Tuesday, November 22, 2011
ഈച്ചകളുടെ ലോകം
കാരണവര്ക്ക് കിറുക്കാ... കണ്ടില്ലേ .. ചുമച്ചും.. തുപ്പിയും ഇരിക്കുന്നത്... രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല ഈ നശിച്ച ചുമ കേട്ട് കൊണ്ട് എങ്ങിനെ ഉറക്കം വരാന?..കയ്യില് ഉള്ളത് ഇവിടെ എവിടെയോ കുഴിച്ചിട്ടുണ്ട്. എന്റെ മക്കള് കണ്ടിട്ടുണ്ട് വല്യുപ്പ ഇടയ്ക്കു ആരും കാണാതെ വീടിന്റെ മൂലയില് കുഴിച്ചു നോക്കുന്നത്..ഇയാള്ക്ക് അതൊന്നു പറഞ്ഞൂടെ.. എന്നാല് പിന്നെ ഞാനും എന്റെ മക്കളും ഇങ്ങിനെ റേഷന് അരിയും തിന്നു ജീവിക്കണോ?
നാശം .. പിശാചിന്റെ വായ.. ചുമക്കിടയില് അകത്തെ ഇരുട്ടിലേക്ക് നോക്കികൊണ്ട് അയാള് പറഞ്ഞു....... എന്റെ മോനെ കറക്കി എടുത്തു ഓള്..... അവനും ഇത് പോലെ വയസ്സാവും.. അന്ന് അവന്റെ മക്കളുടെ ഭാര്യമാര് അവനോടും ഇതെക്കെ പറയും.. അതിനൊക്കെ നിക്ക് അയ്യുസ്സുണ്ടാവോ ആവോ? ....ഓളുടെ ..കേട്ടിയോനെയാ കുഴിചിട്ടിരിക്കുന്നത് .. പിന്നെയും അയാള് എന്തെക്കെയോ പറഞ്ഞു.. എല്ലാം മരുമകളെ കുറിച്ചുള്ള തെറികളുടെ വരവില് വക്കാവുന്നതായിരുന്നു
..
മഴ നിരന്തരമായ ആരവത്തോടെ മുരണ്ടു കൊണ്ടിരുന്നു.. ഇറയത്തു നിന്ന് തുള്ളികള് തെറിച്ചു വരാന്തയിലെ തുപ്പലുകളെ വിക്രിതമാക്കി കൊണ്ടിരുന്നു....തുപ്പലുകല്ക്കരികെ ഈച്ചകള് വട്ടമിട്ടു പറന്നു .... അന്യമായി നില്ക്കുന്ന എന്റെ വികാരങ്ങളില് എന്നെ തിരഞ്ഞ ഞാന് ഈച്ചകളെ ഓര്ത്തു .. വീട്ടു ഈച്ചകളെ.. നാട്ടു ഈച്ചകളെ.....
നീ എന്താ ആലോചിക്കുന്നത് മോനെ..? ഓള് പറയുന്നത് നീ കേള്ക്കണ്ട .. നീ എനിക്ക് ഒരു അമ്പത് ഉറുപിക തരോ? .. കാലിനു നീര് കൂടിയുട്ടുണ്ട് .. വര്ഗീസ് ഡോക്ടറെ ഒന്ന് പോയി കണ്ടു നോക്കട്ടെ . അയാള് പറഞ്ഞതാ... എങ്ങോട്ടും ഇറങ്ങി നടക്കാന്ടന്നു .. ..ഇവിടെ എങ്ങിനെ ഇരിക്കാനെ മോനെ... ഓള് ഒരു സ്വൈര്യം തരുന്നില്ല ...ഞാന് ഇവിടെ നിധി കുഴിച്ചിട്ടുണ്ടാന്നാ ഓള് പറയുന്നത്. ഉണ്ടെങ്കില് തന്നെ ഓള്ക്ക് എന്താ?
അമ്പതിന് പകരം നൂറു ഉണ്ട് .. ഇനി ഇത് കൊണ്ടും സിഗരറ്റ് വാങ്ങി വലിക്കണ്ട, വര്ഗീസ് ഡോക്ടറെ പോയി കാണു.. അധികം നടക്കണ്ട.. കാലിന്റെ മുട്ടിനു തേയ്മാനം വരും......
