"നമുക്ക് ആ ഫ്ലാറ്റ് വരെ പോയാലോ രാജേഷ്?" രാത്രിയില്‍ എന്റെ കാർ അവന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി നീങ്ങി. ഫ്ലാറ്റ് അടുക്കുന്തോറും എന്നില്‍ ആകാംക്ഷ വര്‍ധിച്ചു കൊണ്ടിരുന്നു.. ആരായിരിക്കും ആ സ്ത്രീ രൂപം!!.. മുത്തശ്ശി കഥകളിലെ പോലെ ഗതികിട്ടാത്ത അത്മവാണോ? അതോ സൗമ്യ സംശയിക്കുന്നത് പോലെ രാജേഷിനെ സൗമ്യക്ക് നഷ്ടമാവുകയാണോ?.. അതറിയാന്‍ കുറച്ചു നിമിഷങ്ങള്‍കൂടി കാത്തിരിക്കണം. യഥാർത്ഥത്തിൽ പ്രേതം എന്നൊരു അവസ്ഥ ഉണ്ടോ? ജീവിതത്തിലെ ചില നിമിഷങ്ങളില്‍ നമ്മൾ നമ്മളെത്തന്നെ നോക്കി അത്ഭുതപെട്ടു പോവാറില്ലേ? അതുപോലെയൊരു അവസ്ഥയിലാണ് ഞാനുമിപ്പോള്‍. നമ്മള്‍ വായിച്ചും പറഞ്ഞും കേട്ടിട്ടുള്ള കഥകളില്‍ പ്രേതം ഒരു സ്ത്രീ രൂപത്തില്‍ മാത്രമാണ് വന്നിട്ടുള്ളത്.. ഇവിടെയും ഒരു സ്ത്രീ തന്നെയാണ് സംശയ കേന്ദ്രം. രാജേഷ് പുതുതായി വാങ്ങിയ ഫ്ലാറ്റില്‍ നിന്നാണ് ഇങ്ങിനെയൊരു അനുഭവം ഉണ്ടായത്... ദുബായ് നഗരത്തില്‍ ബുര്‍ജുമാന്‍ സെന്ററിനു അടുത്തായാണ് ആ ഫ്ലാറ്റ് നിലകൊള്ളുന്നത്. വൃത്താകൃതിയില്‍, പുറത്തു കറുത്ത ചില്ല് ഗ്ലാസ്സുകള്‍ പതിപ്പിച്ച ഒരു കെട്ടിടം. എല്ലാ ആധുനിക സജ്ജീകരണങ്ങളും ഉള്ള ഇരുപത്തിഏഴു ഫ്ലാറ്റുകളാണ് ആ കെട്ടിടത്തിനു അകത്തുള്ളത്. മൂന്നാമത്തെ നിലയിലാണ് രാജേഷിന്റെ ഫ്ലാറ്റ്. മുകളിലെ നിലയിലുള്ള സ്വിമ്മിംഗ് പൂളിലേക്കും ജിംനേഷ്യത്തിലെക്കും വളരെ എളുപ്പം പ്രവേശിക്കാന്‍ കഴിയും എന്നുപറഞ്ഞു കെട്ടിടഉടമ രാജേഷിനെ മോഹിപ്പിച്ചത് കൊണ്ടാണ് അയാൾ ആ ഫ്ലാറ്റ് എടുത്തത്.. യഥാർഥത്തിൽ അയാൾക്കിഷ്ടം താഴെത്തെ നിലയിലെ ഫ്ലാറ്റുകളില്‍ ഒന്നായിരുന്നു.. ആരും ഒറ്റനോട്ടത്തി ല്‍ ഇഷ്ട്ടപെട്ടു പോവുന്ന മനോഹരമായ കെട്ടിടമായിരുന്നു അത്... അതുകൊണ്ടുതന്നെ രാജേഷിന്റെ ഭാര്യ സൗമ്യക്കും ആ ഫ്ലാറ്റ് പെട്ടെന്ന് ഇഷ്ടമായി..
എന്റെയൊരു അനുഭവകഥയാണ് ഞാന്‍ നിങ്ങളുമായി പങ്കുവക്കുന്നത്. എന്റെ പേര് മൻസൂർ. ദുബായില്‍ ക്ലീനിക്കല്‍ സൈക്കോളജിസ്റ്റ് ആയി ജോലിചെയ്യുന്നു.. .. എന്റെ പരിചയക്കാരായിരുന്നു ശ്രീ രാജേഷും അവന്റെ ഭാര്യ ശ്രിമതി സൗമ്യയും. ഈ കഥ തുടങ്ങുന്നത് അവര്‍ എന്നോട് പറഞ്ഞ കാര്യങ്ങളില്‍ നിന്നാണ്.. ആദ്യമായി എന്നോട് സംസാരിച്ചത് സൗമ്യയാണ് ..പൊതുവെ ഉള്‍വലിഞ്ഞ പ്രകൃതമാണ് സൗമ്യയുടേത്. എന്നാലും ഇത്ര ഡിസ്റ്റേര്‍ബ്ഡായി ഞാന്‍ അവളെ മുമ്പ് കണ്ടിട്ടില്ലായിരുന്നു ..പേടിയും അരക്ഷിതബോധവും ഇടചേര്‍ന്ന വല്ലാത്തൊരു മാനസികാവസ്ഥയോടെ എന്റെ മുന്നിലിരുന്നവള്‍ പറഞ്ഞു തുടങ്ങി...
