Thursday, January 12, 2012
ബ്ലഡ്മണി
എങ്ങിനെ ഉണ്ട് ഗള്‍ഫ് ജീവിതം?
നന്നായി പോവുന്നു.
ഗള്‍ഫ് ജീവിതം മടുപ്പുണ്ടാക്കില്ലേ?
റിയാല്‍ കിട്ടുന്നുണ്ട്.. അത് കൊണ്ട് മടുപ്പ് ഇല്ല..
കാശു മാത്രമാണോ ജീവിതം?
കാശ് കിട്ടുമ്പോള്‍ ആര് മടുപ്പിനെ കുറിച്ച് ഓര്‍ക്കുന്നു.
പണം പണം എന്ന ചിന്തയില്‍ നിന്ന്, തന്റേതുമാത്രമായ ഒരു ലോകത്തേക്ക് വന്നു നോക്കു. ഒന്ന് തനിച്ചിരുന്നു നോക്കു.
ഞന്‍ ഒരു സാധാരണക്കാരനാണ്, കാശ് എനിക്ക് അനുഭൂതി തരുന്നു..
കാശ് എങ്ങിനെയാണ് നിങ്ങള്‍ക്ക് അനുഭൂതി തരുന്നത്, അത് നിങ്ങളുടെ കയ്യില്‍ കിട്ടുന്നു, പക്ഷെ നിങ്ങള്‍ അത് ഉപയോഗിച്ച് ജീവിക്കുന്നുണ്ടോ?
എന്റെ അടുത്ത തലമുറയ്ക്ക് സുഖമായി ജീവിക്കാമല്ലോ
നിങ്ങളുടെ അടുത്ത തലമുറയ്ക്ക് നിങ്ങള്‍ ജീവിതം വാഗ്ദാനം ചെയ്യുന്നു , പക്ഷെ നിങ്ങള്‍ ജീവിക്കുന്നില്ല. അപ്പോള്‍ കാശ് നിങ്ങള്‍ക്ക് ഒന്നും തരുന്നില്ല
തരുന്നുണ്ട്.. എനിക്ക് ആനന്ദം തരുന്നു
കാശ് നിങ്ങളുടെ കയ്യില്‍ കിട്ടുന്നു എന്ന് മാത്രം.. പക്ഷെ നിങ്ങള്‍ക്ക് അത് ഉപയോഗിക്കാന്‍ കഴിയുന്നില്ല.
ഒന്നുമില്ലാത്തവന് എല്ലാം പരമാനന്ദം
നിങ്ങള്‍ ഒന്നുമില്ലാത്തവന് അല്ല, നിങ്ങള്‍ക്ക് എല്ലാം ഉണ്ട്.. വികാരങ്ങള്‍ ഉണ്ട്.. വിചാരങ്ങള്‍ ഉണ്ട്..
എന്റെ അടുത്ത തലമുറ ആണ് മുഖ്യം. അവരുടെ ജീവിതം ആണ് എന്റെ ലക്ഷ്യം.
നിങ്ങള്‍ ഇല്ലെങ്കിലും അവര്‍ ജീവിക്കും.. അതിനു വേണ്ടി നിങ്ങള്‍, നിങ്ങളുടെ ജീവിതത്തെ കൊല്ലണോ?
എന്റെ ജീവിതം ഞാന്‍ അവര്‍ക്കായി സമര്‍പിച്ചു .. അത് കൊണ്ട് എന്റെ ജീവിതത്തെ കുറിച്ച് ഓര്‍ത്തു എനിക്ക് ദുഖമില്ല.
നിങ്ങള്‍ ജീവിക്കുക അല്ല.. മരിക്കുകയാണ് ചെയ്യുന്നത്.
അതെ ഞാന്‍ മരിക്കുകയാണ്.. എന്റെ അടുത്ത തലമുറയ്ക്ക് വേണ്ടി
മരിക്കാന്‍ ഇത്രയും കാലം എടുക്കണോ?
പിന്നെ? എന്റെ മരണ കാലയളവ് വര്‍ധിക്കുന്തോറും, അവരുടെ ജീവിതം കൂടുതല്‍ സൗഭാഗ്യമുള്ളതാവും.
പെട്ടന്ന് മരിച്ചാലും നിങ്ങള്‍ക്ക് അത് സാധ്യമാക്കാം
എങ്ങിനെ?
റോഡ്നു കുറുകെയുള്ള ഒരു എടുത്തു ചാട്ടം - ബ്ലഡ്മണി -
Subscribe to:
Post Comments (Atom)
ധന്യമീ ജീവിതം
അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള് ഉറങ്ങിയെന്നുറപ...
-
അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള് ഉറങ്ങിയെന്നുറപ...
-
ഖാദിം ഹുസൈൻ തിരിച്ചുവന്നിരിക്കുന്നു. എനിക്ക് അതൊരു വലിയ ഷോക്ക് ആയിരുന്നു. അയാളുടെ നെഞ്ചിൽ നിന്ന് ഇറ്റിറ്റു വീഴുന്ന രക്തത്തു...
-
മരം പെയ്യുന്നു ---------------------- "മനു, നിനക്ക് എന്താണ് അറിയേണ്ടത്? നീ ചോദിക്കുന്നത് പറയാന്‍ എനിക്ക് ബുദ്ധിമുട്ടാ...
No comments:
Post a Comment