Wednesday, July 10, 2013

പ്രാക്ടിക്കൽ പ്രണയം



പ്രണയത്തെ കുറിച്ച്  ഒന്നുമെഴുതരുതെന്നു  ഞാന്‍ മുമ്പ് എപ്പോഴോ തീരുമാനിച്ചുറപ്പിച്ചതാണ്.  കാരണം, പരാജയം, പരാജയം,  ഇതൊന്നു മാത്രമാണ് എല്ലാ പ്രേമിക്കുന്നവര്‍ക്കും എഴുതി പിടിപ്പിക്കുവാനുള്ളത്. എന്നിട്ട് അവര്‍ എഴുത്ത്  അവസാനിപ്പിക്കുക സ്വര്‍ഗത്തില്‍ വച്ച് നമുക്ക് ഒന്നിച്ചു ചേരാം  എന്ന സാങ്കല്പിക പല്ലവി ആവര്‍ത്തിച്ച്‌ കൊണ്ടായിരിക്കും.  ഭൂമിയില്‍ ഒന്നിച്ചു ചേരാന്‍ കഴിയത്തവര്‍ക്കെല്ലാം സ്വര്‍ഗത്തില്‍ എത്തുന്നതോട്  കൂടി മാനസാന്തരം സംഭവിക്കുമോ? അതോ ഭൂമിയില്‍ പരാജയപെട്ട പ്രണയങ്ങള്‍ ദൈവത്തിന്റെ മധ്യസ്ഥതയില്‍   വീണ്ടും തളിര്‍ക്കുകയും പുഷ്പ്പിക്കുകയും ചെയ്യുമോ? അങ്ങിനെ എങ്കില്‍ ദൈവത്തിനു വേറെ പണിയൊന്നും ചെയ്യാന്‍ ഉണ്ടാവില്ല. ഭൂമിയില്‍ ജനിച്ചു വീണ ഓരോ മനുഷ്യരും ഒരിക്കലെങ്കിലും ഒരു പ്രണയ പരാജയത്തിന്റെ മധു നുകർന്നവർ ആയിരിക്കില്ലേ? എന്തായാലും, ഇങ്ങിനെയുള്ള ചിന്തകള്‍ എന്നില്‍ കിടന്നു തിളക്കുന്നത്‌ കൊണ്ടാണ്   ഞാന്‍ പ്രേമത്തെ കുറിച്ചുള്ള എഴുത്ത് നിര്‍ത്തിയത്.  പക്ഷെ എന്റെ ഒരു പെണ്‍സുഹ്രത്ത്   എന്നെ സമീപിച്ചു അവളെ കുറിച്ച് എഴുതാൻ പറഞ്ഞു.     പ്രേമത്തെ കുറിച്ചാണ് അവളും പറയാന്‍ പോവുന്നത് എന്ന്  കേട്ടപ്പോള്‍  ഞാന്‍ ഒരു 'ബിഗ്‌ നോ' പറഞ്ഞു.  അപ്പോള്‍ അവളുടെകണ്ണുകള്‍ നിറഞ്ഞു വന്നു. സത്യം പറയാമല്ലോ പെണ്‍കുട്ടികൾ  കരയുന്നത് കാണാന്‍ ഒട്ടും സുഖമുള്ള കാര്യമല്ല. നമ്മുടെ ഉദ്ദ്യനത്തിലെ മനോഹരമായ വര്‍ണ്ണങ്ങളില്‍, അഴകാര്‍ന്ന രൂപങ്ങളില്‍, പരിമളം പരത്തുന്ന പൂക്കൾ പൊടുന്നനെ വാടികരിഞ്ഞു പോവുന്നത് പോലെയാണ്  ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടിയുടെ  മുഖം വാടി പോവുന്നത്.  കണ്ണ് നിറഞ്ഞു, കരയാന്‍ പാകത്തില്‍ ഇരിക്കുന്ന എന്റെ സുഹ്രത്തിനെ കണ്ടപ്പോള്‍   ഞാന്‍ എഴുതാം എന്ന് ഏറ്റു. പക്ഷെ കുറെയേറെ ദിവസങ്ങളായി മനസ്സിന്റെ വാതിലുകൾ  ആരോ താഴിട്ടു പൂട്ടിയിരിക്കുന്നു.  തുറക്കാനായി ശ്രമിച്ചപ്പോളൊക്കെ ഹൃദയത്തിൽ പറ്റിച്ചേർന്നു വളര്ന്ന  ഒരു പൂവിന്റെ കൈത്തലം  മെല്ലെ മെല്ലെ അത് തടഞ്ഞു.   എന്റെ ചിന്ത മനസിലാക്കിയിട്ടു എന്ന് വണ്ണം എന്നോട് അവളുടെ  കഥ പറയാന്‍ തുടങ്ങി.  പെട്ടെന്ന് ഞാന്‍ ഞെട്ടി തെറിച്ചു പോയി. കാരണം അവളുടെ  കഥയില്‍ നിന്ന് പുറത്തു വന്ന ആദ്യത്തെ പേര് എന്റേതായിരുന്നു. അവൾ  പറഞ്ഞത് കേട്ട്, എന്റെ ഹൃദയം തകര്‍ന്നു.  അവൾ എന്നോട് പറഞ്ഞു
"യു ആര്‍ മൈ റിബൌണ്ട് ലൌവ്‌ ... "
പക്ഷെ അവൾ  ഈ ഒരു വാചകത്തില്‍ മാത്രം നിര്‍ത്തിയില്ല. പിന്നെയും അവൾ പറയാന്‍ തുടങ്ങി
"നിന്നെ ഞാന്‍ ഒരു മറ ആക്കുകയായിരുന്നു.  സ്നേഹം കൊണ്ട് വീര്‍പ്പുട്ടിയ അവസ്ഥയില്‍ ഞാന്‍ സ്നേഹിക്കുന്നവന്റെ  അസാന്നിദ്ധ്യം എന്നെ ഭ്രാന്ത്‌ പിടിപ്പിക്കുമ്പോൾ  നിന്നെ തേടി  ഞാന്‍ വരുമായിരുന്നു,  എന്നിട്ട് നീ പോലുമറിയാതെ ഞാന്‍ നിന്നെ ഉപയോഗപ്പെടുത്തുകയായിരുന്നു. ഒരു താല്‍കാലിക രക്ഷകന്റെ റോള്‍ മാത്രമായിരുന്നു നിനക്ക്"