ഇനി എന്ത് തേയ്മാനം വരാനാ മോനെ.. തീര്ന്നില്ലേ എല്ലാം.. തിരിയുടെ അവസാന നാളമാണ് ആണ് പുകച്ചും തുപ്പിയും നിന്റെ മുന്നില് ഇരിക്കുന്നത് ..
ഞാന് ആദ്യമായി ഹംസക്കയെ കണ്ടത് ഓര്ക്കുന്നു ഒരു അജാനുബാഹു.. നല്ല ആരോഗ്യം.. വീതി ഏറിയ നെഞ്ച്.. .. ബലമേറിയ കൈകള്.. പുകയില കറ പിടിച്ചതെങ്കിലും നിരയൊത്ത പല്ലുകള്..തേങ്ങ വെട്ടി ഉണക്കി കൊപ്ര ആക്കി അത് മൊത്തമായി വില്ക്കലയിരുന്നു പണി. തേങ്ങ വില പേശി ഏറ്റവും കുറഞ്ഞ കാശ്നു ഏറ്റുടുക്കുന്നതില് ഒരു പ്രത്യക വിരുതു തന്നെ ഉണ്ടായിരുന്നു ഹംസക്കാക്ക്. വെയിലത്ത് വച്ചാണ് തേങ്ങ ഉണക്കി കൊപ്ര ആക്കുക ... എങ്കിലും പുകയിട്ടും ഉണക്കാറുണ്ട്.. അത് മഴ വരുമ്പോള് ആണ്.. മഴ പെയ്താല് ഹംസക്കയുടെ മുഖത്ത് നിന്ന് കാര്മേഘങ്ങള് ഒഴിഞ്ഞു പോവില്ല.. മഴ പെയ്തു ഒഴിഞ്ഞു വെയില് വരുന്നത് വരെ.. ആ മുഖം ഇരുണ്ടു മൂടി കിടക്കും.. അപ്പോള് ആ മുഖത്ത് നോക്കാന് മടിയാണ്. കൊപ്ര കച്ചവടം തുടങ്ങുന്നതിനു മുമ്പ് സിവില് സപ്ലൈസില് .. ലോഡ് ഇറക്കുന്ന പണി ആയിരുന്നു. ലോറിയില് നിന്ന് ഇറക്കുന്ന അരി പഞ്ചസാര ചാക്കുകള് റേഷന് ഷോപ്പുകളില് എത്തിക്കുന്ന പണിക്കിടയില് ഒരിക്കല് ഒരു അരിചാക്ക് ഹംസ്സക്കയുടെ ശരീരത്തില് വീണു. എഴുപത്തിഅഞ്ചു കിലോ പെട്ടന്ന് ശരീരത്തില് പതിച്ചപ്പോള് അരിചാക്കിനിടയില്പെട്ട് ഹംസക്ക ജീവന് കിട്ടാതെ പിടഞ്ഞു.. എല്ലാരും കൂടി താങ്ങിയെടുത്ത് ഹോസ്പിറ്റലില് എത്തിച്ചത് കൊണ്ട് നാട്ടല്ലിനു ഒരു ക്ഷതം ഒഴിച്ച് ബാക്കിയുള്ള അവയവത്തിനുഒന്നും അധികം കേടുപാടുകള് പറ്റിയില്ല.. അതില് പിന്നീടു ആ പണി ഉപേക്ഷിച്ചു.. അവിടുന്ന് പിരിഞ്ഞു പോരുമ്പോള്.. കുറെ കാശ് കയ്യില് കിട്ടി.. അത് കൊണ്ട് വീട് ഒന്ന് മോടി കൂട്ടി.. ബാക്കി കയ്യില് ഉണ്ടാവും എന്നാണ് മകന്റെ ഭാര്യ സൈനബ പറയുന്നത്.. വല്ലപ്പോഴും കുറച്ചു കഞ്ഞി അയാള്ക്ക് കിട്ടുന്നതും അത് കൊണ്ട്തന്നെയാണ്. അത് ഹംസക്കാക്കും അറിയാം..