---
---- ഒന്ന് ----
"എന്റെ മനസ്സിന് ഒരു സ്വസ്ഥതയുമില്ല ഡോക്ടർ . ആരാണ് ആ സ്ത്രീ രൂപം? കുട്ടികാലത്ത് അമ്മൂമ്മ പറഞ്ഞുതരാറുള്ള കഥകളിലെ ഭൂതപ്രേതാദികളെ പോലെ, ആളൊഴിഞ്ഞ മാറാലകെട്ടിയ മുറികളില്‍ ഗതികിട്ടാതെ അലയുന്ന ഏതെങ്കിലും ആത്മാക്കളുടെ രൂപത്തില്‍, എന്നെകുറിച്ച് എനിക്ക് പേടിതോന്നുന്നു. ഉറക്കമില്ലാത്ത അന്ധകാര നിബിഡമായ രാത്രികള്‍ക്ക് നടുവിലാണ് ഞാൻ. ഏകാന്തതയുടെ മഹാസമുദ്രമാണ് എനിക്ക് ചുറ്റും.. എന്റെ രാപകലുകള്‍ ഭ്രാന്തമായി അര്‍ത്ഥശൂന്യമായി പോയിരിക്കുന്നു. രാജേഷ് പറഞ്ഞിരുന്നത് അവിടെ ആരും താമസ്സക്കാരില്ല എന്നായിരുന്നു. പക്ഷേ അപ്പോള്‍ ഞാന്‍ കണ്ടതോ? ഒരു പ്രാവശ്യം മാത്രമല്ല .. ഞാന്‍ പലപ്രാവശ്യം കണ്ടിട്ടുണ്ട് ഞങ്ങളുടെ ഫ്ളാറ്റിന് അഭിമുഖമായി ആള്‍താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ആ ഫ്ലാറ്റില്‍ ഒരു സ്ത്രീ രൂപം. രാജേഷ് എന്തെങ്കിലും എന്നില്‍ നിന്ന് മറക്കുന്നുണ്ടാവുമോ ... ഇല്ല.. അങ്ങിനെയൊരാളല്ല രാജേഷ്. അവനെന്നോട് എല്ലാ കാര്യങ്ങളും തുറന്നുപറയാറുണ്ട്.. ഞാന്‍ മുമ്പെങ്ങോ ചെയ്ത പുണ്യത്തിനു പ്രതിഫലമെന്നോണം കിട്ടിയതാണ് എനിക്കവനെ. ഒരിക്കല്‍ രാജേഷിനോട് ഈ കാര്യം ഞാന്‍ സൂചിപ്പിച്ചു "രാജേഷ് ... നമ്മുടെ തൊട്ടു ഓപ്പോസിറ്റ് സൈഡിലുള്ള ഫ്ലാറ്റില്‍ ഞാന്‍ ഒരു പെണ്‍കുട്ടിയെ കണ്ടു.. രാത്രി.... നമ്മുടെ മുറിയില്‍ ലൈറ്റ് തെളിയിച്ചു, ജനാലയുടെ ചുവന്നവിരി മാറ്റി, പുറത്തേക്കു നോക്കുമ്പോള്‍.. അവള്‍ അവിടെ നില്‍പ്പുണ്ടാവും.. എന്നെ തുറിച്ചുനോക്കി കൊണ്ട്.. ..രാജേഷ്.. നീ പറഞ്ഞിരുന്നില്ലേ ഈ കെട്ടിടത്തില്‍ അടുത്തിടെ ഒരു സ്ത്രീയുടെ മരണംനടന്ന കാര്യം..മോഹങ്ങള്‍ ബാക്കിവച്ച് മരിക്കുന്ന ആളുകളുടെ ആത്മാക്കള്‍ അലഞ്ഞു നടക്കുമെന്ന് മുത്തശ്ശി പറയാറുണ്ട്. ആ ആത്മാവ് ആയിരിക്കുമോ സ്ത്രീയുടെ രൂപത്തില്‍ വരുന്നത്?.. അതോ രാജേഷ് നീ ആരെയെങ്കിലും... അവിടെ? ...എനിക്കിപ്പോള്‍ പേടിയാവുന്നു.. നീ എന്നില്‍ നിന്നകന്ന് പോവുന്നുണ്ടോ എന്നോര്‍ത്ത്.. .. നീ എന്നോട് കാണിക്കുന്ന സ്നേഹം, വെറും പ്രകടനത്തില്‍ മാത്രം ഒതുങ്ങുന്നതാണോ?" അത് കേട്ടപ്പോള്‍ രാജേഷ് ആക്രോശിച്ചു കൊണ്ട് എന്റെനേര്‍ക്ക് ചാടി.. അപ്പോളവന് ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു.. "
..
