Tuesday, February 1, 2022

ധന്യമീ ജീവിതം



അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്.
അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു.
അവള്‍ ഉറങ്ങിയെന്നുറപ്പുവരുത്തിയിട്ടു വേണം അയാള്‍ക്ക് തിരിഞ്ഞുകിടക്കാന്‍
കണ്ണടച്ച്, ഇരുട്ടില്‍ മലര്‍ന്നു കിടന്നു മനസ്സിനെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുന്നത് അയാളിപ്പോള്‍  പതിവാക്കിയിട്ടുണ്ട്. ആ അവസരങ്ങളിലെല്ലാം അയാള്‍ പോലുമറിയാതെ  ഉള്ളിൽ നിന്ന് ഒരു നെടുവീര്‍പ്പിന്റെ ശബ്ദം പുറത്തേക്കു വരാറുണ്ടായിരുന്നു. പലപ്പോഴും അവളതു കേള്‍ക്കുകയും, അയാളോടു ചേര്‍ന്നുകിടന്ന്, നെഞ്ചില്‍ തലചേര്‍ത്ത് അയാളെ  ആശ്വസിപ്പിക്കാന്‍ ശ്രമിക്കാറുമുണ്ടായിരുന്നു. അപ്പോള്‍ അയാള്‍ കൂടുതല്‍ അസ്വസ്ഥനാവുകയും അവളെ തന്നിൽനിന്നടർത്തി മാറ്റി നേരെ കിടത്തുകയും ചെയ്യും. പിന്നീട്  അയാള്‍ അവളുടെ  മനസ്സ് തേടിപ്പോകും. അപ്പോള്‍  അവളുടെ കണ്ണുകളില്‍ നിഴലിക്കുന്ന വേദന അയാളിലേക്കും പടരും. തന്നോടൊത്ത് ജീവിതം തുടങ്ങിയതു കൊണ്ടാണല്ലോ അവള്‍ക്കിങ്ങനെ കരയേണ്ടിവന്നത് എന്നോര്‍ത്ത് അയാള്‍ തേങ്ങും. എന്നിട്ട്  അവളിലേക്കു ചേര്‍ന്നുകിടന്ന് അവളെ ആശ്വസിപ്പിക്കും,   അവളുടെ കവിളില്‍ തന്റെ മുഖം ചേര്‍ത്ത് അയാള്‍ ഉറങ്ങാന്‍ കിടക്കും. അപ്പോഴൊക്കെ, അയാള്‍ ഉറങ്ങുന്നതിനു മുന്നേ അവള്‍ ഉറങ്ങുകയും, അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ശക്തി കൂടി വരുന്ന അവസരത്തില്‍ അയാള്‍ മലര്‍ന്നു കിടന്ന്  ഓര്‍മകളിലേക്കൊഴുകാന്‍ തന്റെ മനസ്സിനെ അനുവദിക്കുകയും ചെയ്യുമായിരുന്നു.


അവള്‍ ഉറങ്ങാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു കിടന്നു. അവള്‍ ഉറങ്ങിയെന്നുറപ്പായപ്പോള്‍ അയാള്‍ ശബ്ദം കേള്‍പ്പിക്കാതെ എഴുന്നേറ്റു. മുറിയില്‍നിന്ന് പുറത്തേക്കുള്ള ഇടനാഴിയിലൂടെ ടെറസ്സിലേക്ക് പ്രവേശിക്കുന്ന വാതില്‍ തുറന്നു പുറത്തേക്കിറങ്ങി. തലേദിവസം പെയ്ത വേനല്‍ മഴ അന്തരീക്ഷത്തിലെ ഉഷ്ണത്തിന് തെല്ലു ശമനം വരുത്തിയിട്ടുണ്ടെന്ന് അയാള്‍ക്കു തോന്നി. അയാളോര്‍ത്തു, ‘ഒന്നും വേണ്ടിയിരുന്നില്ല,  വെറുതെ ആയിരുന്നില്ലേ അവളെ തന്റെ ജീവിതത്തിലേക്കു കൊണ്ടുവന്നത്. ? ആര്‍ക്കു വേണ്ടിയായിരുന്നു താന്‍ അത് ചെയ്തത്? കുടുംബത്തിനു വേണ്ടിയായിരുന്നുവോ?  ആയിരിക്കണം.അല്ലെങ്കില്‍, ഏകനായി ജീവിക്കാമായിരുന്നു. തന്റെ ദുഖങ്ങളും വ്യഥകളും തന്നില്‍ മാത്രം ഒതുങ്ങുമായിരുന്നു. അവള്‍ തന്റെ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോള്‍ എല്ലാം നേടിയ പ്രതീതി ആയിരുന്നു.  എന്നിട്ടും അവളോടൊത്തുള്ള രാത്രികളില്‍  ഒരിക്കലും യൌവ്വനം തുടിക്കുന്ന ഒരു ഭര്‍ത്താവിന്റെ സാന്നിധ്യമറിയിക്കാന്‍ തനിക്കു കഴിഞ്ഞിരുന്നില്ല. തന്റെ ബലഹീനത അവളില്‍ ഉണ്ടാക്കിയത് അവളെ ഇഷ്ടമല്ല എന്ന തോന്നലാണ്. താന്‍ ബലഹീനനല്ലെന്ന്  അവളെ അറിയിക്കാന്‍ കുറെ ശ്രമിച്ചതാണ്.  അവളിലേക്ക്‌ പ്രവേശിക്കുമ്പോള്‍, അവളുടെ ശരീരം തന്റെ ശരീരത്തോട് മുട്ടിയുരുമ്മുമ്പോള്‍, ആ കരവലയത്തിൽ അലിഞ്ഞു ചേരുമ്പോള്‍,  അവളുടെ ചുണ്ടുകളില്‍ തന്റെ ചുണ്ട് ചേരുമ്പോള്‍,  അറിയാതെ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഭീതിജനകമായ  ഓര്‍മകളിലേക്ക്  മനസ്സ് സഞ്ചരിക്കാന്‍ തുടങ്ങും.

ചുവന്നു കലങ്ങിയ കണ്ണുകളുള്ള,  നെഞ്ചില്‍ ചുരുണ്ട ആകൃതിയില്‍ കറുത്ത രോമങ്ങളുള്ള, തടിച്ച ദേഹപ്രകൃതിയുള്ള അയാളുടെ നോട്ടവും ചിരിയും മനസ്സിലേക്ക് ഓടിയെത്തുന്നതോടുകൂടി സംഭരിച്ചുവെച്ച  ആവേശം തണുത്തുറഞ്ഞു മഞ്ഞുകട്ട പോലെയാവും. പിന്നീട് തളര്‍ച്ച ബാധിച്ചവനെ പോലെ കട്ടിലിലേക്ക് വീഴുമ്പോള്‍ കാതിലേക്ക് അരിച്ചിറങ്ങുന്ന അവളുടെ തേങ്ങലുകള്‍ കേള്‍ക്കരുതെന്ന്  വെറുതെ  ആഗ്രഹിച്ചുപോവും. പക്ഷെ അവളുടെ തേങ്ങലിന്റെ ശബ്ദം കൂടിവരുമ്പോള്‍ അറിയതെ താനും തേങ്ങിപ്പോവും. ‘നിന്നോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല എന്റെ പ്രിയപ്പെട്ടവളേ,  ഞാന്‍ ഇങ്ങിനെ ആയി മാറുന്നത്’ എന്നു പറയാൻ ശ്രമിച്ചതാണ്.
അത് കേട്ടുകഴിഞ്ഞാല്‍ പിന്നെ അവള്‍ ചോദിക്കില്ലേ, ‘പിന്നെ എന്തുകൊണ്ട് താന്‍ ഇങ്ങനെ അവശനായി മാറുന്നുവെന്ന്.? എന്തുകൊണ്ട് തന്റെ വിരലുകള്‍ക്ക് അവളുടെ ശരീരത്തിലെ  മാന്ത്രിക വീണയില്‍ സ്വപ്തസ്വരങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന്.?’ അപ്പോളെന്തു പറയും? ‘നെഞ്ചിൽ ഇരുണ്ട രോമങ്ങള്‍ നിറഞ്ഞ, കറുത്തു തടിച്ച, വിയര്‍പ്പിന്റെയും മദ്യത്തിന്റെയും അറപ്പുളവാക്കുന്ന  മണവുമുള്ള ആ മനുഷ്യനെക്കുറിച്ച് പറയേണ്ടി വരില്ലേ? പറഞ്ഞാല്‍ അവള്‍ക്കതുൾക്കൊള്ളാന്‍ കഴിയുമോ? പക്ഷെ, പറയണം.  അല്ലെങ്കില്‍ താന്‍ ഒന്നിനും കൊള്ളാത്തവനായിപ്പോവും.  ഷണ്ഡനെന്ന് നാളെ ലോകം പറയും  അതിനിട വരുത്തിക്കൂടാ.’

അയാള്‍ പതുക്കെ അവള്‍ കിടക്കുന്ന മുറിയിലേക്ക് നടന്നു. ജനല്‍പ്പാളികളിലൂടെ അരിച്ചിറങ്ങുന്ന നിലാവിന്റെ വെട്ടം  ഇരുട്ട് പുതച്ചു കിടക്കുന്ന മുറിയിലേക്ക് അരിച്ചിറങ്ങുന്നത് കൊണ്ടാവണം, അവളുടെ വെളുത്തുതുടുത്ത  കാല്‍വണ്ണയുടെ കൊലുസിട്ട ഭാഗം  അയാളുടെ കണ്ണുകള്‍ക്കു കാണാന്‍ കഴിഞ്ഞത്.. അയാള്‍ മുട്ടുകുത്തി അവളുടെ കാലുകള്‍ക്കരികിലായി തന്റെ മുഖം താഴ്ത്തി. പൊടുന്നനെ അയാളുടെ മനസ്സ് താന്‍ ആരാധിക്കുന്ന ദേവതക്കു മുന്നില്‍ തൊഴുതുകേണു മാപ്പിരക്കുന്ന ഒരു വിശ്വാസിയുടെ അവസ്ഥയിലേക്കെത്തി. അയാള്‍ പതുക്കെ പറയാന്‍ തുടങ്ങി..

"ആ സംഭവത്തിനു ശേഷം  പിന്നീടൊരിക്കലും ഞാന്‍ അയാളെ കണ്ടിട്ടില്ല. അയാളെ കാണുന്ന ഒരു അവസ്ഥ വന്നുചേര്‍ന്നാല്‍ അലറിവിളിച്ചുപോവുമോ എന്നു ഞാന്‍ ഭയപ്പെട്ടിരുന്നു. അയാളുടെ സാന്നിദ്ധ്യമുണ്ടാവും എന്നു തോന്നിപ്പിക്കുന്ന  വഴികളില്‍ നിന്നെല്ലാം ഞാന്‍  ഒഴിഞ്ഞു നടക്കാറുണ്ട്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. നാട് കുറെ മാറി.. ഇടവഴികള്‍ക്ക് പകരം, റോഡുകള്‍ വന്നു. ഇരുട്ട് നിറഞ്ഞ തെരുവോരങ്ങള്‍ക്കു പകരം, വൈദുതിവിളക്കുകള്‍ നിറഞ്ഞ പ്രകാശം വിതറുന്ന വീഥികള്‍ രൂപപ്പെട്ടു. എങ്കിലും എന്റെ  മനസ്സ് ഇപ്പോഴും മാറിയിട്ടില്ല.  ഇപ്പോഴും അയാളുടെ ഓര്‍മ്മകള്‍ എന്നെ എന്റെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ടുപോകുന്നു. ഒരിക്കല്‍ സ്കൂളില്‍  നിന്ന് വീട്ടിലേക്കു മടങ്ങിവരുമ്പോഴുള്ള  ഒരു സായാഹ്നത്തിലായിരുന്നു അയാളെ കണ്ടത്.  ബസ്‌സ്റ്റാന്‍ഡില്‍ കീര്‍ത്തി ടൂറിസ്റ്റ് ഹോമിന്റെ തൊട്ടടുത്ത് കുട്ടികളുടെ ആരവം കേട്ടാണ് ഞാന്‍  അങ്ങോട്ടു പോയത്. പതിനഞ്ചും പതിനാറും വയസ്സുള്ള ചുണ്ടുകളില്‍ ചുവന്ന നിറത്തില്‍ ചായം പൂശിയ കുറെ കുട്ടികളുടെ ഒരു കൂട്ടമായിരുന്നു അവിടെ. അവര്‍ കൈകള്‍ കോര്‍ത്തു പിടിച്ച് ഒരു വലയം തീര്‍ത്തിരിക്കുന്നു.. ആ വലയത്തിനുള്ളില്‍ ഒരു കൊച്ചുകുട്ടി നില്‍ക്കുന്നു. കുട്ടികള്‍ എല്ലാവരും കൂടി എന്തോ പറയുന്നു. എന്നിട്ട് ആര്‍ത്തു ചിരിക്കുന്നു. വലയത്തിനുള്ളിലെ കുട്ടി വലയം ഭേദിച്ച് പുറത്തുകടക്കാന്‍ ശ്രമിക്കുന്നു. എന്നെക്കണ്ടപ്പോള്‍ ആ കുട്ടികള്‍ എന്നെയും ആ വലയത്തിനകത്താക്കാന്‍  ശ്രമം നടത്തി. അവിടെനിന്നോടി ബസ്‌സ്റ്റാന്‍ഡിനു പുറത്തെത്തിയപ്പോളാണ്  അയാളെ കണ്ടത്.. അയാള്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നു. ആ കണ്ണുകള്‍ക്ക്‌ എന്തോ മാന്ത്രിക ശക്തിയുള്ളതു പോലെ തോന്നിപ്പിച്ചു.
 
സ്കൂളിലെ കൂട്ടുകാരാണ് പറഞ്ഞുതന്നത്, കുട്ടികളുടെ കൂട്ടത്തെക്കുറിച്ച്. സന്ധ്യമയങ്ങുമ്പോള്‍ കുട്ടികളെത്തേടിവരുന്ന ആളുകളുടെ കൂടെ പോയാല്‍, ആ കുട്ടികള്‍ക്ക് കുറെ കാശ് കിട്ടും.  ആവശ്യമുള്ള  ഭക്ഷണവും കിട്ടും. വരുന്നവര്‍ക്ക് നന്നായി ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്ക്  ചോദിക്കുന്നതെന്തും അവര്‍ കൊടുക്കും. കേട്ടപ്പോള്‍ അറപ്പും വെറുപ്പും തോന്നി.  സ്കൂളിലേക്ക് പോവുന്ന വഴിയില്‍ അയാള്‍ എല്ലായ്പ്പോഴും എന്നെ നോക്കി, ചിരിച്ചുകൊണ്ടു നില്‍പ്പുണ്ടാവും.  കുട്ടികളെ കൊണ്ടുപോവാന്‍ വരാറുള്ള ആളായിരിക്കുമെന്നു തോന്നിയപ്പോള്‍ സംശയിച്ചു തലകുനിച്ചാണ് അയാള്‍ക്കു  മുന്നിലൂടെ നടന്നിരുന്നത്. വല്ലപ്പോഴും തലയുയര്‍ത്തി നോക്കുമ്പോള്‍,  അയാളുടെ കത്തുന്ന കണ്ണുകള്‍ എന്റെ കണ്ണുകളുമായി കൂട്ടിമുട്ടും. അപ്പോള്‍ അയാളില്‍ ഒരു ചിരിവിടരും. എന്നെ അയാളിലേക്കു ക്ഷണിക്കുന്നതു പോലെ  ആയിരുന്നു ആ ചിരി. എന്റെ  തടിച്ച ശരീരമായിരിക്കണം അയാള്‍ക്ക് എന്നോട്  ഇഷ്ടം തോന്നാൻ കാരണമായതെന്നു തോന്നാറുണ്ട്. ഒരിക്കല്‍ അയാള്‍ ഒരു നൂറിന്റെ നോട്ടെടുത്ത് എന്റെ  നേരെ നീട്ടി. ആരും കാണുന്നില്ലെന്നുറപ്പു വരുത്തിയിട്ടാണ് ഞാന്‍ അതുവാങ്ങി പാന്റ്സിന്റെ പോക്കറ്റില്‍ ഇട്ടത്. പിന്നീട്  അയാളെ കാണുമ്പോള്‍ കാല്‍മുട്ടുകള്‍ വിറയ്ക്കാന്‍ തുടങ്ങും. വായില്‍ ഉമിനീര്‍ വറ്റാന്‍ തുടങ്ങും.. അയാൾക്കുനേരെ നോക്കാന്‍ ശക്തിയില്ലാതെ ആ വഴി നടക്കാന്‍ പേടിയായി. കുറെ ദിവസങ്ങൾ വഴിമാറി നടന്നു. കാണാത്തപ്പോള്‍ ആശ്വാസം തോന്നിത്തുടങ്ങി. പിന്നെപ്പോഴോ വീണ്ടും അയാളെ കാണാന്‍ മോഹം തോന്നി. അങ്ങിനെയൊരിക്കലാണ്  അയാള്‍ എന്റെ  പിറകിലായി വന്നത്. ഞാന്‍ ധൃതിപ്പെട്ടോടാന്‍ ശ്രമിച്ചെങ്കിലും ഓടാന്‍ കഴിഞ്ഞില്ല. പിടിക്കപ്പെട്ടു എന്ന് തോന്നിയപ്പോള്‍ തളര്‍ന്നു താഴെയിരുന്നു. അയാള്‍ വന്നു പിടിച്ചെഴുന്നേല്‍പ്പിച്ച് ഒരു ഹോട്ടലിലേക്കു  കൊണ്ടുപോയി പൊറോട്ടയും ചിക്കന്‍ കറിയും വാങ്ങിത്തന്നു.  ഹോട്ടലില്‍ നിന്നിറങ്ങിയപ്പോള്‍ കൂടെച്ചെല്ലാന്‍  ആവശ്യപ്പെട്ടു. ഒന്നും മിണ്ടാതെ പിറകെ നടക്കുകയായിരുന്നു. ബസ്‌സ്റ്റാന്റ് ചുറ്റി സ്കൂളിലേക്കു നടക്കുന്ന വഴിയിലൂടെ,  അയാളുടെ പിറകിലായി മിടിക്കുന്ന ഹൃദയത്തോടെ നടന്നു. കുറച്ചുദൂരെ യെത്തിയപ്പോള്‍ ഒരു മുസ്ലിം പള്ളിയും ശ്മശാനവും കണ്ടു. അത് കഴിഞ്ഞു പിന്നെയും കുറച്ചുകൂടി നടന്നപ്പോള്‍ ഞങ്ങൾ ഒരു ഇടവഴിയിലേക്കുള്ള പ്രവേശനദ്വാരത്തിലെത്തി

ആ ഇടവഴി ഒരു പുഴയുടെ തീരത്തേയ്ക്കുള്ളതാണെന്ന് അയാള്‍ പറഞ്ഞു.  പിന്നെപ്പറഞ്ഞു, ‘ആ പുഴയുടെ തീരത്ത് നമുക്കിരിക്കാം, അവിടേക്ക് നമ്മളെ ശല്യം ചെയ്യാന്‍ ആരും വരില്ല. അവിടെ നമുക്ക് നമ്മുടെ ലോകം തീര്‍ക്കാം.’  അതും പറഞ്ഞു അയാള്‍ ആ ഇടവഴിയിലേക്ക് പ്രവേശിച്ചു.. പെട്ടെന്ന് എന്റെ കാലുകള്‍ക്ക് ശക്തി കുറഞ്ഞുവന്നു. എന്റെ ദേഹമാകെ വിറയല്‍ ബാധിച്ചതു പോലെ തോന്നി. ഇടവഴിയിലെ മൂകത എന്നെ ഭീതിപ്പെടുത്തി. താന്‍ തിരിഞ്ഞോടി. ഓടിയോടി ത്തളര്‍ന്ന ഞാന്‍ വീട്ടിലെത്തി കട്ടിലിലേയ്ക്ക് വീണു. എന്റെ പ്രിയേ, നിന്നോടൊത്തുള്ള നിമിഷങ്ങളില്‍, ഈ ഓര്‍മ്മകള്‍ എന്നെ വേട്ടയാടുന്നു,  അപ്പോള്‍ ഞാന്‍.."

പെട്ടെന്ന് അവള്‍ കിടക്കവിട്ടെഴുന്നേറ്റു  എന്നിട്ട് അയാളോട് ചോദിച്ചു,

"സത്യമാണോ നിങ്ങള്‍ പറയുന്നത്?"
എന്നെ വിശ്വസിക്കു. ഞാന്‍ പറയുന്നത് സത്യമാണ്. അയാള്‍ എന്നെയൊന്നും ചെയ്തിട്ടില്ല.”

"പുഴവക്കിലെ  പൊന്തക്കാടിനു പിന്നിലേക്ക്‌ അയാള്‍ നിങ്ങളെ വലിച്ചിഴച്ചുകൊണ്ടു പോയില്ലേ? വായ പൊത്തിപ്പിടിച്ചില്ലേ?"
ഇല്ല..ഇല്ല...എന്നെ അയാളൊന്നും ചെയ്തിട്ടില്ല.”

"നിങ്ങള്‍  കുതറിമാറിയപ്പോള്‍ കരണത്തടിച്ചില്ലേ ? ഒച്ച വെച്ചാല്‍  കൊല്ലുമെന്ന്  ഭീഷണിപ്പെടുത്തിയില്ലേ? സത്യം പറയൂ..."

അയാള്‍ക്ക് വെപ്രാളമായി. മത്തു പിടിച്ചവനെപ്പോലെ അയാള്‍  അവളുടെ ശരീരത്തില്‍  പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു..
"നീ എന്താണീ പറയുന്നത്? ഇതൊക്കെ നിനക്കെങ്ങനെ മനസ്സിലായി?"

അവള്‍ മന്ത്രിക്കുന്നതുപോലെ എന്തോ പറഞ്ഞു. എന്നിട്ട് ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് അയാളുടെ കാലിലേയ്ക്ക് വീണു. തേങ്ങലുകള്‍ക്കിടയില്‍ അവള്‍ പറഞ്ഞു കൊണ്ടിരുന്നു:
"എനിക്കും പറയാനുണ്ട്‌  ചിലതൊക്കെ, എനിക്കും അറിയിക്കാനുണ്ട്  ചിലതൊക്കെ
അന്ന് എനിക്ക് പതിനഞ്ചു വയസ്സായിരുന്നു..”