ഒരു വീട്ടില് രണ്ടു അടുപ്പ് പുകഴുന്നത് അപൂര്വ്വം അല്ലെങ്കിലും ഞങ്ങളുടെ നാട്ടില് അപൂര്വമായിരുന്നു.. അത് പറയുമ്പോള് ഹംസക്കയുടെ അരുമ പുത്രനെ കുറിച്ച് കൂടി പറയേണ്ടി വരും.. അവനെ കുറിച്ചുള്ള കഥകള് ഞാന് കഥക്കിടയില് എവിടെ എങ്കിലും കുത്തി തിരുകാം..നമുക്ക് ഹംസക്കയിലേക്ക് മടങ്ങി വരാം ..അതിനു ശേഷമാണു കൊപ്ര പണി തുടങ്ങിയത്.. നടക്കുമ്പോള് ശരീരം ചെറുതായി വളഞ്ഞു കുത്തിയിരിക്കുന്നത് കണ്ടാല് അറിയാം.. ഒരു ആരോഗ്യമുള്ള മനുഷ്യന് നട്ടല്ല് എത്ര മാത്രം ആവശ്യം ഉണ്ടന്ന്.
ഹംസക്ക...... നമുക്ക് ഈ തേങ്ങ വെള്ളം വികസിപ്പിച്ചുടുത്തു എന്തെങ്ങിലും പ്രോഡക്റ്റ് ആക്കിക്കൂടെ? എന്റെ ബിസിനസ് ഐഡിയാസ് ഹംസക്ക എന്ന പഴയ തലമുറക്കാരനില് ഒരു പ്രതികരണവും ഉണ്ടാക്കിയില്ല.. അപ്പോള് ഞാന് തലമുറയുടെ അവസ്ഥാന്താരത്തെ കുറിച്ച് ഓര്ത്തു പോയി.. നമ്മുടെയൊക്കെ ചിന്ത എങ്ങിനെ പെട്ടന്ന് കാശ് ഉണ്ടാക്കുക എന്ന് മാത്രമാണ്.. അതിനു വേണ്ടി എന്തും ചെയ്യും.. പക്ഷെ നട്ടല്ല് നിവര്ത്തി അദ്വാനിക്കാന് എന്നെയും നിങ്ങളെയും കിട്ടില്ല.. പിന്നെ പുറത്തേക്കു കളയുന്ന തേങ്ങ വെള്ളത്തെ ഞാന് ഓര്ക്കാതെ ആയി.. അതില് പിന്നീട് ഹസക്കയെയും എനിക്ക് വേണ്ടാതെ ആയി.. പക്ഷെ ഹംസക്ക എന്ന ആരോഗ്യവന്റെ ജീവിതം നിലനിര്ത്താനുള്ള യജ്ഞം കൌതുകമായി തോന്നാതിരുന്നില്ല..
ഹംസക്ക വീണ്ടും ചുമച്ചു. .. ഒന്നല്ല .. പല പ്രാവശ്യം.. ഏതോ അഗാത ഗര്ത്തത്തില് വീണു പോയ ജീവിയുടെ ശബ്ദം.. പിടിച്ചു കേറാന് കേണപേക്ഷിക്കുന്ന അതി ദീനമായ സ്വരം പോലെ ഹംസക്ക എന്തക്കെയോ പുലമ്പി കൊണ്ടിരുന്നു.. മുറിഞ്ഞു മുറിഞ്ഞു പോയ വാക്കുകളെ കൂട്ടി യോജിപ്പിക്കാന് എന്നിലെ പുതിയ തലമുറയുടെ അറിവിന് കഴിഞ്ഞില്ല. .. പിന്നെ തേനീച്ച കൂടിനു ചുറ്റും തേനീച്ചകള് ആര്ത്തു ഇരമ്പുന്നത് പോലെ അയാളില് നിന്നും ഒരു കിതപ്പിന്റെ ശബ്ദം ഉയര്ന്നു .... കിതപ്പിന് ഒടുവില് തുപ്പലുകള് വായില് നിന്ന് വരാന്തയിലെ സിമന്റ് തറയിലേക്കു വീണു. മഞ്ഞ നിറത്തിലുള്ള തുപ്പലിന്റെ അവസാനം നേര്ത്ത ചുവന്ന ദ്രാവകം പുറത്തേക്കു ഒഴുകി.. അരണ്ട വെളിച്ചത്തില് അത് രക്തമായി തോന്നിപ്പിച്ചു.. അപ്പോഴും മഴ പെയ്യുന്ന്ടയിരുന്നു..ഇറയത്തു നിന്നുള്ള തുള്ളികള് തുപ്പലിലേക്ക് തെറിച്ചു വീണു തുപ്പലിന്റെ ആകൃതിയെ വികൃതമാക്കി കൊണ്ടിരുന്നു.