രജേഷിനെ കുറിച്ച് ഒരോ വാക്ക് പറയുമ്പോഴും സൗമ്യയുടെ കണ്ണുകളില്‍ എന്തൊക്കെയോ നഷ്ടപ്പെടാന്‍ പോകുന്ന ഒരു ഭയം നിഴലിടുന്നത് ഞാന്‍ ശ്രദ്ധിച്ചു..പിന്നെ എന്നൊട് സംസാരിച്ചത് രാജേഷയിരുന്നു
----
----രണ്ട്----
അവള്‍ ഫ്ലാറ്റിലേക്ക് വലതു കാല്‍വച്ച് കയറിയപ്പോള്‍ ഞങ്ങളുടെ കല്യാണം കഴിഞ്ഞു ആദ്യമായി അവള്‍ എന്റെ വീട്ടിലേക്കു വരുമ്പോള്‍ ഉണ്ടായ അനുഭൂതിയും സന്തോഷവും അതെ രൂപത്തില്‍ വീണ്ടും എനിക്ക് അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി.. എന്റെ ഭാര്യ സ്നേഹത്തിന്റെയും, ക്ഷമയുടെയും, സൌന്ദര്യത്തിന്റെയും നിറ ദീപമാണ്. പക്ഷെ ഞാനും അവളും മാത്രമായി ഞങ്ങളുടെ സന്തോഷത്തിന്റെ ദിനങ്ങള്‍ തുടരുന്നതിനിടയിലാണ് ഞങ്ങളുടെ ഇടയിലേക്ക് ഒരു സ്ത്രീ രൂപം കടന്നു വരുന്നത്. ഒരിക്കല്‍ ഓഫീസ് വിട്ട് ഞാന്‍ ഫ്ലാറ്റില്‍ എത്തിയപ്പോള്‍ അവള്‍ തികച്ചും അസ്വസ്ഥയായി കാണപ്പെട്ടു. ഞാന്‍ എന്തോ ചോദിച്ചതിന് അവള്‍ ദേഷ്യം കലര്‍ന്ന കരച്ചിലിന്റെ രൂപത്തിലുള്ള മറുപടി ആണ് തന്നത്.. അവള്‍ പറഞ്ഞ കാര്യം ഓര്‍ത്തപ്പോള്‍ എനിക്ക് ചിരിവന്നു.. എന്റെ ഫ്ലാറ്റിലെ ബെഡ്‌റൂമിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ആള്‍താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റിലെ ജാലകത്തില്‍ കൂടി ഒരു പെണ്‍കുട്ടി അവളെ നോക്കുന്നു. രാത്രിയുടെ നിശബ്ദതയില്‍ റൂം പ്രകാശ പൂരിതമാവുമ്പോള്‍.. തുറന്നിട്ട ജാലകത്തിലൂടെ എന്റെ ഭാര്യയുടെ കണ്ണുകളില്‍ ആ രൂപം നിറയുന്നു, പക്ഷെ എനിക്ക് ഒരിക്കലും ആ ജനാല വിരി മാറ്റാനുള്ള അവസരം ഭാര്യ തന്നില്ല.. അത് കൊണ്ട് തന്നെ..എനിക്ക് ആ രൂപത്തെ കാണാനുള്ള അവസരവും കിട്ടിയില്ല.. ഭാര്യയെ കൂടുതല്‍ സംശയത്തിലേക്ക് തള്ളി വിടാതിരിക്കാന്‍ രാത്രികളില്‍ ഞാന്‍ ആ ജാലക വാതില്‍ തുറക്കാന്‍ ശ്രമിച്ചതുമില്ല .
--
----മൂന്ന്----
രണ്ട് പേരും പറഞ്ഞ കഥകള്‍ പൂര്‍ണമല്ല.. എനിക്കിത് ഒന്നുകൂടി വിശദീകരിക്കേണ്ടതുണ്ട് .. അത് കൊണ്ട് രാജേഷ് എന്നോട് പറഞ്ഞ കുറച്ചു കാര്യങ്ങള്‍ കൂടി പറയാം:
"ഓരോ ദിവസവും എന്റെ ഭാര്യയുടെ അസ്വസ്ഥത കൂടിവരുന്നു. രാത്രികാലങ്ങളിൽ അവളുടെ ചിന്തകളില്‍ എന്നെ കാണാന്‍ ജാലകത്തിനപ്പുറത്ത് വരുന്ന പെണ്‍കുട്ടി ഭയാനകമായ സ്വപ്നമായി രൂപംപ്രാപിക്കുന്നു. അതുകാരണം ഉറക്കത്തില്‍ അവള്‍ പലപ്പോഴും ഞെട്ടിയുണര്‍ന്ന് ഞാൻ അവൾക്കരികെ കിടപ്പുണ്ടോ എന്ന് ഉറപ്പുവരുത്തുന്നു. തീര്‍ത്തും ഗ്രാമീണ ചുറ്റുപാടില്‍ ജനിച്ചു വളര്‍ന്ന അവൾക്ക് എപ്പോഴും ഞാന്‍ നഷ്ടപെട്ടുപോവുമോ എന്ന ഭയമാണ്.. എന്റെ ഭര്യയുടെ അവസ്ഥ ഞാന്‍ ഗൗരവമായി എടുക്കേണ്ടതുണ്ട്. മാനസിക പിരിമുറുക്കങ്ങളില്‍ അരക്ഷിതത്വം അനുഭവിക്കുന്ന ഒരു പെണ്‍മനസ്സിന്റെ ഭ്രാന്തമായ ജല്പനമായി അതിനെ എഴുതിതള്ളാന്‍ പറ്റില്ല. കാറ്റില്‍ ആടിയുലയുന്ന ഒരു കളിവഞ്ചിയുടെ വികാസ പരിണാമത്തിലേക്ക് എന്റെ ജീവിതത്തെ എത്തിച്ചുകൂട, ഇപ്പോള്‍ എന്റെയും ഉറക്കം നഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എനിക്ക് ഭ്രാന്ത് പിടിക്കുന്നു. . ബെഡ്റൂമില്‍ തനിച്ചിരിക്കാന്‍ പേടി തോന്നുന്നു.. .. അനന്തമായി അര്‍ത്ഥ ശൂന്യമായി മനസ്സ് എവിടെയൊക്കെയോ സഞ്ചരിക്കാന്‍ തുടങ്ങുന്നു. പുക പോലെ, മഞ്ഞു പോലെ, എന്റെ ജീവിതത്തില്‍ എപ്പോഴെക്കെ വന്നുപോയിട്ടുള്ള പെണ്‍കുട്ടികളുടെ ആത്മാവിന്റെ രൂപത്തില്‍ .. വയ്യ ..ഓര്‍ക്കാന്‍... എന്നെ രക്ഷിക്കു ഡോക്ടര്‍.. എന്നെ കാണാതെ അവള്‍ പല പ്രാവശ്യം ആ ജനാല വിരി മാറ്റി നോക്കുന്നത് ഞാന്‍ ഒളിഞ്ഞിരുന്നു കണ്ടു.. എന്നെ കാണുന്ന മാത്രയില്‍ അവള്‍ ആ കാഴ്ച എന്നില്‍ നിന്ന് മറക്കാന്‍ ശ്രമിക്കുന്നത് എന്നില്‍ കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കാന്‍ തുടങ്ങി.. എന്റെ ജീവിതത്തിന്റെ സന്തോഷത്തിനു ഭംഗംവരുത്തിയ ആ സ്ത്രീ രൂപത്തെ കാണാന്‍ എന്റെ മനസ്സും കൊതിച്ചുപോവുന്നു. പക്ഷേ എങ്ങിനെ?.. അവള്‍ എല്ലായിപ്പോഴും ഒരു നിഴലായി എന്റെ കൂടെ നടക്കുന്നു.. ഇനി ആ സ്ത്രീ ശരിക്കും പ്രേതം ആണെങ്കില്‍!!!! "
.
രാജേഷിനു മറുപടിയായി ഞാന്‍ പറഞ്ഞു : "നോക്കു രാജേഷ്.. ഒരു സ്ത്രീക്ക് ഭര്‍ത്താവ് നഷ്ടപ്പെടുക എന്നാല്‍ കേവലം ഒരു വിരഹത്തിനും ശൂന്യതക്കുമപ്പുറം പറയാനാകാത്ത മറ്റെന്തൊക്കെയോ ആണ്. പിന്നെ കടുത്ത നിസ്സഹായതയില്‍നിന്ന് പുറപ്പെടുന്ന ഒരു നിലവിളിയായി അവളുടെ ജീവിതം മാറും. സംരക്ഷണം എന്നതില്‍ കവിഞ്ഞു തന്നെ പൂര്‍ണമായും മനസിലാക്കുന്ന ഒരു ഭര്‍ത്താവിനെ കൂടിയാണ് ഒരു സ്ത്രീക്ക് അവശ്യം. ഉള്ളുതുറന്ന് സംസാരിക്കുകയോ സ്‌നേഹത്തോടെയൊന്ന് ഇടപെടുകയോ ചെയ്യാത്ത എത്രയെത്ര ഭാര്യാഭര്‍ത്താക്കന്മാരുണ്ട് നമുക്ക് ചുറ്റും.. സ്നേഹത്തിന്റെയും പരസ്പരം മനസിലാക്കാത്തതിന്റെയും അഭാവമാണ് വീട് വെറും ഒരു കെട്ടിടം മാത്രമായി മാറുന്നത്.. "
--
.....നാല്....