അയാള്‍ അലറി വിളിച്ചു  "വേണ്ട.. "

എന്നിട്ട് അയാള്‍ അവളെ ചേര്‍ത്തുപിടിച്ചു. അവളുടെ കണ്ണുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍ത്തുള്ളികള്‍ അയാൾ ചുണ്ടുകള്‍ കൊണ്ട് ഒപ്പിയെടുത്തു. അവളെ തന്റെ നെഞ്ചിലേയ്ക്കു ചേര്‍ത്ത്പിടിച്ച് അരികെ കിടത്തി. അയാളുടെ  ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത മാറിമറിഞ്ഞു . പതുക്കെപ്പതുക്കെ അവളെ അയാള്‍ അറിയാന്‍ തുടങ്ങി. അയാളുടെ യൗവ്വനം അവളുടെ വികാരങ്ങളില്‍ ജ്വാലയായി പടര്‍ന്നുകയറി. അവളുടെ കൈവിരലുകളുടെ താളത്തിനനുസരിച്ച്
അയാള്‍ അവളെ തന്റെ ശരീരത്തോട് ചേര്‍ത്ത് അമര്‍ത്തിക്കൊണ്ടിരുന്നു. അധികം  താമസിയാതെ അനുഭൂതിയുടെ  ആഴക്കയങ്ങളിലൂടെ അവര്‍ ഒന്നായിത്തീര്‍ന്നു.

പനിനീര്‍പ്പൂവ്



ഖാദിം ഹുസൈൻ തിരിച്ചുവന്നിരിക്കുന്നു.
എനിക്ക് അതൊരു വലിയ ഷോക്ക്‌ ആയിരുന്നു.
അയാളുടെ നെഞ്ചിൽ നിന്ന് ഇറ്റിറ്റു വീഴുന്ന രക്തത്തുള്ളികൾ മഷിയാക്കി
ഞാനൊരു കഥ എഴുതണമെന്നു ആഗ്രഹിച്ചിരുന്നു.
അയാളെ വീണ്ടും കണ്ടുമുട്ടിയപ്പോൾ എന്റെ മനസ്സിന്റെ ഉള്ളിന്റെയുള്ളിൽ തിളച്ചുകൊണ്ടിരിക്കുന്ന ലാവ പ്രവാഹം പെട്ടെന്ന് നിലച്ചത് പോലെതോന്നി.
ഇനി ഞാൻ ആരെ കുറിച്ച് എഴുതും?
ജോലി സ്ഥലത്ത് നിന്ന് മാതൃരാജ്യമായ ഈജിപ്തിലേക്കു
അയാൾ യാത്രതിരിക്കുമ്പോൾ, ഹസ്തദാനത്തിനായി എന്റെ നേർക്ക്‌ നീട്ടിയകൈകളിൽ എന്തിനേയും മരവിപ്പിച്ച്‌ കളയുന്ന തണുപ്പായിരുന്നു.
മരണത്തിനു വല്ലാത്ത തണുപ്പാണെന്ന് ആരോ പറഞ്ഞത് എന്റെ മനസ്സില് എവിടെയോ മായാതെ കിടപ്പുണ്ടായിരുന്നു.
അയാളുടെ കൈകളിലെ തണുപ്പ് തിരിച്ചറിഞ്ഞപ്പോൾ
ഇനിയൊരിക്കലും അയാള്ക്ക് തിരികെ വരാൻ കഴിയില്ലാന്ന് ഞാൻ ഉറപ്പിച്ചതായിരുന്നു.
അതുകൊണ്ടുതന്നെ, അയാൾ കൈമാറിയ കമ്പനി ഇടപാടുകളെ സംബന്ധിച്ച രേഖകൾ മേലുദ്യോഗസ്ഥർക്ക് അയക്കാതെ അലക്ഷ്യമായി ഡ്രോയറിൽ നിക്ഷേപിച്ചുകൊണ്ട്‌ ഞാൻ അയാളുടെ മരണ വാർത്ത‍ ശ്രവിക്കാനായി കാതോർത്തിരിക്കുകയായിരുന്നു.

വെടിയുണ്ടകൾ തുളവീഴ്ത്തിയ അയാളുടെ ശരീരത്തിന്റെ ചിത്രങ്ങളും,
വേർപ്പാട് സൃഷ്‌ടിച്ച നഷ്‌ടവും ശൂന്യതയും സഹിക്ക വയ്യാതെ അനിശ്ചിതത്വത്തിന്റെയും ദുരിതങ്ങളുടെയും നടുവില്‍ നിന്ന്  വാവിട്ടു നിലവിളിക്കുന്ന അയാളുടെ പ്രിയതമയുടെയും, കുഞ്ഞുങ്ങളുടെയും കരൾ അലിയിക്കുന്ന കഥകളും ചിത്രങ്ങളും ടെലിവിഷൻ കാഴ്ചകളായി കണ്ണിൽ നിറയുന്ന ദിനം ഓർത്ത്‌  കുറെ രാത്രികളായി ഞാൻ ഉറക്കമില്ലാത്ത അവസ്ഥയിലെത്തിയിലേക്ക് എത്തിയിട്ടുണ്ടായിരുന്നു .
ഇനിയുള്ള കാലം അയാൾ ജീവിക്കേണ്ടത് എന്റെ ആത്മാവിൽ നിന്ന് ഉതിർന്നുവീഴുന്ന
അക്ഷരങ്ങളിൽ നിന്നാകണമെന്ന് ഞാൻ വ്യമോഹിച്ചിരുന്നു.
പക്ഷെ, അയാളുടെ തിരിച്ചുവരവ് എന്നെ നിരാശപ്പെടുത്തി കളഞ്ഞിരിക്കുന്നു.
എന്നെ വീണ്ടും കണ്ടുമുട്ടിയപ്പോൾ, അയാൾ എന്നെ കെട്ടിപ്പിടിച്ച് അയാളിലേക്ക് ചേർത്ത് എന്തൊക്കെയോ പറയാൻ ആരംഭിച്ചു.
ഞാനപ്പോൾ അയാളുടെ ഹൃദയമിടിപ്പിന്റെ ശബ്ദത്തിനു വേണ്ടി ചെവിയോർത്തു
എന്റെ ചെവി അയാളുടെ നെഞ്ചിലേക്ക് അടുപ്പിച്ച നിമിഷം പലതരം പക്ഷികളുടെ കളകൂജനം പോലെ എന്തോ ചില ശബ്ദങ്ങൾ അയാളുടെ ഹൃദയത്തിന്റെ ഭിത്തിയിൽ നിന്ന് പുറത്തു വരുന്നത് പോലെ എനിക്ക് തോന്നി. പിന്നെയത് ഒരു കുയിലിന്റെ മണിനാദം പോലെ ആയിമാറി.
കുറച്ചു നിമിഷത്തിനു ശേഷം പാറകൾ ഭേദിച്ച് ഒഴുകുന്ന ഒരു നദിയുടെ ആർത്തനാദം പോലെയായി.
എന്നിൽ നിന്ന് അടര്ന്നു മാറുമ്പോൾ ഞാൻ അയാളുടെ കണ്ണുകൾ ശ്രദ്ദിച്ചു.
അവ തീക്ഷ്‌ണങ്ങളായിരുന്നു. ഒരു പൂച്ചയുടെ കണ്ണുകൾ പോലെ അവ തിളങ്ങുന്നുണ്ടായിരുന്നു.
മരണത്തെ ജയിച്ച് മൂന്നാംദിവസം ഉയർത്തെഴുന്നേറ്റ ക്രിസ്തുവിനെ പോലെ
എന്റെ മുമ്പിൽ അവതരിച്ച അയാളിൽ എനിക്ക് വല്ലാത്ത അപരിചിത്വം തോന്നി.
എന്നിട്ടും അയാൾ പറയുന്നത് കേള്ക്കാനായി ഞാൻ കാതോർത്തു.
കാരണം അയാൾ ഒരു കഥയാണ്.

അയാൾ പറയാനാരംഭിച്ചു " അന്നത്തെ ദിവസം സാധാരണ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി സൈന്യത്തിന്റെ വിമാനങ്ങള്‍
കൂടാരത്തിന് മീതെ കൂടി വട്ടമിട്ടു പറക്കുന്നത് കാണാമായിരുന്നു.
നമസ്‌കാരവും, പ്രാര്‍ഥനയും, മുദ്രവക്ക്യം വിളികളുമായി കൂടരത്തിൽ ഞങ്ങൾ നീതിക്കുവേണ്ടിയുള്ള സമരപോരട്ടത്തിൽ ആയിരുന്നു.
ആ ദിവസം എനിക്കേറ്റവും പ്രിയപെട്ടതായിരുന്നു.
സ്ത്രീകളും കുട്ടികളും വളരെയേറെ ആഹ്ലധഭരിതരായിരുന്നു.
അവരിൽ ചിലര് പനിനീർ പൂവുകളെ ഒലിവ് നാരുകൾ കൊണ്ട് ബന്ധിച്ചു പൂക്കുടകൾ തീർത്തുകൊണ്ടിരിക്കുകയായിരുന്നു.
കുട്ടികൾ കൈകളിലും കാലുകളിലും മൈലാഞ്ചി ഇടുന്ന തിരക്കിലായിരുന്നു.
വളരെ വൈകിയായിരുന്നു ഞാൻ തലേദിവസം ഉറങ്ങാനായി കിടന്നത്
അതുകാരണം, ഉറക്കമുണരുമ്പോൾ നേരം നന്നേ വെളുത്തിരുന്നു. .
ഉടനെ ഞാൻ കൈകാലുകൾ കഴുകി പ്രഭാത നമസ്ക്കാരത്തിൽ ഏർപ്പെട്ടു.
കുട്ടികൾ തലേദിവസം ഉപേക്ഷിച്ച ഒലീവ് ചില്ലകൾ ഇടനാഴികളിൽ അവിടെയായി ചിതറി കിടപ്പുണ്ടായിരുന്നു.
ചുവന്ന പനിനീര് പൂക്കളുടെ ഗന്ധം എന്റെ ഘ്രാണശക്തിയെ പരീക്ഷിച്ചുകൊണ്ടിരുന്നപ്പോൾ,
സ്വപനങ്ങൾക്കും പ്രതീക്ഷകള്ക്കും അതിരുകളില്ലാത്ത സുഗന്ധം ഉണ്ടന്ന് എനിക്ക് മനസ്സിലായി.
പെട്ടെന്നാണ് ഒരു തീഗോളം എന്റെ നേരെ പാഞ്ഞു വരുന്നത് കണ്ടത്.
എന്റെ തല പിളര്ത്തുക എന്നൊരു ലക്ഷ്യമായിരുന്നു ആ തീയുണ്ടക്ക്.
പക്ഷെ അപ്പോഴേക്കും എവിടെനിന്നോ ഈയം പാറ്റകളെ പോലെ ഒരു പറ്റം മനുഷ്യർ
എനിക്ക് ചുറ്റും മതിലുകൾ തീർത്ത്‌ കഴിഞ്ഞിരുന്നു.
കണ്ണടച്ച് തുറക്കും മുമ്പേ വെടിയുണ്ടകളുടെ തീമഴ എനിക്ക് ചുറ്റും പെയ്യാൻ തുടങ്ങി.
നെഞ്ചിലേക്ക് തുളച്ചു കയറിയ വെടിയുണ്ടകൾ ഏറ്റു ചീറ്റി തെറിച്ച രക്തവുമായി ഭൂമിയിലേക്ക്‌ പിടഞ്ഞു വീണു മരണത്തിന്റെ മായിക ലോകത്തേക്ക് പറന്നകന്നു പോവുന്ന നിസ്സഹായരായ എന്റെ സഹോദരന്മാരുടെ ചുണ്ടുകൾ
'അല്ലാഹുവേ നിയാണ് വലിയവൻ' എന്നുറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ജീവന്‍ നിലച്ചുപോയ ആ ശരീരങ്ങൾ കണ്ടപ്പോൾ എന്റെ മനസ്സ് പിടഞ്ഞില്ല.
കാരണം, അവർ ദൈവ മാർഗത്തിൽ യുദ്ധം ചെയ്തു സ്വയം വീരമൃത്യു വരിച്ചവരാണ്.
അവര്‍ രക്തസാക്ഷികളാണ്. പരലോകത്ത് അല്ലാഹുവിന്റെയടുത്ത് അവർ ഊഷ്മളമായി സ്വീകരിക്കപ്പെടും എന്ന് തീര്ച്ചയാണ്.
ദൈവത്തിന്റെ വിളിക്കായി ഞാനും കാതോർത്തു.
പക്ഷെ എനിക്ക് ചുറ്റും നിലയുറപ്പിച്ച മനുഷ്യമതിൽ രക്തകളമായി മാറിയിട്ടും എന്നെ മാത്രം മരണം വിളിച്ചുകൊണ്ടുപോയില്ല.
മരണത്തിനപ്പുറമുള്ള യഥാർത്ഥ ജീവിതം ആസ്വദിക്കാൻ എനിക്ക് ഭാഗ്യമില്ലാതെ പോയല്ലോ എന്നോർത്തപ്പോൾ കരയാൻ തോന്നി.
നൈമിഷികമായ ഈ ജീവിതത്തിൽ നിന്ന് എന്നെ തിരിച്ചെടുത്തു പരമമായ പരലോക ജീവിതം പ്രധാനം ചെയ്യണമേ എന്ന് ഞാൻ പ്രാർഥിച്ചുകൊണ്ടിരുന്നു.
അല്ലാഹു എന്നെ ഭൂമിയിൽ അവശേഷിപ്പിച്ചത് എന്റെ മകള്ക്ക് വേണ്ടി മാത്രമായിരിക്കണം എന്നെനിക്കു തോന്നി.
അവളുടെ വിവാഹം നിശ്ചയിച്ചു ഉറപ്പിച്ചതായിരുന്നു.
അവൾക്കു വേണ്ടിയായിരുന്നു പനിനീര് പൂക്കളുടെ കുട്ടകൾ ഞങ്ങൾ ഉണ്ടാക്കിയിരുന്നത്.
തലേ രാത്രിയിൽ അവളന്റെ മടിയിൽ തല ചേര്ത്തു വച്ചാണ് കിടന്നത്
സംസാരത്തിനിടെ ഞാൻ അവള്ക്കായി ഒരു പനിനീർപൂ സമ്മാനിച്ചു.
അവളതു വിരലുകൾക്കിടയിൽ മുറുകെ പിടിച്ചുകൊണ്ടാണ് ഉറങ്ങാൻ കിടന്നത്.
അവളുടെ കണ്ണുകള നോക്കിയിരിക്കുമ്പോൾ എന്റെ ആത്മാവിൽ ആഴത്തിലെവിടെയോ ശാന്തിയും കാരുണ്യവും നിറയുന്നതായി എനിക്ക് തോന്നി.
ഒരു തണുത്ത കാറ്റു ഞങ്ങളുടെ വസ്ത്രങ്ങളുടെയുള്ളിലൂടെ തുളഞ്ഞു കയറി പോയപ്പോൾ അവൾ എന്നോട് പറഞ്ഞു
അവളൊരു പറവയായിരുന്നെങ്കിൽ ദൂരെ പർവതങ്ങൽക്കിടയിലെ താമരപ്പൊയ്കയുടെ തീരത്ത് അവളൊരു കൂട് ചമക്കുമായിരുന്നു
എന്നിട്ട് സുവർണ്ണ ലില്ലി പൂക്കൾ കൊണ്ടായി എനിക്കൊരു കട്ടിൽ പണിയിച്ചു തരുമെന്ന്.
എന്നിട്ട് അവൾ ചോദിച്ചു അവൾ ഇനിയും സാധിപ്പിച്ചു തരാത്തതായി എന്തെങ്കിലും ആഗ്രഹം എനിക്ക് ബാക്കിയുണ്ടോയെന്ന്
എനിക്ക് അവൾ ഉണ്ടാക്കുന്ന ചുവന്ന നിറത്തിലുള്ള സ്ട്രോബറി പഴങ്ങൾ കൊണ്ട് അലങ്കരിച്ച പുഡിങ് വളരെ ഇഷ്ടമായിരുന്നു.
പക്ഷെ ഞാൻ അത് പറഞ്ഞില്ല. പകരം പുഞ്ചിരിച്ചതേയുള്ളൂ.
ഇളം തൂവലുകൾ മുളച്ചെഴുന്ന ദേഹവും പാടമൂടിയ ചുണ്ടുകളും ഇളം ചുവപ്പ് പാദങ്ങളുമുള്ള പ്രാവിനെ കുറിച്ചാണ് എനിക്കോർമ വന്നത്.
തന്റെ ഇണയുടെ അടുത്തിരുന്നു ഇളം തൂവൽ തലോടികൊണ്ടിരിക്കുന്ന പ്രാവിനെ സാകുതം നോക്കികൊണ്ടിരിക്കുന്ന കുറെ കുഞ്ഞുപ്രാവുകൾ.
പക്ഷെ ഞാൻ മനസ്സില് ഓർത്തത് അവൾ അറിഞ്ഞത് പോലെ പറഞ്ഞു
' നാളെ സ്ട്രോബറി പഴങ്ങൾ കൊണ്ടാങ്കലരിച്ച പുഡിങ് ഞാൻ ഉണ്ടാക്കും, എന്റെ ബാബയ്ക്ക് ഇഷ്ടമാവില്ലേ അത്?'
അവളെന്റെ മനസ്സ് വായിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് മനസ്സിലായപ്പോൾ എനിക്ക് അവളോടുള്ള വാത്സല്യം കൂടി.
ഞാൻ അവളുടെ വലത്തെ കൈ വിരലുകളിൽ എന്റെ വിരലുകള്‍ കൊരുത്ത് എന്റെ അരികിലേക്ക് അവളെ ചേർത്ത് പിടിച്ചു.
അപ്പോൾ അവൾ കൂടാരത്തിന്റെ വെളിയിലെ മഞ്ഞു മൂടിയ വൃക്ഷങ്ങൾക്കിടയിൽ അവൾ നട്ടുപിടിപ്പിച്ച രണ്ട് ഓറഞ്ച്തൈകൾ വളർന്നു വരുന്നത് കാണിച്ചു തന്നു.
കാറ്റിൽ ഓറഞ്ച് തൈകളുടെ ഇലകൾ ആടുമ്പോൾ ആയിരം ചിത്ര ശലഭങ്ങൾ അതിനു ചുറ്റും നൃത്തം ചെയ്യുന്നത് പോലെ എനിക്ക് തോന്നി.
ഞാൻ നോക്കുമ്പോൾ അവയിലൊന്നിൽ ഒരു ഓറഞ്ച് കായ്ച്ചു നില്ക്കുന്നത് കാണാമായിരുന്നു.
രണ്ടു തൈകൾ ഒന്നിച്ചു വച്ചിട്ടും, ഒന്ന് മാത്രം കായ്ച്ചതിനെക്കുറിച്ചോർത്ത് ഞാൻ അത്ഭുതപ്പെട്ടു.
എല്ലാം അല്ലഹുവിന്റെ നിശ്ചയങ്ങൾ, അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ ബോധമുള്ളവനുമാകുന്നു"

ഞാൻ ഖാദിം ഹുസൈനെ സൂക്ഷിച്ചു നോക്കി. അയാൾ വെറുമൊരു മനുഷ്യനല്ലന്നു എനിക്ക് തോന്നി.
അയാളുടെ സിരകളിൽ വിപ്ലവത്തിന്റെ ഗാഥയാണ് നിറഞ്ഞു നില്ക്കുന്നതെന്ന് എനിക്ക് മനസിലായി.
ഞാൻ അയാളിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചത്‌ വെടിയുണ്ടകൾ ഏറ്റു ചിതറി തെറിച്ച മനുഷ്യ ശരീരങ്ങളുടെ കഥ മാത്രമായിരുന്നു.
ലോകത്ത് നിത്യവും എത്രയോ മനുഷ്യര് പുഴുക്കളെ പോലെ ചത്തൊടുങ്ങുന്നു.
ചാവേറുകൾ ആയി അനകേം പേര് ഇനിയും വിധി നിർണയിക്കപ്പെടുന്ന ദിനത്തിനു വേണ്ടി കാത്തിരിക്കുന്നു.
നിരായുധനായി നിര്ഭയം അയാൾ തോക്കുകൾക്ക് മുമ്പിൽ നെഞ്ച് വിരിച്ചു നിന്നുകൊണ്ട് മരണത്തെ വരിക്കാൻ തയ്യാറായി നില്ക്കുന്നു.
തന്റെ നാടിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതി മരിക്കുന്നവർ ദൈവ സന്നിധിയിൽ രക്തസാക്ഷ്യത്വം വരിക്കുന്നതിനു
തുല്ല്യമാണെന്ന് അയാൾ വിശ്വസിക്കുന്നു.
ജീവിത സുഖങ്ങളെ ത്യജിച്ചു കൊണ്ട് മരിക്കാനായി ഇറങ്ങിയ അയാളെ വിഡ്ഢി എന്ന് വിളിക്കാൻ എനിക്ക് കഴിയുന്നില്ല.
കാരണം, അയാൾ ഒരു വിശ്വാസിയാണ്.
അയാളെ വിഡ്ഢി എന്ന് വിളിക്കാൻ ആര്ക്കെങ്കിലും തോന്നിയാൽ അവരെയും കുറ്റപ്പെടുത്താൻ കഴിയില്ല.
ഓരോരുത്തരും ഓരോ വിശ്വാസങ്ങളിൽ ആണ് അവരവരുടെ ജീവിതം മുന്നോട്ടു കൊണ്ട് പോവുന്നത്.
അത് മാത്രമാണ് സത്യമെന്ന് അവർ വിശ്വസിക്കുകയും ചെയ്യുന്നു.
ആരും പരസ്പരം മനസ്സിലാക്കുവാനോ, അറിയാനോ ശ്രമിക്കുന്നില്ല
ഭൂമി വെറുമൊരു ഇടത്താവളം മാത്രം ആണെന്നും മരണത്തിനു ശേഷമാണു യഥാർത്ഥ ജീവിതമെന്നും
വിശ്വസിക്കുന്നതാണ് അയാളുടെ വിശ്വാസം
അയാൾ പറയുന്ന കഥയിൽ നിന്ന് എന്റെ മനസ്സ് അയാളിലേക്ക് സഞ്ചരിച്ചപ്പോൾ പോലും,
അയാൾ തന്റെ കഥ തുടര്ന്നു കൊണ്ടിരിക്കുകയായിരുന്നു.