ഹംസക്ക ഇങ്ങളെ മോന് എന്തിയെ.. ഓന് ഇപ്പൊ പണിക്കു ഒന്നും പോവുന്നില്ലേ.... അയാള് സട കുടഞ്ഞു എഴുന്നേല്ക്കുന്ന സിഹംത്തെ പോലെ ചീറ്റി .. അവന് .. നശിച്ചവന്.. മുടിഞ്ഞു പോവട്ടെ.. പിന്നെയും അയാള് എന്തെക്കെയോ പിരാകി പറഞ്ഞു കൊണ്ടിരുന്നു.. കൊഴുത്തു ഉരുണ്ട മസ്സിലുകള് നിറഞ്ഞ കൈ.. വീതി ഏറിയ നെഞ്ച്.. ചുരുണ്ട തലമുടിക്ക് ചേര്ന്ന മുഖം.. നല്ല പൊക്കം.. അവനെ കാണുമ്പോള് ഞാന് ഓര്ക്കാറുള്ള കാര്യം റേഷന് അരിക്ക് ഇത്രയും സൌന്ദര്യം എങ്ങിനെ ഉണ്ടാക്കാന് പറ്റുന്നു എന്നായിരുന്നു.. എന്റെ വീട്ടില് പാലില് കുങ്കുമപൂ ചേര്ത്താണ് ഞങ്ങള്ക്ക് തരാരുള്ളത് എന്നിട്ടും ഞാന് കറുത്ത് ഇരുണ്ടു നെഞ്ച് ടീബി പിടിച്ച കുട്ടികളെ പോലെ.. അയഞ്ഞു തൂങ്ങിയ മസ്സിലുകള്ആണ് എനിക്ക്.. അവനോ? വെളുത്തു.. ആരോഗ്യം നിറഞ്ഞ ശരീരം ... അവന് ടെലിവിഷനില് കാണുന്ന പരസ്യ വാചകത്തിലുള്ള പ്രോഡക്റ്റ് ആയിരുന്നില്ല കഴിച്ചിരുന്നത്.. റേഷന് ഷാപ്പില് രണ്ടു രൂപയ്ക്കു കിട്ടുന്ന അരി. പിന്നെ ഏതെങ്കിലും അയല്പക്ക വീടുകളില് ബാക്കി വരുന്ന എന്തെങ്കിലും ഭക്ഷണം..
ഹംസക്ക ഒരിക്കല് പറഞ്ഞിട്ടുണ്ട്.. അയാള്ക്കുണ്ടായ ആദ്യ കണ്മണിയെ കണ്ടപ്പോള് അയാള് അനുഭവിച്ച ആഹ്ലാദം.. നിര്വൃതി..അവന് ഒരു നിധി ആയി അയാളുടെ മനസ്സില് വളര്ന്നു. .. എന്നിട്ട് അവന്നു പേരിട്ടത്.. സുതിക്കപെട്ടവാന് എന്ന് അര്ത്ഥമുള്ള മുഹമ്മദ്.. പിന്നീടു ഒരിക്കലും അയാളുടെ സഹധര്മിണി പെറ്റില്ല,.. സുതിക്കപെട്ടവാന് കൂടെ ഉള്ളത് കൊണ്ട് മറ്റൊരു സന്താനത്തെ കുറിച്ച് ഓര്ത്തു അയാള് വേവലാതിപ്പെട്ടതുമില്ല.. പക്ഷെ ഇന്ന് മുഹമ്മദ് ബാപ്പ കുഴിച്ചിട്ട നിധിയെ കുറിച്ച് ഓര്ത്തു കൊണ്ട് നടക്കുന്നു.. അതിനു ബാപ്പ മരിക്കണം എന്ന് അവന് ആഗ്രഹിക്കുന്നു.. അല്ലെങ്ങില് തനിക്കും മക്കള്ക്കും അത് അനുഭവിക്കാന് ഭാഗ്യം ഉണ്ടാവില്ലന്നവന് കരുതുന്നു.. ഒരിക്കല് അവന് കുഴിക്കാന് ഇറങ്ങിയതാണ് . . അന്ന് ആ വീട്ടില് ഈച്ചകളുടെ ബഹളമായിരുന്നു..