നമുക്ക് വീണ്ടും കഥയിലേക്ക് വരാം....നഗരത്തിൽ തീർത്തും ഒറ്റപ്പെട്ട് പുറംഭിത്തിയിൽ ചില്ല് ഗ്ലാസ്സുകള്‍ പതിച്ച ആ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ 319 നമ്പര്‍ ഫ്ലാറ്റില്‍ ഞങ്ങള്‍ എത്തി....എനിക്ക് രാജേഷിനോട് അസൂയ തോന്നി.. മനോഹരമായി ഇന്റീരിയര്‍ ചെയ്തു അലങ്കരിച്ചിരിക്കുന്നു ആ ഫ്ലാറ്റ്.. ഒരു ഹാള്‍ പിന്നെ ഒരു ബെഡ്റൂം.. ഹാള്‍നു തൊട്ട് ഇടതുഭാഗത്തായി ഒരു ഡൈനിംഗ് റൂം.. എല്ലാം കൊണ്ടും മനോഹരം.. ഫര്‍ണിച്ചറും കബോര്‍ഡും എല്ലാം ഒരേ നിറത്തില്‍ ആയതുകൊണ്ടാവാം അതിന്റെ ഇന്റീരിയര്‍ ഇത്രയും മനോഹരമായി തോന്നുന്നത്.. ഞാന്‍ ചുറ്റുമൊന്നു കണ്ണോടിച്ചു... ആ ഫ്ലാറ്റിനു രണ്ടു ജനലുകള്‍ ഉണ്ട്.. ഒന്ന് ഹാളില്‍ നിന്നുള്ളതാണ്.. അതില്‍ ചുവന്ന വിരിയിട്ടിരിക്കുന്നു.. ചില സ്ഥലങ്ങള്‍ അലങ്കോലമായി കിടക്കുന്നുണ്ട്.... വളരെ മനോഹരമായ അലങ്കരിച്ച ആ ഫ്ലാറ്റിലെ ചില ഭാഗങ്ങള്‍ മാത്രം അലങ്കോലമായി കിടക്കുന്നത് എന്നെ അതിശയിപ്പിച്ചില്ല കാരണം ആ സ്ത്രീ രൂപത്തെ കണ്ടത് മുതല്‍ അവരുടെ സ്നേഹത്തിന്ടക്ക് ചെറുതായി വിള്ളല്‍ ഉണ്ടായിട്ടുണ്ട് . അത് അവരില്‍ ഉണ്ടാക്കിയ മാനസിക ആഘാതമായിരിക്കാം ഒരു പക്ഷെ.. പിന്നീടുള്ള ദിവസങ്ങളില്‍ ഫ്ലാറ്റ് വൃത്തിയക്കുന്നതില്‍ ഉണ്ടായ അലംഭാവം. ഹാളിനുള്ളിലെ ചുവന്ന നിറത്തിലുള്ള സോഫ സെറ്റിയില്‍ ഇരിക്കാന്‍ ഞാന്‍ രണ്ടു പെരെയും ക്ഷണിച്ചു.
..
പിന്നീട് അവരോടായി പറഞ്ഞു : രാജേഷ്.. സൗമ്യ.. ഞാന്‍ പറയുന്നത് നിങ്ങള്‍ സൂക്ഷ്മം കേള്‍ക്കണം.. എന്താണ് മനുഷ്യ ജീവിതം.. അതിനിടയില്‍ എങ്ങിനെയാണ് സ്നേഹം നിറയുന്നത്.. ഇത് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഒരാള്‍ ജനിച്ചതിനു ശേഷം മരിക്കുന്നത് വരെയുള്ള കാലയളവിനെയാണ് ജീവിതം എന്ന് പേരിട്ടു വിളിക്കുന്നത്.. സന്തോഷവും ദുഖവും.. ബുദ്ധിമുട്ടുകളും.. വിഷമങ്ങളും എല്ലാം ജീവിതത്തിന്റെ ഭാഗമാണ്.. ദുഃഖം വരുമ്പോള്‍, അതിനു അപ്പുറം സന്തോഷത്തിന്റെ ഒരു നാള്‍ വരാനുണ്ടന്ന വിശ്വാസമാണ് ജീവിതത്തെ നില നിര്‍ത്തുന്ന ഘടകം.. മനസ്സ് കലുഷിതമാവുമ്പോള്‍, ഒരു താങ്ങായി, തണലായി, നമ്മുടെ കൂടെയുള്ള പ്രിയപെട്ടവരോടോ, അതുമല്ലങ്കില്‍ ദൈവത്തോടെ നമ്മുടെ മനസ്സ് തുറക്കുന്നത് ജീവിതത്തെ കൂടുതല്‍ ഊഷ്മളമാക്കാന്‍ സഹായിക്കും.. .. ഭാര്യാഭര്‍തൃ ബന്ധം നില നില്‍ക്കുനത് ചില തത്വങ്ങളില്‍ വിശ്വസിക്കുമ്പോള്‍ ആണ്. .പരസ്പരം മനസിലാക്കുക, ഉള്ളു തുറന്നു സംസാരിക്കുക.. സ്വപ്ങ്ങളും, ആഗ്രഹങ്ങളും പങ്കുവക്കുക. അതിലുപരി തന്റെ പങ്കാളിയെ പൂര്‍ണമായും വിശ്വസിക്കുക" എന്റെ മുന്നില്‍ എല്ലാം കേട്ട്കൊണ്ട് നിശബ്ദരായി ഇരിക്കുന്ന അവരോടായി ഞാന്‍ വീണ്ടും ചില കാര്യങ്ങള്‍ പറഞ്ഞു :
..