"ശൂന്യമായി തെരുവിൽ കൂടി വലിയ പട്ടാള വാഹനങ്ങള്‍ പതുക്കെ നീങ്ങുന്നത് കാണാമായിരുന്നു.
ഒരു ഭീമാകാരമായ രക്ത വര്‍ണ്ണക്കൂട്ട്‌ ആകാശത്ത്‌ നിന്ന് ഭൂമിയിലേക്ക് മറിഞ്ഞു വീണത് പോലെ ചോരയിൽ കുതിർന്നു ചിന്നഭിന്നമായ മനുഷ്യ ശരീരങ്ങൾ തെരുവിൽ കിടപ്പുണ്ടായിരുന്നു..
വിലാപങ്ങളും ആര്ത്തനാദങ്ങളും മാത്രമായ തെരുവ് ദേഹത്തു മുഴുവൻ വ്രണം ബാധിച്ച ഒരു രോഗിയെ പോലെ വിലപിച്ചു കൊണ്ടിരിക്കുകയായിരുന്നു.
എന്നെ കണ്ടിട്ടും, പട്ടാള വണ്ടി നിർത്തുകയോ അവരുടെ തോക്കുകൾ എന്റെ നേരെ ഗര്ജ്ജിക്കുകയോ ചെയ്തില്ല.  ഒരു വേള ഞാൻ ജഡാവസ്ഥയിൽ ആണോ എന്ന് പോലും സംശയിച്ചുപോയി.
തേങ്ങുന്ന തെരുവിൽ മരങ്ങള്‍ മാത്രം അനക്കമില്ലാതെ ഉറങ്ങുന്ന മട്ടില്‍ നില്ക്കുന്നതു കാണാമായിരുന്നു.
പക്ഷികളെ എങ്ങും കണ്ടില്ല. അവ എവിടെപ്പോയി എന്നും അറിഞ്ഞുകൂടാ.
ഗദ്ഗദത്തിന്റെ ഒരു നൊമ്പരകാറ്റ് എന്റെ ഹൃദയത്തെ പിളര്ത്തി വീശിയടിച്ചപ്പോൾ ഞാൻ ആകാശത്തേക്ക് നോക്കി കേണു.
വഴിതെറ്റി വന്ന മേഘങ്ങള്‍ ഒന്നുപോലും എന്നിലേക്ക്‌ പെയ്തില്ല..
വിഷാദത്തോടെ ഞാൻ ആ തെരുവിൽ എന്റെ മകളെ തേടി അലഞ്ഞു .
സൂര്യ പ്രകാശത്തിൽ തിളങ്ങുന്ന ഒരു ശലഭം എനിക്കരികിലൂടെ പറന്നു പോയപോൾ അതിനെ തൊടാനായി ഞാൻ കൈ നീട്ടി.
അത് തെന്നി മാറി എന്നിൽ നിന്ന് ദൂരേക്ക്‌ പോയി.
കൂർത്ത അഗ്രങ്ങലുള്ള മണ്ണ് മണ്ണ് മാന്തി യന്ത്രങ്ങൾ മുൻവശത്തെ വളഞ്ഞ ഇരുമ്പ് ദണ്ട് ഭൂമിയിൽ ആഴത്തി മനുഷ്യ കബന്ധങ്ങളെ വേർത്തിരിക്കുന്നത് കാണാമായിരുന്നു.
തുളകൾ വീണു ചോരയിൽ കുതിര്ന്ന് ഒടിഞ്ഞുമടങ്ങിയ കൈകാലുകൾ കോരിയെടുത്തു യന്ത്രങ്ങൾ
പിറകിലുള്ള കുട്ടയിൽ നിക്ഷപിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
ഓരോ കുട്ടയും നിറയുമ്പോൾ, മറ്റൊരു യന്ത്രം അത് ആവർത്തിച്ച്‌ കൊണ്ടിരിന്നു.
ആ യന്ത്രത്തിന്റെ ഡ്രൈവർ കടലമണികൾ വായിലിട്ടു കൊറിച്ചുകൊണ്ടാണ്
അനായാസം യന്ത്രത്തെ പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നത്.
ഞാൻ അയാളുടെ മനസ്സിനെ കുറിച്ച് വെറുതെ ചിന്തിച്ചു.
ചോരയിൽ പൊതിഞ്ഞ നിരപരാധികളായ മനുഷ്യ ശരീരങ്ങൾ കാണുമ്പോൾ അയാളിൽ ഒരു തരത്തിലുള്ള വേദനയും രൂപപ്പെടില്ലേ?
ഒരു പക്ഷെ അയാള്ക്ക് ഇത് ആദ്യ കാഴ്ച്ചയാവില്ല. അതുകൊണ്ടാവണം അയാളിൽ ഇത്ര നിസ്സംഗത. അല്ലായിരുന്നുവെങ്കിൽ ഹൃദയം ഭേദിക്കുന്ന ഈ കാഴ്ചകൾ കണ്ടു അയാൾ മരിച്ചുപോയേനെ.
പെട്ടന്നാണ് ഞാൻ കണ്ടത്, മാംസം വേർപ്പെട്ട് ഒടിഞ്ഞു തൂങ്ങിയ ഒരു കൈ യന്ത്രം കോരിയെടുക്കാൻ ശ്രമിക്കുന്നു.
ഓരോ ശ്രമത്തിനു ഒടുവിലും, വളഞ്ഞ ഇരുമ്പ് ദണ്ടിന്റെ ആഗ്രഭാഗത്ത് നിന്നും അതും ഊര്ന്നിറങ്ങി ഭൂമിയിലേക്ക്‌ പതിച്ചു കൊണ്ടിരിക്കുന്നു.
ഞാൻ യന്ത്രത്തിന്റെ അടുത്തേക്ക് ഓടിയടുത്തു..പെട്ടെന്ന് ഭൂമിയും ആകാശവും നിശ്ചലമായത് പോലെ എനിക്ക് തോന്നി.."

മുഴുവിക്കാൻ കഴിയാതെ ഖാദിം ഹുസൈൻ ഉറക്കെ ഉറക്കെ
കരഞ്ഞുകൊണ്ടിരുന്നു.
അയാളെ ആശ്വസിപ്പിക്കാൻ വാക്കുകള തേടിയപ്പോൾ എന്റെ മസ്തിഷ്കം ശൂന്യമായി പോയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.
എനിക്ക് അയാളോട് പറയാൻ തോന്നി "ഖാദിം ഹുസൈൻ നീ തിരിച്ചു വരരുതായിരുന്നു.
ഞാൻ നിന്നെ വീണ്ടും കണ്ടുമുട്ടരുതായിരുന്നു"
എന്തായിരിക്കും മണ്ണ് മാന്തി യന്ത്രം അയാള്ക്ക് നല്കിയ കാഴ്ച്ചയെന്നു ഞാൻ വെറുതെ സങ്കല്പ്പിച്ചു നോക്കി.
മാംസം വേർപ്പെട്ട് ഒടിഞ്ഞു തൂങ്ങിയ ആ കൈ വിരലുകൾക്കിടയിൽ,
അയാൾ തന്റെ മകള്ക്കായി സമ്മാനിച്ച പനിനീർപൂ അയാളെ നോക്കി മൗനമായി പറഞ്ഞിട്ടുണ്ടാവാം
"എന്നെ എടുക്കാൻ അവർ മറന്നു പോയി"

ഡിവൈന്‍ പില്‍ഗ്രിമേജ്

)






ഒന്ന്

"മനൂ, നിന്റെ ധിക്കാരം കൂടിപ്പോവുന്നു..നീ ആരാന്നാ നിന്റെ വിചാരം? ആ എഴുത്ത് ഇങ്ങോട്ട് താ, പ്ലീസ്."  അതും പറഞ്ഞ് ആര്യ എന്റെ കയ്യില്‍ നിന്ന് അവളെഴുതിയ അപൂര്‍ണ്ണമായ കഥയുടെ കടലാസ് ചുരുള്‍ തട്ടിയെടുക്കാൻ ശ്രമിച്ചു നോക്കി.  പക്ഷെ ഞാന്‍ അവളില്‍ നിന്നു സമർത്ഥമായി രക്ഷപ്പെട്ടുകൊണ്ട് ‍ മുറിയില്‍ക്കയറി വാതില്‍ പൂട്ടി. രണ്ടറ്റവും കീറിയ നിലയില്‍ എന്റെ കയ്യിലകപ്പെട്ട  ആ കടലാസുകഷണത്തില്‍ നിന്ന് വായിക്കാന്‍ കഴിഞ്ഞത് ഇപ്രകാരമാണ് :

"പിന്നെ ഞങ്ങള്‍ രണ്ടു പേരും ഉറങ്ങാന്‍ കിടന്നു..ഉറക്കത്തിനിടയില്‍, പെട്ടെന്നൊരു അലര്‍ച്ച കേട്ട്‌ ഞാന്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ കണ്ടത്  അവന്‍ നെഞ്ചില്‍ കൈവച്ച്  കാല്‍മുട്ടില്‍  തലചായ്ച്ച്  ഇരിക്കുന്നു.  ഞാന്‍ അവന്റെ പുറത്തു തട്ടി ..ഡാ അഖീ..എന്താ നിനക്ക് പറ്റിയതെന്ന് ചോദിച്ചതും അവന്‍ മറിഞ്ഞു വീണതും ഒരുമിച്ചായിരുന്നു. ഞാന്‍ അവന്റെ തോളില്‍ പിടിച്ചു കുലുക്കികൊണ്ട് അവനെ വിളിച്ചു.. അവനില്‍ നിന്നും ഒരു ശബ്ദവും പുറത്തു വന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാന്‍ സ്തബ്ധയായി.   എന്റെ നിലവിളികേട്ടാണ്  അങ്കിളും ആന്റിയും ഉണര്‍ന്നത് .  പെട്ടെന്ന് തന്നെ അവര്‍  ആംബുലന്‍സിന്റെ  നമ്പര്‍ ഡയല്‍ ചെയ്തു..അവരെത്തിയാണ്   അവന്‍ മരിച്ചെന്നു സ്ഥിരീകരിച്ചത് ...പക്ഷെ എങ്ങിനെ?  എങ്ങിനെ ഇത്ര പെട്ടെന്ന് നിനക്ക് ഈ ലോകത്തോട്‌ വിട പറയാന്‍ തോന്നി?   ഇരുപത്തിയഞ്ചു  വയസ്സുകൊണ്ടു ഈ ലോകം മടുത്തുവോ നിനക്ക്?  എന്റെ അരികിലായി നീ എന്നെ കെട്ടിപ്പുണര്‍ന്നു കിടക്കുമ്പോള്‍ , നിന്റെ നിശ്വാസത്തിന്റെ ഉഷ്ണമേറ്റ്  എന്റെ  ധമനികളിൽ അഗ്നി കൊളുത്തുന്ന ഒരുന്മാദം അലയടിച്ചപ്പോള്‍   ഞാന്‍ അറിയാതെ ഭൂമിയില്‍നിന്ന് മറ്റേതോ ലോകത്തേയ്ക്കു ഉയർത്തപ്പെടുകയായിരുന്നു. അപ്പോഴാണ് നീ എന്റെ പൊട്ടിച്ചിരി കേട്ടത്.. പിന്നെ  നീയും എന്റെ കൂടെ കൂടി ചിരിക്കുകയായിരുന്നില്ലേ.. ചിരിച്ചു ചിരിച്ചു തളര്‍ന്നപ്പോള്‍ നിന്റെ മുഖം കാണേണ്ടതായിരുന്നു, ചുവന്നു തുടുത്ത നിന്റെ ചുണ്ടുകളെ എനിക്ക് 'ബേബി പിങ്ക്' എന്ന് വിളിക്കാനാണ് തോന്നിയത് .  എനിക്ക് പലപ്പോഴും തോന്നാറുണ്ട് നിന്നെ ഒരു സാരിയുടുപ്പിച്ചു നെറ്റിയില്‍ ഒരു സിന്ദൂരപ്പൊട്ടും ചാര്‍ത്തി നിര്‍ത്തുവാന്‍. എനിക്ക് വയ്യ.. എന്റെ അഖീ..എന്റെ ചിന്തകള്‍ എവിടെയോ മുറിയുന്നു പക്ഷെ ഉറക്കത്തിലേക്കു വഴുതി വീഴുന്നതിനിടെ നീ എന്നോട് എന്തോ പറയാന്‍ ശ്രമിച്ചത്  ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു...  എന്തായിരുന്നു അത്.?"   

ഞാന്‍ വാതില്‍ തുറന്നു പുറത്തിറങ്ങിയപ്പോള്‍ ആര്യ  വിഷമത്തോടെ വാതിലിനരികെ നില്‍പ്പുണ്ടായിരുന്നു. "പൊട്ടിപ്പെണ്ണേ, കഥ നന്നായിട്ടുണ്ട്.. ബാക്കി കൂടി എഴുതൂ, പിന്നെ ഒരു കാര്യം..അഖിലേഷ് ആണോ നിന്റെ കഥയിലെ അഖി.?  ആദ്യമാദ്യം നമ്മള്‍ എഴുതുന്ന കഥകളില്‍ എല്ലാം നമുക്ക് ഇഷ്ടമുള്ള ആരെങ്കിലും തന്നെ ആയിരിക്കും കഥാപാത്രം. ഞന്‍ പോലും എന്റെ പേര് വച്ച് എത്രയോ കഥകള്‍ എഴുതിയിട്ടുണ്ട്.!”    ഞാന്‍ പറഞ്ഞതിന് മറുപടിയായി അവള്‍ എന്നോട് ആ കഥയില്‍ ഒരു വരി കൂടി  എഴുതിച്ചേര്‍ക്കാന്‍ പറഞ്ഞു.. അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ അവളുടെ കഥക്ക് താഴെ എഴുതി വച്ചു.. "ഐ ആം വെയ്റ്റിംഗ് ഫോര്‍ സംവണ്‍.”


മനു ആ ലേഡി ഡോക്ടറെ ആയിരിക്കുമല്ലേ വെയിറ്റ് ചെയ്യുന്നത് ?  അവള്‍ സമ്മതിച്ചുവോ?  

“പോടീ.. അതൊന്നുമല്ല .. നിന്റെ കഥയിലെ കഥാപാത്രം മരണത്തിനു മുമ്പ് പറഞ്ഞ വാചകമാണ് ഞാന്‍ എഴുതി വച്ചത്.. ഇനി നിനക്ക് അതില്‍ നിന്ന് കഥ കൊണ്ട് പോവാം. .  പിന്നെ ഡോക്ടറും  ഞാനും ഇന്ന് രാത്രി ബീച്ച് പാര്‍ക്കില്‍ സന്ധിക്കും .. ഞാന്‍ ബാര്‍ബിക്ക്യു  അറേഞ്ച് ചെയ്തിട്ടുണ്ട്.. അവള്‍ ഒരു ഫ്രഞ്ച് വൈനും കൊണ്ടുവരാമെന്ന് ഏറ്റിട്ടുണ്ട്‌.  ഒരു പക്ഷെ ഇന്നത്തെ രാത്രി ഞങ്ങളുടെ പ്രേമത്തിന്റെ അവസാനരാത്രി ആയേക്കാം  കാരണം,  ഒരു പെണ്ണിന്റെ അധരം എന്റെ അധരത്തെ ചുവപ്പിക്കുക ഒരേ ഒരു തവണ മാത്രമായിരിക്കും,  അത് കഴിഞ്ഞാല്‍ എന്റെ പ്രേമം കഴിഞ്ഞു.. ഞാന്‍ ഒരിക്കലും ഒരു പെണ്ണിനെയും മനസ്സുകൊണ്ട് സ്നേഹിച്ചിട്ടില്ല. എന്റേത് വെറും മോഹം മാത്രമാണ്.  എനിക്ക് അവര്‍ കീഴ്പ്പെടുമ്പോള്‍ അവസാനിക്കുന്ന വെറും മോഹം.  അതിനെ പ്രേമം എന്ന് വിളിക്കാമോ? കാമം എന്ന് വിളിക്കാമോ?  കുറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്തു ജയം നേടുന്ന ഒരു കൌശലക്കാരന്റെ മല്‍സരക്കളി മാത്രം. ഒരു കളി ജയിച്ചാല്‍ മറ്റൊന്നിലേക്ക്.  ഈ അര്‍ത്ഥത്തില്‍ ഞാന്‍ ഒരു ക്രൂരനാണ്, വഞ്ചകനാണ്.  എന്തുകൊണ്ട് അങ്ങിനെ എന്നെനിക്കറിയില്ല... ചിലപ്പോളൊന്നും  എന്റെ മനസ്സിന്റെ ചെയ്തികളെക്കുറിച്ച്  അറിയാന്‍ പറ്റുന്നില്ല..  ഇതൊക്കെക്കൊണ്ടാവാം പ്രേമിച്ചവരെ ആരെയും ഓര്‍ത്ത്  എനിക്കു പിന്നീട് ഖേദിക്കേണ്ടി വന്നിട്ടില്ല. അപ്പോള്‍ ശരി ആര്യ. നമുക്ക് നാളെ കാണാം..ഡോക്ടറുടെ വിശേഷം അപ്പോള്‍  അറിയിക്കാം.. ബൈ ഡിയര്‍ .. ഹാവ് എ നൈസ് ഡേ..”..

രണ്ട്‌

ബീച്ച് പാര്‍ക്കില്‍ അങ്ങിങ്ങായി എരിയുന്ന തീക്കൂനകള്‍ കാണാം. അതിനു ചുറ്റും  ചെറിയ ചെറിയ ആള്‍ക്കൂട്ടങ്ങള്‍...അവർ കൂടിയിരുന്നു വര്‍ത്തമാനം പറയുന്നു. എരിയുന്ന തീക്കൂനകളില്‍ നിന്നുള്ള ഇളംചൂടേൽക്കുന്നതു  കൊണ്ടാവാം, അവരില്‍ പലരും, ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു കൊണ്ട് എന്തൊക്കെയോ അവ്യക്തമായി വിളിച്ചു പറയുന്നത്.  ഓരോ വാഹനങ്ങളുടെയും ഇരമ്പല്‍ കേള്‍ക്കുമ്പോഴും  അവയിലൊന്ന് അവളുടെ 'നിസ്സാന്‍ കാമറി' കാറായിരിക്കുമെന്നു കരുതും. ഓരോ ദിവസവും  അവളെ കണ്ടുമുട്ടുമ്പോള്‍ വ്യത്യസ്‌തമായ കാറുകള്‍ ആയിരിക്കും അവള്‍ ഡ്രൈവ് ചെയ്തു കൊണ്ടുവരിക.. അവൾക്കു  കിട്ടുന്ന ശമ്പളത്തെക്കുറിച്ചും, അവളുടെ വീട്ടിലെ ചെലവുകളുടെ കണക്കുമെല്ലാം ഒരിക്കല്‍  അവളെന്നോടു പറഞ്ഞതാണ്‌.  അവള്‍ക്കിഷ്ടമല്ലാതെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു  വഴങ്ങിയാണ് ഈ പ്രൊഫഷന്‍ തിരഞ്ഞെടുത്തത്. ഞാൻ ആദ്യം കാണുമ്പോള്‍  അവള്‍ വളരെയധികം സന്തോഷവതിയായി  കാണപ്പെട്ടിരുന്നു, പക്ഷെ, എന്നില്‍ അനുരക്തയായ നിമിഷം മുതല്‍ ഞാന്‍ അവളില്‍  ദുഃഖം മാത്രമേ കണ്ടിട്ടുള്ളു. എന്ത് കൊണ്ടിങ്ങനെ? ചോദിയ്ക്കാന്‍ പലപ്പോഴും നാവ് പൊങ്ങിയതാണ് പക്ഷെ, ശബ്ദം പുറത്തേക്കു വന്നില്ല.. ഒരു പക്ഷെ, ദുഖിക്കുന്ന അവസ്ഥയിലാവണം അവള്‍ സന്തോഷവതിയാവുന്നത്.   വേദന നിറഞ്ഞ ദുഃഖത്തിനു ചിലപ്പോള്‍ ഒരു തൂവല്‍സ്പര്‍ശം പോലെ നിര്‍വൃതി  നല്കാന്‍ കഴിയുമെന്ന് പണ്ടെവിടെയോ വായിച്ചത് ഓര്‍ക്കാന്‍ കഴിയുന്നു..  ഈ കത്തുന്ന അഗ്നിയെ പോലെ, ഇതില്‍ നിന്നൊരു അഗ്നിസ്‌ഫുലിംഗം മതി സന്തോഷത്തിന്റെ ഈ രാത്രിയെ ദുഃഖത്തിന്റെ അഗാധതയിലേക്ക്  ആഴ്ത്താന്‍.  പക്ഷെ ഇന്നത്തെ രാത്രി അവസാനിച്ചാല്‍, നാളെയവള്‍ ആരോട് തന്റെ ദുഃഖം പറയും? ഒരു പക്ഷെ അവള്‍ അനുഭവിച്ചിരുന്ന ദുഃഖമെല്ലാം മാറി പുതിയ ഒരു ദുഃഖം അവളെ തേടി വന്നേക്കാം.. ഞാന്‍ എന്ന ദുഃഖം.. പിന്നെ എന്നെ സ്നേഹിച്ചതിന്റെ കണക്കും.. എനിക്ക് വേണ്ടി ചിലവഴിച്ച ഈ രാത്രിയുടെ പശ്ചാത്താപവും  മാത്രമായിരിക്കും അവളുടെ പൊള്ളുന്ന ദുഃഖം.  

‘ഓ നീ വന്നോ ട്രീസാ?’
‘എന്താടാ, നീ മറ്റാരെയോ പ്രതീക്ഷിച്ചിരിക്കുകയാണോ?’

‘ഓ, എന്റെ ട്രീസാകൊച്ചേ...ഈ സുഖശീതളമായ രാത്രിയെ നിന്റെ നാവു കൊണ്ട് കൊന്നുതിന്നാതെ.. നീ ആ വൈന്‍ പൊട്ടിയ്ക്കൂ.. ഏതോ ഫ്രഞ്ചു സുന്ദരി അവളുടെ കാമുകന്റെ മാറിലെ രോമങ്ങളെ തഴുകിക്കൊണ്ടിരുന്നപ്പോളാവണം ഇങ്ങിനെ ഒരു വൈനിന്റെ രൂപം  അയാളുടെ സിരകളില്‍ നുരയുന്ന ലഹരിയായി ഉയർന്നു  വന്നത് . അവളുടെ നഗ്നമേനി  തീജ്വാലയായി ആളിപ്പടർന്ന് അയാളുടെ ശരീരത്തില്‍ വിയർപ്പുകണങ്ങള്‍ തീർത്തപ്പോള്‍  അയാളറിയാതെ മന്ത്രിച്ചുപോയ വാക്കുകളായിരിക്കാം  നിന്റെ കയ്യിലിരിക്കുന്ന ഈ വൈനിന്റെ പേരിനു കാരണമായത്: "ഡിവൈന്‍ പില്‍ഗ്രിമേജ്.” പെണ്ണിന്റെ ശരീരത്തിനും മദ്യത്തിനും ഒരേ ലഹരിയാണ്.ഒരിക്കലും നിര്‍വചിക്കാന്‍ പറ്റാത്ത ഒരു അനുഭൂതി..സുഖലയനിമിഷം..അതെ ' ദിവ്യമായ തീര്‍ത്ഥയാത്ര.' ട്രീസാ, നിന്റെ ചുണ്ടുകൾക്ക്  ഇപ്പോള്‍ പഴുത്തു പാകമായ ചുവന്ന മുന്തിരിയുടെ മണം.. നിന്റെ പിന്‍കഴുത്തിനുമതെ..ഈ അന്തരീക്ഷത്തിനും അതേ മണം..ഇപ്പോള്‍ ലോകം മുഴുക്കെ മുന്തിരിമണം.!’