കുറെ ദിവസമായി അവന് എന്റെ പിറകില് കൂടിയിട്ടുണ്ട്.. ഹംസക്കയുടെ കുടില് എന്നെ കൊണ്ട് വാങ്ങിപ്പിക്കാനാണ് അവന് നടക്കുന്നത്.. എനിക്കും അത് വങ്ങങ്ങമെന്നു തോന്നിയിട്ടുണ്ട്.. .. പക്ഷെ ..എല്ലും തോലുമായി..ചുമച്ചു .. രക്തവും കഫവും തുപ്പി കിടക്കുന്ന ആ മനുഷ്യന്റെ അവസ്ഥയെ കുറിച്ചോര്ത്തു മാത്രമാണ് ഞാന് ആ കുടില് സ്വന്തമാക്കാന് തുനിയാത്തത് .. ഞാന് അത് എടുത്താല് എന്നിലെ മനുഷ്യന് അത് തകര്ത്തു ആ ഭൂമിയില് പുതിയ കെട്ടിടം പണിയും..ഇനി അഥവാ എന്നിലെ മനുഷ്യത്വം ഹംസക്കയുടെ കൂടെ നിന്നാല് പോലും.. ഈച്ചകള് എനിക്കും ചുറ്റും പറക്കും.. അങ്ങിനെ ഞാന് ഹംസക്കയെ അവിടുന്ന് മാറ്റാന് നിര്ബന്ധിതനാവും.....അത് കൊണ്ട് അവനോടു ഞാന് പറഞ്ഞു..ബാപ്പയുടെ കാലം കഴിയുന്നത് വരെ നീ ഇത് മറക്കണമെന്ന്..
നിങ്ങള് പറയുമായിരിക്കും..നിധി ഓര്ത്താണ് ഞാന് ഹംസക്കയോട് സഹതാപം കാണിക്കുന്നതെന്ന് അതെ ശരിയാണ്.. അത് കൊണ്ട് തന്നെയാണ്..... ഒരു നൂറു രൂപ ഹംസക്കയുടെ കയ്യില് വച്ച് കൊടുത്തതും... എന്നിലെ മനുഷ്യത്വമാണ് അത് ചെയ്തത്ന്നു ഞാന് പറഞ്ഞാലും നിങ്ങള് സമ്മതിക്കില്ല.. നിങ്ങള് എന്ന് പറയുന്നത് നീയും ഞാനും ആയിരുന്നെങ്കില് ഒരു പക്ഷെ ഞാന് പറയുന്നത് നിങ്ങള്ക്ക് മനസ്സില് ആകുമായിരുന്നു....പക്ഷെ .നിങ്ങള് എന്ന് പറയുന്നത് നിങ്ങള്ക്ക് പോലും അന്യമായ എന്തോ ഒരു വികാരമാണ്...ആ വികാരത്തില് ഞാനും പങ്കു ചേരണം.. അല്ലെങ്കില് ..നിങ്ങള് എന്നെ സാമൂഹ്യ വഞ്ചകന് എന്ന് വിളിച്ചേക്കാം.. അത് കൊണ്ട് നിങ്ങളില് ഒരാള് ആവാം ഞാനും.... ഞാന് മാത്രം മാറി ചിന്തിക്കുന്നത് സാമൂഹിക തിന്മയാണ്.. കൂടുതല് ആളുകള് എന്ത് പറയുന്നു അതാണ് ശരി.. അതിനു തന്നെ അല്ലെ ജനാധിപത്യം എന്ന് പറയുന്നത്.. എല്ലാം തീരുമാനിക്കുന്നത് ജനങ്ങള് ആണ് .. തെറ്റുകളും ശരികളും.. നല്ലതും ചീത്തയും. കാര്യവും.. കാര്യമില്ലഴ്മയും.