"അടുപ്പം, വികാരം, അര്‍പ്പണബോധം ഇവ എല്ലാം കൂടി ചേരുന്ന അവസ്ഥക്കാണ് സ്നേഹം എന്ന് പറയുന്നത്.. ഇതും മൂന്നും ഒരേ പോലെ ഉണ്ടാവുമ്പോള്‍ മാത്രമാണ് സ്നേഹം യഥാര്ത്യമാവുന്നത് . ഇവയില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെടുമ്പോള്‍ അത് അപൂര്‍ണതയുള്ള സ്നേഹമായി മാറും.. പ്രേമത്തിന്റെ ഒരു ഘടകം ബുദ്ധിയുടേതാണ്. അതാണ് അര്‍പ്പണബോധത്തിന്റെ അന്തസത്ത. ഒരു വ്യക്തിയില്‍ ആകൃഷ്ടനാകുമ്പോള്‍ രണ്ട് തീരുമാനങ്ങള്‍ രൂപം കൊള്ളുന്നു. ‘ ആവ്യക്തിയെ സ്നേഹിക്കും ‘ ‘ സ്നേഹബന്ധം നിലനിര്‍ത്തും ‘ ഇതാണ് ആ തീരുമാനങ്ങള്‍. ഒരാളെ കണ്ടുമുട്ടുന്ന സമയം അര്‍പ്പണമനോഭാവം ഒട്ടുമുണ്ടാവില്ല. . അടുത്തറിയുന്തോറും അര്‍പ്പണഭാവവും വളരുന്നു . പരസ്പരബന്ധം തകരുമ്പോള്‍ അര്‍പ്പണഭാവം നിലം പൊത്തും. .. സ്നേഹമില്ലാത്ത ജീവിതം.. വെറും യന്ത്രികമാണ്... പൂക്കളില്ലാത്ത.. ചെടി പോലെ.. .ചിറകുകള്‍ ഇല്ലാത്ത ചിത്ര ശലഭങ്ങളെ പോലെ.." ഇനിയും കൂടുതല്‍ പറയാന്‍ അവരുടെ മുഖ ഭാവം എന്നെ അനുവദിച്ചില്ല.. രണ്ടു കൊച്ചു കുഞ്ഞുങ്ങളെ പോലെ അവര്‍ ഞാന്‍ പറയുന്നത് എല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. പരസ്പരം മനസ്സിലാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ എന്നില്‍ നിന്നും അവര്‍ക്ക് ലഭിച്ചിട്ടുണ്ട് . ഇനി എനിക്ക് ചെയ്യാനുള്ളത് ആ സ്ത്രീ രൂപത്തെ കണ്ടുപിടിക്കുക എന്നതാണ്.. ആരാണ് ആ സ്ത്രീ രൂപം ?
..
ഞാന്‍ രാജേഷിനെയും കൂടെ കൂട്ടികൊണ്ട് ആ ബെഡ് റൂമിലേക്ക് പ്രവേശിച്ചു.. ആ മുറി സൂക്ഷ്മം ഞാന്‍ ശ്രദ്ധിച്ചു. വില കൂടിയ ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ടാണ് ആ ബെഡ്റൂം ഫ്ലോറിംഗ് ചെയ്തിരിക്കുന്നത്.. ചുമരുകള്‍ക്കു വെളുത്ത നിറമാണ് കൊടുത്തിട്ടുള്ളത്.. തേക്കില്‍ തീര്‍ത്ത മനോഹരമായ കട്ടില്‍... അതെ നിറത്തില്‍ ചുമരില്‍ പതിച്ച അലമാര.. രണ്ടു ഡോറുകള്‍ ഉള്ള ഒരു വലിയ ജനല്‍ ..താഴെ വിരിച്ച കാര്‍പെറ്റിന്റെ നിറത്തിന് അനുയോജ്യമായി ജാലകത്തിനു ചുവന്ന വിരി കൊടുത്തിട്ടുണ്ട്...ചുവന്ന ജാലക വിരി ആ ബെഡ് റൂമിന്റെ വശ്യത എടുത്തു കാട്ടുന്നതില്‍ പ്രത്യാക പങ്കുവഹിക്കുന്നതായി തോന്നിപ്പിച്ചു.. ഹാളില്‍ എന്ന പോലെ അവിടെയും ചിലയിടങ്ങളില്‍ കിടക്കവിരിയും കട്ടിലിനോട് ചേര്‍ന്ന കപ്ബോര്‍ഡില്‍ വച്ചിരിക്കുന്ന പെര്‍ഫ്യും ബോട്ടിലുകളും അലങ്കോലമായി കിടപ്പുണ്ടായിരുന്നു. ഭയവും സംശയവും ഒരു സുന്ദരമായ ജീവിതത്തെ എങ്ങിനെ മാറ്റി മറിക്കും എന്നതിന്റെ ഉദാഹരണമായിരുന്നു അവിടെയുള്ള കാഴ്ചകള്‍ . ഞാന്‍ ജാലകത്തിന്റെ അടുത്തേക്ക് നീങ്ങി.. ഒന്ന് സംശയിച്ച ശേഷം പതുക്കെ ആ ചുവന്ന ജനാല വിരി മാറ്റി. പുറത്തേക്കു നോക്കിയതും ഞാന്‍ വിശ്വാസം വരാതെ തല പിന്‍വലിച്ചു. വീണ്ടും ഒരിക്കല്‍ കൂടി ഞാന്‍ അങ്ങോട്ട് സൂക്ഷിച്ചു നോക്കി. പിന്നെ എന്റെ മുഖത്തെ ഭാവ മാറ്റം രാജേഷിനെ അറിയിക്കാതെ ഞാന്‍ മറച്ചു പിടിച്ചു . കാരണം.. രാജേഷ് അവന്റെ ജീവിതത്തിന്റെ ഇരുളടഞ്ഞ വീഥിയില്‍ പ്രകാശം നിറക്കാന്‍ ആണ് എന്റെ അടുത്തേക്ക് വന്നത്... പക്ഷെ ഞാന്‍ അവന്റെ വികാരത്തെ മാനിക്കാതെ പെരുമാറിയാല്‍ അത് അവനോടു ചെയ്യുന്ന ക്രൂരതയായിപ്പോവും..