‘മനുക്കുട്ടാ നിനക്ക് വട്ടായോ.? എന്റെ ചുണ്ടുകള്‍ നിന്റെ അധരങ്ങളില്‍ ചുവപ്പു പടര്‍ത്തിയപ്പോള്‍  നീയിങ്ങനെ.! അപ്പോള്‍ നീ എന്നെ മുഴുവനായും കണ്ടാല്‍..? എന്നെ അറിയാന്‍ തുടങ്ങിയാല്‍. ?’


‘മോളേ, ആ ഫോണ്‍ എടുത്തേ.. അത് റിംഗ് ചെയ്യാന്‍ തുടങ്ങിയിട്ട് കുറെ നേരമായി.. ആ ആര്യപ്പെണ്ണായിരിക്കാനാണ് സാധ്യത..അസൂയക്കാരി.. ഞാന്‍ നിന്നെ കാണാന്‍ വരുമെന്നു അവളോടു പറഞ്ഞുപോയി...അതിത്രമാത്രം കുരിശാവുമെന്നോര്‍ത്തില്ല.’

‘ഡാ, മനൂ..നിനക്ക് അവളെ ഇനിയും വിടാന്‍ തോന്നുന്നില്ലേ.. എന്തിനാ അതിനെ വെച്ചോണ്ടിരിക്കുന്നത്? ഡാ, ഇത് അവള്‍ തന്നെയാണ്.. ഇതാ..കോള്‍ എടുക്കു..എന്താണു പറയുന്നത് എന്ന് നോക്കാമല്ലോ.. പാവം കൊച്ച്.’

"ആര്യാ, നീ അനാവശ്യം പറയാതെ.. നിനക്ക് വട്ടുണ്ടോ ഇങ്ങിനെ സംസാരിക്കാന്‍.. വെറുതെ ജീവിച്ചിരിക്കുന്ന ആളുകളെക്കുറിച്ച് ഇല്ലാത്തതു പറയരുത്.. നിന്റെ കഥ പോലെ യല്ല ഇത്.. ഫോണ്‍ വെയ്ക്കൂ.. എനിയ്ക്കു വരാന്‍ പറ്റില്ല.. വെറുതെ എന്റെയീ സായാഹ്നം നശിപ്പിക്കല്ലേ പ്ലീസ്.."

‘എന്താ മനൂ, എന്തിനാ നീ അവളോടു കയര്‍ക്കുന്നത് ?  എന്താണവള്‍ പറയുന്നത്..?’

‘എന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന  അവളുടെ കസിന്‍ മരിച്ചു എന്ന്.. പെട്ടെന്ന് എന്നോട് അങ്ങോട്ട്‌ ചെല്ലാന്‍.. അവള്‍ക്കു   വട്ടാണ്.. അവന് ഇരുപത്തിയഞ്ചു വയസ്സ് മാത്രമേ പ്രായം ഉണ്ടാവൂ. നല്ല ആരോഗ്യവാന്‍, ദിവസവും ജിമ്മില്‍ പോവുന്ന ആളാണ്..അവന്റെ കറുത്ത തലമുടിക്കുള്ളില്‍ കണ്ട ഒരു വെളുത്ത മുടിയെക്കുറിച്ച് പറഞ്ഞ്, രാവിലെ പോലും ഞാന്‍ അവനെ കുറെ കളിയാക്കിയതാണ്..  അവള്‍ക്ക്  അസൂയയാണ്.. ഞാന്‍ നിന്റെ കൂടെയായിരിക്കുമെന്ന്  അവള്‍ക്കറിയാം .. ഈ പെണ്ണുങ്ങളെല്ലാം അസൂയക്കാരാണ്.’

‘മനൂ .. ജീവിച്ചിരിക്കുന്ന ഒരാളെക്കുറിച്ച് മരിച്ചു എന്ന് ആരെങ്കിലും പറയുമോ? നീ ഒന്നുകൂടി വിളിച്ചു നോക്ക്.. അല്ലെങ്കില്‍ പെട്ടെന്ന്  അവിടം വരെ പോ.. നമുക്ക് ഇനിയും കാണാം.. ഇനിയും രാത്രികള്‍ ഉണ്ടാവില്ലേ? പ്ലീസ്‌ മനൂ.. പോ..എനിക്ക് വേണ്ടിയെങ്കിലും പോ.’

 മൂന്ന്

മോര്‍ച്ചറി വരാന്തയില്‍  ആര്യയുടെ അങ്കിളും ആന്റിയും ജീവച്ഛമായി ഇരിക്കുകയായിരുന്നു. അവര്‍ക്കരികെ വിദൂരതയിലേക്ക് കണ്ണും നട്ട്  പ്രാകൃതമായ വേഷപ്പകർച്ചയോടെ ആര്യയും നില്‍പ്പുണ്ടായിരുന്നു.  ഒന്നും ഉരിയാടാനാവാതെ ഞാന്‍ അവര്‍ക്കരികെ നിന്നു. മൌനത്തിന് എത്രനേരം പിടിച്ചുനില്ക്കാനാവും?  എന്നില്‍ വിതുമ്പിയ വികാരം പണിപ്പെട്ടു നിയന്ത്രിച്ചുകൊണ്ട് പതുക്കെ ഞാന്‍ പുറത്തേക്കിറങ്ങി..മോര്‍ച്ചറിയ്ക്കു ചുറ്റുമായി പടര്‍ന്നു പന്തലിച്ചു  നില്‍ക്കുന്ന മരങ്ങള്‍ മൂകമായി കാറ്റിനോട് കഥ പറയുന്നതു പോലെ തോന്നിപ്പിച്ചു.. അനേകവര്‍ഷങ്ങളായി ദുഃഖങ്ങള്‍ തീർത്തൊരു മതില്‍ക്കെട്ടിനുള്ളില്‍ അടക്കിപ്പിടിച്ച തേങ്ങലുകള്‍ക്കും, വേര്‍പാടിന്റെ വേദന നിറഞ്ഞ രോദനങ്ങള്‍ക്കും കൂട്ടായി, ഏകയായി നില്ക്കുന്ന ഒരു ആല്‍മരത്തിന്‍ ചുവട്ടിലായി നിന്ന് ഞാന്‍ ഒരു സിഗരറ്റിനു തീ കൊളുത്തി..ജീവിതം ഒരു  ഉത്തരം കണ്ടെത്താൻ പ്രയാസമുള്ള ചോദ്യമാണെങ്കില്‍ മരണം ആരോ എഴുതി വച്ച ഒരു ഉത്തരത്തിന്റെ പകര്‍പ്പ്   മാത്രം. എന്നാലും എന്റെ  അഖി.... ആരോ എഴുതിവെച്ച ഉത്തരം പകര്‍ത്തിയെ ഴുതാന്‍ നീ നിന്നുകൊടുത്തത് എന്തേ.? നിനക്ക് പറയാമായിരുന്നില്ലേ, നിന്റെയരികില്‍  നിന്നെ സ്നേഹിക്കുന്നവര്‍ ഉണ്ടെന്ന്.?

‘അങ്കിള്‍, മൂന്ന് മണിക്കൂര്‍ എങ്കിലും എടുക്കും മൃതശരീരപരിശോധന കഴിഞ്ഞു അവനെ നമുക്ക് കിട്ടാന്‍.. അതുവരെ...’ഞാന്‍ പറഞ്ഞുകഴിയുന്നതിനു മുമ്പ്   ആര്യ  നിലവിളിച്ചു കൊണ്ട് എന്റെ തോളിലേയ്ക്ക് ചാഞ്ഞു.. എന്ത് ആശ്വാസവാക്കുകള്‍ അവൾക്കു  മുന്നില്‍ നിരത്തിവെയ്ക്കുമെന്നറിയാതെ  ഞാന്‍ അവളുടെ ശരീരത്തിന് പുറത്തു പതുക്കെ തടവി.. അപ്പോള്‍ ഒരു പ്രാവു കുറുകുന്നതുപോലെ അവള്‍ കരയുന്നത് ഞാന്‍ കേട്ടു.. അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ ഒരു കണ്ണുനീർത്തുള്ളി എന്റെ ഹൃദയത്തിലെവിടെയോ വീണുടഞ്ഞു. തേങ്ങലുകള്‍ക്കിടയില്‍ അവള്‍ പറഞ്ഞു   "മനൂ, എന്റെ കഥ...നീ അതിലെഴുതിയ വരികള്‍..." പിന്നെയും അവള്‍ കരഞ്ഞു..അറം പറ്റിയ അവളുടെ കഥയെഴുത്തും അതിനടിയില്‍ ഞാനെഴുതിയ വാചകവും അവളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട് എന്നെനിക്കൂഹിക്കാന്‍ കഴിഞ്ഞു.. പ്രാണനുവേണ്ടി കേഴുന്ന എന്റെ മനസ്സിന്റെ വേദന ഞാനറിഞ്ഞു .. വെറുതെ ആയിരുന്നില്ലേ ഞാന്‍ അങ്ങിനെ എഴുതിയത്.? അതോ, എന്നില്‍ ഞാനറിയാത്ത ഒരു അതീന്ദ്രിയശക്തി തോന്നിപ്പിച്ചതാണോ? അപ്പോള്‍ ആര്യ എഴുതിയ കഥയോ? അത് അവനെക്കുറിച്ചായിരുന്നോ.?  പറഞ്ഞറിയിക്കാനാവാത്ത അവളുടെ ഇഷ്ടം കഥയിലൂടെ അവള്‍ അറിയിക്കുകയായിരുന്നോ.?  എങ്ങിനെ അവന്‍ മരിച്ചു..? അവന്‍ ആരോഗ്യവാനായിരുന്നു. ഒരു ഹൃദയാഘാതം വരാന്‍ മാത്രം എന്താണ് അവന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്..?  അറിയില്ല.. അറിയില്ല. ..പേരറിയാത്ത,  ഊരറിയാത്ത വികാരമേ, നിന്റെ പേരാണോ മരണം?  മരണമേ നീ  പതിയിരുന്ന് അവനെ ആക്രമിക്കുകയായിരുന്നുവോ? ആദ്യം ഒരു  അപൂര്‍ണമായ  കഥയായി ആര്യയുടെ പേനത്തുമ്പിലൂടെ അടര്‍ന്നുവീണ മഷിയായി  കീറിയ നോട്ടുബുക്കിന്റെ പേജില്‍ നീ പടര്‍ന്നു. രണ്ടറ്റവും കീറിയ ആ കടലാസുകഷണം എന്റെ കൈകളിലെത്തുമ്പോള്‍, നിന്റെ വരവിനെക്കുറിച്ചാണോ  ഞാന്‍ എഴുതിയത്  ' ഐ ആം വെയ്റ്റിംഗ് ഫോര്‍ സം വണ്‍' എന്ന്.

നാല്

ഈ കഥ ഞാന്‍ എഴുതുമ്പോള്‍ ആദ്യമായി, എന്റെ കഥയിലെ ഒരു കഥാപാത്രം എന്റെ മുന്നേ നടന്നു. കാരണം, ഈ കഥ എന്റെ അഖിലേഷിനെക്കുറിച്ചാണ്.. ഒരുപാടു  നാളുകളായി ഞാന്‍ അവനെക്കുറിച്ചെഴുതാന്‍ ആഗ്രഹിക്കുന്നു.. പക്ഷെ, ജീവിതം പൂരിപ്പിക്കാനാവാത്ത ഒരു സമസ്യയായി മാറിയപ്പോള്‍, മരണമെന്ന മൂന്ന്  അക്ഷരത്തെക്കുറിച്ച് ഓര്‍ത്തു ദുഖിക്കാന്‍ എനിക്ക് സമയമില്ലായിരുന്നു . ഈ ജനുവരിയിൽ   അവന്‍ മരിച്ചിട്ട് നാല് വര്‍ഷമാവുന്നു.. ആ മരണം കുറെനാള്‍ എല്ലാവരെയും ദുഖത്തിലാഴ്ത്തിയെങ്കിലും പിന്നീട് എല്ലാവരും മറന്നു.. ഇന്നും അതു മറക്കാത്തത് ഞാനും ആര്യയും മാത്രമാണ്. ഒരുപോലെ ചിന്തിക്കുന്നവരാണ് എന്നറിഞ്ഞതു മുതല്‍ ഞങ്ങള്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു.. ഞാന്‍ എത്രയോ കഥകള്‍ എഴുതിയിരിക്കുന്നു.. ഓരോ കഥകളുടെയും പൂര്‍ണത എന്നെ  ആഹ്ലാദത്തിന്റെ കൊടുമുടിയിലേക്ക് ആനയിക്കാറുണ്ട്.. പക്ഷെ ആദ്യമായി ഈ കഥയുടെ പൂര്‍ണത എന്നെ ദുഖിപ്പിക്കുന്നു  കാരണം, ഒരു നോട്ടുബുക്കിന്റെ താളില്‍ വെറുതെ കുത്തിക്കുറിച്ച ആര്യയുടെ കഥയുടെ വരികൾക്ക്  അറംപറ്റാനായിരുന്നു വിധി.. പിന്നീട് എന്തുകൊണ്ട് അവള്‍ എഴുതിയില്ല എന്ന് ഞാന്‍ പലപ്പോഴും സ്വയം ചോദിച്ചതാണ് . ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍ തന്നെയാണ് ഒരു കഥയിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ്പ്..  അത് കൊണ്ട്, ഞാന്‍ ഇന്നും കാത്തിരിക്കുന്നു .. ഉത്തരമില്ലാത്ത ഒരു ചോദ്യത്തില്‍ നിന്ന് അവളെഴുതുന്ന ഒരു കഥയ്ക്കു വേണ്ടി.   ആ കഥയിലും, ഒരു പക്ഷെ, എന്നോട് ഒരു വരി എഴുതാന്‍  അവള്‍ പറയുമായിരിക്കും.. അപ്പോള്‍ ഞാന്‍ എഴുതാന്‍ ആഗ്രഹിക്കുന്ന ആ വരി തന്നെയാണ്  ഈ കഥയ്ക്കു താഴെയും എനിക്ക് എഴുതി വെയ്ക്കാനുള്ളത്  " ഐ ആം വൈറ്റിംഗ് ഫോര്‍ സംവണ്‍."

ചില്ലുജാലകക്കാഴ്ചകൾ




ഓഫീസ് തിരക്കുകളില്‍ നിന്നുള്ള  മോചനത്തിനായി  തലവേദന എന്ന് കള്ളം പറഞ്ഞു ഒരു മെഡിക്കല്‍ ലീവ് എഴുതികൊടുത്തു വെറുതെ റൂമിലിരുന്നപ്പോളാണ്, ഏകാന്തത എത്രമാത്രം അസ്വസ്തതയുണ്ടാക്കുമെന്നു മുഹമ്മദ്‌ ഇസ്മയിലിനു മനസിലായത്. ഭാര്യയും മകളെയും വിട്ട്,  ജോലി ആവശ്യാര്‍ത്ഥം അബുദാബിയിലേക്ക് വന്നതൊന്നുമല്ല അയാളുടെ പ്രശ്നം.  വിദേശത്ത് ജോലി നോക്കിയത് ഒരര്‍ത്ഥത്തില്‍  അയാള്‍ക്ക് രക്ഷയാവുകയായിരുന്നു.  ഭാര്യയുമൊത്തുള്ള
പതിനാറു വര്‍ഷത്തെ ദാമ്പത്യജീവിതം അയാള്‍ക്ക് മടുത്തു കഴിഞ്ഞിരുന്നു. പതിനാലുകാരിയായ മകളുടെ ഭാവിയെ കുറിച്ചും,  പരലോക ജീവിതത്തിലെ സ്വര്‍ഗ്ഗ നരക ശിക്ഷകളെ കുറിച്ചും മാത്രമായിരുന്നു അയാളുടെ നാട്ടുമ്പുറത്ത്കാരിയായ ഭാര്യക്ക്  എന്നുമെന്നും പറയാനുണ്ടായിരുന്നത്. പുതിയ ലോകം, പുതിയ കൂട്ടുകാര്‍, സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും കുറച്ചു പെണ്‍സുഹ്ര്‍ത്തുക്കള്‍ ഇതൊക്കെയായിരുന്നു പക്ഷെ മുഹമ്മദ്‌ ഇസ്ലാമായിലിന്റെ സ്വപനങ്ങള്‍.   ഓഫീസ് സമയങ്ങളില്‍ ജോലിക്കിടയില്‍ കിട്ടുന്ന നിമിഷങ്ങളിലെല്ലാം അയാള്‍ ഫേസ്ബുക്ക്‌  ലോകത്ത് തന്റെ സ്വപ്നങ്ങള്‍ സക്ഷാല്‍കരിക്കാനുള്ള വലകള്‍ നെയ്തുകൊണ്ടിരുന്നു.  തന്റെ ഇരുപത്തിയെട്ടാം വയസ്സിലെടുത്ത ചുവന്ന പശ്ചാത്തലമുള്ള ഒരു ഫോട്ടോയാണ് അയാള്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നത്.. അതിലേക്കു പെണ്‍കുട്ടികളുടെ ലൈക്ക് വരുന്നത് കൂടിയപ്പോള്‍ അയാളുടെ സിരകളില്‍  ഒരു ചെറുപ്പക്കാരന്റെ രക്തം ഒഴുകുന്നത് പോലെ തോന്നാന്‍ തുടങ്ങി..  ഇപ്പോള്‍ അയാള്‍ നിത്യവും ആ പെണ്‍കുട്ടികളില്‍ പലരുമായി സംസാരിക്കുന്നു.. ചിലരൊക്കെ അയാളില്‍ അനുരക്തയായിട്ടുണ്ട്.  ചിലരൊക്കെ  അയാളെ റുഡ് എന്ന് വിളിച്ചു അവരുടെ ഐ ഡി ഡിലീറ്റ് ചെയ്തു പോയിട്ടുമുണ്ട്..   പതിവുപോലെ അയാള്‍ അലസമായി ഫേസ്ബുക്ക്‌ തുറന്നു നോക്കി... പച്ച നിറത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന അയാളുടെ പെണ്‍സുഹ്ര്‍ത്തുക്കളുടെ  ഐ ഡി യിലേക്ക് അയാള്‍ ഹായ് പറഞ്ഞെങ്കിലും ആരും തിരിച്ചു പ്രതികരിച്ചില്ല... കുറെ നേരത്തെ കാത്തിരിപ്പിനു ശേഷം..