ഇത് കേട്ടപ്പോള്‍  ഞാന്‍ സ്തബ്ധനായിപ്പോയി..എനിക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു .   എന്നെ ഒരാള്‍ ഉപയോഗിക്കുകായിരുന്നു, അവളുടെ  മാനസിക സംഘര്‍ഷത്തില്‍ നിന്ന് രക്ഷ നേടാന്‍, എന്നില്‍ കപട പ്രണയത്തിന്റെ  സിറിഞ്ചുകള്‍ കുത്തി വച്ച്.. എന്റെ മനസ്സിന്റെ നൈര്‍മല്യത പകുത്തെടുത്തു, എന്റെ ജീവനില്‍ ഞാന്‍ നിറച്ചു വച്ച സ്നേഹത്തിന്റെ അമൂല്യമായ രൂപത്തെ ഞാന്‍ അറിയാതെ എന്നില്‍ നിന്ന് കവര്‍ന്നെടുക്കുകയായിരുന്നു. പൊടുന്നനെ ആത്മാഭിമാനം എന്നെ പിടിച്ചുലക്കാന്‍ തുടങ്ങി.  ഞാന്‍ അവളോട്‌  പറഞ്ഞു
"നിന്നെ ഞാനും പ്രണയിച്ചിട്ടില്ല. നിനക്ക് ഞാന്‍ ലക്ഷ്യബോധം നല്‍കുക  മാത്രമാണ് ചെയ്തത്. നിന്റെ ഹൃദയത്തെ ഞാൻ അറിയാന്‍ തുടങ്ങിയപ്പോള്‍ തന്നെ നീ മറ്റൊരുടെതോ ആണന്നു എനിക്ക് മനസ്സിലായിട്ടുണ്ടായിരുന്നു എന്നെ ആശ്വസിപ്പിച്ചതും അതായിരുന്നു. കാരണം, അപ്പോഴേക്കും ഞാനും  മറ്റൊരു ആളുടെതായി മാറികഴിഞ്ഞിരുന്നു. .   ഞാൻ പറയുന്നത്  കേട്ട് അവൾ  ഞെട്ടി. പിന്നെ അവൾ   വിങ്ങി വിങ്ങി കരയുന്നതിനിടെ പറഞ്ഞു  "എന്റെ   ഹൃദയത്തിന്റെ ഉള്ളിന്റെ ഉള്ളിലെ വീര്‍പ്പുമുട്ടലുകള്‍ അടക്കിവയ്ക്കാന്‍ നിന്നിലൂടെ ഞാൻ ശ്രമിക്കുകയായിരുന്നു. പക്ഷെ നീ എന്നെ പ്രണയിക്കാൻ തുടങ്ങിയത്  മുതൽ നിന്റെ സ്നേഹം എന്നെ വീർപ്പുമുട്ടിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് എനിക്ക് മനസ്സിലാവാൻ തുടങ്ങി.  നിന്റെ സ്നേഹത്തെ എന്റെ ഹൃദയത്തിൽ നിന്ന് ഇറക്കി വക്കാൻ ഞാനിപ്പോൾ മറ്റൊരാളെ തേടുകയാണ്"

REBOUND LOVE :
A person might be considered on the rebound if he or she becomes involved in a relationship that shortly follows the ending of a previous one. Those on the rebound are assumed to be distressed, shamed, angry, or sad. Consequently, their emotional availability is questioned, as is their capacity to be devoted to a new partner or make good decisions in choosing one. A person on the rebound is not necessarily emotionally unavailable, however, potential new partners, as well as some rebounders themselves, seem to have a lot of anxiety about such circumstances.

7 comments:

  1. പ്രണയം കച്ചവടച്ചരക്കായി മാറുന്നു!
    നന്നായി കഥ.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പൻ ചേട്ടാ

      Delete
  2. വളരെ ബുദ്ധിപൂര്‍വം....

    ReplyDelete
    Replies
    1. നന്ദി അജിത്‌

      Delete
  3. പ്രണയത്തിന്റെ അർത്ഥം മാറികൊണ്ടിരിക്കുന്നു

    ReplyDelete
    Replies
    1. നന്ദി മയിൽ‌പീലി

      Delete
  4. പ്രാക്ടിക്കല്‍ പ്രണയം

    ReplyDelete

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...