അയാള് വീണ്ടും ചുമച്ചു. .ചോരയുടെ മണത്തിനു ദുര്ഗന്ധമില്ലാതെ ആയിട്ടന്ടന്നു മനസിലായി. ആദ്യ മഴയില് ഭൂമിയില് നിന്ന് ഉയരുന്ന ഗന്ധം പോലെ ആയിട്ടുണ്ട് ഇപ്പോള് ...എത്ര ദിവസം ഈ മഴ പെയ്തു കൊണ്ടിരിക്കും. എല്ലായിടത്തും ഇരുള് മൂടി കിടക്കുന്നു.. കുന്നിന് ചെരുവിലൂടെ കുറെ ആള്ക്കൂട്ടം നീങ്ങുന്നു.. ഏതോ മനുഷ്യന്റെ വിലാപ യാത്രയാവാം.. ആരെക്കെയോ ഹംസക്കയെ കാണാന് വരുന്നുണ്ട് എന്ന് തോന്നുന്നു.... പൊന്തകള് ഇളകി.. പൊന്തകള്ക്ക് അരികിലായി പന്തലിച്ചു നില്ക്കുന്ന പുകരശു മരത്തില് ചേക്കേറിയ പക്ഷികള് ചിലച്ചു.. കൂരിരുട്ടില് പല രൂപങ്ങളില് അവ്യക്തമായ നിഴലുകള് കുടില് ലക്ഷ്യമാക്കി നടന്നടുക്കുനത് പോലെ തോന്നിപ്പിച്ചു.. പെട്ടന്ന് ഒരു നിഴല് അകത്തേക്ക് പ്രവേശിച്ചു.. അയാള് ഹംസക്കോട് എന്തോ കുശു കുശുക്കുന്നു.. പിന്നെ ഒച്ചയും ബഹളവും.. ആ കൂട്ടത്തില് ഹംസക്കയുടെ മോനും ഉണ്ട്.. അവന്റെ ശബ്ദമാണ് കൂടുതല് ഉയര്ന്നു കേള്ക്കുന്നത്.. ചുമക്കിടയില് ഹംസക്ക പറയുന്നത് കേള്ക്കാം..ഞാന് മാറില്ല..ഞാന് ജനിച്ച മണ്ണാണ് ഇത്.. ഈ മണ്ണില് കിടന്നു വേണം എനിക്ക് മരിക്കാന്....ഇവിടെയാണ് എന്റെ സ്വപ്ങ്ങള് ഉറങ്ങുന്നത്...നിന്നെ അവള് പെറ്റുഇട്ടതു ഈ കട്ടിലില് ആണ്.... അവളുടെ ഓര്മ്മകള് ഉറങ്ങുന്ന ഈ മണ്ണ് വിട്ടു എനിക്ക് ഇറങ്ങാന് പറ്റില്ല .. ആക്രോശം കൂടി ..അത് ഉന്തും തള്ളുമായി .. ഈച്ചകള് അവര്ക്ക് ചുറ്റുമിരുന്നു പാറുന്നു .. മാലിന്യങ്ങളില് നിന്ന് മാലിന്യങ്ങളിലേക്ക് .. .. പകല് രാത്രിയുടെ വരവിനെ അറിയിച്ചു കൊണ്ട് ഇരുളിന് വഴിമാറി കൊടുത്തു.. ഇറയത്തു മഴയില് അവശേഷിച്ച തുള്ളികള്.. അപ്പോഴും.. മുറ്റത്തേക്ക് ഇറ്റിറ്റു വീണു കൊണ്ടിരിക്കുന്നുണ്ടായിരുന്നു .. അകത്തു നിന്ന് സൈനബയുടെ പിരാക്കുന്റെ ശബ്ദം നേരത്ത് നേരത്ത് വന്നു..
പിറ്റേന്ന് പ്രഭാതം ഈച്ചകളെ ഇളക്കി.. അവ നാട്ടിലും.. വീട്ടിലുമായി പാറി പാറി .. അത് പ്രവാഹമായി...പാറകള്ക്കു മറവില് നിന്ന് ഒരു പോലീസ് ജീപിന്റെ ഇരമ്പല് ഹംസക്കയുടെ കുടില് ലക്ഷ്യമാക്കി വന്നു കൊണ്ടിരുന്നു.. കരിയിലകള് വീണു ദ്രവിച്ച കുന്നിന് ചെരിവിലൂടെയുള്ള ജീപ്പിന്റെ യാത്ര ഒരു മുരള്ച്ചയോടെ കുടിലിന്റെ മുന്നില് അവസാനിച്ചു ..