രാജിമോള്‍:  i feel like crying.. i lost my life
മുഹമ്മദ്‌ ഇസ്മായീൽ: പിന്നെയും? പക്ഷെ കുട്ടിടെ അച്ഛന്‍ സ്നേഹത്തോടെയായിരിക്കില്ലേ അങ്ങിനെ ചെയ്തത്?
 രാജിമോള്‍:  സ്നേഹത്തോടെയാണോ രാത്രി ഉറങ്ങി കിടക്കുമ്പോള്‍ വന്നു കെട്ടിപ്പിടിക്കുന്നത്?
മുഹമ്മദ്‌ ഇസ്മായീൽ: സ്നേഹത്തിനു രാത്രിയെന്നോ, പകല്‍ എന്ന വേര്‍തിരിവുണ്ടോ? പത്താം ക്ലാസ്സുകാരിയായ  മകള്‍ ഉറങ്ങി കിടക്കുമ്പോള്‍ അച്ഛന് തന്റെ മകളെ സ്നേഹിക്കനോ, ലാളിക്കാനോ പാടില്ലേ?
രാജിമോള്‍:  അത് നിങ്ങള്‍ ബോയ്സിനോട്  പറഞ്ഞാല്‍ മനസ്സിലാവില്ല. ഒരു പൂകൊണ്ട് ശരീരത്തില്‍ തഴുകുന്നതും, ഒരു പാമ്പ് ശരീരത്തിലൂടെ ഇഴയുന്നതും മനസിലാക്കാനുള്ള കഴിവ് പ്രായപൂര്‍ത്തിയായ ഒരു  പെണ്‍കുട്ടിക്കുണ്ട്.
മുഹമ്മദ്‌ ഇസ്മായീൽ: പെണ്‍കുട്ടികള്‍ക്ക് എങ്ങിനെയാണ്‌ ഈ ഭീതി വരുന്നത്, നിന്നെ സ്നേഹിക്കുന്ന എനിക്ക് എല്ലാം സമ്മാനിക്കാന്‍ നീ തയ്യാറാവുന്നു. അതെസമയം  നിന്റെ അച്ഛന്‍ നിന്നെ സ്നേഹത്തോടെ കെട്ടിപുണരുമ്പോള്‍ നീ ഭയം കൊണ്ട് വിറച്ചു പോവുന്നു. എന്ത് കൊണ്ട് അങ്ങിനെ?
രാജിമോള്‍:  സ്നേഹത്തോടെ കൊടുക്കുന്നത് പോലെയാണോ ഒരാള്‍ ബലം പ്രയോഗിച്ചു എടുക്കാന്‍ ശ്രമിക്കുന്നത്.. അച്ഛനായാലും കൊള്ളാം, അപ്പുപ്പന്‍ ആയാലും കൊള്ളാം, a girl is always aware about a man's touch
രാജിമോള്‍: sign out


രശ്മി : ഞാന്‍ ഇവിടെ ആകെ പുലിവാല്‌ പിടിച്ചിരിക്കുകയാ
മുഹമ്മദ്‌ ഇസ്മായീൽ: എന്ത് പറ്റി
രശ്മി : എന്റെ അഫയര്‍ കാര്യം, ഇന്‍ ബോക്സ്‌ തുറന്നാല്‍.....
മുഹമ്മദ്‌ ഇസ്മായീൽ: ഓണ്‍ലൈന്‍ അഫയര്‍, മണ്ണാങ്കട്ട. ഈ സൈബര്‍ ലോകത്ത് ഒരു ഐ ഡി ഉണ്ടാക്കുമ്പോള്‍ എത്രയെത്ര പ്രേമങ്ങള്‍ നമ്മുടെ ലൈഫില്‍ ഉണ്ടാവുന്നു. ദിവസങ്ങളുടെ വാഗാദന പെരുമഴകള്‍ക്കൊടുവില്‍ ഒരു ബൈ പറഞ്ഞുകൊണ്ട് അവയോരോന്നും നമ്മള്‍ അവസാനിപ്പിക്കുന്നു. നീര്‍കുമിളകളുടെ  ആയുസ്സ് പോലുമില്ലാത്തവ. അതോര്‍ത്തു വെറുതെ ജീവിതം പാഴാക്കി കളയല്ലേ. ആരെയെങ്കിലും ഒരാളെ തേടിപിടിച്ചു വേഗം കെട്ടാന്‍ നോക്ക്.
രശ്മി : അങ്ങിനെ തോന്നുമ്പോഴേക്കും ഒരാളെ കെട്ടാന്‍ പറ്റുമോ? തോന്നുമ്പോള്‍ ഇട്ടറിഞ്ഞു പോവാന്‍ പറ്റിലല്ലോ?
മുഹമ്മദ്‌ ഇസ്മായീൽ: നിന്റെ വയസ്സ് കൂടി കൂടി വരുന്നു. ജീവിതത്തിലെ  നല്ല നാളുകള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.  കാലം കഴിയുന്തോറും ജീവിതത്തിന്റെ സ്വഭാവീകമായ പരിണാമത്തിനു അനുസരിച്ച് യവ്വനത്തില്‍ ലഭിക്കേണ്ട സുഖത്തിനു മാറ്റങ്ങള്‍ വരും. തന്റെ ശരീരത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍ ഒരു പുരുഷന്റെ  സ്പര്‍ശന സുഖത്തിന്റെ ലഹരി അനുഭവിക്കാന്‍ യോഗമില്ലാതെ, വെറുമൊരു ശവശരീരം പോലെ തന്റെ ഭര്‍ത്താവിന്റെ കൂടെ കിടപ്പറയില്‍ കിടക്കേണ്ടി വരികയെന്നാല്‍ .. അതില്പരം ഒരു ദുര്‍വിധി സ്ത്രീക്ക് ജീവിതത്തില്‍ ഉണ്ടോ?
രശ്മി : എന്ത് ചെയ്യണമെന്നു ഒരു ഐഡിയ കിട്ടുന്നില്ല. വീട്ടുകാരെ നിഷേധിക്കാനും പറ്റുന്നില്ല. അവന്റെ പ്രണയം തിരസ്ക്കരിക്കാനും തോന്നുന്നില്ല. അവനിപ്പോഴും ഓണ്‍ലൈനില്‍ ഉണ്ട്.
മുഹമ്മദ്‌ ഇസ്മായീൽ: ആദ്യം അവനുമായുള്ള കോണ്ടാക്റ്റ്  നിര്‍ത്തണം. എന്നിട്ടൊരു പുതിയ ലോകം നമ്മള്‍ സ്വയം സൃഷ്ടിക്കണം. ആ ലോകത്ത് നമ്മളും പുതിയത്, നമുക്കുള്ള കൂട്ടുകാരും പുതിയത്.  നമുക്ക് ആരെയും അറിയില്ല, നമ്മളെയും ആരുമറിയില്ല. പുതിയ ലോകത്ത് നമ്മുക്കുള്ളത് പ്രതീക്ഷകളാണ്,  പക്ഷെ പഴയ ലോകത്ത് നമ്മുക്ക് ഉണ്ടായിരുന്നത് നഷ്ടപെടലുകളും വേദനകളും, കാലത്തിന്റെ മാറാല
കെട്ടിയ കുറെ ഓര്‍മകളും മാത്രമായിരുന്നു.
രശ്മി : ഇറ്റ്‌ ഈസ്‌ ടൂ കോംപ്ലിക്കേറ്റഡ്.
മുഹമ്മദ്‌ ഇസ്മായീൽ: എന്റെ അഭിപ്രായത്തില്‍ വീട്ടുകാരുടെ ഇഷ്ടത്തോടെയുള്ള ഒരു വിവാഹമാണ് നല്ലത് . എല്ലാവരില്‍ നിന്നുമകന്ന് സ്വന്തമായി ജീവിതം ആരംഭിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുകളുണ്ട്  ഇങ്ങിനെ ഒരു തീരുമാനത്തിലേക്ക് മനസ്സിനെ  കൊണ്ടെത്തിക്കുന്നത് ഒരര്‍ത്ഥത്തില്‍ നമ്മള്‍ നമ്മളോട്സ്വയം യുദ്ധം ചെയ്യുന്നത് പോലെയാണ്.  കുടുംബ ബന്ധങ്ങളുടെ സ്നേഹവലയത്തില്‍ നിന്ന്, എല്ലാം ഉപേക്ഷിച്ചു മറ്റൊരാളിന്റെ സ്നേഹത്തിനു മാത്രമായി ജീവിക്കുമ്പോള്‍,  നമ്മള്‍ ആഗ്രഹിക്കുന്ന  അതെ അളവില്‍ സ്നേഹം തിരിച്ചു  കിട്ടാതെയാകുന്ന ചില അവസരങ്ങള്‍ ജീവിതത്തില്‍ വന്നു ചേരാം  അപ്പോള്‍ അയാളുമായി സമരസപ്പെട്ടു പോവാന്‍ കഴിയാതെ  കലഹങ്ങളിലേക്ക് ജീവിതം നമ്മളെ നയിക്കുന്നു. പക്ഷെ ഓരോ കലഹവും അവസാനിക്കുക നമുക്കൊന്നും നേടാന്‍ കഴിയാതെയായിരിക്കും.  കാരണം നമുക്ക് ആരുമില്ല അഭയംതേടാന്‍ എന്ന സത്യം പതിയെ മനസ്സിലവുമ്പോള്‍  നിസ്സഹായത നമ്മളെ ഭരിക്കാന്‍ തുടങ്ങും. പിന്നെ പ്രളയജലത്തില്‍ ഒറ്റപെട്ടുപോയ ഒരു നൌകയെ പോലെ,  ഒരു ശൂന്യത നമുക്ക് ചുറ്റും വലയം തീര്‍ക്കും.. അവിടെ വച്ച് നമ്മള്‍ നമ്മുടെ ജീവിതത്തെ പഴിച്ചു തുടങ്ങും.
രശ്മി : പലപ്പോഴും നമ്മള്‍ തിരഞ്ഞു എടുക്കുന്നതോ പ്ലാന്‍ ചെയ്യുന്നതോ ഒന്നുമല്ലല്ലോ ജീവിതത്തില്‍ സംഭവിക്കുന്നത്.
മുഹമ്മദ്‌ ഇസ്മായീൽ: അയ്യോ.. എനിക്ക് വിശക്കുന്നു. പച്ചവെള്ളം കൂടി കഴിക്കതെയാ.. ബെഡ്ഡില്‍ നിന്ന്  നേരെ ഇതില്‍ കയറി ഇരുന്നത്..
രശ്മി : ഞാനും ഒന്നും കഴിച്ചിട്ടില്ല. ഇന്നലെ രാത്രി ഇരുന്നതാ. ഒന്ന് കിടക്കട്ടെ... വൈകിട്ട് കാണാം.
രശ്മി sign out

നാന്‍സി :  ഹായ് ഡാ
മുഹമ്മദ്‌ ഇസ്മായീൽ: ഇന്നലെ എന്റെ ഫ്രണ്ട്നെ കണ്ടു, അവള്‍ പറഞ്ഞു എന്റെ മുഖം മാറിയിട്ടുണ്ടെന്നു . ഇപ്പോള്‍ എന്റെ മുഖം  റൂബി മിഠായിയെ പോലെയുണ്ടെന്ന്.  ഹലോ .. ഹലോ.. എന്താ മിണ്ടാത്തത്?
നാന്‍സി : ഏതു ഫ്രണ്ട്??
മുഹമ്മദ്‌ ഇസ്മായീൽ: ഹ ഹ ഹ പെണ്ണിന് അസൂയ. സന്തോഷിക്കുകയല്ലേ  വേണ്ടത്.  ഞാന്‍ നിന്നെപോലെയുള്ള  ഒരു പെണ്ണിനെയാണ് കണ്ടത്. നിന്റെ അതെ വര്‍ഗത്തില്‍പെട്ട, എപ്പോഴും ചൂഷണത്തിന് വിധേയമാവാന്‍ വിധിക്കപെട്ട ഏകയായ ഒരു മുളംതണ്ട്‌.. ഏതു നിമിഷവും ചില്ല് കഷണങ്ങളായി ചിതറി തെറിക്കുന്ന പളുങ്ക് പത്രം.
നാന്‍സി  : ഹയ്യോ  മതി മതി. നിന്റെ സാഹിത്യം മഹാ ബോറ്, നിനക്കൊരു പെണ്ണിനെ വര്‍ണ്ണിക്കാന്‍ കൂടി അറിയില്ല. "രതിസുഖസാരമായി ദേവി് നിന്നെ തീർത്തൊരാ ദൈവം കലാകാരൻ" ഇത് എഴുതിയ യുസഫലി കേച്ചരിയെ പോലെ ഒരു വരി എഴുതാന്‍ പറ്റുമോ നിനക്ക്? ഇപ്പോഴാത്തെ നിന്നെ പോലെയുള്ളയുള്ള മഞ്ഞ കണ്ണുള്ളവര്‍ക്ക്  പെണ്ണിന്റെ വിലാപം മാത്രമേ കാണാന്‍ കഴിയു.
മുഹമ്മദ്‌ ഇസ്മായീൽ: എന്റെ ദൈവമേ, എന്റെ ശരീരഭാരം കൂടിയപ്പോള്‍ എന്റെ മുഖത്തുണ്ടായ വ്യത്യാസത്തെ കുറിച്ചുള്ള   ഒരു കൂട്ടുകാരിയുടെ വിലയിരുത്തലിന്റെ കാര്യമാണ് ഞാന്‍ പറഞ്ഞത്.. അവളുടെ സ്കൂള്‍ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഒരു മിഠായിയാണ് റൂബിമിഠായി.. ആ മിഠായിക്ക് ഒരേ സമയം രണ്ടു രുചികളാണ്  ഒരു ഭാഗത്ത് മധുരനാരങ്ങയുടെ രുചിയാണെങ്കില്‍ മറുഭാഗം ഞാവല്‍പ്പഴത്തിന്റെ രുചിയായിരിക്കും .  അതിനാണ് വെറുതെ  നമ്മള്‍ കാടും മലയും കുന്നും കയറി പോയത്.. ഇനിയിപ്പോള്‍ ഫുഡ്‌ കുറക്കണം. രണ്ടു ചപ്പാത്തിയും കുറച്ചു പച്ചവെള്ളവും കൊണ്ട് കുറച്ചുകാലം ദരിദ്രനായി ജീവിക്കണം. മാത്രമല്ല മദ്യപാനശീലവും ഉപേക്ഷിക്കേണ്ടി വരും. .ഉറക്കമില്ലായ്മ എന്നൊരു കാരണം കണ്ടെത്തിയാണ്  ഞാന്‍  മദ്യപാനശീലം  തുടങ്ങിയത്.  ഉറക്കം  ജീവിതകാലം മുഴുവന്‍ നമുക്ക് വേണമല്ലോ.. അപ്പോള്‍ കുടിയും ജീവിതകാലം മുഴുവന്‍ വേണ്ടി വരില്ലേ? കുടിക്കാതെ ഉറക്കം വരുന്ന ഒരു അവസ്ഥയിലേക്ക് മനസ്സിനെയും ശരീരത്തെയുമെത്തിക്കണം. .. അല്ലെങ്കില്‍ അത് ജീവിതത്തെ നരകതുല്യമാക്കുന്ന ഒരവസ്ഥയിലേക്കു  എത്തിക്കും.
നാന്‍സി : ഉറക്കമില്ലായ്മ ഇപ്പോഴത്തെ ഫാഷന്‍ ആയി മാറിയിട്ടുണ്ടെന്നു തോന്നുന്നു !
മുഹമ്മദ്‌ ഇസ്മായീൽ: ഉറക്കമില്ലായ്മയാണോ പുതിയ  ജീവിതക്രമത്തിന്റെ സംഭാവന? ഇരുപത്തിയഞ്ചു വയസ്സുകാരിയായ ഒരു  പെണ്ണിന്റെ  ഉറക്കമില്ലായ്മയെ കുറിച്ച് മനസിലാക്കാന്‍ വലിയ വിജ്ഞാനമൊന്നും വേണ്ട.
നാന്‍സി  :  എനിക്ക് ഉറക്കമില്ലായ്മയുണ്ടെന്നു ആര് പറഞ്ഞു.. എനിക്ക് ഉറക്കം കൂടുതലാണ്. എത്ര ടെന്‍ഷന്‍ ഉണ്ടെങ്കിലും ഞാന്‍ ഉറങ്ങും.
മുഹമ്മദ്‌ ഇസ്മായീൽ: ക്രമം തെറ്റിയ ഉറക്കമാണ് അത്.  രാത്രിയില്‍ ഉണര്‍ന്നിരുന്നു ഇന്റെര്‍നെറ്റിന്റെ ലോകത്ത് തന്റെ ഉറക്കമില്ലായ്മയുടെ  കാരണങ്ങളിലെ ഗ്രന്ഥികള്‍ക്ക് ഉന്മേഷം പകര്‍ന്നു നല്‍കി അനുഭൂതിയുടെ
ആഴകയങ്ങളിലൂടെയുള്ള യാത്രയുടെ പരിണിത ഫലമാണ് ഇത്തരം ഉറക്കം.. ആലസ്യത്തിന്റെ ഉറക്കമെന്നു വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം  ഇതും  ഈ യുഗത്തിലെ ജീവിതക്രമങ്ങളുടെ സംഭാവന തന്നെ.
നാന്‍സി  : ഹേ.. അത്തരം താത്‌പര്യമുണര്‍ത്തുന്ന രസകരമായ  ഒന്നുമല്ല ഇപ്പോഴത്തെ എന്റെ  ഓണ്‍ലൈന്‍ ലോകം. ഒരാളോട് സംസാരിച്ചു തുടങ്ങുമ്പോള്‍, പ്രതീക്ഷിക്കാവുന്ന ഉത്തരങ്ങള്‍ തന്നെയാണ് നമുക്ക് തിരിച്ചു കിട്ടുന്നത്.
മുഹമ്മദ്‌ ഇസ്മായീൽ: എന്റെ കാര്യത്തില്‍ കുറച്ചു മുമ്പുവരെ സ്ത്രീകളുമായി സംസാരിക്കുമ്പോള്‍ ശരീരത്തിലൂടെ  കറന്റ്‌ പാസ്‌ ചെയുന്നത് പോലെ ഒരു അനുഭൂതി തോന്നിയിരുന്നു. .പക്ഷെ ഇപ്പോള്‍ അത്തരത്തില്‍ ഒന്നും തോന്നുന്നില്ല.. അതിനര്‍ത്ഥം വയസ്സ് കൂടി വരുന്നുവെന്നാണോ? ആയിരിക്കണം കാരണം അങ്ങിനെയുള്ള അവസ്ഥകളില്‍ നമ്മുടെ ചിന്തകളില്‍  മാത്രമായിരിക്കും സെക്സ്.
നാന്‍സി : ഹെന്റെ അമ്മോ.. ഇപ്പോള്‍ മനസ്സിലായി നിന്റെ വൈക്ലബ്യത്തിന്റെ മൂല കാരണം.
മുഹമ്മദ്‌ ഇസ്മായീൽ: ഹ ഹ ഹ.. എന്റെ സംസാരം തന്നെ കണ്ടില്ലേ.. നമ്മള്‍ ആദ്യം കാണുമ്പോള്‍ എന്റെ സംസാരം നിറയെ അത്ഭുതവും ആശ്ചര്യതയും നിറഞ്ഞതായിരുന്നു.. ഇപ്പോള്‍ ഫിലോസഫികള്‍ മാത്രം.  കാരണം എന്താന്നറിയുമോ? നിരാശയാണ് എന്നെ ജീവിപ്പിക്കുന്നത്.. ആഗ്രഹിച്ചത് പോലെയൊന്നും ആവാന്‍ കഴിയാത്തതിലുള്ള ഇച്ഛാഭംഗം .
നാന്‍സി  : യഥാര്‍ത്ഥത്തില്‍ ഐ ഡോണ്ട് ലൈക്‌ സെക്സ് ചാറ്റ് ഓര്‍ ഫോണ്‍ സെക്സ്,  എന്റേത് ഇത്തിരി അശ്ലീലം എന്ന വകുപ്പിള്‍ പെടുത്താമെന്ന് തോന്നുന്നു. രാത്രിയില്‍ ഇത്തരം ഒരു സംസാരം ഒത്തിരി മാനസിക സുഖം നല്‍കുന്നു.
മുഹമ്മദ്‌ ഇസ്മായീൽ: അപ്പോള്‍ നിന്റെ ഭര്‍ത്താവു.. അങ്ങേരു വിളിക്കാറില്ലേ?
നാന്‍സി  : ഹേ.. ആ വിഷയം വിടു... അത് ഒരു ഏര്‍ലി മാര്യേജ്.. .എനിക്ക് അങ്ങേരെ കുറിച്ച് സംസാരിക്കാന്‍ താല്പര്യമില്ല. .. ബൈ .. പിന്നെ കാണാം..
നാന്‍സി sign out


ജാസ്മീന്‍ : ആരോട് പറഞ്ഞാലും കൊള്ളാം.. അങ്ങിനെയിപ്പോള്‍ എന്നോട് പറഞ്ഞുസുഖിക്കണ്ട.. i don't like this and  i have my own restrictions.
മുഹമ്മദ്‌ ഇസ്മായീൽ: നിന്റെ റിസ്ട്രിക്ഷന്‍സ് കള്ളമാണ് .. മനസ്സില്‍ ആഗ്രഹമുണ്ട്.. ബട്ട്‌ പുറത്തേക്കു അത് പ്രകടിപ്പിക്കുന്നില്ല.
ജാസ്മീന്‍ : i cant do that with strangers
മുഹമ്മദ്‌ ഇസ്മായീൽ: പക്ഷെ നമുക്ക് അടുപ്പമുണ്ടല്ലോ.
ജാസ്മീന്‍ :  you are my good friend, so i can't with you.
മുഹമ്മദ്‌ ഇസ്മായീൽ: ഒരു ഗുഡ് ഫ്രണ്ട് ആവുന്നതല്ലേ നല്ലത്.. ആ സ്വാന്തന്ത്ര്യം  ഉപയോഗപ്പെടുത്തമല്ലോ.
ജാസ്മീന്‍ :  may be guys think so, they like to talk abt sex. i mean, most of them.
മുഹമ്മദ്‌ ഇസ്മായീൽ: ആയിരിക്കാം.. ഞാന്‍ അല്ല.
ജാസ്മീന്‍ : good awesome! men who brag about sex are like barking dog but, they don't  bite.
മുഹമ്മദ്‌ ഇസ്മായീൽ: എന്നെ ഇഷ്ടപ്പെട്ടിരുന്ന ഒരു പതിനെട്ടുകാരി പെണ്‍കുട്ടിയിയുമായി ഒരിക്കല്‍ ഞാന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്.  രാത്രിയുടെ നിശ്ശബ്‌ദതയില്‍ ഞങ്ങളുടെ സംസാരം പതിയെ പതിയെ സ്ത്രീ ശരീരത്തിന്റെ മാന്ത്രികതയിലേക്ക് നീണ്ടു. പിന്നെ അവളുടെ സ്വരം മാറി വരുന്നത് പോലെ തോന്നിപ്പിച്ചു.. പൊടുന്നനെ എന്നിലും എന്തോ ഫണം വിടര്‍ത്തി.  ഞാന്‍ അവള്‍ പറയുന്നത് കേട്ട് മൂകമായി നിന്നു.   അവളുടെ ഇടറിയ വികാര തീവ്രതയുടെ ശബ്ദം പിന്നെ പിന്നെ ഭീതിജനകമായ ഒരു അലര്‍ച്ചപോലെ തോന്നിപ്പിച്ചു.    ഞാന്‍ ഈ കാര്യം പറഞ്ഞത് കേട്ടപ്പോള്‍  നിനക്ക് എന്നോടുള്ള ഇഷ്ടം പോയോ?
ജാസ്മീന്‍ : No...men are like this.  കട്ട് തിന്നതാണ് സുഖം എന്ന് ഗയ്സ് പറഞ്ഞു കേട്ടിട്ടുണ്ട്.  സീ.. സെക്സ്  ചാറ്റ് ചെയ്യാന്‍ ഉള്ളതല്ല..
മുഹമ്മദ്‌ ഇസ്മായീൽ: പക്ഷെ അത് അനുഭവിക്കാന്‍ ഭാഗ്യമില്ലാത്തവര്‍ക്ക് പറഞ്ഞു തീര്‍ക്കേണ്ടി വരും.
ജാസ്മീന്‍: അതൊക്കെ ഞരമ്പ് രോഗികള്‍ക്കാണ്.
മുഹമ്മദ്‌ ഇസ്മായീൽ: സ്ത്രീകളിലും ഞരമ്പ് രോഗികള്‍ ഉണ്ടോ?
ജാസ്മീന്‍: നോര്‍മല്‍ സെക്സിലൂടെ സാറ്റിസ്ഫൈഡ് ആവാത്തവര്‍...  but a healthy person will never do that. if u talk with somone spl abt this, its ok..
മുഹമ്മദ്‌ ഇസ്മായീൽ: സ്പെഷ്യല്‍ സംവണ്‍ ചാറ്റിങ്ങില്‍ കൂടി ഉണ്ടാക്കികൂടെ? നമുക്ക് ഇഷ്ടപ്പെട്ട ഒരാള്‍.. എപ്പോഴും കാണാന്‍ തോന്നുന്ന, എപ്പോഴും സംസാരിക്കാന്‍ തോന്നുന്ന ഒരാള്‍..
ജാസ്മീന്‍  : yes, i hv such a person. we share such feelings everyday
മുഹമ്മദ്‌ ഇസ്മായീല്‍ sign out

അയാള്‍ക്ക് വല്ലാത്ത ഒരു മടുപ്പ് തോന്നി. ഛെ എന്ന ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് അയാള്‍ സ്വയം  തലയില്‍ അടിച്ചു.. ഒരാളുമായി സ്ഥിരമായി ഫോണ്‍ സെക്സ് ചെയ്യുന്ന ഒരു പെണ്ണിനോടാണോ തനിക്കു ഇഷ്ടം തോന്നിയത്!!!  അവളെയാണോ താന്‍ സെക്സ് ചാറ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചത്. അയാളില്‍ കുറ്റബോധം നിറഞ്ഞു. അനിയന്ത്രീതമായ ദേഷ്യവും സങ്കടവും അയാളുടെ മനസ്സ് സംഘർഷഭരിതമായ ഒരു അവസ്ഥയില്‍ എത്തിച്ചു. ഇനിയൊരിക്കലും അവളെ കാണില്ലന്നു അയാള്‍ ശപഥം ചെയ്തു.  പിന്നെ ഫേസ്ബുക്ക്‌ തുറന്നു അവളുടെ ഐ ഡി ഡിലീറ്റ് ചെയ്തു.   അപ്പോഴാണ് രാജിമോളുടെ ഐഡിയിലെ പച്ചവെളിച്ചം അയാളുടെ ശ്രദ്ധയില്‍ പെട്ടത്.. ഉടനെ അയാള്‍ അവളുടെ ഇന്‍ ബോക്സിലേക്ക് മെസ്സേജ് അയച്ചു..

