച്ചു വാ, അതിനു മുമ്പായി ഞാന് നിനക്ക് ഒരു KISS തരാം. ഈ സായാഹ്നവും, ഈ KISS ഉം നീ ഡയറിയില്‍ എഴുതി ചേര്‍ക്കണം. പിന്നീട് എപ്പോഴെങ്കിലും വായിക്കുമ്പോള്‍ ചിരിക്കാനോ, ചിന്തിക്കാനോ ഉപകരിക്കും. സങ്കീര്‍ണതകള്‍ നിറഞ്ഞ ജീവിതത്തെ വഴി തിരിച്ചു അതിനെ KISS ആക്കുക. പിന്നെ ജീവിതം വളരെ സ്വസ്ഥമായ അവസ്ഥയില്‍ ആയിരിക്കും, പ്രതീക്ഷാ നിര്ഭരമായിരിക്കും.
ഹ ഹ ഹ നിന്റെ മുഖം ചുവന്നല്ലോ?
തെറ്റിദ്ധരിക്കണ്ട നീ ഉദേശിക്കുന്ന KISS അല്ല എന്റെ KISS,
എന്റെ KISS (KEEP IT SHORT AND SIMPLE)
ഇതു ബാറിൽ വച്ചാണ് എഴുതിയത് എന്നാണൊ പറഞ്ഞത്?
ReplyDeleteഎനിക്കും അങ്ങനെ തന്നെ തോന്നി
ഒന്നും മനസിലായില്ല :(
ഈ കഥ 'പ്രതീക്ഷ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി എഴുതിയതാണ്. ആദ്യത്തെ മൂന്ന് പാരഗ്രാഫ് 'കഥയിലെ' കഥകൃത്ത് എഴുതുന്ന കഥയുടെ ഭാഗമാണ്.. പിന്നീടു കഥയെ കുറിച്ച് അയാളുടെ സ്നേഹിതയോട് സംസാരിക്കുന്നു. അപ്പോള്‍ അവള്‍ ഒരു കഥ അയാളോട് പറയുന്നു. അത് കഴിഞ്ഞു കഥാകൃത്ത് വീണ്ടും തന്റെ കഥയിലേക്ക് തിരിച്ചു വരുന്നു, എന്നിട്ട് കഥ പൂര്‍ത്തിയാക്കുന്നു.. പിന്നീട അവള്‍ക്കു കൊടുക്കുന്ന കിസ്സ് , ജീവിതത്തെ കുറിച്ചുള്ള കാഴ്ചപാടിനെ കുറിച്ചാണ്. കഥക്കുള്ളില്‍ ഒരു കഥ അതാണ് ഈ കഥ.
Deleteഒരു പ്രണയസംവാദത്തിനിടയിൽ മറ്റൊരു പ്രണയ കഥയിലൂടെ കഥ സഞ്ചരിക്കുന്നു. ..അതിനിടയിലേയ്ക്ക് മറ്റൊരു പ്രണയകഥ കൂടി കടന്നുവരുന്നു. ആകെ മൊത്തം ഈ കഥയിൽ 3 പ്രണയങ്ങൾ ജീവിതം പറയുന്നു.!
കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു സങ്കീര്‍ണ്ണാവസ്ഥയിലായി ഞാന്‍.,.
ReplyDeleteഅടിക്കുറിപ്പ് കണ്ടപ്പോഴാണ് സമാശ്വാസമായത്.
ആര്‍ക്കും പെട്ടെന്നൊന്നും പിടികിട്ടില്ല.ഈ ശൈലിയൊന്നു മാറ്റികൂടെ?
ഏങ്കില്‍ എല്ലാംതര വായനക്കാര്‍ക്കും ഇഷ്ടപ്പെടും.
അപ്പൂപ്പന്‍താടി വഴിയാണ് താങ്കളുടെ ബ്ലോഗുമായി ബന്ധപ്പെടാന്‍
കഴിഞ്ഞത്. അഭിനന്ദനങ്ങള്‍.,.
സി.വി.തങ്കപ്പന്‍
നന്ദി തങ്കപ്പന്‍ ചേട്ടാ.. ഇതേ ശൈലി അല്ല എന്റെ എല്ലാ കഥകള്‍ക്കും.. വിത്യസ്തമായി കഥ എഴുതാനുള്ള പ്രയാണത്തില്‍ ആണ്.. അതില്‍ ഒന്നാണ് ഇതും.
ReplyDeleteകൊള്ളാം , ഈ ചേഞ്ച് സ്വാഗതാര്‍ഹം തന്നെ .
ReplyDeleteപിന്നെ ഹ ഹ ഹ ഒരുപാട് ആവര്‍ത്തിച്ചത് ഒരു ബോറിംഗ് ആയി തോന്നി, ഇത് പോലെ ഒരു പരീക്ഷണം ഞാന്‍ എന്റെ "കഥയില്‍ ഒരു കഥ "എന്നാ കഥയില്‍ നടത്തിയിരുന്നു.
Thanks. Poornamayum manassilayilla. Akshara thettukkal shrathikkuka (1st para)
ReplyDelete