പെട്ടന്ന് ഈച്ചകള് .. ആ കുടിലുനു ചുറ്റും ഒരു മതില് തീര്ത്തു.. ജീപ്പില് നിന്ന് ചാടി ഇറങ്ങയവരില് രണ്ടു പേര്.. വീടിന്റെ ഒരു മൂലയില് കിളക്കാന് തുടങ്ങി..അവര്ക്ക് ചുറ്റും.. ചെറു സംഘംങ്ങളായി ആളുകള് കൂടി നിന്നു.. കിളയുടെ അവസാനം.. അവര് നിരാശ ബാധിച്ചവരെ പോലെ ആയി.. അവരുടെ കണ്ണുകള് ക്രൂരമായി .. അവരുടെ വായില് നിന്നും മലിനസമായ വാക്കുകള് പുറത്തേക്കു തെറിച്ചു..ഈച്ചകള് ആരവമായി ആര്ത്തു ...പോലീസുകാരില് ഒരാള് ലാത്തിയുടെ അറ്റം കൊണ്ട് ഹംസാക്കയുടെ കാലില് കുത്തി... .കാലിലെ വ്രണങ്ങളില് നിന്നു ചുടു ചോര പുറത്തേക്കു ഒഴുകി.. ..തനിക്കു മണ്ണ് വേണമെടോ? എവിടെടോ തന്റെ മണ്ണ്.. എന്നിട്ട് ലാത്തി കൊണ്ട് അയാള് ആ വീടിന്റെ ചുമരില് അടിച്ചു.. ചുമരില് നിന്ന് ഇളകി വന്ന സിമന്റു എടുത്തു ഹംസക്കയെ നോക്കി അയാള് ആക്രോശിച്ചു.. ഇതാണോടോ തന്റെ മണ്ണ്.. ഈ മുറ്റത്ത് കാണുന്ന ചുവന്ന മണ്ണ് നോക്കിയാണോ തന്റെ മണ്ണ് എന്ന് പറയുന്നത്..എടൊ ഇതെക്കെ തന്റെ കാലം വരെ ഒള്ളു.. തന്നെ ഇവിടെ നിന്ന് കെട്ടിയിടുക്കുന്ന ദിവസം...ഇതാ ..ഈ നിക്കുന്ന തന്റെ മോന് തന്നെ ഇത് ഇടിച്ചു പൊളിച്ചു..ഇവിടെ കോണ്ക്രീറ്റ് കെട്ടിടം പണിയും..എടൊ വയസ്സാ.. തന്റെ കാലില് ഒലിച്ചിറങ്ങുന്ന ഈ രക്തത്തിന്റെ നിറം പോലും..നാളത്തെ തലമുറയില് കാണില്ല.. അലസതയുടെ നിറമായിരിക്കും അതിനു ....രക്തവും കഫവും ചുമച്ചു തുപ്പി എല്ലും തോലുമായി കിടക്കുന്ന ഹംസക്കക്ക് ഒന്നും പറയാന് ഉണ്ടായിരുന്നില്ല..അയാള് കാണിച്ച സ്ഥങ്ങളില് എല്ലാം അവര് കിളച്ചു കഴിഞ്ഞിരുന്നു.... നിര്വികാരനായി നില്ക്കുന്ന അയാളുടെ മകന്റെ മുഖത്തേക്ക് ഞാന് നോക്കി... പിന്നെ സൈനബയിലേക്ക്.. പിന്നെ വാവിട്ടു കരയുന്ന സൈനബയുടെ കുഞ്ഞുങ്ങളിലേക്ക്
.....
ഹംസക്കയുടെ കുടില് സര്ക്കാര് ഏറ്റടുത്ത് .. ..ആ കുടിലും പരിസരവും പൊതു സ്വത്തായി പ്രഖ്യപിച്ചു.. പക്ഷെ ഹംസക്ക അവരുടെ സ്വത്തല്ല.. അയാള് പെരുവഴിയില് ആയി.. കിടക്കാന് ഇടമില്ലാതെ.. ചുമച്ചും തുപ്പിയും.. അവശേഷിക്കുന്ന കുറച്ചു നാളുകള് അയാളുടെ സ്വപ്ങ്ങളില് ഉറങ്ങാന്.. അയാളെ സമ്മതിക്കാതെ.. അയാള്ക്കും..കുടിലിനുമിടയില് ഒരു മതില് ഉയര്ന്നു... അയാളുടെ നിധി പൊതു സ്വത്താണെന്ന് പറയുന്ന നിങ്ങള് എന്ത് കൊണ്ട് ആദ്യം അയാളെ പൊതു സ്വത്തായി കണക്കാക്കി സംരക്ഷിക്കുന്നില്ല ?