മുഹമ്മദ്‌ ഇസ്മായീൽ: ഹായ് രാജിമോള്‍.. i was crying for the whole day, i can't imagine ur life.
രാജിമോള്‍: ഞാന്‍ കൊച്ചായിരിക്കുമ്പോള്‍ എന്നെയെടുത്തുകൊണ്ട് നടന്നിരുന്നത്  അച്ഛനായിരുന്നു. .. അച്ഛന്റെ നെഞ്ചില്‍ കിടന്നയിരുന്നു ഞാന്‍ ഉറങ്ങിയിരുന്നത് എനിക്ക് താരാട്ടു പാട്ട് പാടി തന്നു ഉറക്കിയതും, എന്റെ നെറ്റിയില്‍ പൊട്ടു തൊടുവിച്ചു, എന്റെ കവിളില്‍ ഉമ്മ തന്നു സ്കൂളിന്റെ പടിവാതില്‍ വരെ കൊണ്ട് വിട്ടിരുന്നതും അച്ഛനായിരുന്നു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്കൊരിക്കല്‍ ചിക്കന്‍പോക്സ് വന്നു. അന്ന് രോഗം മാറുന്നത് വരെ അച്ഛനെനിക്ക് കാവലിരുന്നു.. എന്റെ നെഞ്ചിലെ വ്രണങ്ങളില്‍ ഒയിന്‍മെന്റ് പുരട്ടുമ്പോള്‍ നിറഞ്ഞു കവിഞ്ഞു ഒഴുകിയിരുന്ന അച്ഛന്റെ കണ്ണുകളെ ഇന്നുമെനിക്ക്‌ മറക്കാന്‍ കഴിയുന്നില്ല.   പക്ഷെ എവിടെയോ വച്ച് അച്ഛനും ഞാനും തമിലുള്ള ബന്ധം മുറിഞ്ഞു. എന്റെ ശാരീരിക വളര്‍ച്ചയില്‍ ഞാന്‍ വെറും ഒരു പെണ്ണും അച്ഛന്‍ എന്റെ ശരീരത്തെ ആഗ്രഹിക്കുന്ന ഒരു ആണുമായി. . ഇന്നെനിക്കു എന്റെ അമ്മയെ ഓടിച്ചെന്നു കെട്ടിപിടിക്കാം,  ഉമ്മ വക്കാം... മടിയില്‍ തലവെച്ചു കഥകള്‍ പറഞ്ഞു കിടക്കാം.. എന്റെ . അനിയത്തിയോടും ഇതുപോലെയൊക്കെ ചെയ്യാം.. .. പക്ഷെ അച്ഛനോടോ ചേട്ടനോടോ പാടില്ല.. എന്ത് കൊണ്ടെന്നു ചോദിച്ചാല്‍  വിശദീകരിക്കാന്‍ അറിയില്ല.
മുഹമ്മദ്‌ ഇസ്മായീൽ: എന്തെക്കെയോ നമ്മളുടെ  പെണ്‍കുട്ടികളെ പേടിപ്പിക്കുന്നു അല്ലെ? . സ്വയരക്ഷക്കുള്ള ഒരു  ബദ്ധപ്പാട് എല്ലാവരിലും നിറയുന്നു.. ഇന്ന് പെണ്‍കുട്ടികളുടെ ലോകത്ത് ഒരു തരം അരക്ഷിതത്വം നിറഞ്ഞു നില്‍ക്കുന്നു അല്ലെ?
രാജിമോള്‍: ഞാനടക്കം എല്ലാ പെണ്‍കുട്ടികളും ആണിനെ നോക്കുന്നത് സംശയത്തോടെയാണ്.
മുഹമ്മദ്‌ ഇസ്മായീൽ: പുതിയ കാലമാണോ ഇത്തരമൊരു  മാറ്റം ഉണ്ടാക്കിയത്?  ഇന്ന് കണ്ണിന്റെ കാഴ്ചകള്‍ക്ക് അതിരുകളില്ല.. അത് കൊണ്ട് കാണാന്‍ പാടില്ലാത്തതും കാഴ്ചകളില്‍ നിറയുന്നു..
രാജിമോള്‍: വെറുതെ കാലത്തേ പഴിക്കുന്നില്ല. മനുഷ്യന്റെ ഹൃദയം മാറിയിട്ടില്ല.. അവര്‍ക്കിടയില്‍ മൃഗങ്ങളും മാലാഖമാരും ഉണ്ട്.  ഇന്നത്തെ കാലത്ത്  ഇല്ലാതെയായത്  ഒരു കാര്യം മാത്രമാണ്.. തിരിച്ചറിവ്..ആര്‍ക്കു ആരെ  വിശ്വസിക്കാന്‍ കഴിയും?.. ഞാന്‍ ഈ ഇന്റര്‍നെറ്റ് ലോകത്ത് പരിചയപെട്ട വ്യക്തികളില്‍ ഏറ്റവും നല്ലതായി കണ്ടത് ഇസ്മയിലിന്റെ  സ്വഭാവമാണ്.  അത്കൊണ്ട് എനിക്ക് എല്ലാം തന്നോട് പറയാം. അത് കൊണ്ട് തന്നെയാണ് എന്റെ അച്ഛനെ കുറിച്ചുള്ള കാര്യം തന്നോട് പറഞ്ഞതും.
മുഹമ്മദ്‌ ഇസ്മായീൽ: എന്നെ വിശ്വസിക്കാം. 
രാജിമോള്‍ :  ഉറങ്ങിയിട്ട് ദിവസങ്ങളായി. കണ്ണടച്ചാല്‍, ശരീരത്തിലൂടെ ഒരു പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് പോലെ ഒരു തോന്നല്‍.  വെറുതെയാണ് ആ തോന്നല്‍ എന്ന് വിചാരിച്ചു വീണ്ടും കണ്ണുകള്‍  ഇറുകെ അടക്കമ്പോള്‍, ആ പാമ്പ് ഇഴഞ്ഞു ഇഴഞ്ഞു എന്റെ വസ്ത്രങ്ങല്‍ക്കിടയിലൂടെ.. നീ എനിക്ക് ധൈര്യം തരുമോ? എങ്കില്‍ ഞാന്‍ അയാളെ കൊല്ലാം.  എന്റെ അനിയത്തിയെങ്കിലും എനിക്ക്  രക്ഷപെടുത്തമല്ലോ?  ഇസ്മായീല്‍ .. ഇസ്മായില്‍ .... എന്താ മിണ്ടാത്തത്..
മുഹമ്മദ്‌ ഇസ്മായീല്‍  sign out

അയാള്‍ക്ക് തന്റെ പതിനാലു വയസ്സുകാരിയായ മകളെ ഓര്മ വന്നു.. കുറച്ചുനേരത്തെ ആലോചനക്കു ശേഷം  അയാള്‍ ഒരു പുതിയ  ഐ ഡി ജിമെയിലില്‍ ക്രിയേറ്റ് ചെയ്തു.    ആ ഐ ഡി മകളുടെ ഫോണിലേക്ക്  മെസ്സേജ് അയച്ചുകൊണ്ടയാള്‍ തന്റെ  ജിമെയില്‍ ഐ ഡി തുറന്നു..

മുഹമ്മദ്‌ ഇസ്മായീൽ: അസ്സലാമു അലൈക്കും  മോളു.. എപ്പോഴാ വന്നത്
ഫസീല  : വ അലൈക്കും മുസ്സലാം ... മെസ്സേജ് കിട്ടിയപ്പോള്‍ തന്നെ ഞാന്‍ ആഡ് ചെയ്തു.  എന്താ ഉപ്പാ  പുതിയ ഐ ഡി? ഏതെങ്കിലും റിട്ടയെര്‍ഡു പാര്‍ട്ടികള്‍ ഉണ്ടോ..?
മുഹമ്മദ്‌ ഇസ്മായീൽ: മോളു.. നല്ല അടി വച്ച് തരും.  ഉപ്പയോട്‌ ഇങ്ങിനെയൊക്കെയാണോ സംസാരിക്കുന്നത്?  .ഈ പുതിയ ഐഡിയെ കുറിച്ചൊന്നും ഇനി ഉമ്മയോട് പറയണ്ട.  ഇത് മതി നിന്റെ ഉമ്മാക്ക് അടിയുണ്ടാക്കാന്‍.
ഫസീല  : ഞാന്‍ തമശ പറഞ്ഞതാ ഉപ്പാ .. എന്റെ ചക്കരയല്ലേ... എന്നോട് പിണങ്ങണ്ട..
മുഹമ്മദ്‌ ഇസ്മായീൽ: മോളു.. നമുക്ക് നാളെ സംസാരിക്കാം.. ഓണ്‍ലൈനില്‍ അധികമിരുന്നു സമയം കളയണ്ട.. . ഞാന്‍ സൈന്‍ ഔട്ട്‌ ചെയ്യുകയാണ്...
മുഹമ്മദ്‌ ഇസ്മായീൽ invisible..

ഫസീലയുടെ  ഐഡിയിയില്‍  പച്ച നിറത്തില്‍ പ്രകാശം കെട്ടുപോവാതെ ജ്വലിക്കുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് ഹൃദയത്തില്‍ വല്ലാത്ത ഭാരം അനുഭവപ്പെടുന്നതായി തോന്നി.   തന്റെ നെഞ്ചില്‍ കൈവച്ച് വേദനയോടെ മൌനമായി അയാള്‍  കസേരയിലേക്ക് ചാഞ്ഞു.. പൊടുന്നനെ ദൂരെ എവിടെയൊ നിന്നൊരു പെണ്‍കുട്ടിയുടെ തേങ്ങലിന്റെ ശബ്ദം അയാള്‍ കേട്ടു. അപ്പോള്‍, അയാളുടെ ഹൃദയത്തിന്റെ ആവരണം നീക്കി  ഒരു പതിനഞ്ചു വയസ്സുകാരി പെണ്‍കുട്ടിയുടെ നിലവിളി പുറത്തേക്കു തെറിച്ചു വീണു.. ഒരു തീവണ്ടിയുടെ കിതപ്പ് പോലെ തുടങ്ങിയ ആ നിലവിളി.. ഒരു ഗുഹക്കുളിലൂടെ ഓടുന്ന തീവണ്ടിയുടെ ഭയാനകമായ ശബ്ദമായി അയാളില്‍ നിറഞ്ഞു... വേദന കൊണ്ട് പുളഞ്ഞ മുഹമ്മദ്‌ ഇസ്മായീല്‍ പച്ച നിറത്തിലെ ജ്വലിച്ചു  നില്‍ക്കുന്ന പ്രകാശം നോക്കി പതിയെ വിളിച്ചു..
മോളെ...രാജി മോളെ...

Wednesday, July 22, 2020

പീഡനം ഒരു തുടർകഥ

റീപോസ്റ്റ് -എഴുതിയത് august 2017)


ബിന്ദു..ഞാനും നിന്നെപ്പോലെ ചിന്തിക്കാൻ ശ്രമിച്ചുനോക്കാം.  പുരുഷനൊരിക്കലും പീഡനമേല്‍ക്കാറില്ല. അവന്‍ പീഡിപ്പിക്കാറേയുള്ളു, അല്ലെ?  നിങ്ങൾ പെണ്മനസ്സുകൾ ശുദ്ധമാണ്. നിങ്ങള്ക്ക് കളവുപറയാൻ അറിയില്ല. നിങ്ങൾ  നീതി നിഷേധിക്കപെട്ടവരാണ്. ഞാൻ അടങ്ങിയ പുരുഷവർഗം നിങ്ങളെ എപ്പോഴും  ചൂഷണത്തിന് വിധേയമാക്കികൊണ്ടിരിക്കുന്നു. പീഡനം എന്ന് കേൾക്കുമ്പോൾ  അവിടെയൊരു ക്രൂരനായ  പുരുഷന്റെ ബിംബം ഓരോ വായനകാരന്റെയും മനസ്സിൽ ജ്വാലയായിപടരണം അല്ലെ? പുരുഷൻ പീടിക്കപെടുമ്പോൾ യുക്തിഹീനവും സ്ത്രീ  പീടിക്കപെടുമ്പോൾ അത് സത്യവും ആവണം അല്ലെ?"

"രാജീവ്...  ഏതെങ്കിലും ഒരമ്മ തന്റെ പെണ്മക്കളെ അവരുടെ മുത്തച്ഛൻ ലൈംഗീക പീഡനത്തിന്  ഇരയാക്കിയെന്ന് പറഞ്ഞുകൊണ്ട് വെറുതെ കേസുകൊടുക്കുമോ? നിങ്ങൾ പത്രക്കാർ  അങ്ങിനെയൊരു ചിത്രം ജനങ്ങൾക്ക് മുമ്പിൽ സമർപ്പിച്ചാൽ, പൊതു ജനം അത്  വിശ്വസിക്കുമോ? കാരണം ഞാനും നീയും വായിച്ചും കണ്ടും ശീലിച്ചത് പുരുഷനാൽ  പീടിക്കപെടുന്ന സ്ത്രീയെയാണ്. പേടിച്ചും വിറച്ചും പുരുഷൻ എന്ന സിംഹത്തിന്  ഇടയിൽ ജീവിക്കേണ്ടിവരുന്ന മാൻപേടയുടെ അവസ്ഥയിലാണ് ഓരോ സ്ത്രീകളും  ജീവിക്കുന്നത്. അതിനിടയിലാണ് നീ ഒരു പുരുഷനെ നല്ലവനായി ചിത്രീകരിക്കാൻ  പോവുന്നത്? രാജീവ്...നീ ആ ചെറുപ്പക്കാരനെ  കണ്ടുമുട്ടിയപ്പോൾ എന്താണ് അയാൾ നിന്നോട്  പറഞ്ഞത്?


ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ അയാൾ കടുത്ത മനസികസംഘർഷത്തിൽ അകപ്പെട്ടിരുന്നു എന്ന് തോന്നി. വല്ലാത്തൊരു നിസ്സഹായത അയാളിൽ ഞാൻ കണ്ടു. . അയാൾ എന്നോട് സംസാരിക്കാൻ തുടങ്ങി  "സാർ  ഞങ്ങൾ  കേരളത്തിന് വെളിയിൽ വർഷങ്ങളായി താമസിക്കുന്നവരാണ്. ഇപ്പോൾ എന്റെ ഭാര്യ  കുട്ടികളെ എന്റെ അടുക്കൽ ഉപേക്ഷിച്ച് അവളുടെ വീട്ടിലേക്കു പോയിരിക്കുകയാണ്.  എന്റെ അച്ഛനും  അമ്മയ്ക്കും മകനായി ഞാൻ ഒരാൾ മാത്രമാണുള്ളത്. അത്യാവശ്യം എല്ലാ  സൗകര്യങ്ങളും ഉള്ള ഒരു നല്ലവീട് അച്ഛന്റെ പേരിൽ ഞങ്ങൾക്ക് നാട്ടിൽ ഉണ്ട്.  പക്ഷേ അവൾക്കവിടെ താമസിക്കാൻ ഇഷ്ടമില്ല. അവൾക്കു സ്വന്തമായി ഒരു വീട് വേണം  അല്ലെങ്കിൽ അമ്പതുലക്ഷം അവളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കണം. ഇതാണ് അവളുടെ  വീട്ടുകാരുടെ ആവശ്യം. എനിക്കത് നല്കാൻ കഴിയില്ല എന്ന് ഞൻ അവളുടെ കുടുംബത്തോട് പറഞ്ഞു. ഇപ്പോൾ അവർ എനിക്കും എന്റെ കുടുംബത്തിനും എതിരെ കേസ് കൊടുത്തിരിക്കുകയാണ്.  സാർ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല.  അറുപത്തിയഞ്ചു കഴിഞ്ഞ എന്റെ അച്ഛന്റെ പേര് സ്ക്രോളിംഗ് ന്യൂസ് ആയി  ടെലിവിഷനിൽ പ്രത്യക്ഷ്യപ്പെടാൻ തുടങ്ങിയിരിക്കുന്നു. എന്റെ പെൺകുഞ്ഞുങ്ങളെ  ലൈംഗീകമായി പീഡിപ്പിച്ചു എന്നാരോപിച്ചാണ് അവൾ കേസ് കൊടുത്തിട്ടുള്ളത്. പലവിധരോഗത്താൽ എഴുനേറ്റ് നടക്കാൻ പോലും കഴിയാതെ മൃതപ്രായായ  എന്റെ അച്ഛൻ  ഇന്ന് പോക്സോ കേസിൽ പ്രതിയാണ്"

അയാൾ കുറച്ചു നിമിഷം നിശബ്ദനായി, പിന്നെ തൊണ്ട ഇടറി വാക്കുകൾ  മുറിഞ്ഞുപോയ അവസ്ഥയിലായി ...കണ്ണുകളിൽ നിന്ന് ഒലിച്ചിറങ്ങിയ കണ്ണുനീർ  തുടച്ചുകൊണ്ട് അയാൾ വീണ്ടും പറയാൻ തുടങ്ങി..

"നിങ്ങളിൽ പലരും  സ്വയം പറഞ്ഞുകാണും സാറേ.. വയസ്സുകാലത്ത് എന്തിനായിരിയ്ക്കും ആ നീചൻ പാവം  കുഞ്ഞുങ്ങളെ പീഡിപ്പിച്ചത്!! ആ പിശാചിനെ വെടിവെച്ചു കൊല്ലുകയാണ് വേണ്ടത്. ആ  നായയുടെ പുരുഷ ലിംഗം ഛേദിക്കണം!! ആ തെണ്ടിയെ ചെരുപ്പുമാല അണിയിച്ചുകൊണ്ട്  തെരുവിലൂടെ നഗ്നായായി നടത്തണം " എനിക്കറിയാം നിങ്ങൾ പാവങ്ങളാണെന്ന്. ഞാനും  നിങ്ങളുമെല്ലാം വാർത്താമാധ്യമങ്ങളെ വളരെയധികം വിശ്വസിക്കുന്നു. പോലീസിനെ  വിശ്വസിക്കുന്നു. അവർ പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്നു. അവർ  തയ്യാറാക്കുന്ന കേസ് ഡയറിപോലും സത്യമാണെന്ന് വിദേശിക്കുന്നു. ഞാനും  വിശ്വസിച്ചിരുന്നു അവർ പറയുന്നതൊക്കെ സത്യമാണെന്ന് ഈ കേസിൽ അകപെടുന്നതുവരെ.  ഞാനും എന്റെ അച്ഛനും അമ്മയും പിന്നെ ദൈവവും മാത്രമേയൊള്ളു ഈ കേസിലെ സത്യം  അറിയുന്നവർ. ഞങ്ങൾക്ക് കരയാൻ മാത്രമേ കഴിയു. ഞങ്ങൾ പറയുന്നത് ആരും  വിശ്വസിക്കില്ല. മനസ്സും ഹൃദയവും നിങ്ങള്ക്ക് തുറന്നു വച്ചുതരാൻ കഴിയുന്ന  മന്ത്രികവിദ്യ ഞങ്ങൾക്കറിയില്ല. ഞങ്ങൾക്ക് മുമ്പിലുള്ള ഏക വഴി കൂട്ട  ആത്മഹത്യയാണ്. പക്ഷേ അപ്പോഴും സത്യം ഇവിടെ വിജയിക്കുന്നില്ല...ഞങ്ങൾ  മരിച്ചാലും നിങ്ങളിൽ ഒരാൾ പോലും ഞങ്ങൾക്ക് വേണ്ടി കണ്ണുനീർ പൊഴിക്കില്ല.  ഞങ്ങൾ മരിക്കുക തന്നെയാണ് വേണ്ടതെന്ന് നിങ്ങൾ എല്ലാവരും കൂട്ടത്തോടെ പറയും.  സത്യം ജയിക്കേണ്ടേ സാർ? സ്വന്തം കുഞ്ഞുങ്ങളുടെ മേൽ ഇത്തരം ആരോപണം  നടത്തുന്ന മാതാവ് ശിക്ഷ്യക്ക് അർഹയല്ലേ സാർ? ഞാൻ പുരുഷനായത്കൊണ്ട് ഒരു  കമ്മീഷനും ഞങ്ങൾക്കനുകൂലമായി സംസാരിക്കില്ല. നമ്മുടെ കോടതികൾ പോലും  മാധ്യമങ്ങളുടെ സ്വാധീനത്തിന്റെ വലയിൽ അകപ്പെട്ടിരിക്കുന്നു എന്ന്  സംശയിക്കേണ്ടിയിരിക്കുന്നു. ഈയിടെ നടന്ന പല കേസുകളിലും കോടതിയുടെ ഇടപെടലിൽ  മാധ്യമങ്ങളുടെ സ്വാധീനം പ്രകടമായി കാണാം. ഞങ്ങൾക്ക് നീതി കിട്ടുമോ സാർ? അതോ  നിങ്ങൾ പത്രക്കാർ ഞങ്ങളെ കൂട്ട ആത്മഹത്യയിലേക്ക് കൊണ്ടുപോകുമോ? "

അയാളോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഞാൻ അയാളോട് കണ്ണുകളിലേക്കു  ഉറ്റുനോക്കികൊണ്ടിരിക്കുകയായിരുന്നു. അയാളുടെ മനസ്സിലെ വിചാരവികാരങ്ങളുടെ  മിന്നലാട്ടങ്ങള്‍ ആ കണ്ണുകളിലൂടെ പ്രതിബിംബിക്കുന്നത് ഞാൻ കണ്ടു. ആ  കണ്ണുകളില്‍ നിന്നും തുരാതുരാ ഒഴുകുന്ന ചുടുനീർ എന്റെ ഹൃദയത്തെ പൊള്ളിച്ചു.  ചാലുകീറി ഒഴുകുന്ന ആ കണ്ണീരില്‍ അയാളുടെ നിഷ്‌കളങ്കത തെളിഞ്ഞു  കാണാമായിരുന്നു. എന്നിരുന്നാലും എനിക്ക് അയാളെ അപരാധിയായി മാത്രമേ കാണാൻ  പാടൊള്ളു. അതാണ് സാമൂഹ്യകമായ കാഴ്ചപ്പാട്. അതിനു വിരുദ്ധമായി ഞാൻ  എഴുതുമ്പോൾ എന്റെ ചിന്തകൾ മനുഷ്യത്വവിരുദ്ധം ആയി മാറും. എന്ത്‌കൊണ്ടാണ്  എനിക്ക് മറ്റുള്ളവരെ പോലെ ചിന്തിക്കാൻ കഴിയാത്തത്? ഒരുപക്ഷേ എനിക്ക്  പെൺകുട്ടികൾ ഇല്ലാത്തതുകൊണ്ടാവാം. അല്ലെങ്കിൽ സഹോദരികൾ എനിക്കില്ലാത്തത്  കൊണ്ടും ആവാം. ആയിരുന്നുവെങ്കിൽ എനിക്ക് പെണ്ണിനെ കുറിച്ചും അവളുടെ  മനസ്സിനെ കുറിച്ചും അറിയാൻ സാധിക്കുമായിരുന്നു!!