ഞാന്‍ നോക്കുമ്പോള്‍ രാജേഷ് എന്നെ തന്നെ നോക്കി നിസ്സഹായനായി നില്‍ക്കുകയാണ്. .
"രാജേഷ്.. സൗമ്യയെ കൂടി വിളിക്കാന്‍ പറ്റുമോ?" .എങ്കില്‍ നമുക്ക് ഈ ഇരുളടഞ്ഞ വീഥിയെ വെളിച്ചമുള്ളതാക്കി മാറ്റാം"..
അത് വരെ മൂകയായി ഞങ്ങളുടെ അടുത്തേക്ക് ഒന്നും എത്തിനോക്കുക പോലും ചെയ്യാത്ത സൗമ്യയെ വളരെ നിര്‍ബന്ധിച്ചു രാജേഷ് എന്റെ അടുത്ത് എത്തിച്ചു.. ജാലകത്തിന്റെ ചുവന്ന വിരി മാറ്റാന്‍ തുനിഞ്ഞപ്പോള്‍ സൗമ്യയുടെ മുഖം ശ്രദ്ധിച്ചു നിറയെ ഉത്കണ്ടയും ആകാംക്ഷയും നിറഞ്ഞ ഒരു പ്രത്യക അവസ്ഥയില്‍ ആയിരുന്നു അവള്‍. .. ഞാന്‍ പതുക്കെ ജാലക വിരി മാറ്റി. .. പുറത്തു നിന്ന് മണല്‍ കാറ്റ് കണ്ണുകളിലേക്കു അടിച്ചു കയറി.. താഴെ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ എല്ലാം പൊടി കാറ്റ് വീശി വൃത്തി കേടാക്കിയിരിക്കുന്നു.. സൗമ്യയുടെ മുഖം ഇപ്പോള്‍ കുറച്ചു കൂടെ വിവര്‍ണമയിട്ടുണ്ട്.. എന്റെ സാന്നിധ്യം ഉണ്ടായിട്ടു കൂടി അവര്‍ രണ്ടു പേരും പുറത്തെ കാഴ്ചകളിലേക്ക് നോക്കാന്‍ ഭയപ്പെടുന്നത് പോലെ തോന്നിപ്പിച്ചു. ചുവന്ന ജാലക വിരിക്കു അപ്പുറത്ത്.. തൊട്ടു ഓപ്പോസിറ്റ് സൈഡില്‍ ഉള്ള ഫ്ലാറ്റ് ഇപ്പോള്‍ ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും കാണാം ഞാന്‍ അവരോടു പറഞ്ഞു : ..
"രാജേഷ്.. സൗമ്യ പേടിക്കാതെ നോക്കു"
അവര്‍ പതുക്കെ പതുക്കെ എന്റെ അരികിലേക്ക് വന്നു. എന്നിട്ട് പുറത്തേക്കു കണ്ണുകളയച്ചു .. ..
സൂക്ഷിച്ചു നോക്കു.. എന്നിട്ട് പറയു നിങ്ങള്‍ അവിടെ എന്താണ് കാണുന്നതെന്ന് .. കുറെ നേരം പുറത്തേക്കു നോക്കി കൊണ്ടവര്‍ നിന്നു. സൌമ്യ വിശ്വാസം വരാതെ കണ്ണുകള്‍ അടച്ചു ..വീണ്ടും തുറന്നു ...... പതുക്കെ പതുക്കെ അവരുടെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു വന്നു..പിന്നെ അത് ഒരു പൊട്ടിച്ചിരി ആയി മാറി.. .. ..ആ ചിരിയില്‍ ഞാനും പങ്കു ചേര്‍ന്ന്.. ..ആകസ്മികങ്ങളാണ് ജീവിതത്തെ ചിരിപ്പികുന്നതും കരയിപ്പിക്കുന്നതും. സ്നേഹമാണ് ജീവിതത്തെ പുഷ്‌പിക്കുന്നത്. സംശയമാണ് ജീവിതത്തിന്റെ സുഗന്ധം ഇല്ലാതാക്കുന്നതും അതിന്റെ പരിശുദ്ധിയെ നശിപ്പിക്കുന്നതും.
