Tuesday, December 8, 2015

വിശ്വാസം



വെളുപ്പാന്‍ കാലത്തെ ഉറക്കത്തിന്റെ ആലസ്യത്തില്‍ രാജശേഖരന്‍ പിള്ള ഫോണ്‍ എടുത്തു.

ഓ നീ ആയിരുന്നോ? എന്നെ ഉറങ്ങാന്‍ സമ്മതിക്കില്ല അല്ലെ?

എന്റെ എസ് എം എസ് കിട്ടിയൊ?

കിട്ടി.

എന്നിട്ട് എന്താ എന്നെ തിരിച്ചു വിളിക്കാതിരുന്നത്

എനിക്ക് തോന്നിയില്ല വിളിക്കാന്‍.. നമ്മുടെ പ്രായം ഇപ്പോള്‍ എത്രയാണ് എന്ന് വിചാരമുണ്ടോ നിനക്ക് ? അമ്പത്തിയെട്ടു കഴിഞ്ഞു, ഇപ്പോഴും എസ് എം എസ് ആണോ? അതെക്കെ നമ്മുടെ കുട്ടികള്‍ക്ക് വിട്ടു കൊടുക്ക്‌.


ഓ നിങ്ങളുടെ മറ്റവള്‍ ആയിരുന്നു എങ്കില്‍ തിരിച്ചു വിളിക്കുമായിരുന്നല്ലോ? ഞാന്‍ ആയത് കൊണ്ടല്ലേ, ഇങ്ങിനെയൊക്കെ സംസാരിക്കുന്നത്?


ആര് മറ്റവള്‍? ആരുടെ കാര്യമാ നീ പറയുന്നത്?

കല്ല്യാണം കഴിഞ്ഞു ആദ്യ രാത്രിയില്‍ നിങ്ങള്‍ എന്നോട് പറഞ്ഞത് ഓര്‍മ്മയുണ്ടോ? നിങ്ങള്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയെ പ്രേമിച്ചിരുന്ന കാര്യം? അവളായിരുന്നു എങ്കില്‍ ?

എന്റെ ദൈവമേ..

രാജശേഖരന്‍ പിള്ള കാള്‍ കട്ട്‌ ചെയ്തു, മൊബൈലിന്റെ മെസ്സേജ് ബോക്സ്‌ തുറന്നു ഭാര്യയുടെ എസ് എം എസ് വായിച്ചു

പൂവായി വിരിയുന്ന മനസ്സ് പോലെ
മധുരമായി വിരിയുന്ന സ്വപനം പോലെ
എത്ര കണ്ടാലും മതി വരാത്ത സമുദ്രം പോലെ
എന്നെന്നും കാത്തു സൂക്ഷിക്കും നമ്മുടെ സ്നേഹവും വിശ്വാസവും.

4 comments:

  1. കൊള്ളാം...ആശംസകള്‍...

    ReplyDelete
  2. ഇതിനാ പറയുന്നത് കല്ല്യാണം കഴിഞ്ഞാൽ ഒന്നിച്ചു താമസിക്കണം എന്ന്. :)

    ReplyDelete

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...