എന്റെ  മനസ്സിലെ ചിന്തകളിൽ ഉടലെടുത്ത സംശയം അയാളിൽ നിന്ന്  മറച്ചുപിടിച്ചുവച്ചുകൊണ്ട് ഞാൻ പറഞ്ഞു "ദയവു വിചാരിച്ചു താങ്കൾ  കരായതിരിക്കു സുഹൃത്തേ.. എനിക്ക് കഴിയുന്ന എല്ലാ സഹായങ്ങളും ഞാൻ താങ്കൾക്ക്  വേണ്ടി ചെയ്തുതരാം....നമ്മുടെ രാജ്യത്ത് സ്ത്രീക്ക് മാത്രമായി ഒരു  പ്രത്യേക നീതിയില്ല. പുരുഷനും നീതികിട്ടും!! പക്ഷേ എന്റെ ആശ്വാസ വാക്കുകൾ  അയാളുടെ കരച്ചിലിന്റെ ശക്തിയെ ശമിപ്പിച്ചില്ല.. അതുകൂടി കൂടി വരാൻ തുടങ്ങി.  പിന്നെയൊരു കൊച്ചുകുട്ടിയെപോലെ വിതുമ്പികൊണ്ടു കരച്ചിലിനിടയിൽ അയാൾ പറഞ്ഞു  "ഞാന്‍ വല്ലാതെ അപമാനിക്കപ്പെട്ടിരുന്നു സാറെ. ഞാനൊരു പുരുഷനായി പോയതാണോ  സാറേ എന്റെ കുറ്റം? അല്ലായിരുന്നുവെങ്കിൽ എന്നെ സഹായിക്കുവാനും  എനിക്കുവേണ്ടി ശബ്‌ദിക്കുവാനും ആയിരം പേർ ഉണ്ടാകുമായിരുന്നില്ലേ സാറേ?"  അപ്പോൾ ഏകാന്തതയുടെ ശൂന്യമായ വഴിയില്‍ തളര്‍ന്നുപോയ ആ മനുഷ്യന്റെ മ്ലാനമായ  മുഖത്തുനിന്നും പീഡനത്തിന്റെ ഇരയെ ഞാന്‍ വായിച്ചെടുക്കുകയായിരുന്നു.  നിസ്സഹായനായ ആ മനുഷ്യന്‍ ജീവിതത്തില്‍ ഇത്രയൊക്കെ സഹിക്കേണ്ടി വരുന്നതിന്റെ  യുക്തിയെകുറിച്ച് ഞാൻ ആലോചിച്ചുനോക്കി. സ്ത്രീ സുരക്ഷക്കും, സ്ത്രീ  സംരക്ഷത്തിനു വേണ്ടിയുള്ള നിയമങ്ങൾ എങ്ങിനെയാണ് സ്ത്രീകൾ ദുർവിനിയോഗം  ചെയ്യുന്നതെന്ന് മനസ്സിലായപ്പോൾ പുരുഷനായ ഞാൻ ഒരു നിമിഷം എന്റെ ജന്മത്തെ  ശപിച്ചു.

"രാജീവ്.. പിന്നീട് എന്തുണ്ടായി?"

ഞാൻ, കേസ് ഫയൽ ചെയ്ത പോലീസ്  സ്റ്റേഷനിലേക്ക് പോയി. . ഇൻസ്‌പെക്ടറെ കാണുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം.  ഇടതൂര്‍ന്നു നില്‍ക്കുന്ന പൈന്‍മരക്കാടുകള്‍ക്ക് അരികെയായിരുന്നു ആ പോലീസ്  സ്റ്റേഷൻ. പ്രവേശന കവാടത്തിൽ തോക്ക് പിടിച്ചുനിൽക്കുന്ന കോൺസ്റ്റബിളിനോട്  ഇൻസ്‌പെക്ടറെ തിരക്കുമ്പോൾ എന്റെ കാൽമുട്ടുകൾ വിറകൊള്ളൂന്നുണ്ടായിയുരുന്നു.  ഒരു മെലിഞ്ഞ രൂപം ആയിരുന്നു ഇസ്നപെക്ടർക്ക്. ചുവന്ന കണ്ണുകളുള്ള അദ്ദേഹം  എന്റെ അടുത്തെത്തിയപ്പോൾ മദ്യത്തിന്റെ മണം എനിക്കനുഭവപെട്ടു. പക്ഷേ ഉടനെ  എന്റെ മനസ്സ് എന്നെ തിരുത്തി. ചുവന്ന കണ്ണുകൾ ആയത് കാരണം മാത്രമായിരിക്കണം  ഞാൻ അയാൾ മദ്യപാനി ആണ് എന്ന് ചിന്തിച്ചു പോയത്. ഒരുപക്ഷേ ജന്മനാ അയാളുടെ  കണ്ണുകൾ അങ്ങിനെയായിരിക്കും. നമ്മൾ മനുഷ്യർക്ക് പലരെ കുറിച്ചും ഒരു  മുൻസമീപനം ഉണ്ട്. അതുകൊണ്ടായിരിക്കാം ഞാൻ അങ്ങിനെ ചിന്തിച്ചുപോയത്.  "അവൾ..... " ഞാൻ പറഞ്ഞു മുഴുവിക്കുന്നതിനു മുമ്പ്തന്നെ അദ്ദേഹം എന്നോട്  പറഞ്ഞു.. "ഇര എന്ന വാക്കു ഉപയോഗിക്കു.. അതാണ് കൂടുതൽ യോജിക്കുക.."

'സർ ആരാണ് ഇര, പ്രതിയാക്കപ്പെട്ട ആളോ അതോ ഹർജിക്കാരിയോ ?'

 "ഈ സ്റ്റേഷനിൽ എത്തിയ മറ്റു കേസുകളിൽ നിന്ന് തികച്ചും അപൂർവമായ കേസ്  തന്നെയാണ് ഇത് . അതുകൊണ്ടാണ് ഇത് കോടതിയിൽ അയക്കുന്നതിനു മുമ്പായി ഞാൻ  കമീഷണർ ഓഫീസിലേക്ക് അയച്ചതും. ഈ കേസിൽ ഞങ്ങൾക്ക് കൂടുതൽ നിയമ ഉപദേശം  ആവശ്യമുണ്ട്.'

"സർ.. . ഒരു സാധാരണക്കാരൻ എന്ന നിലയിൽ  എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ട്.. അതുകൊണ്ടാണ് ഞാൻ കൂടുതൽ ചോദ്യങ്ങളിലേക്കു  കടക്കുന്നത്.. ഒരു സ്ത്രീ ഒരു പരാതി നൽകുമ്പോൾ, അത് സത്യമാണോ അതോ വ്യാജ  പരാതിയാണോ എന്നറിയാൻ പോലീസിന്റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാവേണ്ടതല്ലേ?  നമ്മുടെ കേസിൽ അങ്ങിനെ ഉണ്ടായിട്ടില്ല.. പരാതി കിട്ടിയപ്പോൾ തന്നെ പ്രതിയെ  അറസ്റ്റ് ചെയ്യാനാണ് താങ്കളുടെ ഡിപ്പാർട്ട്മെന്റ് ശ്രമിച്ചത്. എന്തുകൊണ്ട്  പരാതി ന്യായമാണോ എന്ന് അറിയാൻ ശ്രമിക്കാഞ്ഞത്"

"ഇതൊരു  ലൈംഗിക പീഡന കേസ് ആണ്. തനിക്കും തന്റെ കുട്ടികൾക്കും ഭർത്താവിന്റെ  കുടുംബത്തിൽ നിന്ന് അനുഭവിക്കേണ്ടി വന്ന ലൈംഗീക പീഡനം ആണ് ഹരജിക്കാരി  ഉന്നയിച്ചിട്ടുള്ളത്. ലൈംഗീക പീഡനം എന്ന് പറഞ്ഞാൽ എന്താണ് എന്നറിയുമോ?  സ്‌ത്രീക്ക്‌ ഇഷ്ടമില്ലാതെ...അവരുടെ ശരീരത്തില്‍ തുറിച്ചു നോക്കുക, ലൈംഗിക  താല്‍പര്യത്തോടെ നോക്കുക, ചൂളമടിക്കുക, നേരിട്ടോ ഫോണിലൂടെയോ അശ്ലീല  കമന്റുകള്‍/തമാശകള്‍ പറയുക, കത്തുകള്‍/ ഫോണ്‍ വഴി അശ്ലീല സന്ദേശങ്ങള്‍  അയക്കുക. പിന്‍തുടര്‍ന്നു ശല്യപ്പെടുത്തുക (പ്രത്യേകിച്ചും വിജനമായ  സ്ഥങ്ങളില്‍), അശ്ലീല സിനിമ/ ചിത്രങ്ങള്‍ കാണിക്കുക, ലൈംഗികാവയവം  പ്രദര്‍ശിപ്പിക്കുക, ശ്വാസം ശരീരത്തില്‍ വീഴുന്നമാതിരി ചേര്‍ന്നു  നില്‍ക്കുക, ലൈംഗിക താല്‍പര്യത്തോടെ ശരീരത്തില്‍ സ്‌പര്‍ശിക്കുക,  ചുംബിക്കുക, കെട്ടിപ്പിടിക്കുക, അവയവങ്ങള്‍ കൊണ്ട്‌ ശരീരത്തില്‍ ഉരസുക,  ലൈംഗിക സേവനങ്ങള്‍ ആവശ്യപ്പെടുക ഇതൊക്കെ ലൈംഗീക പീഡന പരിധിയിൽ വരുന്നതാണ്.  സ്ത്രീ ഇത്തരം ആരോപണം ഉന്നയിക്കുമ്പോൾ അവിടെ കൂടുതൽ അന്വേഷണത്തിന്റെ  ആവശ്യമില്ല. കാരണം സ്ത്രീ പറയുന്നത് സത്യമായിരിക്കും!!!"

'ഒരു വഴിയുമില്ലേ സാർ അയാളെ രക്ഷിക്കാൻ? അതോ അയാൾ ഒരു പുരുഷനായതാണോ അയാളുടെ തെറ്റ്?'

 "ഞങ്ങൾ നിസ്സഹായരാണ്. നിയമം നടപ്പിൽ വരുത്തുക എന്നതാണ് ഞങ്ങളുടെ  കർത്തവ്യം. നിങ്ങൾ ഒരു വകീലിനെ സമീപിക്കു. കോടതിയിൽ എത്തുമ്പോൾ ജാമ്യത്തിന്  അപേക്ഷിക്കു.. ഇത് മാത്രമാണ് എനിക്ക് പറയാനുള്ളത്"

"പിന്നെ എന്തുണ്ടായി രാജീവ് ? നീ ഒരു വകീലിനെ കണ്ടെത്തിയോ ?"

ഞാൻ എന്റെ പരിചയത്തിലുള്ള ഒരു  അഭിഭാഷകയെ സമീപിച്ചു. അവരോട് കേസിനെ കുറിച്ചുള്ള കാര്യങ്ങൾ  വിവരിച്ചു. . അവർ പറഞ്ഞത് ഇപ്രകാരമാണ്  . "ഈ കേസിൽ കുട്ടികളുടെ മൊഴി അതിപ്രധാനമാണ്. കുട്ടികൾ അയാളുടെ  കയ്യിലുള്ളത് കൊണ്ട് പേടിക്കാനില്ല.. ഒരു അഭിഭാഷക എന്ന നിലയിൽ  വർഷങ്ങളായിട്ടുള്ള എന്റെ അനുഭസമ്പത്ത് വച്ച് പറയാം. ഈ ഹർജിയിൽ കള്ളങ്ങളുടെ  പ്രളയമാണ്. നിങ്ങളുമായി സംസാരിച്ചപ്പോൾ എനിക്കത് കൂടുതൽ  വ്യക്തമായിട്ടുണ്ട്. ഞങ്ങളുടെ പ്രൊഫഷനിൽ ആളുകളെ കുറ്റം പറയാൻ പാടില്ല.  എന്നിരുന്നാലും ചില സത്യങ്ങൾ പറയാതിരിക്കാനും നിവർത്തിയില്ല.. അവൾക്ക്  വേണ്ടി കേസ് ഏറ്റെടുത്ത വകീൽ ഒരു ഫ്രോഡ് ആണ്. എനിക്ക് വർഷങ്ങളായി അയാളെ  അറിയാം.. എല്ലാ പ്രഫഷനിലും ഉള്ളത്പോലെ ഞങ്ങളുടെ കൂട്ടത്തിലും കുറച്ചു  വൃത്തികെട്ടവന്മാർ ഉണ്ട്. അതുകാരണം കൂടിയാണ് ഹർജിയിൽ ഇത്രയും നീചമായ  കാര്യങ്ങൾ എഴുതി ചേർത്തിട്ടുള്ളത്. ഈ കേസിനെ സംബന്ധിച്ച് ബാലാവകാശ  കമീഷനിലും പരാതി നൽകിയിട്ടുണ്ട്.. അതുകൊണ്ടു കൂടിയാണ് കേസ് സ്ട്രോങ്ങ് ആയി  മാറിയത്" .

'കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും അവരുടെ  പരിരക്ഷക്കുമായി അനുവദിക്കപ്പെട്ട നിയമത്തെ നമ്മൾ മനുഷ്യർ അവഹേളന  പത്രമാക്കുക അല്ലെ.. മാഡം? ദാമ്പത്യ ബന്ധത്തിൽ ഉണ്ടാവുന്ന താളപ്പിഴകൾ  കുടുംബ കോടതികളിലേക്കെത്തുമ്പോൾ, കേസിനു ബലം നൽകാൻ വേണ്ടി മാത്രമായിരിക്കണം  ഇത്തരത്തിൽ ഒരു പീഡനകഥ മെനഞ് കുഞ്ഞുങ്ങളെ നമ്മൾ ബലികൊടുക്കുന്നത് അല്ലെ?.  പാവം ആ കുട്ടികൾ.. ആ പിഞ്ചുപെൺകുഞ്ഞുങ്ങൾ അറിഞ്ഞുകാണുമോ... തങ്ങളുടെ  മുത്തച്ഛനാൽ തങ്ങൾ ലൈംഗീക പീഡനത്തിന് ഇരയായിയെന്ന് തങ്ങളുടെ അമ്മ ബാലാവകാശ  കമീഷനിലും പോലീസിലും പരാതി കൊടുത്തിരിക്കുമെന്ന്? തങ്ങളുടെ അച്ഛൻ ഒരു  ക്രിമിനൽ കേസിൽ പ്രതിയാണെന്ന്? നാളെ പത്രങ്ങളിലും ടി.വി. ന്യൂസിലും  തങ്ങളുടെ അച്ഛന്റെ മനസാക്ഷിയെ ചോദ്യം ചെയ്യാവുന്ന തരത്തിലുള്ള വാർത്തകൾ  ഇടംപിടിക്കുമെന്ന്? ഇരകൾ എന്ന പേരിൽ നാളെ തങ്ങളും വാർത്തകളിൽ നിറയുമെന്ന്?'

"കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും ഇല്ലാതാക്കുക എന്നതിന്  വേണ്ടിയാണ് ഇങ്ങിനെയൊരു കമ്മീഷൻ . പക്ഷേ പലപ്പോഴും ഒന്നമറിയാത്ത ഇളം  പിഞ്ചുമനസ്സുകൾ കോടതി മുറിക്കുള്ളിക്ക് എടുത്തറിയപ്പെടുന്നതിനു അവർ കാരണം  ആവുന്നു. നിങ്ങളുടെ കേസിൽ അവരുടെ ഇടപെടൽ ശരിയായില്ല എന്നാണ് എനിക്ക്  തോന്നുന്നത്... ഇതിൽ പറയുന്ന പെൺകുട്ടികൾ വിദേശത്ത് താമസിക്കുന്നവരാണ്.... ഈ  കുറ്റകൃത്യം നടന്നു എന്ന് പറയുന്നത് വിദേശത്ത് വച്ചാണ്. നിങ്ങളുമായി  തെറ്റിപ്പിരിഞ്ഞ കുട്ടികളെ ഉപേക്ഷിച്ചു നാട്ടിലേക്കു വന്നത്തിനു ശേഷമാണ്  അവൾ ഇത്തരത്തിൽ ഒരു കേസ് കൊടുത്തിട്ടുള്ളത്.."

'മാഡം ... ഈ കേസിൽനിന്ന് അവരെ മുക്തരാക്കാൻ ഇനിയൊരു വഴിയുമില്ലേ?'

"തെറ്റുചെയ്തില്ല എന്നത് അയാളുടെ മനസാക്ഷിക്ക് മാത്രം അറിയുന്ന കാര്യമാണ്. സമൂഹത്തിൽ  ഇപ്പോൾ ഏറെക്കുറെ അയാൾ കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടു  കഴിഞ്ഞിരിക്കും. . കാരണം, നമ്മൾ പലരുടെയും മനസ്സുകൾ ലൈംഗികാവയവങ്ങളേ മാത്രം  ചുറ്റിപ്പറ്റി കഥകള്‍ മെനയുകയും, സ്വയം സര്‍വ്വജ്ഞരും കഷ്ടത അനുഭവിക്കുന്ന  ജനങ്ങളുടെ വക്താക്കളുമായി വേഷം കെട്ടുകയും ചെയ്യുന്ന അവസ്ഥയിലേക്ക്  മാറിയിട്ടുണ്ട്. അയാളോട് വിഷമിക്കേണ്ട എന്ന് പറയാൻ മാത്രമെയിപ്പോൾ എനിക്ക്  കഴിയു. അയാൾക്ക്‌ ആവശ്യമുള്ള നിയമ സഹായം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു എന്ന്  പറയു... "

"വല്ലാത്ത നിസ്സഹായ അവസ്ഥ തന്നെ അല്ലെ രാജീവ്. ഇന്നത്തെ കംബോള വല്‍ക്കരണ സാഹചര്യത്തില്‍ വിവാഹം എന്നത് ഒരു ചരക്കായി മാറുന്നു. സ്ത്രീസ്വാതന്ത്ര്യം ഇപ്പോൾ പുരുഷപീഡനം ആയി മാറിയിരിക്കുന്നു. . "

"ബിന്ദു..പോലീസ്  സ്റ്റേഷനിൽ നിന്ന് ഞാൻ പുറത്തിറങ്ങുമ്പോൾ നിസ്സഹായതയുടെ ക്രൂരമുഖം എന്നിലെ  എന്നെ ഉറ്റുനോക്കികൊണ്ടരിക്കുന്നത്പോലെ തോന്നി. ഉറ്റവര്‍ ഉടയവര്‍  അറത്തുമുറിച്ചില്ലാതാക്കിയ ബന്ധത്തിന്റെ ബന്ധനത്തെ കുറിച്ചോർത്ത് എന്റെ  മനസ്സ് പിടഞ്ഞു. എന്തായിരിക്കും അവർ ആ പിഞ്ചുകുഞ്ഞുങ്ങളോട് ചോദിക്കുക?  നിങ്ങളെ മുത്തച്ഛൻ മടിയിലിരുത്താറുണ്ടോ എന്നാവുമോ?...അതോ നിങ്ങളുടെ കവിളുകളിൽ  ഉമ്മക്കവാറുണ്ടോ എന്നാവുമോ? അതോ നിങ്ങളുടെ തുടകളിൽ മുത്തച്ഛന്റെ കൈവിരലുകൾ  ഓടികളിക്കാറുണ്ടോ എന്നായിരിക്കുമോ? അല്ലെങ്കിൽ  നിങ്ങളുടെ മാറിടത്തിലെ  കൊച്ചു മുഴുപ്പുകളിൽ മുത്തച്ഛൻ  തലോടാറുണ്ടോ എന്നായിരിക്കുമോ?"

"രാജീവ്...അവർക്ക് അറിയാം ഏത് രീതിയിലാണ്  കുട്ടികളോട് സംസാരിക്കേണ്ടത് എന്നതിനെക്കുറിച്ച്‌. കുട്ടികളുടെ മാനസിക  നിലയെക്കുറിച്ചും അവർ പറയുന്നത് എന്താണെന്നും മനസ്സിലാക്കാനുള്ള കഴിവുള്ള  ആളുകളാണ് ഇത്തരം ചോദ്യങ്ങളുമായി അവരെ സമീപിക്കുന്നത്"

"ബിന്ദു...എന്തായാലും എന്റെ മനസ്സിൽ ഉടെലെടുത്ത സന്ദേഹം തന്നെയാവില്ലേ  അവരുടെ ചോദ്യങ്ങളിലൂടെ പുറത്തുവരിക? ഒരു മുത്തച്ഛന്.അല്ലെങ്കിൽ  അച്ഛന്...തന്റെ പെൺകുഞ്ഞുങ്ങളെ ഉമ്മ  വക്കാൻ പാടില്ലേ? അവരുടെ തുടകളിൽ മുറിവുണ്ടായാൽ മരുന്ന് പുരട്ടി കൊടുക്കാൻ  പാടില്ലേ? ഒരു പക്ഷേ അമ്മയുടെ അസാന്നിധ്യത്തിൽ അച്ഛനും മുത്തശ്ശനും ഒക്കെ  കുട്ടികളെ കുളിപ്പിക്കുമ്പോൾ അവരുടെ ജനനദ്രീയങ്ങളിൽ സ്പർശിക്കേണ്ടി  വരില്ലേ? അതൊക്കെ പിന്നീട് ബാലപീഡനം ആയിമാറുമോ?'