ഒന്നും കണ്ടില്ലാന്നു നടിച്ചു മറ്റുള്ളവരെ പോലെ തനിക്കുമിവിടെ ജീവിച്ചു കൂടെ.. ഈ ജീവിതം ഒരു വഴി അമ്പലം മാത്രമാണ്.. വെറും ക്ഷണികം.. അതിനു അപ്പുറത്തേക്ക് ചിന്തിക്കേണ്ടതില്ല.. മനസ്സിനകത്ത് പെട്ട് പോയ കരടിനെ കുറിചോര്ത്താല് .. അതു അവിടെ കിടന്നു വ്രണങ്ങള് ഉണ്ടാക്കി കൊണ്ടിരിക്കും.. വേദനിപ്പിച്ചു കൊണ്ടിരിക്കും....... ഞാന് പറയ്യുന്നത് ആര് കേള്ക്കാന്.. ആള്ക്കൂട്ടമാണ് എല്ലാം നിശയിക്കുന്നത്.. തെറ്റും ശരിയും.. കാര്യവും.. കാര്യവും കാര്യമില്ലഴ്മയും... ഒറ്റപ്പെടന്ന്താണ് നല്ലത്..ഒറ്റക്കിരിക്കുന്ന ഒരാളിന്നു ഒരു ആള് കൂട്ടത്തില് അധികം ബുദ്ധി ഉണ്ടാവും... തനിച്ചവുമ്പോള് ഒരു സുഖമുണ്ട്.. ഒറ്റക്കിരുന്നു പറയാനുള്ളത് എല്ലാം പറഞ്ഞു തീര്ക്കാം.. ഉള്ളില് നിന്നു നാവനക്കാതെ വര്ത്തമാനം പറയാം... എല്ലാവരും ഉണ്ടാവുമ്പോള്.. മാലിന്യങ്ങള് കൂടും.. ഈച്ചകളും.. അവ മാലിന്യങ്ങളില് നിന്നും മാലിന്യങ്ങളിലേക്ക് പാറി പറക്കും
അസ്വതമായ ചലനങ്ങള് അപരിചിതമായ നാട് .. എല്ലായിടത്തും ജീര്ണതയുടെ അസ്സഹ്യമായ ഗന്ധം. .. അജ്ഞാതമായ ഏതോ ലോകത്തില് എത്തി പെട്ടത് പോലെ.. ധാരമുറിയാത്ത മഴ, നാടും മനുഷ്യരും ജന്തുക്കളും നിശബ്ധരാവുന്നു... ഈച്ചകള് ഇതൊന്നുമറിയാതെ അവ വീടുകളിലും മാലിന്യങ്ങളിലും അവയുടെ പ്രയാണം തുടരുന്നു
Subscribe to:
Post Comments (Atom)
ധന്യമീ ജീവിതം
അവള്ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന് വേണ്ടി അയാള് കാതോര്ത്തു. അവള് ഉറങ്ങിയെന്നുറപ...
-
അവള്ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന് വേണ്ടി അയാള് കാതോര്ത്തു. അവള് ഉറങ്ങിയെന്നുറപ...
-
ഖാദിം ഹുസൈൻ തിരിച്ചുവന്നിരിക്കുന്നു. എനിക്ക് അതൊരു വലിയ ഷോക്ക് ആയിരുന്നു. അയാളുടെ നെഞ്ചിൽ നിന്ന് ഇറ്റിറ്റു വീഴുന്ന രക്തത്തു...
-
മരം പെയ്യുന്നു ---------------------- "മനു, നിനക്ക് എന്താണ് അറിയേണ്ടത്? നീ ചോദിക്കുന്നത് പറയാന് എനിക്ക് ബുദ്ധിമുട്ടാ...
ശെരിയാണ് സമൂഹം തീരുമാനിക്കുന്നത് ശെരി , മറ്റുള്ളവയെല്ലാം തെറ്റുകള്..........
ReplyDeleteഅതുകൊണ്ടാണല്ലൊ ഈ അടുത്ത് ഒരു യുവാവിനെ അവര് തന്നെ അടിച്ചു കൊന്നത് ഇതാണല്ലൊ ജനാതിപത്യം, കോടത്തിക് വിധി നല്ക്കാന് പോലും ഇന്നതെ മഹാ ജനം സമ്മതിക്കില്ലാ....
താങ്കള് വളരെ നന്നായി എഴുതി
ആശംസകള്
നിത്യവും കാണുകയും കേള്ക്കുകയും ചെയ്യേണ്ടി വരുന്ന വേദനാജനകമായ ജീവിത ചിത്രങ്ങള് .നന്നായി പകര്ത്തി.ആശംസകള്
ReplyDeleteഹംസാക്കയുടെ ജീവിതം ഒരു നൊമ്പരമായി അവശേഷിക്കുന്നു വായനക്കൊടുവില്. അത് കൃത്യമായും അവതരിപ്പിച്ചു വരികളിലൂടെ. അഭിനന്ദനങ്ങള്..
ReplyDeleteനല്ല കഥ. ആശംസകള്
ReplyDelete