--
ഇനി ഞങ്ങളെ ചിരിപ്പിച്ച നിങ്ങള്‍ അറിയുന്ന ആ രഹസ്യത്തെ കുറിച്ച് പറയാം.. ഞങ്ങള്‍ മുറിയില്‍ നിന്ന് പുറത്തേക്കു നോക്കിയപ്പോള്‍ ഞങ്ങളുടെ മൂന്നു പേരുടെയും രൂപം അവിടെ കണ്ടു.. ഒരു റിഫ്ലെക്ടിവ് വിന്‍ഡോ ഫിലിം ആണ് ഇതിലെ വില്ലന്‍...നിങ്ങള്‍ പ്രകാശമുള്ള ഒരു റൂമില്‍ ഇരിക്കുമ്പോള്‍ അപ്പുറത്തെ റൂം ഡാര്‍ക്ക് ആണെങ്കില്‍, നിങ്ങള്‍ക്ക് നിങ്ങളുടെ അവ്യക്തമായ ഒരു റിഫ്ലെക്ഷന്‍ കാണാന്‍ സാധിക്കും...പ്രത്യകിച്ചു ഈ റിഫ്ലെക്ടിവ് വിന്‍ഡോ ഫിലിം ആ ഗ്ലാസ്സില്‍ പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ അത് നമ്മുടെ റിഫ്ലെക്ഷന്‍ ആണ് എന്ന് തോന്നുന്നതിനേക്കാള്‍ അപ്പുറത്തുള്ള ഫ്ലാറ്റില്‍ ആരോ നില്‍ക്കുന്നതായാണ് തോന്നുക. ഇവിടെ സൌമ്യക്കും അത് തന്നയാണ് സംഭവിച്ചത്...ഒരു ഗ്രാമീണ ചുറ്റുപാടില്‍ ജനിച്ചു വളര്‍ന്ന അവളുടെ മനസ്സില്‍ പെട്ടെന്ന് രാജേഷ് നഷ്ട്ടപെടുമോ എന്ന ഒരു ചിന്തയാണ് ആദ്യം ഉണ്ടായതു...അത് രാജേഷ്നോടുള്ള അമിതമായ പൊസ്സസീവ്നെസ് കൊണ്ട് ഉണ്ടായതാണ്....തനിക്കു തരുന്ന സ്നേഹം മറ്റുള്ളവര്‍ക്ക് പങ്കുവച്ച് പോകുമോ എന്ന അവളുടെ ഉപബോധമനസ്സിന്റെ ഭയമാണ് അവളെ ഇങ്ങനെ ചിന്തിപ്പിക്കാനാണ് പ്രേരിപ്പിച്ചത്...
...
കഥ തീര്‍ന്നിട്ടില്ല.. ഈ കഥ നടന്നു കുറെ കാലങ്ങള്‍ക്ക് ശേഷം.. ഞാന്‍ ഒരിക്കല്‍ കൂടി രാജേഷ്‌നെ കണ്ടു മുട്ടി.. അപ്പോഴാണ് ഒരു ഉപകഥ കൂടി രാജേഷ് എന്നോട് പറഞ്ഞത്.. ഞാന്‍ അവിടുന്ന് തിരിച്ചു വന്ന ആ രാത്രി.. സൗമ്യ മുറിയില്‍ കയറി വാതില്‍ അടച്ചു കുറ്റിയിട്ടു.. ഇനി രാജേഷ് പറയുന്നത് കേള്‍ക്കു.. ."ഞാന്‍ കാതോര്‍ത്തു..നിശബ്ധത .. ഒരു ശബ്ദവും കേള്‍ക്കാനില്ല .... എന്തെങ്കിലും ചെയ്തില്ലെങ്കില്‍ എന്റെ ഭാര്യ... ശരീരത്തിനുള്ളില്‍ ഒരു വിറയല്‍ ഉണ്ടായി.. തൊണ്ട വരണ്ടു ഉണങ്ങാന്‍ തുടങ്ങി.. .. ഇനിയും എന്നെ മനസിലാക്കാന്‍ അവള്‍ക്കു പറ്റുന്നില്ലല്ലോ എന്നോര്‍ത്ത് മനസ്സ് നിശബ്ധമായി തേങ്ങി, നെഞ്ചില്‍ ഇരുമ്പ് ആണികള്‍ തുളച്ചു കയറുന്നു പോലെ .. അത് ശരീരത്തെയും.. മനസ്സിനെയും വേദനിപിച്ചു കൊണ്ട് കടന്നു പോയി.. എല്ലാം നഷ്ടപ്പെട്ടു എന്ന തോന്നൽ ഉണ്ടായപ്പോൾ പോലും എന്തോ ഒരു വിശ്വാസം മനസ്സിന്റെ കോണില്‍ എവിടെയോ ജ്വലിച്ചു കൊണ്ടിരുന്നു... അവളെ എനിക്ക് ഒരിക്കലും നഷ്ടപെടില്ലന്ന വിശ്വാസം, കാരണം എനിക്ക് അവളുടെ കൂടെ ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലായിരുന്നു ...പെട്ടെന്ന് അവള്‍ വാതില്‍ തുറന്നു.. ഞാന്‍ അത്ഭുതപെട്ടു .. പട്ടുസാരി ധരിച്ചു .. സുന്ദരി ആയി..നാണം കാരണം കൈകള്‍ കൊണ്ട് മുഖം മറച്ചു പിടിച്ച്, അവൾ എന്റെ മുന്നിൽ നിന്നു . അവൾ ആദ്യമായി എന്റെ വീട്ടിലേക്കു കടന്നു വന്നപ്പോള്‍ ഞാൻ അനുഭവിച്ച അതെ അനുഭൂതിയും സന്തോഷവും ഒരിക്കല്‍ കൂടി എന്റെ കണ്‍ മുന്നില്‍ വീണ്ടും.... പെട്ടെന്ന് എന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ടവൾ മൊഴിഞ്ഞു. . രാജേഷ്.. നിന്നെ ഒരിക്കലും എനിക്ക് നഷ്ടപ്പെടരുത് .... ഒരിക്കലും....

ആശയം കൊള്ളാം.
ReplyDeleteആശംസകള്‍