"രാജീവ്  നീ എന്തിനാണ് ഇതിൽ ഇത്ര ഡെസ്പേറേറ്റ് ആവുന്നത്? നിന്റെ ജോലി റിപ്പോർട്ടിങ്  ആണ്. അതിലെ തെറ്റും ശെരിയും ഓർത്ത് നീ വ്യാകുലപ്പെടേണ്ടതില്ല. തെറ്റോ  ശെരിയോ എന്നതിൽ ഉപരി നീ നൽകുന്ന റിപ്പോർട്ട് ആളുകളെ രസിപ്പിക്കുന്നുണ്ടോ  എന്നതിലാണ് കാര്യം. ആ വാർത്തക്ക് ജനങ്ങളുടെ മനസ്സിൽ ഇടംനേടാൻ  കഴിയുന്നുണ്ടോ? അതിനെ അനുകൂലിച്ച് ജനങ്ങൾ അഭിപ്രായപ്രകടനം നടത്തുന്നുണ്ടോ?  മറ്റു മാധ്യമങ്ങൾ നിന്റെ ന്യൂസ് ഫോളോ ചെയ്യുന്നുണ്ടോ? ഇങ്ങിനെയൊക്കെ  സംഭവിച്ചാൽ നീ വിജയിച്ചു. മറ്റുള്ളവരുടെ ശ്രദ്ധക്ക് പത്രമാവാൻ കഴിയുക  എന്നത് ഒരു പത്രവാർത്തകനെ സംബന്ധിച്ചു വലിയ വിജയമാണ്. ഈ കേസിൽ കുട്ടികളുടെ  മൊഴിയെടുക്കുന്നതോടു കൂടി, അയാളുടെ നിരപരാധിത്വം തെളിയിക്കാവുന്നതല്ലേ  ഒള്ളു... ഇതൊക്കെ ഓർത്ത് ഈ രാത്രി വെറുതെ നശിപ്പിക്കണോ? എല്ലാം മനസ്സിൽ  നിന്ന് മാറ്റു എന്നിട്ട് എന്നെ കെട്ടിപിടിച്ചുകൊണ്ട് നിന്നിലേക്ക്‌  അമർത്തു. നിന്റെ ചുണ്ടുകളുടെ ലാളന ഞാൻ അറിയട്ടെ...നിന്റെ കൈവിരലുകളുടെ  മാന്ത്രികത എന്നെ ഉണർത്തട്ടെ.. ഓർമ്മയുണ്ടോ നമ്മൾ ആദ്യം കാണുമ്പോൾ ഞാൻ  ഉണങ്ങിയ ഒരു വിറകുകൊള്ളിയായിരുന്നു. നിന്റെ മഴത്തുള്ളികളുടെ തണുപ്പേറ്റാണ്  എന്നിൽ പിന്നെയും പുതുനാമ്പുകൾ തളിർത്തത്"

'ഇല്ല ബിന്ദു...  എന്നോട് ക്ഷമിക്കു...എനിക്ക് നിന്റെ ശരീരത്തിന്റെ ആഗ്രഹത്തെ  തൃപ്തിപ്പെടുത്തുൻ കഴിയുമെന്ന് തോന്നുന്നില്ല. നിന്റെ ശരീരത്തിലേക്ക് നീ  എന്നെ വലിച്ചടുപ്പിക്കുബോൾ, നിന്റെ അധരങ്ങളിലെ മധുചഷകം എന്റെ ചുണ്ടോടു  അടുപ്പിക്കുമ്പോൾ, നിന്റെ മാറിടം എനിക്കുവേണ്ടി ചുരക്കുമ്പോൾ എല്ലാം ഞാൻ  ഭയപ്പെടുന്നു. ഒരു പക്ഷേ നാളെ ഞാനും ഒരു പീഡകന്റെ റോളിൽ ജനങ്ങൾക്ക് മുമ്പിൽ  എത്താം.. ഒരു ചാനൽ ചർച്ചയിൽ ജീവിതം പറയുന്ന കെട്ടുകഥയിൽ നമ്മൾ രണ്ടു പേരും  മുഖത്തോടു മുഖം നോക്കി അന്യരെപ്പോലെ ഇരുന്നെന്നു വരാം. എനിക്കൊന്നിനും  കഴിവില്ല. ഒരു നിർവികാരത എന്നെ ബാധിച്ചിരിക്കുന്നു.'

"രാജീവ്...മുച്യൽ കോൺസെന്റിൽ ശാരീരികമായി ബന്ധപ്പെടുമ്പോൾ അവിടെ പുരുഷനെ  മാത്രം കുറ്റപ്പെടുത്തുന്നത് ശെരിയല്ല. രണ്ടുപേരും ആ നിമിഷങ്ങൾ  ആഘോഷിക്കുന്നുണ്ട്. അവിടെ പുരുഷൻ മാത്രമായി തെറ്റുകാരൻ ആവുന്നത്  എങ്ങിനെയാണ് എന്ന് മനസ്സിലാവുന്നില്ല. ഇനി ഇപ്പോൾ ഒറ്റ വഴിയേ ഒള്ളൂ. നിങ്ങൾ  പുരുഷന്മാർ എല്ലാം കൂടി ഒരു സംഘടന ഉണ്ടാക്ക്. അല്ലെങ്കിൽ ഞങ്ങൾ സ്ത്രീകൾ  ഉണങ്ങിയ വിറകുകൊള്ളികളായി പോവും. നിന്റെ ഭാര്യയോടും നീ ഇങ്ങിനെയാണോ  രാജീവ്...അവളുടെ ശരീരത്തെയും നീ തൊടാറില്ലേ? അവളിലേക്ക് നീ ഒരു നദിയായി  പ്രവഹിക്കാറില്ലേ? ഇങ്ങിനെ പേടിത്തൊണ്ടനായാൽ നിനക്കെങ്ങനെ ജീവിക്കാൻ  കഴിയും. നിനക്കെങ്ങനെ നിന്റെ വംശത്തെ നിലനിർത്താൻ കഴിയും. നിനക്ക് പിറക്കാൻ  പോവുന്ന കുഞ് ഒരു പെണ്കുട്ടിയായിരിക്കണേ എന്ന് എത്ര തവണ നീ എന്നോട്  പറഞ്ഞിട്ടുണ്ട്..ഓർമയുണ്ടോ?"

"ഒരു പാട് കണ്ണുനീരും, ഒരു  പാട് നിശ്വാസങ്ങളും ഇതൊക്കെ മൂടിവയ്ക്കാൻ ഒരു ചെറുപുഞ്ചിരിയും അതാണ് എന്റെ  ഭാര്യ. അധികം സംസാരിക്കാത്ത, അടങ്ങിയൊതുങ്ങി കഴിയുന്ന വീടുനോക്കുന്ന  പാചകവിദഗ്‌ധയായ ഒരു സ്ത്രീയാണ് അവൾ. പക്ഷേ ഞാനിപ്പോൾ അവളെ പോലും  സംശയത്തോടെയാണ് നോക്കുന്നത്. രാത്രികളിൽ ഞാൻ അവളെ വാരിപുണരുമ്പോൾ എന്റെ  വികാരം എന്നിൽനിന്നും ചോർന്നുപോവുന്നത് പോലെ അനുഭവപ്പെടുന്നു. എന്നിലെ  എന്നെ ചൂടുപിടിപ്പിക്കാൻ അവൾ വളരെയധികം പരിശ്രമിക്കാറുണ്ട്. അവസാനം അവൾ  എന്നിൽനിന്ന് അകന്നു മാറി നിശബ്ദം തേങ്ങി കരയുന്നത് കാണാം. എനിക്കപ്പോൾ  അവളുടെ ശരീരത്തെ തൊടാനോ ആശ്വസിപ്പിക്കാനോ ധൈര്യം ഉണ്ടാകാറില്ല. എനിക്ക്  കുഞ്ഞുങ്ങൾ വേണ്ട..ബിന്ദു....എനിക്ക് പിറക്കുന്ന കുഞ് അഥവാ ഒരു പെൺകുട്ടി  കൂടി ആണെങ്കിൽ..!!! നാളെ ഒരു പീഡകന്റെ റോളിൽ ഞാൻ.!!!...എനിക്കോർക്കാൻ  വയ്യ.... വേണ്ട... എനിക്ക് കുഞ്ഞുങ്ങൾ വേണ്ട......എനിക്ക് ധൈര്യമില്ല ബിന്ദു.."

Thursday, February 27, 2020

ആദ്യരാത്രി

ആദ്യരാത്രി..
-------------------




ഡോർ അകത്തുനിന്നും ലോക്ക് ചെയ്തുകൊണ്ട് അവളുടെ മൃദുവായ കൈകൾ കൈകൾക്കുള്ളിലാക്കി പതിയെ അവളെ  കട്ടിലിൽ കൊണ്ടുപോയി ഇരുത്തി. പിന്നെ...പിന്നെ എന്ത് ചെയ്യണം... ജീവിതത്തെ കുറിച്ച് പറഞ്ഞുകൊടക്കണോ ? അതിനു തനിക്കു ജീവിതം അറിയുമോ? അതുവേണ്ട... പിന്നെ അവളുടെ കണ്ണിലും കവിളിലും ചുണ്ടിലും ആദിപിടിച്ചവനെപോലെ  തുരുതുരാ  ചുംബിക്കണോ? അതും വേണ്ട.. താൻ ഒരു കാമഭ്രാന്താനാണ് എന്ന് അവൾ കരുതില്ലേ? പിന്നെ എന്തുചെയ്യണം...കുറെ ദിവസങ്ങളായി ആദ്യരാത്രി എന്തുചെയ്യമാണെന്ന് കൂട്ടുകാർ ക്ലാസ് എടുത്തുതന്നതാണ്. എന്നിട്ടും ഇപ്പോൾ ആദ്യമായി ക്ലാസ്സിൽ കൊണ്ടിരുത്തി 'അമ്മ ഉപേക്ഷിച്ചുപോയ കുട്ടിയുടെ അവസ്ഥപോലെ ആയിരിക്കുന്നു  ആകെ ഒരു അരക്ഷിതാവസ്ഥ. അവൾ തലതാഴ്ത്തിയിരിക്കുകായാണ്.



"പലേന്ത്യേ?"



'പാലോ...?' അതുംപറഞ്ഞു അവൾ കൈമലർത്തി...



"ആരും പാൽ തന്നില്ലേ...?"



ഇല്ല എന്നർത്ഥത്തിൽ അവൾ തലയിളക്കി.



"എന്നാൽ തുടങ്ങാം അല്ലേ ?..."



'എന്ത്...?' അവൾ അര്ഥഗര്ഭമായി നോക്കി.



ഈ പെണ്ണ് പൊട്ടിയാണോ.. ഇവൾക്കൊന്നും അറിയില്ലേ.. കൂട്ടുകാർ ആരും ഇവൾക്ക് പറഞ്ഞുകൊടുത്തിട്ടുണ്ടാവില്ലേ ആദ്യരാത്രി എങ്ങനെയായിരിക്കുമെന്ന്...



"നിനക്ക് ആഗ്രഹമൊന്നുമില്ലേ ?"



'എന്ത് ആഗ്രഹം ?'



എന്റെ കർത്താവേ ഇത് പൊട്ടിത്തന്നെ... അപ്പോൾ ഇനി താൻ തന്നെയാണ് എല്ലാത്തിനും മുൻകൈ എടുക്കെടണ്ടത്..



"എന്നാൽ പിന്നെ കിടക്കാം അല്ലെ..."



'ങ്ങും... അവൾ മൂളി...'



അവളെഅടിമുടി ഉഴിഞ്ഞുനോക്കി. ...സുവർണലില്ലിപ്പൂക്കളുടെ ബോർഡർ ഡിസൈൻ ഉള്ള പട്ടുസാരിയിൽ അവൾ സുന്ദരിയായി മാറിയിട്ടുണ്ട്.

അവളെ നോക്കിയിരിക്കവേ തൻറെ   ശരീരം മുഴുക്കെ  ആകെയൊരു വിറയൽ പടർന്നു..  ശ്വാസത്തിന് വേഗതയേറിവരുന്നതുപോലെ . അവളെ പിടിച്ച് കിടക്കയിലേക്ക് കിടത്തി...



"എന്താ പേടിയുണ്ടോ നിനക്ക്..?" അവളുടെ കവിൾ ഉമ്മവച്ചുകൊണ്ടു ചോദിച്ചു.



'ങ്‌ഹും...'അവൾ പുഞ്ചിരിച്ചുകൊണ്ട് തലയിളക്കി



"ഇന്ന് നമ്മുടെആദ്യരാത്രിയാഅറിയാമല്ലോ?"



'ങ്ങും....' അവൾ പിന്നെയും തലയിളക്കി





പെട്ടെന്ന് ഭ്രാന്തമായ ആവേശത്തോടെ താൻ അവളുടെ   കണ്ണുകളിലും, നാസികയിലും കവിളിലും തുരു തുരെ ചുംബിച്ചു. അവളുടെ  ചുടു നിശ്വാസം  ഉയർന്നു..കൈ അവളുടെ നഗ്നമായ പുറം കഴുത്തിലൂടെ ഒഴുകി നടന്നു. പിന്നെ  അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചു.അവളുടെ വിരലുകൾ തന്റെ  മുടിയിഴകളിൽ അമർന്നു. അവളുടെ ചുമലിലും കഴുത്തിലും രൂപം കൊണ്ട വിയർപ്പ് തുള്ളികൾ താൻ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു  അവൾ മറ്റേതോ ലോകത്തേക്ക് എത്തിയിരുന്നു.  രണ്ടു കൈകൊണ്ടും തന്നെ അവൾ  ഇറുകെ പുണർന്നു ഒരു കുറുകലോടെ നഗ്നവും നനഞ്ഞതുമായ തന്റെ നെഞ്ചിലേക്ക്  അവൾമുഖം പൂഴ്ത്തി.  താൻ  അവളെ ഒന്നൂടെ ചേർത്തു നിർത്തി മുറുക്കെ കെട്ടിപ്പിടിച്ചു അവളുടെ തോളിൽ നിന്നും സാരിതുമ്പെടുത്ത് മാറ്റി. റെഡ് നിറമുള്ള ബ്ലൗസിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന മാറിടം. .തന്റെ  മുഖം അവളുടെ മാറിലമർത്തി. അതിന്റെ സ്നിഗ്നത സ്പോഞ്ചുപോലെ അനുഭവപെട്ടു.    അവളുടെ ഗന്ധം തന്നെ ഉന്മത്തനാക്കി.  തന്റെ  കൈ ആ മാറിലമർന്നു . വിരലുകൾക്കിടയിൽ സ്തനങ്ങൾ ഞരിഞ്ഞു. ഗോതമ്പ് നിറമുള്ള അവളുടെ ആലിലവയറിലൂടെ തന്റെ മുഖം ഇഴഞ്ഞു നടന്നു. അവളുടെ പട്ടുസാരിയുടെ കുത്തിൽ പിടിച്ച് താൻ....





'എന്താ അച്ഛാ ഇത്..." പെട്ടെന്ന് നിലവിളിച്ചുകൊണ്ട് അയാളുടെ മുറിയിലേക്ക് കയറിവന്ന മകളുടെ ശബ്ദം കേട്ട് അയാളുടെ ചിന്തകൾ മുറിഞ്ഞു... അയാളിൽ ദേഷ്യം ഇരച്ചുകയറി...അയാൾ ഉറക്കെ പറഞ്ഞു "ച്ചെ....നശിപ്പിച്ചു.." പക്ഷെ ശബ്ദം പുറത്തുവന്നില്ല...



"അച്ഛനോട് പറഞ്ഞിട്ടില്ലേ  മൂത്രനാളിയില്‍  ഘടിപ്പിച്ച  യൂറിന്‍ പൈപ്പ് എടുത്തുമാറ്റരുതെന്ന്. സംസാരിക്കാൻ പോലും കഴിയാതെ പരസഹായമില്ലാതെ എഴുനേല്‍ക്കാന്‍ കഴിയാതെ കിടക്കുന്ന ആളാണ് എന്ന ചിന്തയെങ്കിലും വേണ്ടേ? ... കണ്ടില്ലേ എല്ലായിടത്തും മൂത്രം ആയില്ലേ... ഇതൊക്കൊകൂടി വൃത്തിയാക്കാൻ എളുപ്പമാണെന്നാണോ അച്ഛന്റെ വിചാരം..."



തന്റെ ചിന്തകൾ മുറിച്ച മകളോട് അയാൾക്ക് അടങ്ങാത്ത  ദേശ്യം തോന്നി...വീണ്ടും മുറിഞ്ഞുപോയ ചിന്തയിലേക്ക് പോവാൻ അയാൾ  ഒരു  ശ്രമം നടത്തിനോക്കി... എവിടെയാണ് താൻ നിർത്തിയത്...അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല...
നിസ്സഹായനായി അയാൾ  മകളെ നോക്കി...മകൾ അപ്പോഴും ശകാരം തുടർന്ന്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. 

Wednesday, November 13, 2019

കൊലച്ചോർ

(ഇതൊരു സാങ്കല്പിക കഥയാണ്. മരിച്ചവരുമായോ ജീവിച്ചിരിക്കുന്നവരുമായോ കഥക്ക് ബന്ധമില്ല).  






"ചേച്ചി ആൽഫിൻ ഭക്ഷണം കൊടുത്തിട്ടും കഴിക്കുന്നില്ല. ഞാൻ എത്ര നേരമായിന്നോ ഇവനെയും എടുത്തുനടക്കാൻ തുടങ്ങിയിട്ട്. ഈയിടെയായി അവന് വാശി കൂടിവരികയാ.."

'എന്റെ ഉണ്ണിക്കുട്ടന് ആന്റി തരാട്ടോ മാമു..ജോളി സിലിയുടെ കയ്യിൽ നിന്നും ആൽഫിനെ വാങ്ങി.. 

"ചേച്ചിയാ കൊഞ്ചിച്ചു കൊഞ്ചിച്ചു അവനെ വഷളാക്കുന്നത് "

'അവൻ എന്റെ കൊച്ചാണ്ടിപ്രി അല്ലേ സിലി... ഞാൻ അല്ലാതെ പിന്നാരാ അവനെ......'

ഉണ്ണിക്കുട്ടൻ വാ പൊളിച്ചെഎന്നിട്ട് ഈ മാമു വേഗം തിന്നേ'

"എനിച്ച് ..  കഥ പറഞ്ഞൊരോ .. " അവൻ കൊച്ചരിപ്പല്ലുകൾ മുഴുവൻ പുറത്തുകാട്ടികൊണ്ട് ജോളിയോട് കൊഞ്ചി

'ആന്റി മോന് എത്ര കഥ വേണോലും പറഞ്ഞുതരാട്ടോ ... ഒരമ്മക്ക് ആറുമക്കൾ ഉണ്ടായിരുന്നു. അവർ ഒരു കൊടുംകാട്ടിലൂടെ നടക്കുകയായിരുന്നു.  . ഒന്നാമന്റെ പേര് തോമസ് ...രണ്ടമ്മന്റെ പേര് അന്നമൂന്നാമന്റെ പേര് റോയി..'

"ഈ ആന്റിക്ക് ഒന്നറിയില്ല... .കാട്ട്ക്കൂടെ പോയൃാ സിംഹോം കരടീം കടിച്ചു തിന്നുലേ ..."

"എന്നാ പിന്നെ നാലാമന്റെ പേര് ഞാൻ ആകും  അല്ലെ ചേച്ചി.. ".ലിസി ജോളിയെ കളിയാക്കികൊണ്ടു പറഞ്ഞു..

'ഹ ഹ ഹ... .നമ്മൊളൊക്കെ ഏതെങ്കിലുമൊരു കഥയിലെ കഥാപാത്രങ്ങളായി മാറുക . ..നല്ല രസമായിരിക്കും അല്ലേ സിലി..'  ജോലി ആൽഫിന്റെ മുടിയിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു..

"ചേച്ചി... ചിരിച്ചപ്പോൾ പേടിതോന്നുന്നു... .. "

'ആന്റി  ഉണ്ണിക്കുട്ടന് വേറൊരു കഥ പറഞ്ഞു തരാട്ടോ "അകലെ കിഴക്കു കിഴക്ക് ദിക്കിൽ  ഒരു നീല വര പോലെ കാണണ കാടില്യേഅത്ന്റെ അപ്രത്ത്'

"ആന്റി... കഥ വേണ്ട....കാട്ടില് ഉണ്യോളെ തിന്നണ സിംഹോം ,പുലീം കരടീം ഒക്കെണ്ടാവും."

'എന്നാൽ   ഉണ്ണിക്കുട്ടൻ വേഗം  വാ പൊളിച്ചെഎന്നിട്ട് ഈ മാമു വേഗം തിന്നെ ,, ഇല്ലേൽ ആന്റിക്ക് സങ്കടാവും..'  

"ചേച്ചി ...ഇച്ചിരി മധുരമുള്ളത് ഏതെങ്കിലും ചേർത്ത് കൊടുത്താലോ... എന്നാൽ ചിലപ്പോ അവൻ വേഗം തിന്നോളും..."

'സിലി... എങ്കിൽ നമുക്ക് ഇവന് ബ്രെഡും ജാമും കൊടുക്കാം അതാവുമ്പോൾ അവൻ വേഗം കഴിച്ചോളും...'

"എനിച്ച് .... ബ്രെഡും ജാമും മതി... ആൽഫിൻ ചിണുങ്ങാൻ തുടങ്ങി..."

'അപ്പൊ.. ഉണ്ണിക്കുട്ടന് കഥ കേൾക്കേണ്ടേ ?'

"വേണ്ട... പുലീം കടുവേം കരടീം വേണ്ട..... അമ്പിളിമാമന്റെ കഥമതി "

'ആദ്യം മോൻ  ബ്രെഡും ജാമും കഴിക്കു ..പിന്നെ ഞാൻ  ബട്ടറും തരാട്ടോ..ആൽഫിനെയും എടുത്തുകൊണ്ടു  കൊണ്ട് ജോളി വീട്ടിനുള്ളിലേക്ക്  നടന്നു. '

"അപ്പോത്തിന് കഥ കഴിയും  ആന്റി... ..." ആൽഫിൻ കരയാൻ തുടങ്ങി...

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...